Aksharathalukal

എനിക്കായ് വിരിഞ്ഞൊരു തെച്ചിപ്പൂ.... 🌺

\"മനൂ... \"
അമ്മ അടുക്കളയിൽ നിന്നു നീട്ടി വിളിച്ചു...
ഞാൻ കണ്ണ് തിരുമ്മിക്കൊണ്ട് എഴുന്നേറ്റു....
ഒന്ന് നീണ്ടു നിവർന്ന് കൊട്ടുവായിട്ടുകൊണ്ട് ക്ലോക്കിലേക്ക് നോക്കി..
\"ദൈവമേ സമയം ഏട്ടായല്ലോ...\"

ഞാൻ വേഗം എഴുന്നേറ്റ് ധൃതിയിൽ അടുക്കളയിലേക്ക് നടന്നു...
നല്ല നെയ്യിട്ട ദോശയുടെ മാണം മൂക്കിൽ തുളഞ്ഞു കയറി....
\"എന്തെ അമ്മേ എന്നെ നേരത്തെ വിളിക്കാഞ്ഞേ... ഞാൻ പറഞ്ഞില്ലായിരുന്നോ എനിക്ക് കുറച്ചു സ്ഥലങ്ങളിൽ പോകാൻ ഉണ്ട് ന്ന്....\"

അമ്മ തിരിഞ്ഞു നിന്നു പറഞ്ഞു..

\"ന്റെ കുട്ട്യേ... എത്രെ ന്ന് വിചാരിച്ചിട്ടാ നിന്നെ വിളിക്കണ്ടേ... ഒരായിരം തവണ ഞാൻ വിളിച്ചിരിക്കുണു.. നീ എണീക്കണ്ടേ... ന്നിട്ട്പ്പോ എനിക്കാ കുറ്റം...?\"

ഞാൻ ഒന്ന് പുഞ്ചിരിച്ചു...

\"അല്ല നിനക്ക് എവിടെക്കാ ഇത്ര പോവാനുള്ളെ...?\"

അമ്മ ചോദിച്ചു...

\"ആഹാ അതുകൊള്ളാം അമ്മ മറന്നോ.. ഞാൻ നാളെ അല്ലെ കൊച്ചി പോവുന്നെ... \"

\"അത് ഞാൻ മറക്കോ കുട്ട്യേ...
അതിനിപ്പോ ഇന്നെങ്ങോട്ടാ പോവുന്നെ ന്നാ ചോദിചേ..\"

\"എന്റെ പൊന്നമ്മേ എങ്ങോട്ടൂല്ല.. എന്റെ കൂട്ടുകാർക്കു ചെലവ് കൊടുക്കണം ന്ന് പറഞ്ഞിട്ടുണ്ട് അപ്പൊ അതുവരെ പോയി എല്ലാരേം ഒന്ന് കണ്ടിട്ട് വരാം ന്ന് കരുതി...\"

അമ്മ ഒന്ന് മൂളി...
\"ഉം..നീ ആദ്യം പോയി കുളിച് വൃത്തിയായി വന്ന് ഭക്ഷണം കഴിക്ക്... \"

\"അത് പിന്നെ എന്നോട് പറയണോ അമ്മേ... ദോശയുടെ മണം കേട്ട് ഞാൻ ഇത് കഴിക്കാതെ പോവുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ..\"

\"പിന്നെ പോകുന്നതൊക്കെ കൊള്ളാം.. നേരത്തെ ഇങ് തിരിച്ചെത്തിയേക്കണം... നീ കൊറേ തൂണീം പെട്ടിലാക്കി തയ്യാറായി ന്ന് പറഞ്ഞിട്ട് കാര്യല്ല്യ... വേറെ കൊറേ സാധനങ്ങൾ ആക്കാൻ ണ്ട്...\"

\"ഓ ഞാൻ ഏറ്റു അമ്മ... ഞാൻ ആദ്യം ഒന്ന് പോയി കുളിക്കട്ടെ...\"

\"ഓ തലയിൽ ഇത്തിരി എണ്ണ തടവ് കുട്ട്യേ... ആ മുടിയൊക്കെ കണ്ട മതി...\"

\"ആ.. \"
ഞാൻ വെളിച്ചെണ്ണ കുപ്പിയും അയലിൽ കിടന്ന തോർത്തുമെടുത്തു കൊണ്ട് കുളപ്പുരയിലേക്ക് നടന്നു...
പല്ലുതേച്ചു...
എണ്ണ തേച്ച്.. കുളത്തിലേക്കെടുത്തു ചാടി.. നന്നായി ഒന്ന് മുങ്ങി നിവർന്നു..
മനസ്സ് പറഞ്ഞു നന്നായി നീന്തി കുളിച്ചോ... നാളെ കഴിഞ്ഞാൽ പിന്നെ ഇതൊന്നും പറ്റില്ല...
ഞാൻ ആലോചിച്ചു.. എത്ര പെട്ടെന്നാണ് കാലം കഴിഞ്ഞു പോയത്.. സ്കൂളും കോളേജും ഒക്കെ ഇപ്പോഴും മനസ്സിലുണ്ട്...
ഇപ്പൊ ഇതാ പഠിത്തം പൂർത്തിയാക്കി.. കൊച്ചി നഗരത്തിലെ പ്രമുഖ കമ്പനി ആയ റാം സൺസിൽ.. ഒന്നും വിശ്വസിക്കാനാവാതെ ഞാൻ കുളത്തിലങ്ങനെ കിടന്നപ്പോഴാണ് അമ്മ വിളിച്ചത്...

\"മനു.. എത്ര നേരായി കുട്ടീ പോയിട്ട് വേഗം വരാ...\"

\"ആ അമ്മേ ദാ വന്നു...\"
ഞാൻ വേഗം തല തുവർത്തികൊണ്ട് നടന്നു....

മേശപുറത്ത് ദോശയും ചമ്മന്തിയും സാമ്പാറും ചായയും എല്ലാം നിർത്തിവച്ചിരുന്നു...

ഞാൻ വേഗം ഒരു പ്ലേറ്റ് എടുത്ത് മുന്നിൽ വച്ചു. അമ്മ എല്ലാം വിളമ്പി... കഴിക്കുന്നതിനിടയിൽ അമ്മ എന്റെ തലയിൽ തടവുകൊണ്ടിരുന്നു.. ഞാൻ അമ്മയെ ഒന്ന് നോക്കി.. അമ്മ ഒന്ന് പുഞ്ചിരിച്ചു..

\"എന്താ.. അമ്മേ..\"
\"ഒന്നുല്ല്യാ കുട്ട്യേ... ഞാൻ.. വെറുതെ..\"
\"എന്തിനാ അമ്മേടെ കണ്ണ് നിറയണേ...\"
\"അത് പിന്നെ നിറയാതിരിക്കോ.. പ്രിയ പുത്രൻ ദൂരസ്ഥലത്തേക്ക് പോവല്ലേ... സങ്കടം കാണാതിരിക്കോ.. അമ്മക്ക്... ലേ അമ്മായി...\"

ഞാനും അമ്മയും ശബ്ദം കെട്ടിടത്തേക്ക് നോക്കി...
ഗൗരിയാണ്...

\"ഓ നീ ആയിരുന്നോ..\"
\"നിനക്ക് കഴിക്കണോ മോളെ..\"
അമ്മ ചോദിച്ചു..
\"വേണ്ടമ്മായി... എനിക്കുള്ളത് കൂടി ദേ മനുവേട്ടന് കൊടുക്ക്‌.. പാവം ഇന്ന്‌ കൂടി അല്ലേ കഴിക്കാൻ പറ്റൂ...\"
അവൾ എന്നെ കളിയാക്കി ചിരിച്ചു...

\"നീ ഒന്ന് പോടി... പിന്നെ ഞാൻ അവിടെ സ്ഥിരതാമസക്കാൻ പോവല്ലേ... ഞാൻ ലീവ് കിട്ടുമ്പോ ഇങ്ങോട്ട് തന്നെ അല്ലെ വരുന്നേ... ലേ.. അമ്മേ..\"

അമ്മ ചിരിച്ചു...

\"അല്ല മോളെ നീ ഒറ്റക്കെ ഉള്ളോ..\"

\"അല്ല അമ്മായി അച്ചനും അമ്മേം ണ്ട്.. ഞാൻ മുന്നിൽ ഓടി പോന്നതാ..\"

\"ആ.. നീ.. മുന്നിൽ പോരും അതെനിക്കറിയാല്ലോ.. എന്നാലല്ലേ എന്നോടെന്തേലും ഏഷണി പറയാൻ പറ്റൂ.. ലേ..\"

അതും പറഞ്ഞ് ഞാൻ കൈ കഴുകാൻ എണീറ്റു...

അമ്മാമ ഉമ്മറത്തെ ചെറുകസേരയിൽ ഇരുന്നു..
എനിക്കത് തീരെ ഇഷ്ട്ടല്ല... ന്റെ അച്ഛന്റെയാ അത് അതിലാരു ഇരുന്നാലും എനിക്ക് പിടിക്കില്ല...

\"മനു.. നീ എങ്ങോട്ടേലും പോവാൻ നിക്കണോ...\"

അമ്മാമയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ ഞാൻ ഒന്ന് ഞെട്ടി..

\"എന്താ അമ്മാമേ...?\"
\"നീ എങ്ങോട്ടേലും പോവാൻ നിക്കണോ ന്ന്‌...?\"
\"ആ.. അമ്മാമേ.. ഞാൻ കൂട്ടുകാരെ ഒന്ന് കാണാൻ... നിങ്ങൾ ഇന്ന്‌ പോവില്ലല്ലോ ലേ..?\"
\"ഇല്ല.. ഇനിപ്പോ നാളെ നീ പോയിട്ടേ പോവൂ..\"
\"ന്നാ.. ഞാൻ പോയിട്ട് വരാം..\"
\"വേഗം വരണേ മോനെ..\"
അമ്മ വിളിച്ചു പറഞ്ഞു...

\"ആ.. അമ്മേ.. \"
ഞാൻ ഇറങ്ങി നടന്നു...


............................

\"വൈകേശ്....\"

CEO കാബിനിൽ നിന്ന്‌ അഭി അലറി...
\"Yes Sir..\"
വൈകേശ് ഓടി എത്തി...
\"തന്നെ ഒക്കെ എന്തിനാടോ ജോലിക്ക് വെച്ചേക്കുന്നേ.... ഈ ഫയൽ ഒന്നും കറക്റ്റ് അല്ല.. ഒരു പണിയെല്പിച്ചാൽ അത് കൃത്യമായി ചെയ്യാൻ പഠിക്കണം.. അതിനല്ലേ നിങ്ങൾക്കെല്ലാം സാലറി തരുന്നേ.... മിസ്റ്റേക്സ് എല്ലാം കറക്റ്റ് ആക്കി എന്നെ ഈവെനിംഗിൽ കാണിക്കണം.. ഇല്ലേൽ എന്റെ തനി സ്വരൂപം നിങ്ങൾ അറിയും...\"
\"Ok സാർ ...\"

പുറത്തേക്ക് പോകാൻ നിന്ന വൈകേഷിനെ തിരിച്ചു വിളിച്ചു കൊണ്ട് അഭി ചോദിച്ചു ....

\"എന്നാ പുതിയ മൂന്ന് പേര് ജോയിൻ ചെയ്യുന്നേ...?\"

\"ഇന്ന്‌ Wednesday അല്ലെ സാർ.. അവർ Friday ആണ് ജോയിൻ ചെയ്യുക...\"
\"Ok..\"

അഭിക്ക് തല പെരുക്കുന്നത് പോലെ തോന്നി... അവൻ ചെയറിൽ ചാരി ഇരുന്നു... കണ്ണുകളടച്ചു കിടന്നു....



                        തുടരും.... 🌺