Aksharathalukal

പ്രേതാലയം

ഞങ്ങൾ കൊച്ചു കുട്ടികൾ ആയിരിക്കുമ്പോൾ ക്ലാസ്സിലേക്കും മദ്രസയിലേക്കും പോകുന്നതും വരുന്നതും ഒന്നിച്ചായിരുന്നു... പോകുന്ന വഴിയിലായ് ഒരു വീടുണ്ട് കണ്ടാൽ തന്നെ പ്രേതം ഉള്ള വീടാണെന്നേ തോന്നു.. അത് നമ്മൾ ഈ സിനിമയിൽ ഒക്കെ കാണുന്ന പോലുള്ള ഒരു വീട്.... അത്യാവശ്യം വലിയ ഗേറ്റ്... വലിയ ഇരുനില വീട്... ജനാലകൾ എല്ലാം കറുത്ത ഗ്ലാസ്‌ കൊണ്ട് ഉള്ളത് മുറ്റം നിറയെ ചപ്പുകൾ നിറഞ്ഞു നിൽക്കുന്ന ഒരു ഇടം..കുട്ടികൾക്കിടയിൽ തന്നെ അത് പ്രേതവീട് എന്ന പേര് വീണത് കൊണ്ടാകാം അവർക്കിടയിൽ തന്നെ പല വിധം കഥകൾ നിറഞ്ഞു നിന്നിരുന്നു.... അതിനടുത്തൂടി പോകുമ്പോൾ ആ ജനാലക്കരുകിൽ നിന്ന് ആരോ നമ്മെ നോക്കി നിൽക്കും പോലെ തോന്നും... എന്നാൽ ആരുമില്ലാതാനും... അത് കൊണ്ട് തന്നെ ആ ഭാഗം എത്തിയാൽ വേഗം ഓടും... അതാണ് പതിവ്... ഒറ്റക്ക് കുട്ടികൾ അധികവും ആ വഴി പോകൽ ഇല്ല എന്നതാ സത്യം... കാലങ്ങൾക്ക് ശേഷം ആ വീട് അറ്റകുറ്റ പണികൾ കഴിഞ്ഞു അവിടെ ആൾ താമസം ആയി...