.......... "അർജുൻ ശേഖർ എന്ന ഞാൻ നന്പൻ ആയിരിക്കെ, ന്റെ ആത്മ മിത്രം ആയ അരവിന്ദ്കൃ ഷ്ണ എന്ന കൃഷ്അഥവാ ക്യാമ്പസ് ക്രഷ് ആയ ഈ അലവലാതി യെ എന്ത് വില കൊടുത്താലും വിട്ട് പോകുന്നത് ആയിരിക്കില്ല.... ഇത് സത്യം സത്യം സത്യം! "
ഇടയ്ക്കിടെ അർജുൻ പറയാറുള്ളത് krish ഇടയ്ക്ക് ഓർക്കും. പക്ഷെ അവൻ തന്നിൽ നിന്നു മാറുന്നത് വിശ്വസിക്കാൻ പറ്റാറില്ല. എന്നാലും ചോദിച്ചാൽ ഒരു ചിരി തന്ന് അവൻ ഒഴിഞ്ഞു പോകും.
ശ്യാമ ആണേൽ krish ഉള്ള പഞ്ചായത്തിൽ പോലും കാണില്ല. എന്നാലും ക്യാമ്പസ് പരദൂഷണം ഗ്രൂപ്പിൽ ശ്യാമ, വെറും ശ്യാമ അല്ല, ശ്യാമ കൃഷ്ണ ആണ്. Krish ന്റെ സ്റ്റെപ്പിന്നി. കളിയാക്കുന്നവർക് മുൻപിൽ ആദ്യം ഒക്കെ പേടിച്ചു പോകുകയോ കരയുകയോ ആരുന്നെങ്കിൽ, പിന്നെ പിന്നെ തണ്ടേടത്തോടെ തല ഉയർത്തി നടന്നു തുടങ്ങി അവൾ.
......... ഇതൊന്നു അറിയാതെ ലീന -കൃഷ് ജോടികൾ ക്യാമ്പസ് തങ്ങളുടെ പ്രണയത്തിൽ ചുവപ്പിച്ചു.......
Annual day പ്രോഗ്രാം കമ്മിറ്റീ യിൽ ശ്യാമ കൂടി മെമ്പർ ആയിരുന്നത് പ്രോഗ്രാം കൺവീനർ ആയ കൃഷ് നെ ബാധിക്കുമോ എന്നു ലീനക് പേടി ഉണ്ടാരുന്നു എങ്കിലും ഇതൊന്നും അറിയുന്നു പോലും ഇല്ലാതുപോലെ അവൻ നടക്കുന്നത് കണ്ടപ്പോൾ അവൾക് അവനെ വിശ്വാസം ആയി.
എല്ലാരുടേം ജീവിതം മാറ്റി മറിച്ച ദിവസം ആരുന്നു ട്രയൽ റിഹേഴ്സൽ ഡേ......
പ്രോഗ്രാം ലിസ്റ്റ്, വിസിറ്റർസ് കൂപ്പൺ സോർട് ചെയ്ത്കൊണ്ട് ഇരുന്ന കൃഷ് ന്റെ chair പുറകിൽ നിന്ന് ചവിട്ടി വീഴ്ത്തി കൊണ്ട് വില്ലൻ വന്നു....
Mr. Mathayi zacharia Kurisinkal.........
പുറകിൽ കരഞ്ഞോണ്ട് നിന്ന അയാളുടെ മകൾ ലീന കുരിശിങ്കൽ...... ഒപ്പം കുറെ ഗുണ്ടകൾ....
കാര്യം അറിയാതെ കൃഷ് ലീനയെ നോക്കി....
പുച്ഛത്തോടെ അവൾ അവനോട് ചോദിച്ചു.
"നിങ്ങൾക് ഒരിക്കൽ എങ്കിലും പറഞ്ഞു കൂടായിരുന്നോ, എന്നെ സ്റ്റെപ്പിനി ആയി വയ്ക്കാതെ "
കാര്യം മനസ്സിൽ ആയില്ലെങ്കിലും പറഞ്ഞത് തന്റെ പാതി ആരുന്ന് കൊണ്ടും അവൾ അല്ലാതെ ആരും ഇല്ലാതെ കൊണ്ടും അവനു ദേഷ്യം ആണ് വന്നത്.
"എന്തും പറയാന്നോ " എന്നു പറഞ്ഞു അവളെ തല്ലാൻ ആഞ്ഞാ അവനെ മത്തായി ചവിട്ടി വീഴ്ത്തി. ഗുണ്ടകൾ ഒരു ദാക്ഷന്യം ഇല്ലാതെ അവനെ ചവിട്ടി കൂട്ടിമ്പോൾ ലീന തടയാൻ വന്നപ്പോൾ, അവൾക് മുൻപേ വന്ന അവരെ കണ്ട് ലീന പുച്ഛത്തോടെ തിരിച്ചു നടന്നു. ഇനി ഒരിക്കലും ഇവന് വേണ്ടി കരയില്ല എന്നു ഉറപ്പിച്ചു.......
അവനെ വാരി എടുത്ത് അർജുൻ അവന്റെ വലത് വശത്തു വന്നപ്പോ..... പിരിയാൻ അവനു പറ്റില്ല എന്നു കൃഷ് തിരിച്ചു അറിയുക ആയിരുന്നു....... ഇടത് ഭാഗത്തു വന്നു നിന്ന ശ്യാമയെ കണ്ട് ആണ് ലീന പിന്തിരിഞ്ഞത് എങ്കിലും, പുറകിൽ നിന്ന ശ്യാമയെ കൃഷ് കണ്ടിട്ട് പോലും ഇല്ലാരുന്നു.......
കൃഷ് നെ കുത്താൻ അതിൽ ഒരാൾ കത്തി എടുക്കുന്നത് കണ്ട് ശ്യാമ, കൃഷ് നെ തള്ളി മാറ്റാൻ നോക്കുന്നത് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി കണ്ട് ലീന കാറിൽ കേറി പോയി.
നിലത്തേക്കു വേച്ച അയാൾ തിരിഞ്ഞു വീണ്ടും കുത്താൻ വന്നപ്പോൾ, കൃഷ് നെ തള്ളി മാറ്റിയ അജു കുത്തു ഏറ്റു വാങ്ങി. ആരെയാ കുത്തിയെ എന്നു നോക്കും മുൻപേ അയാൾ ആ കത്തി ഊരി അവന്റെ നെഞ്ചിൽ ആഞ്ഞു കുത്തി..........
മുഖത്തേക്കും കൈയിലേക്കും തെറിച്ച ചോര കണ്ട് ശ്യാമ തലകറങ്ങി വീണു.......
അജു തളർന്നു നിലത്തു ഇരുന്നുപോയ കൃഷ് ന്റെ മടിയിലേക് വീണു.......
"ആരെങ്കിലും ഒന്ന് പിടിച്ചേ.... ഈ ചെക്കനെ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോകാം "
ദേവരാം സർ ന്റെ സ്വരം അവിടെ ഉയർന്നു കേട്ടു....
പിനെ എല്ലാരും കൂടെ അജുനേം, ശ്യാമയേം കൃഷ്‌നേം കൊണ്ട് ഹോസ്പിറ്റലിൽ ലേക്ക് ദേവ സർ ന്റെ കാറിലും ഓട്ടോയിലും ഒക്കെ ആയിട്ട് പറന്നു......
.....
....
തുടരും.....
ആരും അഭിപ്രായം പറയില്ല ന്ന് അറിയാം എന്നാലും ഞാൻ എഴുതും..... കാരണം അക്ഷരം വാൾ ആണ് മക്കളെ. എവിടെ ഏതെങ്കിലും ഹൃദയം എപ്പോൾ എങ്കിലും മുറിയും..... അക്ഷരം മരുന്നും ആണ്.... മുറിവുകൾ സുഖപെടുകയും ചെയ്യും