അകലെ പുലരാൻ മടിച്ചു നിന്ന സൂര്യ കിരണങ്ങൾ വയലിലെ കാഴ്ചകളെ തിരിച്ചു കൊണ്ടുവന്നു. മഞ്ഞിൽ കുളിച്ച പുൽ നാമ്പുകൾ കാലുകളിൽ മുത്തമിട്ടപ്പോൾ, ചന്ദന ഇക്കിളി കൊണ്ട പോലെ ഒരു നിമിഷം നിന്നു. പച്ച പട്ട് പാവാടയും മാമ്പഴ കളർ ദാവണിയും ചുറ്റി, ചുരുണ്ട് നീണ്ട ഭംഗിയുള്ള മുടി വിടർത്തിയിട്ട്, കയ്യിൽ പച്ചയും മഞ്ഞയും നിറത്തിലുള്ള കുപ്പിവള ഇടകലർത്തിയിട്ട് വളഞ്ഞ പുരികക്കൊടികൾക്കിടയിൽ ചെറിയ ഒരു കറുത്ത പൊട്ടും ഇട്ട് നിൽക്കുന്ന ശാലീന സുന്ദരി ചന്ദന.ക്ഷേത്രത്തിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന വഴി തന്നെ തിരഞ്ഞെടുത്തു ,വീടിന്റെ പിന്നിലൂടെ ഇറങ്ങിയാൽ.പാടത്തേക്ക്. വരമ്