പ്രണയമാണെന്നെ ഭ്രാന്തനാക്കിയതും
ഭ്രാന്തനെ കല്ലെറിഞ്ഞോടിച്ചതും
പ്രണയമാണെൻ മുറിവിൽ മരുന്നായതും
മരുന്നു കേറ്റും സൂചിമുനയായതും
പാതിരാ പ്രേതങ്ങൾ വാഴുന്ന നേരത്ത്
ഉമ്മറത്തൊറ്റക്കിരുത്തിയതും
ത്രീജിയും ഫോർജിയും സാറ്റു കളിക്കെ
പുരപ്പുറത്തേറ്റിയിരുത്തിയതും