Aksharathalukal

നിൻ നിഴലായി..✨️part 36

പെട്ടെന്നാണ് ജാനിയുടെ കണ്ണുകൾ നന്ദുവിനു പുറകിലേക്കു നോക്കുന്നത്... അവളെ നോട്ടത്തെ പിന്തുടർന്ന് ആദിയും അങ്ങോട്ട് നോക്കി...

ആദി രണ്ടടി പുറകോട്ട് നീങ്ങി.. നന്ദു സ്ഥബ്ധയായി നിൽക്കുന്നു...

ജാനി അവരുടെ അടുത്തേത്തി ..ആദി വിറച്ചുകൊണ്ട് നന്ദുവിനെ പുറകിലേക്കു കൈ കാണിച്ചു...

നന്ദു മെല്ലെ തല ചരിച്ചു നോക്കി.. അവിടം ശുന്യമായിരുന്നു... അവൾ വീണ്ടും ആദിയെയും ജാനിയെയും നോക്കി...

അവർ പിന്നെയും അങ്ങോട്ട് നോക്കി നില്കുകയാണ്..
നന്ദു ഒരിക്കൽ കൂടി പുറകിലോട്ട് നോക്കി... ആരെയും കാണാതെ അവൾ മുഖം തിരിച്ചതും തൊട്ട് മുൻപിലുള്ള രൂപത്തെ കണ്ട് അവൾ അലറി വിളിച്ചു...

നന്ദു കരഞ്ഞുകൊണ്ട് നിലത്തേക്കിരുന്നതും കറന്റ്‌ വന്നു..

ചുറ്റും പ്രകാശം പരന്നതും  ജാനിയും ആദിയും ഹാളിന്റെ ഓരോ മൂലയിലേക്കും കണ്ണോടിച്ചു.. ചുറ്റും ആരും ഇല്ല എന്ന് നോക്കികൊണ്ട് തന്നെ അവർ നന്ദുവിനരികിലേക്ക് ചെന്നു....

"മോളെ.. നന്ദു.. ഒന്നുല്ലടാ... പേടിക്കണ്ട.."

ജാനി അവളോട് പറഞ്ഞു.. ആദിയും ഓരോന്ന് പറഞ്ഞവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും നന്ദുവിന്റെ കരച്ചിൽ കൂടുതൽ ഉയർന്നതെ ഒള്ളൂ...

കുറച്ച് സമയം കഴിഞ്ഞതും ജാനിയും ആദിയും ഭിത്തിയോട് ചേർന്നു നിലത്തിരുന്നു.. നന്ദുവിന്റെ അവസ്ഥയും കുറച്ച് മുൻപ് നടന്ന കാര്യങ്ങളും ഓർക്കേ പിടിച്ചു വച്ച് കണ്ണീർ അവരുടെ കവിളുകളിലൂടെയും ഒലിച്ചിറങ്ങി...

മൂവരുടെയും എങ്ങലടികൾ ഹാളിൽ ഉയർന്നു.. പരസ്പരം എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് അവർക്ക്‌ അറിയിലായിരുന്നു...

ഒരു പോള കണ്ണടയ്ക്കാതെ മൂവരും കരഞ്ഞു കരഞ്ഞു ആ രാത്രി തള്ളി നീക്കി...

*********  ******* *******

"മുൻപോട്ടുള്ള ജീവിതത്തിൽ ഒരു പ്രതീക്ഷയും വയ്ക്കാതെ ആണ് ഇത്രയും നാൾ ജീവിച്ചത്... ചെയ്ത തെറ്റിനുള്ള ശിക്ഷ അത് ജയിൽ വാസമാണെങ്കിലും തൂക്ക്‌ കയർ ആണെങ്കിലും സ്വീകരിക്കാൻ മനസ്സ് കൊണ്ട് ഒരുകമായിരുന്നു... ജാനി വരുന്നതിനു മുൻപ് വരെ!!എന്നാൽ അവളെ കണ്ടതിനു ശേഷം മുന്നോട്ട് ജീവിക്കാൻ ഒരു ഉൾപ്രേരണ.. അവളെ ഒന്നിന് വേണ്ടിയും നഷ്ടപ്പെടുത്താൻ കഴിയിലെന്ന തിരിച്ചറിവ്...."


ഓരോന്ന് ഓർത്തുകൊണ്ടവൻ മുൻപിലിരുന്ന ബിയർ ബോട്ടിൽ ചുണ്ടോട് ചേർത്തു..
മദ്യവും പുകൾവലിയും അമിതമായയൊരു സമയം ഉണ്ടായിരുന്നു.. കുറ്റബോധത്തിൽ നിന്നു രക്ഷപെടാൻ ബോധം കെടാൻ വേണ്ടി..
എന്നാൽ ജാനിക്ക്‌ വേണ്ടി അതും നിയന്ത്രിച്ചു.....



വൈഷ്ണവിന്റെ വലയിൽ താൻ കുരുങ്ങി എന്ന് അഭിക്കു മനസ്സിലായി.. അവന്റെ ഡീൽ അത്രയും വല്യൊരു തുക എന്നതിലും ഉപരി തന്റെ കഷ്ടപ്പാടിന്റെ ഫലം വെറുതെ ഒരുവൻ സ്വന്തമാകുന്നു എന്നോർക്കുമ്പോൾ വല്ലാത്തൊരു നഷ്ടബോധം തോന്നുന്നു..


ഓരോന്ന് ഓർക്കും തോറും അവന്റെ സങ്കടത്തിനു ആഴം കൂടി.. ഒടുവിൽ അത് ഒരു പൊട്ടികരച്ചിലിൽ ചെന്നെത്തി....

ഉള്ളു തുറന്നവൻ കരഞ്ഞു... കരഞ്ഞു കരഞ്ഞു തളർന്നു ഒടുവിൽ എപ്പോഴോ മയക്കത്തിലേക്കു വീണു......

********* ******** *****

ഒരു കൂട്ടം ചെമ്പനീർ പൂക്കളുമായി അവളെ തേടി അലയുകയാണവൻ.. അവന്റെ പ്രിയതമയ്ക്ക് വേണ്ടി.. ഓരോ ആള്ക്കൂട്ടത്തിൽ അവളുടെ മുഖത്തിനായി അവൻ പരതും.. എന്നാൽ നിരാശ ആയിരുന്നു ഫലം.. ഒടുവിൽ കണ്ടു എതിർ വശത്തു തിരിഞ്ഞു നില്കുന്നവളെ..

പ്രകൃതി മഞ്ഞിനാലും മൂടിയിരുന്നു...ചെറിയൊരു ചാറ്റൽ മഴയും..


എന്തോ പറഞ്ഞു തിരിഞ്ഞതും അവളും കണ്ടു തന്നിൽ മാത്രം ദൃഷ്ട്ടി ഊന്നി നില്കുന്നവനെ..അവനെ കണ്ടതും അവളുടെ ചൊടികൾ പ്രണയർദ്രമായി പുഞ്ചിരിച്ചു.. കണ്ണുകൾ തിളങ്ങി..

അവളുടെ മുഖത്തെ പ്രസന്നത കാണെ അവനും ആനന്ദതിന്റെ  കൊടുമുടിയിൽ എത്തി നിന്നു..

രണ്ടു കൈയും വിരിച്ചു അവൻ അവളെ സ്വാഗതം ചെയ്യാനെന്ന പോലെ നിന്നു..
അവനെയും അവന്റെ കൈകളിലെ പനീർപൂക്കളും അവൾ മാറി മാറി നോക്കി....

അടുത്തേക്കു വരാൻ അവൻ മുഖം അനക്കികൊണ്ട് ആംഗ്യം കാണിച്ചു...

മഴത്തുള്ളികൾ വീണുകൊണ്ടിരിക്കുന്ന അവളുടെ മുഖത്തു പ്രണയം അല്ലാതെ മറ്റൊരു വികാരവും ആ സമയം ഉണ്ടായിരുന്നില്ല..

അവൾ അവന്റെ അടുത്തേക്കു ഓടി.... അവൻ പുഞ്ചിരിച്ചുകൊണ്ട് അവൾ വരുന്നതും നോക്കി നിന്നു...

എന്നാൽ അവൾ അടുത്തേക്ക് വരുംതോറും അവൻ അകന്നു പോകൊണ്ടേയിരുന്നു.... അവൻ അമ്പരന്നു...

എന്താന്നു സംഭവിക്കുന്നതെന്നു മനസ്സിലാകും മുൻപേ അഗാധമായൊരു ഗർതത്തിലേക് പതിക്കുന്നതും ശരീരത്തിൽ നിന്നു ചുടുരക്തം ഒഴുകുന്നതും അവൻ അറിഞ്ഞു...


അവൾക്കായി കരുതി വച്ച പനിനീർ പൂക്കളിൽ രക്തം തങ്ങി നില്കുന്നത് കാണെ അവന്റെ കണ്ണുകൾ നിറഞ്ഞു...


അഭിറാം ബെഡിൽ നിന്നും  ചാടി എഴുനേറ്റു.. നേരെ കൈ നീട്ടി ലൈറ്റിന്റെ സ്വിച്ച്  on ചെയ്തു... വല്ലാതെ വിയർത്തിരുന്നു അവൻ...

കണ്ട സ്വപ്നത്തിലെ സന്ദർഭം മനസ്സിലായില്ലെങ്കിലും അതിന്റെ പൊരുൾ അവനു ഏകദേശം മനസ്സിലായി..

കൈയെത്തും ദൂരത്തു നിൽക്കേ തന്നെ തനിക്കു ജാനിയെ നഷ്ടപ്പെടും...
പാടില്ല.... അവളെ നഷ്ടപെടുന്നതിനെ കുറിച് ചിന്തിക്കാൻ കൂടി തനിക്ക്‌ ആവുന്നില്ല..

അഭിയുടെ മുഖം താണു.. സ്വപ്നത്തിലെത് പോലെ അവന്റെ കണ്ണുകൾ നിറഞ്ഞു..

ഉറക്കം എങ്ങോ പോയി.. എങ്കിലും അവൻ കട്ടിലിലേക്കു തന്നെ കിടന്നു..ഉറങ്ങാൻ സാധിച്ചില്ല.. ജാനിയുടെ മുഖം മാത്രം ഓർത്തു അവനും ഉറങ്ങാതെ ആ രാത്രി കഴിച്ചു കൂട്ടി...

********* ********* ********

നേരം പുലർന്നു.. ഹാളിന്റെ പല ഭാഗത്തായി നന്ദുവും ആദിയും ജാനിയും ഇരിക്കുന്നു.....
മൂവരും ക്ഷീണിതരാണ്...

നന്ദു ഇപ്പോഴും വിതുമ്പി കൊണ്ടിരിക്കുന്നു....

ആദി പതുക്കെ എഴുനേറ്റ് അവൾക്കരികിലേക്കു ചെന്നു.. തോളിൽ കൈവച്ചു..

കുനിഞ്ഞിരുന്ന നന്ദു മുഖം ഉയർത്തി ആദിയെ നോക്കി..
നന്ദുവിന്റെ മുഖം കാണെ ആദിക്കു വല്ലാതെ ആയി.. ഒറ്റ ദിവസം കൊണ്ട് അവൾ വല്ലാതെ മാറിയത് പോലെ... കരഞ്ഞു കരഞ്ഞു കൺതടങ്ങൾ വീർതിരിക്കുന്നു... അവയിൽ ഇപ്പോഴും നീർതിളക്കം...

"മോളെ.. നന്ദു.. ഒന്നുല്ലടാ. പോട്ടെ.."

ആദി അത്രെയേ പറഞ്ഞോളു.. നന്ദു അവളെ കെട്ടിപിടിച് പൊട്ടി കരഞ്ഞു.. ജാനി അവർ ഇരുവരെയും മാറി മാറി നോക്കി.. അവളും അവർക്കരികിലേക്കു ചെന്നു... നന്ദുവിനെ ചേർത്ത് പിടിച്ചു......

മൂവരും കുറച്ച് നേരം ആ ഇരിപ്പ് തുടർന്നു...

"ആദി ചേച്ചി.. ഞാനും വരുവാ ചേച്ചിടെ കൂടെ നാട്ടിലേക്കു.. ഇവിടെ നിക്കില്ല ഞാൻ... എനിക്ക് പേടിയാ.."

  ആദി ഇന്നാണ് ചേച്ചിയുയുടെ കുഞ്ഞിനെ കാണാൻ പോകാൻ തീരുമാനിച്ചിരുന്നത്....

"പോവാടാ.. നമ്മുക്ക് പോകാം.. ഇവിടെ നിന്നാൽ ഇനി എന്താ സംഭവിക്കാന്ന് പറയാൻ പറ്റില്ല..."

ജാനി നിർവികരമായി അവർ ഇരുവരെയും നോക്കി...

"ജാനി.. നീയും വരുവാ ഞങ്ങടെ കൂടെ... നിന്നെ ഒറ്റയ്ക്കാക്കി പോവാൻ ഞങ്ങൾക്ക് പറ്റില്ല.. ലീവ് എടുത്തോ.. "

ദൃഡനിശ്ചയം എടുത്ത പോലെയായിരുന്നു ആദിയുടെ വാക്കുകൾ.... ജാനി മറുപടിയായി തല ആട്ടുക മാത്രം ചെയ്‌തു..

"നാട്ടിൽ നിന്നു തിരിച്ചു ഈ വീട്ടിലേക്കു വരണ്ട.. ഒന്നുങ്കിൽ വേറൊരു വീട് എടുത്തു മാറാം.. ഇല്ലെങ്കിൽ കുറച്ച് സമയം എടുത്താലും സാരമില്ല പണ്ടത്തെ പോലെ നാട്ടിൽ നിന്നു വന്നു പോകാം.."

ആദി ഉറപ്പിച്ചു തന്നെ പറഞ്ഞു.....

നന്ദു ചെറുതായി വിറയ്ക്കുന്നത് പോലെ തോന്നിയതും ജാനി അവളുടെ ഞെറ്റിയിലും കഴുത്തിളുമെല്ലാം കൈ വച്ച് നോക്കി.. ചുട്ട് പോളുന്ന പണിയാണ്..

"അയ്യോ ആദി.. നന്നായി പനിക്കുന്നുണ്ട് "

ആദിയും കൈ വച്ച് നോക്കി...

"ശെരിയാണല്ലോ.. വേഗം ഹോസ്പിറ്റലിൽ പോകാം...."

അവർ ഇരുവരും വേഗം തന്നെ നന്ദുവിനെ ആശുപത്രിയിൽ എത്തിച്ചു....
നന്ദു വളരെ അധികം ക്ഷീണിത ആയത്കൊണ്ട് തന്നെ ഡ്രിപ് ഇടേണ്ടി വന്നു.....എന്നാലും അഡ്മിറ്റ്‌ ആക്കാതെ അന്ന് തന്നെ വിട്ടു..

ഉച്ച  കഴിഞ്ഞപ്പോൾ മൂവരും വീട്ടിൽ എത്തി...
ആദിയും ജാനിയും ചേർന്നു നന്ദുവിന് കഞ്ഞി ഒക്കെ ഉണ്ടാക്കി കുടിപ്പിച്ചു..
അവൾ ഇരുവരെയും എങ്ങോട്ടും വിടാതെ അടുത്ത് തന്നെ പിടിച്ചിരുത്തുകയാണ്..
പനി കുറഞ്ഞെങ്കിലും പല തരത്തിലുള്ള അസ്വസ്ഥകൾക്കും നന്ദുവിന്റെ ശരീരം പ്രകടിപ്പിച്ചു....

നന്ദുവിനു വിശ്രമിക്കാൻ കുറച്ച് സമയം കൊടുത്തിട്ടു മൂവരും വൈകിട്ട് വീട്ടിലേക്കുള്ള യാത്ര തിരിച്ചു...

*********  *********  **********

"ആദി.. ദീപു..."

അഭി വിളിച്ചുകൊണ്ടു അവരുടെ മുറിയിലേക്കു കയറി...

"എന്താടാ.. "

  കട്ടിലിൽ ഫോൺ നോക്കി ഇരുന്ന ദീപു അവനോടു ചോദിച്ചു.. അദ്വൈതും തൊട്ടപ്പുറത്തു തന്നെ ഇരിക്കുന്നു....

"അല്ല.. ഇവിടെ തന്നെ ഇരിക്കാനാണോ പരിപാടി.. പുറത്തേക്കൊക്കെ ഒന്ന് ഇറങ്ങിയാലോ... "

"Why not? വാ പോകാം.. ഞാൻ റെഡി "

ദീപു പറഞ്ഞു.. അഭി അദ്വൈത്തിനെ നോക്കി...

"ഞാനും റെഡി.."

"എന്ന വാ ഇറങ്ങാം.."

"അല്ല വൈഷ്ണവ് എവിടെ..?"

  അദ്വൈത് ചോദിച്ചു..

"അവൻ റൂമിൽ ഉണ്ട്.. കുറെ നേരമായി ഫോണിൽ ആരൊക്കെയോ വിളിച്ചുകൊണ്ടിരിക്കുന്നു.. "

"ഏഹ്? എന്തെലും പ്രശ്നമുണ്ടോ "(ദീപു )

"അവൻ വരട്ടെ.. നമ്മുക്ക് ചോദിക്കാം.."

അവർ മൂവരും റൂമിൽ നിന്നു പുറത്തിറങ്ങി..

"ഞാൻ പോയി അവനെ വിളിച്ചിട്ട് വരാം.. ഒരുമിച്ചു പോകാം "(അഭി)

കുറച്ച് നേരം കഴിഞ്ഞതും അഭി ഒറ്റയ്ക്കു തിരിച്ചു വന്നു...


"അവനെവിടെ.."(ദീപു )

"വരുന്നിലാന്ന്.. നമ്മളോട് ഒറ്റയ്ക്കു പൊക്കോളാൻ പറഞ്ഞു.."

"എന്ന നമ്മുക്ക് പോകാം "

ദീപു പറഞ്ഞുകൊണ്ട് സ്റ്റെപ്പുകൾ ഇറങ്ങി.. പുറകെ തന്നെ അഭിയും..

അദ്വൈത് അൽപ നേരം കൂടി  വൈഷ്ണവിന്റെ മുറിയുടെ വാതിലിലേക്കു നോക്കി നിന്നു.. ശേഷം അവനും പുറത്തേക്കു ഇറങ്ങി....

അഭി അദ്വൈത്തിനെയും ദീപുവിനെയും അവിടെയുള്ള മിക്ക സ്ഥലങ്ങൾ കാണിക്കാൻ കൊണ്ടുപോയി.....

വൈകുന്നേരമായപ്പോൾ മൂവരും തിരിച്ചു വന്നു..

"ആദി.. ദീപു.. ഇവിടെ അടുത്ത് കുളം ഉണ്ട്.... ഒന്ന് കുളിക്കുന്നോ.."

"എന്റെ ഈ മാസത്തെ കുളി കഴിഞ്ഞതാ.."

  ദീപു പറഞ്ഞു.. അഭിയും അദ്വൈതും അവനെ നോക്കി.. ദീപു സ്ഥിരം നിഷ്കു എക്സ്പ്രഷൻ ഇട്ട് നിന്നു..

"ഞാൻ വരുന്നു അഭി.."(അദ്വൈത് )

"എന്ന വാ.. ദേ അതിലെയാ.."

അഭി പറഞ്ഞുകൊണ്ട് നടന്നു.. പുറകെ തന്നെ അദ്വൈതും..

അദ്വൈതും അഭിയും വെള്ളത്തിൽ ഇറങ്ങി... ദീപു പടികളിലും ഇരുന്നു..

"അവിടെ തന്നെ ഇരിക്കാണ്ട് ഇറങ്ങി വാടാ.."


"എടാ.. എനിക്ക് നീന്തൽ അറിഞ്ഞൂടാ.."


അദ്വൈത് അവന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ടിരുന്നു...

അദ്വൈതുമായുള്ള പിടിവലിയിൽ കുളത്തിൽ നിന്നു തിരിച്ചു കയറിയ അഭിയെ ദീപു ശ്രദ്ധിച്ചില്ല...

ആരോ ചവിട്ടി വെള്ളത്തിൽ ഇട്ടപ്പോളാണ് ദീപു പടികളിലേക്കു നോക്കുന്നത്.. പൊട്ടി ചിരിക്കുന്ന അഭിയെയാണ് ദീപു കണ്ടത്...

അദ്വൈതും ചിരിച്ചുപ്പോയി..

"നിന്നോടൊക്കെ ദൈവം ചോദിക്കിമെടാ നാറികളെ.."

ദീപു പറഞ്ഞുകൊണ്ട് നീന്താൻ തുടങ്ങി..

"അഭി ... കുളത്തിലെ മീൻ ഓക്കെ നാളെ ചത്തു  പൊങ്ങുവോ.."

"സാധ്യത ഇല്ലാത്തയില്ല.."(അദ്വൈത് )

അവരുടെ കളി ചിരികൾ അവിടെ മുഴങ്ങി.. അപ്പോഴാണ് വൈഷ്ണവ് അങ്ങോട്ട് വരുന്നത്..

അവനും പടികളിലേക്കു ഇരുന്നു.. മൂവരും അവനെ മാത്രം നോക്കി..

"വിച്ചു.. നീയും ഇറങ്ങടാ..."

അഭി അവനെ വിളിച്ചു..

"ആദി എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു.."

വൈഷ്ണവ് അദ്വൈത്തിനെ നോക്കി..

"എന്താ വൈഷ്ണവ് കാര്യം?"

"അത് പിന്നെ.. ഞാൻ അന്ന് പറഞ്ഞ ലോൺ ശെരിയായില്ലേ.."

അദ്വൈത്തിന്റെ മുഖം മാറി..

"വൈഷ്ണവ് നീ എന്താ പറഞ്ഞെ.. Consrtuction കമ്പനിക്ക് രണ്ട് ദിവസത്തിനുളിൽ പൈസ കൊടുക്കാമെന്നു പറഞ്ഞതല്ലേ...സ്ഥലത്തിനുള്ള ഫണ്ട്‌ ഞാനും ദീപുവും എടുത്തു.. കമ്പനിക്ക് ആദ്യം അധ്വാൻസ് ആയി അഭിയുടെ ക്യാഷ് കൊടുത്തു.. അപ്പോൾ വൈഷ്ണവ് തന്നെ പറഞ്ഞതല്ലെ ലോൺ ശെരിയായിട്ട് കമ്പനിക് next ടൈം ക്യാഷ് കൊടുത്തോളമെന്നു.. ഈ ലാസ്റ്റ് ടൈം മാറ്റി പറഞ്ഞാൽ എങ്ങനെ ശെരിയാവും.. കൃത്യ സമയത്ത് ക്യാഷ് കൊടുത്തില്ലെങ്കിൽ അവർ പണി നിർത്തി വയ്ക്കും "

ദേഷ്യത്തിൽ തന്നെ അദ്വൈത് പറഞ്ഞു.. വൈഷണവ് മുഖം താഴ്ത്തി ഇരുന്നത്തെ ഒള്ളൂ..

അഭിയും ദീപുവും പരസ്പരം നോക്കി...

"ആദി.. ഞാൻ ലോൺ ശെരിയാകുമെന്നാണ് വിചാരിച്ചത്.. പക്ഷെ ലാസ്റ്റ് മിനിറ്റ് അത് ശെരിയാവില്ലെന്നു ബാങ്ക് മാനേജർ വിളിച്ചു പറഞ്ഞു... എന്റെ കയ്യിൽ കുറച്ച് savings ഉണ്ട്.. പക്ഷെ അത് പോരല്ലോ.."

"പറഞ്ഞ സമയത്തിനുള്ള കമ്പനിക്ക് ക്യാഷ് എത്തിക്കണം.. എനിക്ക് അത്രേ പറയാനൊള്ളൂ.."

അത്രെയും പറഞ്ഞുകൊണ്ട് അദ്വൈത് കുളത്തിൽ നിന്നും കയറി പോയി..


"അഭി.. ഞാൻ ഒന്ന് അവനോടു സംസാരിക്കട്ടെ.."

ദീപുവും അദ്വൈത്തിന്റെ പുറകെ പോയി..

അദ്വൈത് നേരെ പോയത് മുറിയിലേക്കാണ്.. ദേഹത്തെ വെള്ളം ഒന്ന് തുടച്ചെന്നു വരുത്തി അവൻ കട്ടിലിലേക്കു ഇരുന്നു..
അപ്പോഴേക്കും ദീപു അങ്ങോട്ടേക്ക് വന്നിരുന്നു..

"ടാ.. നീ എന്തിനാ അവന്റെ അടുത്ത് അത്ര ദേഷ്യപ്പെട്ടത്.. അവൻ അറിഞ്ഞുകൊണ്ടോന്നുമല്ലല്ലോ.."

ദീപുവിന്റെ വാക്കുകളിൽ അമർഷം നിറഞ്ഞിരുന്നു...

"എടാ.. ഇത് ആദ്യായിട്ടാണോ അന്ന് കമ്പനിക്കു അധ്വാൻസ് കൊടുക്കുന്ന കാര്യം പറഞ്ഞപോളും അവൻ കുറച്ച് കൂടി സമയം വേണം എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി.. അന്ന് അഭി ഫണ്ട്‌ ഇറക്കിയത്കൊണ്ട് പ്രേശ്നമൊന്നുണ്ടായില്ല.. ദേ ഇപ്പൊ വീണ്ടും.."

"എടാ അവൻ പറഞ്ഞില്ലെ.. ലോണിനെന്തോ ഫോർമാലിറ്റീസ് കൂടി ശെരിയാവാനുണ്ട്.. അതുകൊണ്ടല്ലേ.."


"ശെരി.. സമ്മതിച്ചു.. അവനു ഈ പ്രോസുഡേഴ്‌സ് ഓക്കെ നേരത്തെ നോക്കാമായിരുന്നാലോ.. ഇതുപോ  ഇനി രണ്ട് ദിവസം കൂടിയെ ഒള്ളൂ.."

"ആദി എനിക്ക് നിന്നെ അറിയാം.. നിനക്ക് പണ്ടേ വൈഷ്ണവിനെ അത്ര വിശ്വസം പോരാ.. അവൻ ചതിക്കുമോ എന്ന് നീ p
പേടിക്കുന്നണ്ട്.. അല്ലെന്നു പറയാൻ പറ്റോ.."

"മ്മ്മ്.."

    അദ്വൈത് അതെ എന്നർഥത്തിൽ തല അനക്കി..

"ഈ വിശ്വാസമിലായ്മ തന്നെ ആണ് ഇവിടത്തെ പ്രശനം.. നമ്മൾ നാൽ പേരും ഇപ്പൊ ഒരുമിച്ചൊരു സംരഭം തുടങ്ങാൻ പോകുവാണ് .. പരസ്പര വിശ്വാസം ഇല്ലാതെ ഇത് മുന്നോട്ട് പോക്കില്ല ആദി.."

"മ്മ്മ് "

ആദി പിന്നെയും മൂളുന്നത് കേട്ട് ദീപുവിന്റെ ഭാവം മാറി..

"നിന്റെ നാവ് കള്ളൻ കൊണ്ടുപോയോടാ.."

"എടാ.. അതൊക്കെ പിന്നെ സംസാരിക്കാം .. ഇപ്പൊ കാശിന് എന്ത് ചെയ്യുമെന്ന് ആലോചിക്കാം..നമ്മടെൽ ബാക്കി ഉള്ള 20 lacks എടുകാം.. ബാക്കി 30 ന് എന്ത് ചെയ്യും.. ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ.."

"എടാ നമ്മുക്ക് കമ്പനിയിൽ വിളിച്ചു കുറച്ച് സാവകാശം കൂടി ചോദിച്ചാലോ.."

"എടാ അതിനു അവർ പറഞ്ഞ ഡേറ്റ് മാറ്റി നമ്മളുടെ സൗകര്യത്തിനുള്ള ഡേറ്റ്  ആണ് ഫൈനലിസ് ചെയ്‌തേ .. ഇനി മാറ്റി പറയുന്നത് ശെരിയല്ല
.."

"വൈഷ്ണവിന്റെ കയ്യിൽ അവന്റെ കുറച്ച് savings ഉണ്ടെന്നല്ലേ പറഞ്ഞെ.."


"അതൊന്നും പോരല്ലോ.. 50 lacks തികച്ചു കൊടുക്കണ്ടേ.."


"നീ ഒന്ന് സമാധാനപെടു... എന്തേലും വഴി തെളിയാതെ ഇരിക്കില്ല.."


"മ്മ് മ്മ്... നമ്മുക്ക് തിരിച്ചു പോവാടാ.. ഇവിടെ നിന്നാൽ കാര്യങ്ങൾ ശെരിയാവില്ല.. നീ അവന്മാരോടും കൂടി പോയി പറ.."


"ആദി ഞാൻ മുൻപ് പറഞ്ഞ കാര്യങ്ങൾ നീ ഓർക്കണം.. അഭിയോട് പെരുമാറുന്ന പോലെ വൈഷ്ണവിനോടും സംസാരിക്കണം.. അവനെ അകറ്റി നിർത്തരുത്.."


ആദി തലയാട്ടി സമ്മതം അറിയിച്ചു..ദീപു എഴുനേറ്റ് പുറത്തേക്കു നടന്നു..


-തുടരും...