Aksharathalukal

ധീരവ് (8)

🖤ധീരവ് 🖤 ഭാഗം :8
 
അമ്മുവിന്റെ അലർചയിൽ എല്ലാവരും ഹാളിൽ എത്തിയിരുന്നു ദെച്ചു സ്റ്റെപ് ഇറങ്ങി വന്നതും അവിടെ നിൽക്കുന്നവനെ കണ്ടതും സന്തോഷം അലതല്ലി....
 
""കണ്ണൻ...!!!!""
ഈ ഭൂമിയിൽ തനിക് സ്വന്തചോരഎന്ന് പറയാൻ ആകെ ഉള്ള ജീവൻ...
മറുതൊന്നും ചിന്തിക്കാതെയവൾ അവന്റെ അടുത്തേക് ഓടി... കണ്ണനും അവളെ കണ്ട് ആനന്തo കൊണ്ട് നിൽക്കുകയായിരുന്നു....
ഇത്ര കാലമത്രയും അനുഭവിച്ച വേദന അവൾ അവനിൽ ഒഴുകി കളഞ്ഞു.
 
വന്ന് കേറിയവനെ കെട്ടിപിടിച് കരയുന്ന ദെച്ചുവെടത്തിയെ കണ്ടതും അമ്മു വാ പൊളിച് നിന്നു... ചുറ്റുമുള്ളവർ അതിന് അനുകൂലിച് കണ്ടതും... അവൾക് ഡൗട്ട് വർധിച്ചു.
 
""വല്യേട്ടാ... ഈ വന്നവൻ ആരാ ദെച്ചുഏടത്തിടെ..."""അവരെ നോക്കി നിൽക്കുന്ന നന്ദുന്റെ അടുത്ത് ചെന്ന് അവൻ മാത്രം കേൾക്കാൻ പാകത്തിൽ അമ്മു ചോദിച്ചതും അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി...
""നിനക്ക് അറിയില്ലേ... മണ്ടുസേ...
ധ്യാൻ.... ദെച്ചുന്റെ ആകെ ഒരു കൂടപ്പിറപ്പ് കണ്ണൻ..."""
 
ഹേ 😳... എന്റെ ഭഗവാനെ... ആ മൊതല് ആണോ ഇത്. അപ്പൊ ആ കൊരങ്ങൻ കാമുകൻ ആണെന്ന് പറഞ്ഞതോ 😤പുല്ല്....
ഈ തെണ്ടി അല്ലെ നാട് വിട്ടു പോയത് 🙄പിന്നെ എങ്ങനെ തിരിചെത്തി...
ഹാ ചിലപ്പോ ഏടത്തി വന്ന് എന്ന് അറിഞ്ഞു കാണും.......
 
അമ്മു അവനെ സാങ്ങൂതം വീക്ഷിച് മനസ്സിൽ മൊഴിഞ്ഞു.
 
ധീരവിനോടും വീട്ടിലുള്ളോരോടും ഒക്കെ ധ്യാൻ സംസാരങ്ങളിൽ ഏർപ്പെട്ടു.. അതിന്റെ ഇടയ്ക്ക് അമ്മു എസ്‌കേപ്പ് അടിച്ചു... അത് ധ്യാൻ ഒളി കണ്ണിട്ട് കാണുകയും ചെയ്തു... അറിയാതെ അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു...
 
പെങ്ങൾക്കും ആങ്ങളയ്ക്കും ഒരുപാട് കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ഉണ്ടാവും എന്ന് കരുതി എല്ലാവരും അവരെ തനിച് വിട്ടു....
ഇത്ര ദിവസം ദെച്ചു അടക്കി പിടിച്ച സങ്കടങ്ങൾ എല്ലാം അവനിൽ പറഞ്ഞു തീർത്തു... അവനുമുണ്ടായിരുന്നു ഇത്ര കാലം ഒറ്റ പെട്ട കഥ പറയാൻ...
സമയങ്ങൾ നീണ്ട് പോയത് പോലും അറിഞ്ഞില്ല....
 
"""ദെച്ചുഏടത്തി.... ഫുഡ് കഴിക്കാൻ വിളിക്കുന്നു....""" അവരെ ഇടയിലേക്ക് വന്ന് അമ്മു ദെച്ചുന്റെ മുഖത്  നോക്കി പറഞ്ഞ് കൊണ്ട് വേഗം ഇറങ്ങി പോയി...
 
ഈ പെണ്ണിന് ഇത് എന്ത് പറ്റി എന്ന് ചിന്തിച് ദെച്ചു കണ്ണനെ നോക്കിയതും അവന് ഒന്ന് ഇളിച്ചു കാട്ടി...
 
""സത്യം പറയടാ... നീ വല്ല പണിയും ഒപ്പിച്ചോ 🤨..""അവന്റെ ഇളി അത്ര നല്ലത് അല്ല എന്ന കണ്ടവണ്ണം അവൾ ചോദിച്ചതും...
"""തുടങ്ങിട്ടല്ലേ... മോളേ ഒള്ളൂ... നോക്കാന്നെ..."""ഒരു താളത്തിൽ അവൻ പറഞ്ഞതും അവൾ അവന്റെ നടുപ്പുറം നോക്കി ഒന്ന് കൊടുത്തു...
 
""എന്റെ അനിയത്തി കുട്ടിയാ അത് 😠നീ നിന്റെ ഊള സ്വഭാവം അവളെ അടുത്ത് ഇറക്കണ്ട..."""
ഭീഷണി പോലെ പറഞ്ഞ് ദെച്ചു നടന്നു...
 
എന്താലെ... പിള്ളേരൊക്കെ വല്ലാതെ മാറി... പക്ഷെ ഈ കുരിപ്പിന്റ അടിയ്ക്കും ചീത്ത വിളിക്കും ഒരു മാറ്റവും ഇല്ലല്ലോ... ന്റെ ദൈവമേ...
 
മുകളിലേക്ക് നോക്കി ഒന്ന് ആത്മകിച്ചു കൊണ്ടവൻ അവളെ പിന്നാലെ പോയി.
 
വീട്ടിലെ എല്ലാരും... അവിടെ ഹാജർ ആയിരുന്നു.
 
ഏറ്റവും അറ്റത് നന്ദുവും അവന് ഓപ്പോസിറ്റ് അല്ലുവും മോളും...
നന്ദുന്റെ അടുത്ത് ധീരവും അവന് അപ്പുറത് അമ്മുവും ആണ് അവർക്ക് ഒപോസിറ്റ് ആയിട്ടാണ് ധ്യാനും ദെച്ചുവും ഇരുന്നത്... പിന്നെ അമ്മ, അച്ഛൻ... അങ്ങനെയാണ് ഇരിക്കുന്നത്...
 
സ്വന്തമോനെ പോലെ തന്നെ വൈതു ധ്യാനിനെ ഊട്ടുന്നുണ്ട്... അറിയാതെ അവന് അമ്മയെ ഓർമ വന്നു തൊട്ടടുത് ഇരിക്കുന്നവൾ തന്റെ പെങ്ങൾ എത്ര ഭാഗ്യവതിയാണെന്ന് അവൻ ഓർത്തു... അത് വല്ലാത്ത ഒരു ആശ്വാസമാണ് ആ ആങ്ങളയ്ക്ക് നൽകിയത്...
 
ആരും കാണാതെ നിറഞ്ഞ കണ്ണുകൾ തുടച്ചു മാറ്റിയപ്പോൾ കണ്ടു തന്നെ ഒളി കണ്ണിട്ട് നോക്കുന്ന അമ്മുവിനെ... അറിയാതെ ഉള്ളിൽ ചിരി പൊട്ടി... അവളെ പാടെ അവഗണിച്ചു കൊണ്ടവൻ ഭക്ഷണം ആസ്വാദിച്ചു കഴിക്കാൻ തുടങ്ങി.
 
രാവിലെ ധീരവിന്റ അടുത്ത് നിന്ന് കിട്ടിയ.. അറ്റാക്ക് കാരണം അറിയാതെ പോലും ദെച്ചു അവനെ നോക്കുന്നില്ല... അവന് ഇടയ്ക്ക് ഇടയ്ക്ക് അവളെ തന്നെ പാളി നോക്കുന്നുമുണ്ട്....
 
""ന്റെ പൊന്നനിയാ... സ്വന്തം പ്രോപ്പർട്ടിയെ ഇങ്ങനെ നോക്കി ചോര ഊറ്റണോ...."""ധീരവിന്റ ചെവിയിൽ നന്ദു അടക്കം പറഞ്ഞതും അവൻ ഒന്ന് കനപ്പിച് നോക്കി...
"""നീ പോടാ... പുല്ലേ 😡"""കണ്ണുരുട്ടി ധീരവ് ചുണ്ട് അനക്കി അവനെ നോക്കി.
 
ഹാ... ഹ എന്ത് സ്‌നേഹനിധിയായ അനിയൻ. ഇത് പോലൊരെണ്ണം ഒരു ഏട്ടൻമ്മാർക്കും നീ കൊടുക്കല്ലേ ഭഗവാനെ....
 
സ്വയം ഒന്ന് ആത്മകിച്ചു കൊണ്ട് നന്ദു ഫുഡിൽ കോൺസൻട്രേട് ചെയ്തു.
 
ഓരോ വിശേഷങ്ങൾ പറഞ്ഞ് സമയം കടന്നു പോയി... വൈകുന്നേരം അടുത്തതു ധ്യാൻ പോകാൻ നിന്നു.
 
""എന്നാ ഞാൻ ഇറങ്ങട്ടെ..."""എല്ലാവരോടും അവൻ ചോദിച് പാടെ വൈതു...
"""ഇന്ന് എന്തായാലും പോവാൻ പറ്റില്ല... ഇത്ര നേരം ആയില്ലേ..."""
 
"""അയ്യോ അതൊന്നും വേണ്ട. സമയം ഇത്ര അല്ലെ ആയുള്ളൂ... അവിടെ വല്യച്ചനും വല്യമ്മയും കാത്തിരിക്കുന്നുണ്ടാവും... ഞാൻ ചെല്ലേട്ടെ...."""ചിരിയോടെ അവൻ പറഞ്ഞതും ദെച്ചുന്റെ കണ്ണുകൾ നിറഞ്ഞു.അതകണ്ടപോലെ ധ്യാൻ അവളെ ചേർത്ത് നിർത്തി പുറത്ത് ഒന്ന് തട്ടി...
എന്തിനും വിളിപുറത്ത് ഉണ്ടാവും എന്നപോലെ....
 
അവിടെ ഉള്ള ഓരോരുത്തരും അവരെ സ്നേഹം കണ്ടറിയുകയായിരുന്നു.
 
""കണ്ടില്ലേ.. മോള്ടെ കണ്ണ് നിറഞ്ഞത് ഇന്ന് ഒരു ദിവസം ഇവിടെ നിന്നിട്ട് പോയമതി..."""വൈതുവിന്റെ നിർബന്ധതിന് വഴങ്ങി അവന് അവിടെ നിൽക്കാം എന്ന് സമ്മതിച്ചു.
 
""അമ്മു... മുകളിലെത്തെ മുറി കാണിച്ചു കൊടുത്തേ... മോന് ഒന്ന് ഫ്രഷ് ആയികോട്ടെ..."""വൈതു പറഞ്ഞതും അത്ര നേരം ഏതോ ഹാലിൽ നിന്ന അമ്മു ഞെട്ടി പിടഞ്ഞ് വൈതു ദയനീയമായി നോക്കി...
 
""ചെല്ല് കുട്ടി... നീ എന്ത് നോക്കി നിൽക്കാ..."""അതും കൂടെ ആയപ്പോൾ അവൾ ചവിട്ടിതുള്ളി മുകളിലേക്ക് പോയി... അത് കണ്ട ധ്യാനിൽ പുഞ്ചിരി തത്തി കളിച്ചു.
 
"""വല്ലാത്ത മടിയാ.. പെണ്ണിന് """അവനോട് ആയി വൈതു പറഞ്ഞതും ധ്യാൻ അതിന് കണ്ണ് ചിമ്മി കാണിച് അവളെ പിറകെ വെച്ച് പിടിച്ചു.
ഹാളിൽ ഉള്ളവർ എല്ലാം അവരവരുടെ ജോലി തിരക്കുകളിലേക്  തിരിഞ്ഞു.
 
***************************************
 
""ഇതാണ് റൂം..."""അത്രയും പറഞ്ഞ് തിരിഞ്ഞു നടക്കാൻ നിന്നവളെ കൈ പിടിച് വലിച് ചുവരിനോട്‌ ചേർത്ത് നിർത്തി അവൻ....
പെട്ടെന്ന് ആയതുകൊണ്ട് അമ്മു ഒന്ന് ഞെട്ടി പോയി... പക്ഷെ അവനിൽ അങ്ങനെ ഒരു ഭാവമേ ഇല്ല....
 
തന്റെ കണ്ണിലേക് തന്നെ നോക്കി നിൽക്കുന്നവനെ കണ്ടതും അവൾ അവനെ സംശയത്തോടെ നോക്കി...
 
""എന്താഡോ... താൻ ഇത്ര മാത്രം നോക്കാൻ എന്റെ കണ്ണിൽ..."""പിടിച്ചു നിർത്തി വച്ച ദേഷ്യവും അവനിൽ നിന്ന്  രക്ഷപെടാൻ പറ്റാത്ത അമർഷവും കൊണ്ടവൾ പറഞ്ഞു.
 
ധ്യാൻ അപ്പൊഴാണ് അവളിൽ നിന്ന് സ്വാബോധം നേടിയത്...
 
""താൻ വിടുന്നുണ്ടോ...😡അതോ ഞാൻ വിളിച്ചു കൂവി എല്ലാരേയും വരുത്തണോ """
 
ഹോ... പെണ്ണ് അൽപ്പം ഡൈൻഞ്ചാറണല്ലോ... മണ്ടത്തരം മാത്രമല്ല.. കൊറച് കാന്താരിയും കൂടെയാണ് കക്ഷി...
 
അവളെ തന്നെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് ധ്യാൻ മനസ്സിൽ ഓർത്തതും പെണ്ണ് അവന്റെ കാലിന് ഒരു അഡാറ് ചവിട്ട് അങ്ങ് കൊടുത്തു..
 
""ഹാ.. ന്റെ അമ്മേ...😬എന്തിനാടീ കുട്ടിപിശാചെ... ചവിട്ടിയത് 😡"""കലി മൂത്ത് ധ്യാൻ അമ്മുന് നേരെ ചോറഞ്ഞതും അവള് നല്ല പോലെ പുച്ഛിച് വിട്ടു.
 
""എന്റെ അനുവാദമില്ലാതെ ദേഹത്തു തോട്ടാൽ ഞാൻ ചവിട്ടും തല്ലും മാന്തും.. വേണ്ടി വന്നാൽ കൊല്ലും...😡"""
 
അവളെ ദേഷ്യം നിറഞ്ഞവാക്കുകൾ കേട്ടതും അവനിൽ ചെറുതായ ഒരു ഭയം വന്ന് കൂടിയോ...?
 
"""പെണ്ണായാലെ.. കൊറച് അടക്കവും ഒതുക്കവും വേണം...😏"""
കാലു ഉഴിഞ്ഞു കൊണ്ടവൻ അവൾക് നേരെ പറഞ്ഞു...
 
""എന്തിനാ... ഭദ്രമായി അലമാരയിൽ വെച്ച് പൂട്ടാൻ ആണോ..😤"""
ഒരുളയ്ക്ക് ഉപ്പേരി പോലെതെ അവളെ വർത്താനം കേട്ടതും ചെക്കൻ അവളെ ഒന്ന് കനപ്പിച് നോക്കി...
 
""നിനക്കെ... എല്ല് മാത്രമല്ല... കൊറച് അഹങ്കാരം കൂടി ഉണ്ടഡീ... പൂതനെ...😡""""
 
"""അത് താൻ കണക്കിൽ എടുക്കണ്ടഡോ... ചിമ്പാൻസിയെ...😡"""
 
""അത് നിന്റെ മാറ്റവനെ പോയി വിളിയഡീ... കുരുട്ടെ...😬"""
 
"""ദേ... എന്റെ മറ്റവനെ പറഞ്ഞാൽ ഉണ്ടല്ലോ....😡"""
 
"""പറഞ്ഞാൽ നീ എന്താക്കും... ഹേ 😏"""
 
"""അമ്മിക്കല്ല് എടുത്ത് തലയ്ക് അടിക്കും...😤നോക്കികൊ..."""
 
എന്റെ ദൈവമേ...😳ഇവൾക്ക് ബോധം മാത്രമല്ല... സ്ഥിരതയുമില്ലേ...
 
"""ഡീീീ....😡അതൊക്കെ നിന്റെ ഏട്ടൻമ്മാരടുത്ത്... ചെയ്താ.. മതി.. എന്റെ അടുത്ത് വേണ്ടാ..."""
 
"""ചെയ്താ... താൻ എന്താക്കുമഡോ.. കാട്ടുപോത്തേ....😡"""
 
"""കാട്ടുപോത്ത് നിന്റെ...😬...."""
 
"""""നിർത്തഡാ.... രണ്ടും......"""""അതൊരു അലർചയായിരുന്നു....
ധ്യാനും അമ്മുവും ഞെട്ടി അലർചകേട്ട ദിഷയിലേക്ക് നോക്കിയതും...
നാല് ജോഡി കണ്ണുകൾ അവരെ തന്നെ ഫോക്കസ് ചെയ്ത് നിൽക്കാ...
 
"""എന്താഡാ... രണ്ടിനും പ്രശ്നം..."""ഗൗരവത്തോടെ നന്ദു അവരോട് ചോദിച്ചതും കുറ്റം ചെയ്ത കുട്ടികളെ പോലെ തല കുമ്പിട്ടു നിന്നു...
 
""ചോദിച്ചത് കേട്ടില്ലേ... എന്താ പ്രശ്നമെന്ന്...🤨-നന്ദു """
 
""അത്...-അമ്മു ""
""ഏത്...🤨..-ധീരവ് """
 
""അത് പിന്നെ...-ധ്യാൻ """
""ഏത് പിന്നെ...-🤨ദെച്ചു """
 
"""അങ്ങനെ അല്ല...-അമ്മു ""
 
""എങ്ങനെ.. അല്ല..🤨-അല്ലു.."""
 
""ഞങ്ങള് തമ്മിൽ ഒരു പ്രശ്നവും ഇല്ല..-(ധ്യാൻ, അമ്മു )"""
 
രണ്ട് പേരും ഒരുമിച് പറഞ്ഞതും അവര് അമ്പരപ്പോടെ മുഖതേക്ക് നോക്കി...
 
"""ഹോ... ഹോ അപ്പൊ ഞങ്ങള് ഇത്ര നേരവും കേട്ടത്തോക്കെ...
എന്താണാവോ..."""രണ്ടിനെയും അടിമുടി നോക്കി നന്ദു പറഞ്ഞതും തമ്മിൽ കോർത്തു നിന്ന കണ്ണികൾ ഞൊടിയിടയിൽ പിൻമാറി....
 
"""മ്മ്... മതി മതി.. രണ്ടും തല കുനിച് നിന്നത്... ചെല്ല്...""""
 
കാര്യങ്ങൾ സോൾവ് ആക്കി കൊണ്ട് ധീരവ് പറഞ്ഞതും ധ്യാനും അമ്മുവും ജീവൻ തിരിച് കിട്ടിയപോലെ ഒരു പോകായിരുന്നു....
 
""എന്തൊക്കെ എവിടെയൊക്കെയോ ചീഞ്ഞു നാറുന്ന പോലെ..🤔""" അവര് പോകുന്നത് നോക്കി നന്ദു ചിന്തയിൽ ആണ്ടു.
 
""അത് നീ കുളിക്കാത്തതുകൊണ്ടാ..""അവനോട് അത് പറഞ്ഞ് ധീരവ് പോയി.. അത് കേട്ട് ചിരിച്ച അല്ലുനെയും ദെച്ചുനെയും ഒന്ന് തുറിച് നോക്കി നന്ദുവും പോയി...
 
തുടരും......