Aksharathalukal

Aksharathalukal

പ്രണയനൂലുകൾ പുടവയിലൊളിപ്പിച്ച നെയ്ത്തുകാരി

പ്രണയനൂലുകൾ പുടവയിലൊളിപ്പിച്ച നെയ്ത്തുകാരി

0
364
Love Fantasy Drama
Summary

രാവിലെ രണ്ടാമത്തെ പീരിയഡ് കഴിഞ്ഞ സമയം. ജയദേവൻ മാഷ് ക്ലാസ്സ് കഴിഞ്ഞ് വരാന്തയിലൂടെ ടീച്ചേഴ്സ് റൂമിലേക്ക് നടന്നുപോകുമ്പോൾ , സമാന്തരമായി അപ്പുറത്തെ വരാന്തയിലൂടെ രാഗിണി ടീച്ചർ നടന്നുവരുന്നുണ്ടായിരുന്നു.പിങ്ക് നിറത്തിൽ, ഇളം നീലപ്പൂക്കൾ ഉള്ള സാരി ചുറ്റി, വലിയ പത്രാസിലാണ് ടീച്ചറുടെ വരവ്. ആ സാരിയുടെ ഭംഗി, ടീച്ചർക്ക് ഇല്ലെങ്കിലും, ജയദേവൻ മാഷ് ആ സാരിയുടെ ചന്തം മനസ്സിൽ കുറിച്ചിട്ടു.ഇതുപോലൊന്ന് മീരയ്ക്ക് വാങ്ങണം. അടുത്താഴ്ച യൂണിയൻ മീറ്റിങ്ങിന് തൃശ്ശൂർ പോകുമ്പോൾ ചിയാരത്തുള്ള ആ പുതുതായി തുടങ്ങിയ ബോത്തിക്കിൽ ഒന്നു കയറണം. ചിലപ്പോൾ തികച്ചും എക്സ്ക്ലൂസീവ് ആയ