Aksharathalukal

❤️ പ്രണയം ❤️ - 2

Part 2

 

10  മാസങ്ങൾക്ക്  ശേഷം... 
 

ഒരു  തണുത്ത  പ്രഭാതം...

ബീച്ചിനരികിൽ  നിക്കുക ആയിരുന്നു സായിയും സഞ്ജുവും.
9 മാസത്തോളം  അവർ നാട്ടിൽ ഇല്ലായിരുന്നു...
ഇപ്പോഴാണ്  അവർ  വന്നത്.

രാവിലെ  തന്നെ കുളിച്ചു ഫ്രഷ് ആയി രണ്ടാളും  വീടും  പൂട്ടി  ഇറങ്ങിയതാണ്...
പ്രത്യേകിച്ച്  ജോലീം കൂലീം ഒന്നും ഇല്ലാത്തോണ്ട്  അതിന്റെ ടെൻഷൻ ഒന്നും അവന്മാർക്ക് ഇല്ല.. മാതാപിതാക്കൾ നന്നായി സമ്പാദിച്ചിട്ടിട്ടുണ്ട്....
അത്  കൊണ്ട്  തന്നെ  ആ സമ്പാദ്യം  മൊത്തോം തിന്ന് നശിപ്പിക്കാൻ ആണ്  രണ്ടെണ്ണത്തിന്റേം  പ്ലാൻ...

ടാ  അളിയാ... ഇന്ന് ഒന്നിനേം കണ്ടില്ലല്ലോ.... 😓
നിരാശയോടെ  സായി  കടലിലേക്ക് നോക്കി  സഞ്ജുവിനോട്  പറഞ്ഞു....

കവി  ഉദേശിച്ചത്‌ എന്താണെന്ന്  മനസ്സിലായോ....
അവൻ  പറഞ്ഞത്  പെൺകുട്ടികളെ പറ്റിയാണ്  😠

മ്മ്.... അ.....
ബാക്കി  പറയാൻ വന്നതും  സഞ്ജുവിന്റെ  കണ്ണ്  ഒന്നിൽ ഉടക്കി  നിന്നു.... ഒരു സുന്ദരി ആയ  പെണ്ണ്...

ആരാടാ  പറഞ്ഞേ  ഇന്ന് ഒന്നിനേം  കണ്ടില്ലന്നു... നോക്കടാ അളിയാ😚....... ഒരു മൊതല്.............. കണ്ടിട്ട് തന്നെ ന്റെ  കൺട്രോൾ മൊത്തം പോകുന്ന പോലെ ഉണ്ട്.......
സഞ്ജു  പറഞ്ഞതും  ആകാംഷയോടെ   സഞ്ജു  ചൂണ്ടി കാണിച്ച  സ്ഥലത്തെക്ക്  സായി നോക്കി....
നോക്കിയ  അവൻ  പോലും  അവളുടെ  സൗന്ദര്യത്തിൽ മയങ്ങി പോയി....

അവളെ  കാണാൻ  അതിമനോഹരി ആയിരുന്നു...
ആരും  ഒന്ന് നോക്കി  പോകും...
ആവശ്യത്തിന്  ഹൈറ്റും  വെയ്റ്റും  ഒക്കെ ഉണ്ട്..
ഫുൾ കൈ ബ്ലൗസ്സും  സാരിയും ആയിരുന്നു  പുള്ളിക്കാരിയുടെ വേഷം...
സാരി ആണെങ്കിലും  തനി നാടൻ  പെണ്ണ് എന്ന്  പറയാൻ  പറ്റില്ല.
മുഖത്ത്  മേക്കപ്പ് ഒക്കെ ഉണ്ട്..
ആരെയും  വശ്യമാക്കുന്ന ആ കണ്ണുകളും നോട്ടവും......   പനിനീർ  ഇതളുകൾ പോലെ ഉള്ള അധരങ്ങൾ....   അതിൽ എപ്പോഴും  ഒരു  നനുത്ത പുഞ്ചിരി  തങ്ങി നിക്കും.....
എല്ലാം കൊണ്ടും  അവൾ ഒരു അപ്സരസ്സിനെ  പോലെ ഉണ്ടായിരുന്നു 🥰

അവളെ  കണ്ടതും  അവരുടെ രണ്ടിന്റെയും   ഉള്ളിൽ  കൂർക്കം വലിച്ചുകിടന്നുറങ്ങിക്കൊണ്ടിരുന്ന  മൃഗം പെണ്ണിന്റ  മണം അടിച്ചതും  സടകുടഞ്ഞെണീറ്റു..........

ടാ... അവളെ  മിസ്സ്‌ ചെയ്യരുത്.. ചെയ്താ  അത്  വല്ല്യ നഷ്ടം ആവും...... 😚
അവളെ  കണ്ട്  വെള്ളം ഇറക്കി കൊണ്ട്  സായി  പറഞ്ഞു...

ഹാ.... അതേടാ... എങ്ങനെങ്കിലും  അവളെ പൊക്കണം...... 😻
സഞ്ജു  അവളേം  നോക്കികൊണ്ട്‌ പറഞ്ഞു...

പറഞ്ഞു തീർന്നതും   അവൾ  അവരുടെ  അരികിലേക്ക്  നടന്നു  വരുന്നത്  കണ്ടു...

അവൾ  അവരെ  കണ്ടതും  ചുണ്ടിൽ  നാണത്തിൽ  ചാലിച്ച ഒരു  പുഞ്ചിരി വിടർന്നു...
അത്  അവന്മാരുടെ  കണ്ണുകൾ കാണുകയും ചെയ്തു...

ടാ  അളിയാ... ഇവളെ  പോക്കേണ്ടി  വരില്ല... ഇവളായി തന്നെ  നമ്മുടെ കൂടെ വന്നോളും...
( സായി )

ആ... അതേടാ... എനിക്കും  അത് തന്നെയാ  തോന്നിയെ...
താടിയും ഉഴിഞ്ഞു കൊണ്ട്  അവളേം നോക്കി  സഞ്ജു  പറഞ്ഞു.

മ്മ്... വാ  ഒന്ന് മുട്ടി  നോക്കാം

അതും  പറഞ്ഞ്  സായി സഞ്ജുവിനേം  വിളിച്ചോണ്ട്  അവളുടെ  അടുത്തേക്ക്  ചെന്നു.

അവന്മാര്  അടുത്ത്  വരുന്നത് കണ്ടതും  അവളുടെ മുഖം ഒന്നുകൂടി തിളങ്ങി...

എന്താ...മോളെ  ഒറ്റയ്ക്കാണോ...😁
അവളുടെ  അടുത്ത്  ചെന്ന്  സായി  ചോദിച്ചു.

☺️  അതേന്ന്  അവൾ പുഞ്ചിരിച്ചു കൊണ്ട്  തലകുലുക്കി....

ഹാ... താൻ  ആള്  നല്ല സുന്ദരി ആണല്ലോ..... 😉
സഞ്ജു  ഒരു  വഷളൻ ചിരിയും ചിരിച്ച്  അവളെ അടിമുടി  നോക്കികൊണ്ട്  പറഞ്ഞു...

അത്  കേട്ട് അവളുടെ  മുഖം  ചുമന്ന റോസാ പൂവ് പോലെ നാണത്താൽ  ചുമന്നു തുടുത്തു...

ഞങ്ങൾക്ക്  തന്നെ  ഒരുപാട്  ഇഷ്ടമായി..... 😚😚😘
(സായി and സഞ്ജു )

അപ്പോഴും  അവളുടെ  മറുപടി നാണം  കലർന്ന  പുഞ്ചിരി  തന്നായിരുന്നു.... 

അല്ല  നിന്റെ  പേര്  എന്താ...?
( സായി )

അപ്പൊ  അവൾ ഒന്നും മിണ്ടീല.....

ഒന്ന്  പറയന്നെ.... ഈ  സുന്ദരിയുടെ   സുന്ദരമായ  സൗണ്ട് കേൾക്കാൻ  ഞങ്ങൾക്ക് കൊതിയായി..... ☺️

അത്  കേട്ടതും  അവളുടെ  മുഖം  വാടി പോയി.... കൊഴിയാറായ  പനിനീർ പൂ പോലെ ആയി പ്പോയി...

സംസാരിക്കില്ല എന്ന്  അവൾ  ആംഗ്യം കാണിച്ചു...

അപ്പൊ തന്നെ  സഞ്ജുവിന്  കാര്യം  മനസ്സിലായി...
പക്ഷെ  സായിക്ക്........🤦‍♂️

ശോ.... അങ്ങനെ പറഞ്ഞാ എങ്ങനാ... എന്തേലും ഒന്ന്  പറയന്നെ.....
ഒന്നും  മനസ്സിലാവാതെ സായി...

ഇവനിത് എന്താ..... 🤧🤦‍♂️🤦‍♂️
സായി  ചോദിച്ചത്  കേട്ട്  സഞ്ജു  മനസ്സിൽ  പറഞ്ഞു..
 

സായിയുടെ  ചോദ്യത്തിന്  മറുപടി എന്ന പോലെ,
😔തനിക്ക്  ജന്മനാ  സംസാര ശേഷി ഇല്ലന്ന്  അവൾ  ആംഗ്യം  കാണിച്ചു....

അത്  പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ  ഈറനണിഞ്ഞിരുന്നു. തല താഴ്ന്നു.....😔

ohh.... sorry... 😕😕

ടാ  ഇവൾ  ഊമയാട..... 😶  
സായി  പതിയെ  സഞ്ജുവിന് മാത്രം കേൾക്കാൻ പാകത്തിന്  ചെവിയിൽ  പറഞ്ഞു...

ഊമയാണെങ്കിൽ എന്താടാ.... ആള്  സുന്ദരി അല്ലേ..... അത് പോരെ  നമുക്ക്..... 😁

ahh...😁  പിന്നല്ല... 😜

😌😁😁

അയ്യേ... താനേന്തിനാ വിഷമിക്കുന്നെ...... അല്ലെങ്കിൽ തന്നെ ഇപ്പൊ  ശബ്ദം ഒക്കെ എന്തിനാ.....
സായി  അവളുടെ  വിഷമം  മാറ്റാൻ  പറഞ്ഞു....

അതേ.... താനാള്  സുന്ദരി അല്ലേ.... അതിന്റെ  മുന്നിൽ ഈ  കുറവൊന്നും ഒരു  കുറവേ അല്ലന്നേ...... 😁😁
സായി  പറഞ്ഞതിനെ  സഞ്ജുവും ഏറ്റു പിടിച്ചു...

പിന്നെ  തന്റെ  മുകത്ത് ഈ  വിഷമ ഭാവം  ഒട്ടും  ചേരില്ലട്ടൊ..... 🤧
( സായി )

അത്  കേട്ടപ്പോ തന്നെ  അവളുടെ മുഖം  പഴേതിനെക്കാളും   വിടർന്നു..... മുഖത്തു എംബാടും  നാണം സ്ഥാനം ഉറപ്പിച്ചു..... 🥰 

അപ്പൊ  പിന്നെ പോയാലോ... 😉 
അതിന്റെ  ഗ്യാപ്പിൽ  സായി  പറഞ്ഞു..

😬🤦‍♂️ പറഞ്ഞത് കുഴപ്പം ആയോ എന്ന മട്ടിൽ ആയിരുന്നു സഞ്ജു...

🙄 എവിടേക്ക്  എന്ന്  അവൾ  കൈ കൊണ്ട്  ആംഗ്യം കാണിച്ചു...

അല്ല നമ്മൾ ഇത്ര  അടുത്ത സ്ഥിതിക്ക്   ഒരു ചെറിയ ഡിന്നർ... അതും  ഞങ്ങളുടെ  വീട്ടിൽ..... 😉
( സായി )

അത്  കേട്ടപ്പോ  അവളും ഒന്നും പുഞ്ചിരിച്ചു... എങ്കിലും  സമ്മതം ഒന്നും  അറിയിച്ചില്ല...

ഏഹ്..... plss..... വാന്നേ....☺️
വളരെ  നിഷ്കു  ആയി സഞ്ജു  പറഞ്ഞതും   അവളുടെ  മുഖം  ശെരിക്കും വിടർന്നു....
നാണത്തിൽ  കലർന്ന  പുഞ്ചിരിയാലെ  അവൾ  തല കുലുക്കി  സമ്മതം  അറിയിച്ചു....

അവൾ  ഗ്രീൻ സിഗ്നൽ കൊടുത്തപ്പോൾ  അവർക്ക്   ലോകം  പിടിച്ചെടുത്ത സന്തോഷം ആയിരുന്നു...

അപ്പൊ തന്നെ ഒട്ടും വൈകാതെ  സായി  പോയി  അവന്റെ  ബൈക്ക് എടുത്തോണ്ട്  വന്നു.  അവൾ  സഞ്ജുവിന്റെ കൂടെ കേറി... സായി  ഒറ്റയ്ക്കും...

സഞ്ജുവിന്റെ  കൂടെ ഉള്ള യാത്രയിൽ  അവൾ  അവന്റെ വയറിൽ കൂടെ ആയിരുന്നു  കൈ  വെച്ചിരുന്നത്....
അപ്പൊ  തന്നെ  അവന്റെ ഉള്ളിൽ കൂടെ ന്തോ  കറൻറ് പാസ്സ് ചെയ്ത feel ആയിരുന്നു....

ഒട്ടിക്കുന്ന  ഇടയിൽ  അവൻ  ഗ്ലാസ്സിൽ കൂടെ  ഇടക്ക്  അവളെ  നോക്കാറുണ്ട്...
അപ്പൊ  അവളുടെ മുഖം  നാണം കൊണ്ട് കുനിയും
 

മണിക്കൂറുകൾടെ  യാത്രക്ക് ശേഷം   അവർ  ഒരു  കാടിലേക്ക് പ്രവേശിച്ചു.....അവൾ  സ്ഥലം  അറിയാതെ  ചുറ്റിനും  നോക്കുന്നുണ്ട്....  അവനെ  നോക്കുമ്പോൾ  അവൻ ഒന്ന് പുഞ്ചിരിക്കും...

ശേഷം  കുറിച്ച് ആയപ്പോൾ  അവർ  ഒരു  രണ്ട് നില കെട്ടിടത്തിന് മുന്നിൽ വന്നു നിന്നു. സായിയും  അവിടെ എത്തി...
അവർ  വണ്ടിയിൽ നിന്നും ഇറങ്ങി.

സഞ്ജു ചെന്ന്  കതക് തുറന്നു..

വാ... 😁
അവർ   അവളെ  അകത്തേക്ക്  ക്ഷണിച്ചു...

അവൾ  അകത്തേക്കു  കയറി...

കേറിയപ്പോ തന്നെ  അവൾക്ക് ഒരു  കാര്യം മനസ്സിലായി...   വീറുംവൃത്തിയും   ഒന്നും ഇല്ലാത്ത ഒരു വീടാണെന്ന്... but അവൾ അത് പുറത്ത്  കാണിച്ചില്ല 😌

അവൾ  വീട്  മൊത്തത്തിൽ  ഒന്ന്  കണ്ണോടിച്ചു കൊണ്ട് നോക്കി...

😁😁 ഇവിടെ  ഞങ്ങൾ മാത്രേ ഉള്ളു  അതാ  ഇങ്ങനെ ഒക്കെ  കിടക്കുന്നെ......
രണ്ടും അവൾ നോക്കിയപ്പോൾ അവളെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു.

☺️  അവൾ  അതൊന്നും  സാരല്ലാന്ന്  ചിരിച്ചു കൊണ്ട്   ആംഗ്യം  കാണിച്ചു.

വാ...  നമുക്ക്  മുകളിൽ പോകാം 😁
ന്നും  പറഞ്ഞ്  അവർ  അവളേം കൊണ്ട്  മുകളിലേക്ക്  പോയി...

അവിടെ  ഒരു  റൂമിന് ഉള്ളിൽ അവർ മൂന്ന്  പേരും  കേറി...

അവൾ  അകത്തു കയറിയതും  സായി  റൂം അകത്തു നിന്നും കുറ്റിയിട്ടു.

രണ്ട്  പേരും   അവളുടെ  ഫ്രണ്ടിൽ  വന്നു  നിന്നു.  

എന്താ മോളേ.... അപ്പൊ തുടങ്ങിയാലോ........... 😉😉
ന്നും  പറഞ്ഞ്  സായി  ആർത്തി മൂത്ത്   അവളുടെ സാരി അഴിക്കാൻ വേണ്ടി   ഒരു  വഷളൻ ചിരി ചിരിച്ചു കൊണ്ട്  അവന്റെ കൈ അവളുടെ ഇടത്തെ തോളിൽ വെച്ചു..........

അവളുടെ  കണ്ണുകൾ  ആ കയ്യിൽ ചെന്ന്  വീണു.  ഇത്രയും  നേരം ആ കണ്ണുകളിൽ  തിളങ്ങി കണ്ട തിളക്കം ഇല്ലായിരുന്നു... അതിന് പകരം   എന്തിനേയോ  ച്ചുട്ടെരിക്കാൻ  പാകത്തിന്   കത്തിജ്വലിക്കുന്ന  അഗ്നി ആയിരുന്നു... 🔥

കൈഎടുക്കട ചെറ്റേ.......... 😡
അവന്റെ  കണ്ണുകളിൽ  നോക്കി കൊണ്ട്  പറഞ്ഞു... അതും  പെൺ സബ്ദത്തിൽ അല്ലായിരുന്നു.... ഒരു  പുരുഷ ശബ്ദത്തിൽ..

😧😧 കേട്ടപാടെ   അവൻ  ശെരിക്കും പകച്ചുപോയി.... കൈ എടുത്ത്  അവൻ പിന്നിലേക്ക് നിന്നു...

😨 സഞ്ജുവും  സായിയും  ശെരിക്കും  ഞെട്ടി  പോയി.....

😨ഏയ്യ്..... നീ... നീ എങ്ങനെ സംസാരിച്ചു..... നിനക്ക്  സംസാരിക്കാൻ കഴിയില്ലന്നല്ലേ പറഞ്ഞത്... പിന്നെ എങ്ങനെ... അതും... ഈ ശബ്ദത്തിൽ....

നിനക്ക്  അറിയണം അല്ലേ ഞാൻ ആരാണെന്ന്..... 🤬 നിനക്ക് അറിയണം അല്ലേ.....ഹും  എന്നേ  നിനക്കൊന്നും  അറിയില്ല... പക്ഷെ ന്റെ 🥀പ്രണയത്തെ🥀ആ  പാവം  പെണ്ണിനെ  നിനക്കൊക്കെ അറിയാം..... 😡

ഓർക്കണുണ്ടൊ  10 മാസങ്ങൾക്ക്  മുന്നേ  ഈ  വീട്ടിലിട്ട്  ഈ  മുറിയിലിട്ട്  നീയൊക്കെ  ചേർന്ന് ഒരു  പാവം പെണ്ണിനെ പിച്ചിചീന്തിയത് 😡

ഇത്  കേട്ടപ്പോ അവന്മാർ ചിന്തിക്കാൻ തുടങ്ങി...

ഹൊ.... sorry... നീയൊക്കെ കാരണം  എത്ര പെൺകുട്ടികൾ മരിച്ചു  കാണും  അതിനിടയിൽ  ഞാൻ ഒരു പെണ്ണിനെ കുറച്ചു ചോദിച്ചാൽ  നിനക്കൊന്നും ഓർമ കാണില്ല...... 😡😡

ന്നും  പറഞ്ഞ്  കയ്യിലിരുന്ന ഫോൺ എടുത്ത്  ആ ഫോട്ടോ അവന്മാർക്ക്  കാണിച്ചു കൊടുത്തു...

അത്  കണ്ടപ്പോൾ ആണ്  അവന്മാർക്ക്  അത്  ആരെന്ന് മനസ്സിലായത്...

💞 അർച്ചന 💞  ന്റെ  അച്ചു  അവൾ..... അവൾ ഒരു  പാവല്ലായിരുന്നോ........ നിന്നോടൊക്കെ അവൾ എന്ത് പാപം ചെയ്തു.... എന്തിന്... എന്തിനാ അവളെ.....

പറഞ്ഞു പറഞ്ഞു  അവസാനം  ചെന്നെത്തിയത്  കണ്ണീരിൽ ആയിരുന്നു...






 

അവന്റെ  ഓർമ്മകൾ ആ ദിവസത്തേക്ക് പോയി...



 

അഭി  ഫോണിൽ ഗെയ്മ്  കളിച്ചോണ്ട്  ഇരിക്കുക ആയിരുന്നു. പെട്ടെന്നാണ്  അവൻ  വാതിക്കൽ  നിക്കുന്ന  ആളെ  കണ്ടത്...

യ്യോ... 🤕 ഇത്  അച്ചൂന്റെ അച്ഛനല്ലേ..... ( അഭി ആത്മ )

അവൻ  അയാളെ കണ്ടതും ചാടി എണീറ്റു... അടുത്തോട്ടു ചെല്ലണോ  അതോ അവിടെ തന്നെ നിക്കണോ അതോ  തിരിഞ്ഞോടണോ  എന്നറിയാതെ  ആയിരുന്നു അഭിയുടെ  അവസ്ഥ... 🤭
അവൻ  നിന്ന് പരുങ്ങാൻ  തുടങ്ങി...

പിന്നീട്  അയാൾ തന്നെ അടുത്തോട്ടു  വന്നു...

അഭിഷേക്  അല്ലേ....
അഭിയുടെ  അടുത്ത്  വന്ന്  രാജീവ്  ചോദിച്ചു.

അ... അതേ....
ചിരിക്കണോ കരയണോ എന്നറിയാത്ത രീതിയിൽ  അവൻ 
പറഞ്ഞു...

ആ... ഞാൻ  വന്നത്  അച്ചുവിനെ കൊണ്ടോവാനാണ്... 🙂
ചിരിച്ചു കൊണ്ട്  തന്നെ അദ്ദേഹം  പറഞ്ഞു.

അ... ഏ.... ഏത്  അച്ചു....
അവൻ നിന്ന്  പരുങ്ങി കളിക്കാൻ തുടങ്ങി.... 🤭

ഈശ്വരാ.... അവളുടെ വീട്ടിൽ സീനായന്ന  തോന്നുന്നേ 🤕🤕(അഭി ആത്മ )

മ്മ്..... എനിക്കറിയാം നിങ്ങൾ തമ്മിലുള്ള  ഇഷ്ടത്തെ കുറിച്ച് 😊
അതോണ്ട് അറിയാത്ത പണി  ചെയ്യണ്ട...... ഈ   കള്ളം പറച്ചിലേ.......😊

😁  അത്  പറഞ്ഞതും  അവൻ  നല്ലൊരു ഇളി പാസ്സാക്കി കൊടുത്തു....

മ്മ്... അവളെ  വിളിക്ക്...

അത് കേട്ടപ്പോ പിന്നും  അവനു ഒന്നും മനസ്സിലാവാത്തപോലെ  നിന്നു...

അ... അങ്കിളെന്താ ഈ പറയുന്നെ..... 🙄🙄

ദേ... നോക്ക്  ഞാൻ പ്രശ്നം ഉണ്ടാക്കാനൊന്നും  വന്നതല്ല... മോനെ കുറിച്ച്  എല്ലാം ഞങ്ങൾക്കറിയാം.... നിങ്ങളുടെ ഇഷ്ടം  നടത്തി  തരാൻ തന്നെയാണ്  ഞങ്ങൾടെ  തീരുമാനം.... 😊

ആ.... പക്ഷെ....
ബാക്കി  പറയുന്നതിന് മുന്നേ...

അതോണ്ട്  മോൻ അവളെ വിളിക്ക്.
 

ഇല്ല  അങ്കിളേ..... അവൾ ഇവിടെ ഇല്ല..

ഇല്ലേ.... മോ....മോൻ.... കള്ളം പറയരുത്...... 🥺
കണ്ണുകൾ  അറിയാതെ  നിറഞ്ഞു വന്നു..

ഞാൻ കള്ളം അല്ല പറയുന്നെ... സത്യായിട്ടും  അവളിവിടെ ഇല്ല....

അത്രയും  നേരം  ഉണ്ടായിരുന്ന  ആ അച്ഛന്റെ  സകല  പ്രതീക്ഷകളും  തെറ്റി....
ആ  അച്ഛൻ അവിടെ തന്നെ തളർന്നിരുന്നു പോയി...

അപ്പൊ തന്നെ പേടിച്ചു അവൻ അദ്ദേഹത്തെ  താങ്ങി...

അങ്കിളേ.....  അ.... അവളിത് വരെ ആയും വന്നില്ലേ.......
അവനും  വിഷമത്തോടെ തന്നെ ചോദിച്ചു.

ഇല്ല  മോനേ...... ന്റെ  കുട്ടി എവിടെ പോയെന്നു ഒരു പിടിയും ഇല്ല...............

ചിലപ്പോ  പാർട്ടി കഴിഞ്ഞു കാണില്ല....

ഇല്ല...ഞാൻ  അഞ്ചു മോളെ വിളിച്ചിരുന്നു... അച്ചു അവിടെ നിന്നും 6 മണിക്കേ ഇറങ്ങീന്നു പറഞ്ഞു... 

അഭിക്കും  വല്ലാതെ  ടെൻഷൻ ആയി...
എങ്കിലും  അവൻ  പല രീതിയിൽ  ആ  അച്ഛനെ  സമാധാനിപ്പിച്ചു...

അ... അങ്കിൾ വീട്ടിൽ പൊക്കോ.
അവളെ  ഞാൻ തിരഞ്ഞു  കണ്ടു പിടിക്കാം.... അച്ചു എങ്ങും പോയി കാണില്ല.... ഏതേലും ഫ്രണ്ടിന്റെ  വീട്ടിൽ കാണും..... അങ്കിൾ  ടെൻഷൻ ആകണ്ട. വീട്ടിൽ  ആന്റി ഒറ്റയ്ക്കല്ലേ  ഉള്ളു.....
അങ്കിള്  വീട്ടിൽ  പൊക്കോ. ഞാൻ കൊണ്ട് വരും അവളെ....

അദ്ദേഹത്തിന്  വാക്ക് കൊടുത്ത്  അവൻ അവളെ  അന്വേഷിച്ചു.... പക്ഷെ അവളെ കിട്ടിയില്ല...

അഞ്ചു ഉൾപ്പെടെ ഉള്ള  എല്ലാ ഫ്രണ്ട്സ്സിന്റെ വീട്ടിലും..., അവൾ പോകാൻ  സാദ്യത ഉള്ള ആൾക്കാരുടെ അടുത്തും...., ബന്ധുക്കളുടെ അടുത്തും....,  ആ നാട്ടിലെ എല്ലാ  സ്ഥലങ്ങളിലും അഭിയും  ഫ്രണ്ട്സ്സും  ചേർന്ന്  അച്ചുവിനെ  അന്വേഷിച്ചു....
പക്ഷെ കിട്ടിയില്ല...
 

അപ്പോഴൊന്നും  അവൻ അറിയുന്നുണ്ടായിരുന്നില്ല  അവന്റെ  🥀പ്രണയം 🥀അവിടെ  ഇഞ്ചിഞ്ചായി  മരിക്കുക  ആയിരുന്നൂന്ന്.........  😓

അങ്ങനെ അവരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ  അവർ  പോലീസിന്റെ സഹായം തേടി..

പോലീസിൽ  കംപ്ലയിന്റ് കൊടുത്ത്   മൂന്നാം  പക്കം  സ്റ്റേഷനിൽ നിന്നും  അഭിക്ക് കോൾ  വന്നു .

ഇവിടെ  അകലെ ഒരു കാട്ടിൽ നിന്നും  ഒരു  ശവശരീരം  കിട്ടീട്ടുണ്ട് എന്നും.... അത്  തിരിച്ചറിയാൻ  പറ്റാത്ത വിധം മൃഗങ്ങൾ  പകുതിയും ഭക്ഷിച്ചിട്ടുണ്ട്  എന്നും  ഡോക്ടർടെ  സഹായത്തോടെ അത് ഒരു സ്ത്രീ ശരീരം ആണെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നും ആയിരുന്നു ആ കോൾ....

പിന്നേടും  ഡോക്ടർടെ  സഹായത്തോടെ  തന്നെ  അത് അച്ചുവിന്റെ  ബോഡി ആണെന്ന് തിരിച്ചറിഞ്ഞു....

പോലീസിന്റെ  അഭിയുടെ  ഫ്രണ്ട്സിന്റെ സഹായത്തോടെ  അഭിയുടെ  അച്ചുവിനെ  കൊന്നത് ആരെന്ന്  കണ്ടെത്തി...
സായി കൃഷ്ണ  and സഞ്ജയ്‌ കൃഷ്ണ.
ഇവർ  രണ്ട്  പേരും  സഹോദരങ്ങൾ ആണെന്നും 
ഇവന്മാർ  കാരണം  ഒരുപാട്  പെൺകുട്ടികൾ  ഇത് പോലെ മരണപ്പെട്ടിട്ടുണ്ടെന്നും.... പക്ഷെ അതിനൊന്നും   തെളിവില്ലാത്തത്  കൊണ്ട്  അവർ  രക്ഷപെട്ടു  നടക്കുന്നു  എന്നും  കണ്ടെത്തി......
പിന്നെ   അവർ  ഇപ്പൊ  നാട്ടിൽ ഇല്ലെന്നും മനസ്സിലായി...
 

അച്ചുവിന്റെ  മരണം  എല്ലാവരെയും ഒരുപാട്  തളർത്തിയിരുന്നു...
അവസാനം ആയി ആ  മാതാപിതാക്കൾക്ക്   തന്റെ  മകളെ കാണാൻ പോലും  സാധിച്ചില്ല....

മകളുടെ മരണം  അമൃതയെ  വല്ലാതെ  തളർത്തി  കളഞ്ഞു...
അവർ  കിടപ്പിലായി...

അഭിയും  വല്ലാതെ  തകർന്നു പോയിരുന്നു...
എങ്കിലും  അവൻ സ്വയം  തളരാതെ പിടിച്ചു  നിൽക്കുക ആയിരുന്നു. കാരണം  പ്രതികാരത്തിനു വേണ്ടി...

അവന്റെ  പ്രണയത്തെ  നശിപ്പിച്ചവൻമാരോട്  പ്രതികാരം  ചെയ്യാൻ തന്നെ  അഭി തീരുമാനിച്ചു.  അതിനായി  അവൻ  കാത്തിരുന്നു.... അവർ  നാട്ടിൽ  വരുന്നത്  വരെ...
 

എല്ലാം  ഓർത്ത്   അവന്റെ  കണ്ണുകൾ  നിറഞ്ഞൊഴുകി....
 

സായിയും  സഞ്ജുവും  വല്ലാതെ  ഭയന്നു....
അവർ ഓടാൻ  ഭാവിച്ചു... പക്ഷെ അപ്പഴേക്കും  അഭി അവരിൽ  പിടി മുറുക്കി ഇരുന്നു.

രണ്ടിനെയും  പിടിച്ചു ചവിട്ടി  കട്ടിലിൽ ഇട്ടു..

ശേഷം....

നെറ്റിയിലെ  പൊട്ടു എടുത്ത്  കളഞ്ഞു....,  അവന്റെ  മാറിൽ  കിടന്ന സാരി വലിചൂരി   കളഞ്ഞു...,  സാരി  ചുറ്റുകൾ  അഴിച്കളഞ്ഞ് അവൻ  പൊക്കി വെച്ചിരുന്ന പാന്റ്  താഴോട്ടു  വലിച്ചിട്ടു..., ബ്ലൗസ്  ഊരി മാറ്റി...,തല മുടിക്ക് ആയി ഉപയോഗിച്ച  വിഗ്ഗ് എടുത്ത് കളഞ്ഞു...., കണ്ണിൽ വെച്ചിരുന്ന ലെൻസും  കണ്പീലി  എടുത്തു കളഞ്ഞു. ചുണ്ടിലെ ലിപ്സ്റ്റിക് മാച്ചു കളഞ്ഞു......
ഇപ്പഴാ ശെരിക്കും ഒരു  ആണായത്.....
അവന്മാർക്ക് വിശ്വസിക്കാൻ പോലും  കഴിയുന്നുണ്ടായിരുന്നില്ല  തങ്ങളെ  അത്രയേറെ  തന്നിലേക്ക്  ആകർഷിച്ചവൾ.... അത്  ഒരു  പെണ്ണല്ല എന്ന്....
കാരണം   അത്രക്ക് ഊർജിനാലിറ്റി ആയിരുന്നു  ആ സ്ത്രീ വേഷത്തിന്..........
ഇപ്പൊ  അവന്റെ തനി രൂപം
ആണ്..... അഭിഷേക്  എന്ന പുരുഷ  രൂപം......
 

എന്താടാ വിശ്വസിക്കാൻ  പറ്റുന്നില്ലേ....... 😡 ഇത്രയും നേരം കാമ കണ്ണോടെ നോക്കിയത്  ഒരു പെണ്ണല്ലെന്ന് വിശ്വസിക്കാൻ  പറ്റുന്നില്ലേ.... 😡
ഹ്മ്മ്😡 നിന്നെയൊക്കെ  ഇത് പോലെ ഒറ്റയ്ക്ക് കിട്ടാൻ  നിന്റെ ഒക്കെ വീഗ്നസ്സിൽ തന്നെ പിടിക്കണം എന്ന് എനിക്കറിയായുയരുന്നു.... അതിനായ്   ഞാൻ  കെട്ടി ആടിയ ഒരു  വേഷം ആയിരുന്നടാ  ഇത്........... 😡

അഭിയുടെ  ഓരോ വാക്കുകളിലും  അവന്റെ  അച്ചുവിനോടുള്ള പ്രണയം ഉണ്ടായിരുന്നു.... ആ പ്രണയം ഇല്ലാതായതിന്റെ വേദന ഉണ്ടായിരുന്നു.... ആ പ്രണയത്തെ  ഇല്ലാതാക്കിയവരോടുള്ള  അടങ്ങാത്ത  പ്രതികാരം ഉണ്ടായിരുന്നു.......

ഇനി  നീയൊന്നും  ഈ ഭൂമിയിൽ ജീവിക്കാൻ  പാടില്ല.....ഭൂമിക്ക് തന്നെ നീയൊക്കെ ഒരു  ഭാരമാ........😡
എന്റെ  അച്ചുവിന് വേണ്ടി....,
നിങ്ങൾ കാരണം പൊലിഞ്ഞു  പോയാ  ആ  സഹോദരികൾക്ക് വേണ്ടി......., നിങ്ങൾ കാരണം  എന്നും വേദനിക്കുന്ന  കുറേ മാതാപിതാക്കൾക്ക് വേണ്ടി.......,
ഇനി നീയൊന്നും  ഈ  ഭൂലോകത്ത് വേണ്ട......😡

വേണ്ട.......plss  ഞങ്ങളെ ഒന്നും ചെയ്യരുത്..........🙏🙏🙏
കൈ കൂപ്പി കൊണ്ട് അവർ അവരുടെ ജീവന് വേണ്ടി യാചിച്ചു........

ഹ്മ്മ്.....😡  സ്വന്തം  ജീവൻ പോകുന്നതിൽ പേടി ഉണ്ടല്ലേ....
ഇത് പോലെ  ന്റെ പെണ്ണും നിന്നോടൊക്കെ  കെഞ്ചി കാണില്ലേ.....എന്നിട്ട് കേട്ടോ..... കേട്ടോ നീയൊക്കെ.......😡😡
ഇല്ലല്ലോ.......😡

ശേഷം  അവിടെ  ഇട്ടു തന്നെ അവൻ അവരെ  രണ്ടെണ്ണത്തിനേം   തല്ലി. തന്നിലെ  ദേഷ്യം മൊത്തവും  അവരിൽ തീർത്തു......
എങ്കിലും  കൊന്നില്ല.  ജീവൻ അവശേഷിപ്പിച്ചു.

ശേഷം  അവന്റെ ഫ്രണ്ട്‌സും  അവിടെ വന്നു.
എല്ലാരും കൂടി ചേർന്ന്  അവരെ  രണ്ടെണ്ണത്തിനേം  പൊതിഞ്ഞു കെട്ടി.അവർ  ഓരോ പെണ്കുട്ടികളേം  കൊന്ന് പൊതിഞ്ഞു കെട്ടി  ആ കാട്ടിൽ കൊണ്ട് പോയി ഉപേക്ഷിക്കുന്നത് പോലെ അവര രണ്ടെണ്ണത്തിനെ   
ആ  കാട്ടിനുള്ളിൽ കൊണ്ട് പോയി ഇട്ടു....

അപ്പോഴും  അവർ ജീവന് വേണ്ടി കെഞ്ചുന്നുണ്ടായിരുന്നു.
അതൊന്നും  അവർ ചെവികൊണ്ടില്ല....
അവർ  ആ കാടിറങ്ങിയപ്പോൾ തന്നെ  മൃഗങ്ങളുടെ  വിളി കേൾക്കാമായിരുന്നു.....

ഇതൊന്നും  തന്റെ പ്രണയത്തിന് പകരം ആവില്ലെന്ന് അറിയാം.... പക്ഷെ ഇനിയെങ്കിലും  ഒരു പെണ്ണും ഇവന്മാരുടെ  ഇരകൾ ആയി തീരരുത്..... ആർക്കും തന്റെ അച്ചുവിന്റെ  അവസ്ഥ  വരരുത്.........
 

ഇനി  അവനു മുന്നോട്ട് ജീവിക്കാൻ   അവന്റെ പ്രണയം നൽകിയ  നല്ല ഓർമ്മകൾ ആണ് കുട്ടായിട്ടുള്ളത്........ ❤️
 

അവൻ  കാത്തിരിക്കുകയാണ്...
അവൾക്കായി..... അവന്റെ  പ്രണയത്തിനായി   അടുത്ത ജന്മത്തിലേക്ക്...................... ❤️
 

      💞💞💞💞💞💞💞💞💞💞💞💞💞

💚 അവസാനിച്ചു 💚