വന്നാലോ എന്നെ കൊല്ലുമോ? അവൾ ദേഷ്യത്തോടെ തിരക്കി. അവളുടെ കണ്ണുകളിൾ നിരാശയും ദേഷ്യവും നിഴലിച്ചു. അത് അവൻ അവളുടെ കണ്ണുകളിൽ നിന്നും വായിച്ചെടുത്തു.. ചിലപ്പോൾ കൊല്ലും എന്നെ നിനക്ക് അറിയാമല്ലോ. മുകളിൽ ആകാശം താഴെ ഭൂമിയെന്ന് പറഞ്ഞു നടക്കുന്നവനാണ്.. അതൊക്കെ എനിക്ക് അറിയാം ഇയാളെ കുറിച്ച് എല്ലാം ഞാൻ അറിഞ്ഞു. അവൾ പറഞ്ഞു.. നീയറിഞ്ഞതിനേക്കാൾ കൂടുതൽ ഇനിയുമുണ്ട് ഇനി കൂടുതൽ സംസാരിക്കാൻ താല്പര്യമില്ല. എന്നെ കാണാൻ ശ്രമിക്കരുത്. ഞാൻ ഇനിയും നിങ്ങളെ കാണും നിങ്ങൾ തടഞ്ഞാലും അവൾ പറഞ്ഞു പുല്ലേ നിന്നോടല്ലേ ഞാൻ പച്ചമലയാളത്തിൽ പറഞ്ഞത് കാണേണ്ടന്ന് നിനക്ക് മലയാളം മനസ്സിലാകില്ലേ? കരണം നോക്കി ഒന്ന് തന്നാലുണ്ടല്ലോ ശിവ പെണ്ണിനെ തല്ലിയിട്ടില്ല അതുകൊണ്ടാണ് നീ ഇത്രയും അഹങ്കാരം കാണിക്കുന്നത്.. തന്നെപോലൊരു ഗുണ്ടയോട് സംസാരിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതി കാട്ടാളൻ. ദേഷ്യത്തോടെ പല്ല് കടിച്ചു കൊണ്ട് അവൾ പറഞ്ഞു.ഒരിക്കലും ഇനി ഞാൻ തന്നോട് മിണ്ടാൻ വരില്ല എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കുന്ന വരെ ഇത് ഗൗരിയുടെ വാക്കാണ് ഓർത്തോ അവൾ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.. അവൾ പറഞ്ഞത് കേട്ട് ഒന്നും മിണ്ടാനാകാതെ അവൻ നിന്നു.. ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്ണിന്റെ മുന്നിൽ തോൽക്കുന്നത്. എനിക്കെന്താ പറ്റിയത് അവളെ ഒരിക്കലും കാണേണ്ടന്ന് വിചാരിച്ചിട്ടും കാണാതെ ഇരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല ഇതാണോ പ്രണയം അവൻ ഓർത്തു.. ഇനി ഒരിക്കലും അയാളോട് സംസാരിക്കാൻ ചെല്ലില്ലെന്ന് ഗൗരി തീരുമാനിച്ചു. എങ്കിലും എന്തോ നിരാശ അവൾക്ക് തോന്നി.. വീട്ടിൽ എത്തിയതും ചായയുമായി മേരി അവളെ കാത്തിരിപ്പുണ്ടായിരുന്നു. ചായയുടെ കൂടെ അവൾക്ക് കഴിക്കാൻ ചിപ്സും വാങ്ങി വെച്ചിരുന്നു അവർ. കോളേജിൽ നിന്നും വന്നാലുടനെ അവൾക്ക് ചായ വേണം സ്കൂളിൽ പഠിച്ച സമയം മുതലുള്ള ശീലമാണ് ഗൗരി അവളെ ശ്രദ്ധിക്കാതെ റൂമിലേക്ക് കയറിപോയി.. മേരി അവളുടെ റൂമിൽ ചെന്നു. ബെഡിൽ കിടക്കുകയായിരുന്നു അവൾ. എന്താ മോളേ അവർ തിരക്കി. തലവേദനയാണ് അമ്മേ അവൾ കള്ളം പറഞ്ഞു. അവർ ബാം എടുത്ത് അവളുടെ നെറ്റിയിൽ പുരട്ടി കൊടുത്തു. ഗൗരിയുടെ മനസ്സിൽ ശിവയായിരുന്നു. ഇനി ഒരിക്കലും കാണാൻ ശ്രമിക്കരുത് മറക്കണം അവൾ ഓർത്തു.. നന്ദ ഗൗരിയുടെ വീട്ടിൽ എത്തിയപ്പോൾ മേരി പച്ചക്കറിതോട്ടത്തിൽ വെള്ളമൊഴിക്കുകയായിരുന്നു ആന്റി ഗൗരിയെവിടെ അവൾ തിരക്കി. ആഹാ നന്ദമോളാണോ കുറച്ചു നാളായല്ലോ കണ്ടിട്ട് വീട്ടിൽ ബന്ധുക്കളൊക്കെ വന്ന കൊണ്ട് ഇങ്ങോട്ട് ഒന്നും ഇറങ്ങാൻ പറ്റിയില്ല ഗൗരി റൂമിൽ കിടക്കുകയാണ് തലവേദനയാണ്. തലവേദനയോ അവൾക്ക് സംശയം തോന്നി. ശിവ അണ്ണന്റെ കാര്യം എങ്ങനെ പറയും അവൾ ഓർത്തു. നന്ദ റൂമിൽ ചെന്നപ്പോൾ ഗൗരി നല്ല ഉറക്കമായിരുന്നു അവൾ ബെഡിൽ ഇരുന്നു.. ഗൗരി അവൾ വിളിച്ചു അവൾ പതിയെ കണ്ണ് തുറന്നു. നീയെന്തായിവിടെ അവൾ തിരക്കി. ഞാൻ ഇടയ്ക്ക് ഇങ്ങോട്ട് വരുന്നതല്ലേ ഇപ്പോൾ വന്നത് ശിവ അണ്ണന്റെ കാര്യം പറയാനാ പുള്ളിയുടെ അമ്മയോട് നിന്റെ കാര്യം ഞാൻ പറഞ്ഞു നിന്നെ കാണണമെന്ന് അവർക്ക് ആഗ്രഹം. നാളെ അമ്പലത്തിൽ വരണമെന്ന് പറഞ്ഞു. ഗൗരി ഞെട്ടി ബെഡിൽ നിന്നും എഴുന്നേറ്റു ആ കാട്ടാളന്റെ അമ്മയെ ഞാൻ കാണാൻ വരില്ല അവൾ പറഞ്ഞു. നിന്നോട് എന്തോ സംസാരിക്കാനാണ് നീ വരുമെന്ന് ഞാൻ വാക്ക് കൊടുത്തു പ്ലീസ് വരാതെയിരിക്കരുത് നന്ദ പറഞ്ഞു. അയാളെ കാണാൻ ശ്രമിക്കരുതെന്നല്ലേ പറഞ്ഞത് അമ്മയെ കാണാമല്ലോ ഞാൻ വരാം അവൾ സമ്മതിച്ചു. നീ ഹംസമായി വന്നതാണല്ലേ ഗൗരി അവളെ കളിയാക്കി. അതെ ഞാൻ ഹംസമാണെടി നീ എഴുന്നേറ്റ് ചായ കുടിക്കാൻ നോക്ക് ഞാൻ ഇറങ്ങുവാ. ❤❤❤❤❤❤❤❤❤❤❤❤❤. ശിവ ഓവറായി മദ്യപിച്ചിട്ടാണ് വീട്ടിലെത്തിയത് വീഴാൻ പോയ അവനെ ഭദ്ര താങ്ങി പിടിച്ചു നിന്നോട് ഓവറായി മദ്യപിക്കരുതെന്ന് പറഞ്ഞിട്ടില്ലേ അവൾ ചോദിച്ചു. അമ്മേ സോറി ഞാൻ ആദ്യമായിട്ടാ ഒരു പെണ്ണിന്റെ മുന്നിൽ തോൽക്കുന്നത്. പെണ്ണോ ഏതു പെണ്ണ് അവൾ തിരക്കി. അവൻ നടന്നതെല്ലാം അവളോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു നന്ദ പറഞ്ഞ പെൺകുട്ടി ഇവളായിരിക്കുമോ തുടരും.....