Aksharathalukal

ശിവരുദ്ര - 02

സഞ്ജു കോഫീ ഷോപ്പിൽ എത്തിയിട്ടും   ആൽവിൻ അവിടെ എത്തി ഇല്ലായിരുന്നു  .. അവൻ വീണ്ടും അൽവിയെ വിളിച്ചു അപ്പോൾ  അവൻ ഫോൺ കട്ടാക്കി... അപ്പോൾ തന്നെ സഞ്ജു വേറെ ഒരു നമ്പറിലേക്ക് വിളിച്ചു.... ടാ എനിക്ക് നിന്റെ ഒരു ഹെല്പ് വേണം........ ഞാൻ പറയുന്ന നമ്പർ ഒന്ന് ട്രാക്ക് ചെയ്യണം....... മറു ഭാഗത്തുനിന്നും ഒക്കെയെന്ന് കേട്ടതും അവൻ ഫോൺ കട്ടാക്കി അല്പം സമയത്തിനുള്ളിൽ തന്നെ സഞ്ജുവിന് വീണ്ടും ഒരു കാൾ വന്നു..... ടാ അളിയാ നീ മുൻപ് തന്ന നമ്പർ സിഎം റോഡിൽ നിന്നും ഒരു 10 km കാണിക്കുന്നേ. ഒക്കെ ടാ താങ്ക്സ്.........
അല്ല ഇത്  ആരാ....

അതൊക്കെ ഞാൻ പിന്നെ പറയാടാ any way thx da.., അത്രയും പറഞ്ഞു ഫോൺ അവൻ കട്ടാക്കി വിട്ടു.....
അപ്പോൾ തന്നെ അവൻ കോഫീ ഷോപ്പിൽ നിന്നും ഇറങ്ങി കാറും എടുത്ത് കൂട്ടുക്കാരൻ പറഞ്ഞ ലോക്കേഷനിലേക്ക് പോയീ.

പോകുന്ന വഴി തന്നെ കണ്ടു അവൻ എന്തോ ഒരു പെൺകുട്ടിയോട് സംസാരിച്ചു നിക്കുന്നത് അൽപനേരം അവൻ അവരുടെ സംസാരം നിരീക്ഷിച്ചു അതിനുശേഷമാണ്  സഞ്ജു കാറിൽ നിന്നും ഇറങ്ങി  അവനു നേരെ ചെന്നു..... ചെന്ന ഓടന്നേ തന്നെ ഒരണം അവനിട്ടു കൊടുത്തു..... നിനക്കു എന്താടാ വരാൻ ഒരു മടി വിളിച്ചാൽ .....
സഞ്ജുവിനെ കണ്ട്  ആൽവിൻ ഒന്ന് പതറിയെങ്കിലും പെട്ടെന്ന് തന്നെ അവൻ മുഖത്ത് സങ്കട ഭാവം വരുത്തിക്കൊണ്ട് വിക്കി വിക്കി പറഞ്ഞു....
. സങ്കടകൊണ്ട് ആണ് ചേട്ടായി....
എന്തു സങ്കടം... 🧐.....സഞ്ജു ചോദിച്ചതും
ആൽവിൻ വീണ്ടും പറയാൻ തുടങ്ങി...
ഇന്നു ഞാൻ അവളെ കാണണമെന്ന്  പറഞ്ഞിരുന്നു അങ്ങനെ അവൾ വന്നപ്പോൾ  അവൾ എന്നോട് പറഞ്ഞു ഈ റിലേഷന്നു താല്പര്യം ഇല്ല അപ്പോൾ ഞാൻ അവളോട് കാര്യം ചോദിച്ചപ്പോൾ
കാര്യം എന്താണെന്ന് പറയാൻ അവൾ കൂട്ടാക്കിയില്ല . എന്നാൽ പിന്നെ അവൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് സഹിച്ചില്ല  അവൾ കുറച്ചു പണം എനിക്ക് നേരെ എറിഞ്ഞിട്ട്  എന്നോട് പറഞ്ഞു അവളുടെ കൂടെ ഇത്രയും നാളും നടന്ന തിനുള്ള ഭിക്ഷയാണെന്ന്  ...അത്രയും പറഞ്ഞു ആൽവിൻ കരയാൻ തുടങ്ങി.....

നിറുത്താട നിന്റെ കള്ള കരച്ചിൽ ഞാൻ ഇത്രയും നേരം കേട്ടുകൊണ്ടിരുന്നത് നീ പറഞ്ഞ് പറഞ്ഞ് എവിടെ വരെ പോകും എന്ന് അറിയാൻ വേണ്ടിയാണ്......... നീ ശെരിക്കും മണ്ടൻ ആണോ.....
അവൾ എന്റെ പെങ്ങൾ ആണ് എന്നിട്ട് നിനക്ക് എന്നോട് തന്നെ ഇങ്ങനെ പറയാൻ
നീ പൊട്ടൻ ആണോ..
.. പിന്നെ ഇപ്പോൾ എനിക്ക് ഏറെക്കുറെ എന്താണ് അവിടെ നടന്നത് എന്ന്  മനസിലായി..... പിന്നെ നിന്നെ ഇനി അവളുടെ കൺവെട്ടത്ത് പോലും കാണരുത് .... പറഞ്ഞേക്കാം അന്നേ  അവളോട്‌ ഞാൻ പറഞ്ഞത നീ ചതിയാൻ ആണ് എന്നു
അന്ന് നീ മാത്രം മതി എന്ന് എന്നോട് അവൾ വാശിപിടിച്ചു പിന്നെ അവളുടെ ഒരു ആഗ്രഹത്തിനും ഞാൻ തടസ്സം നിൽക്കാത്തതുകൊണ്ടാണ് സമ്മതിച്ചത് ..... അത്രയും അവനോടു പറഞ്ഞിട്ട് സഞ്ജു നേരെ അൽവിയുടെ അടുത്ത് നിന്ന പെണ്ണകൊച്ചിനോട് പറഞ്ഞു മോളെ ഇവനോട് മിണ്ടിയാലും നിന്റെ ഭാവി വരെ നശിച്ചു പോക്കും അത്രയും പറഞ്ഞു സഞ്ജു കാർ എടുത്തു നേരെ വീടിലേക്ക് വന്നു....
അവൻ വീട്ടിൽ വന്നപ്പോൾ തന്നെ നല്ല ഉണ്ണിയപ്പത്തിന്റെ  സുഗന്ധം  അവനെ മാടിവിളിച്ചു ....... അവൻ നേരെ അടുക്കളയിലേക്ക്  പോയി..... അവൻ അടുക്കളയിലേക്ക് ചെന്നപ്പോൾ ദേവിക തിരക്കിട്ട് പണിയിലായിരുന്നു.....
. ദേവൂമ്മോ...... ഇന്ന് എന്നാ സ്പെഷ്യൽ.... 😜... അതിന് ദേവിക അവനെ ഒന്ന് രൂക്ഷമായി നോക്കി എന്നിട്ട് ചോദിച്ചു ആരോടും ഒന്നും പറയാതെ കാറുമെടുത്ത് നീ എവിടെ പോയത ചെക്കാ......
അതോ ഞാൻ ഒരു കൂട്ടുകാരനെ കാണാൻ പോയത...
അമ്മ ഞാൻ ചോദിച്ചതിന് ഉത്തരം പറ ഇന്നെന്ത ഉണ്ണിയപ്പo ഓക്കേ ......
അതോ  ഇന്ന് നീന്റെ അച്ഛനു ഒരു ആഗ്രഹം ഉണ്ണിയപ്പം കഴിക്കണം എന്ന്....അതും പറഞ്ഞു ദേവിക്ക അവനെ നോക്കി ഒന്ന് ചിരിച്ചു
ഓഹോ അപ്പോൾ mr ചന്ദ്രൻ ശേഖരൻ വേണ്ടി ഭാര്യ സ്‌നേഹത്തോടെ ഉണ്ടാക്കുന്നത് ആണ് അല്ലേ.....
ദേവൂമ്മോ പാവം രണ്ടു പിള്ളേരുടെ കാര്യം കൂടെ ഓർക്കന്നെ..... 😂😂

അത് അവൻ പറഞ്ഞു തീർന്നതും ചന്ദ്രൻ അങ്ങോട്ടു വന്നു......
നിനക്ക് എന്തിനാടാ  ഇത്രയും കുശുപ്പ്.... എന്റെ ഭാര്യ എനിക്കു ഉണ്ടാക്കി തരുന്നതിനു 😂... നിനക്ക്‌  വേണമെങ്കിൽ  നീ ഒരുത്തിയെ കെട്ടിക്കൊണ്ടു വാടാ .... 😂...... അത് കേട്ടതും അവന്റെ മുഖം വടി..... എന്നാടാ അത് പറഞ്ഞപ്പോൾ നിന്റെ മുഖം ഫ്യൂസ് പോയ ബൾബ് പോലെ ആയെ
  ഇനി എങ്ങനെ നിക്കാൻ ആണോ ഭാവം....
എല്ലാം അറിയുന്ന അച്ഛൻ തന്നെ എന്നോട് ഇങ്ങനെ പറയരുത്..... എനിക്ക് എന്റെ പറുന്റെ സ്ഥാനത് വേറെ ഒരാളെ സങ്കൽപിക്കാൻ പോലും എനിക്ക് ആവില്ല എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഇനി ഇല്ല അതിനു എന്നെ ഇനി ആരും നിർബന്ധിക്കുകയും വേണ്ട.....
  നമ്മക്ക് വേഗം തന്നെ കുഞ്ഞിയുടെ കല്യണം നോക്കണം..... അത് കേട്ടത് അവർ രണ്ടും സംശയ ഭാവത്തിൽ അവനെ നോക്കി

എന്തിന രണ്ടുപേരും എന്നെ ഇങ്ങനെ നോക്കുന്നെ .... അല്ലടാ ഇത്രയും നാളും അവൾക്ക് ഇഷ്ട്ടം ഉള്ളപ്പോൾ നടക്കട്ടെ എന്ന് പറഞ്ഞു .... നടന്നവൻ പെട്ടന്ന് ഇങ്ങനെ  പറഞ്ഞതുകൊണ്ട് നോക്കിയത എന്നും പറഞ്ഞു അയാൾ അവനെ സൂക്ഷിച്ചു നോക്കി
അത് ആണോ..... ഞാൻ ചുമ്മാ ഒന്ന് സൂചിപ്പിച്ചനെയോള്ളു...... എന്നും പറഞ്ഞു അവൻ ശിവയുടെ റൂമിലേക്ക് പോയി അവൻ ചെന്നപ്പോളും അവൾ ഉണർന്നിട്ടില്ല ആയിരുന്നു..... അവൻ അവളുടെ അരിക്കിൽ ചെന്ന് ഇരുന്നുനിട്ട്...... അവളെ വിളിച്ചു...... കുഞ്ഞി.... ഇത് എന്ത് ഉറക്കം ആണ് എണിറ്റെ..... അത് കേട്ടതും ശിവ ഒന്നും കൂടെ ചടഞ്ഞുകൂടി..... നീ എണിക്കുന്നോ അതോ ഞാൻ വെള്ളം കോരി ഒഴിക്കണോ...... അത് കേട്ടതും അവൾ അൽപ്പം ദേഷ്യത്തോടുകൂടെ എണിറ്റു..... എന്ത  കിച്ച.... ഉറങ്ങനും സമ്മതിക്കുലെ....... ഇപ്പോൾ ഞാൻ കിടന്നത് അല്ലെള്ളു..... അത് കേട്ടതും അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.... 😂നീ ഇപ്പോൾ ഉറങ്ങാൻ തുടങ്ങിട്ടു ഒരു 3 മണിക്കൂർ ആയി.... അവൾ ഉടനെ ഫോൺ എടുത്ത് നോക്കി ശരിയ 3 മണിക്കൂർ ആയി.....അല്പം മുന്നേ നടത്തു എല്ലാം ഓർത്ത് അവളുടെ മുഖം വീണ്ടും വാടി.... അവളുടെ മുഖം  വാടിയത് കണ്ടതും സഞ്ജുവിനെ കാര്യം മനസ്സിലായി
കുഞ്ഞി കിച്ചൻ നിന്നോട് ഒരു കാര്യം പറയട്ടെ  ഇപ്പോൾ എന്താണോ  നടത്തു  അത് നിന്നെ നല്ലതിന് വേണ്ടിയാണെന്ന് മാത്രം ചിന്തിച്ചാൽ മതി. ഇനിയും എന്റെ കൊച്ച് അത് ഓർത്ത് വിഷമിക്കരുത് നീ വിഷമിച്ചാൽ കിച്ചനും വിഷമം ആകും....... പറഞ്ഞേക്കാം.... എന്നും പറഞ്ഞു അവൻ മുഖo വീർപ്പിച്ച ഇരുന്നു....... അത് കണ്ടപ്പോൾ അവൾക്ക് വിഷമമായി കാരണം അവളുടെ ലോകം തന്നെ അവളുടെ കിച്ചൻ ആയിരുന്നു...... ഐയെ...... കിച്ചൻ എന്ത കൊച്ചുകുട്ടിക്കളെ പോലെ ഞാൻ ഹാപ്പി ആണ്..... നോക്കിക്കെ എന്റെ മുഖത്തേക്ക്..... 😁.... എന്ന് പറഞ്ഞു അവനു വേണ്ടി അവളുടെ വിഷമങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി.... പുറമെ ചിരിച്ചു കാണിച്ചു കാരണം അങ്ങനെ പെട്ടന്ന് ഒന്നും അവൾക്ക് അൽവിനെ മറക്കാൻ  സാധിക്കില്ലയിരുന്നു.... അത് സഞ്ജുനും അറിയാമായെരുന്നു..... എങ്കിലും എല്ലാം മറക്കണം എന്ന് അവളും ആഗ്രഹിച്ചു...അവൻ വിഷയം മാറ്റാൻ വേണ്ടി പറഞ്ഞു കുഞ്ഞി.... നീ പോയി ഒന്ന് കുളിച്ചു ഫ്രഷായി വാ അമ്മ ചൂട് ഉണ്ണിയപ്പം ഉണ്ടാക്കി വെച്ചിട്ടുണ്ട്...... എന്നും പറഞ്ഞു അവൻ അവൾ ഉന്തിത്തള്ളി കുളിക്കാൻ പറഞ്ഞു വിട്ടു

എന്നിട്ട് അവനും താഴോട്ട് പോയി......അപ്പോൾ ആണ് അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്..... Good evening sir....Mc.. റോഡിന്റെ അടുത്ത ആദ്യ ക്രൂരമായി കൊല ചെയ്ത ഒരു ബോഡി കണ്ടെത്തിയിട്ടുണ്ട് സാർ വേഗം ഇവിടെ വരെ വരണം..... ഒക്കെ ഞാൻ ഉണ്ടന്നെ തന്നെ അങ്ങോട്ടു വരാം എന്ന് പറഞ്ഞു ഉടനെ തന്നെ ഫോൺ കട്ടക്കി താഴെ ചെന്നപ്പോൾ ചന്ദ്രൻ അവിടെ ഇരിക്കുണ്ടായിരുന്നു അച്ചനോട് കാര്യം പറഞ്ഞിട്ട് അവനും കാറും എടുത്തു അങ്ങോട്ടു പോയി......

 

                       🦋കുഞ്ഞാറ്റ 🦋