Aksharathalukal

കുയിൽ പെണ്ണ്. 4

റോസിൻ്റെ ചേട്ടനും സെലിൻ്റെ അങ്കളും ഫോണിൽ സംസാരിച്ചു.. രണ്ടുപേർക്കും പരസ്പരം ബോധിച്ചു.
അങ്ങനെ വരുന്ന സൺഡേ തന്നെ താമസം മാറാൻ തീരുമാനിച്ചു. കർശനമായ മുന്നറിയിപ്പ് ഉണ്ടായിരുന്നു അങ്കിളിൻ്റെ, എല്ലാ സാറ്റർഡേയും  വൈകിട്ട് ഓഫീസിൽ നിന്നും നേരിട്ട് വീട്ടിൽ എത്തിയെക്കണം എന്നുള്ളത്.

അങ്ങനെ സന്തോഷത്തിൻ്റെ ദിവസങ്ങൾ  ആരംഭിച്ചു..  എല്ലാ കാര്യങ്ങളും സ്വയം തീരുമാനിച്ചു ചെയ്യണമായിരുന്നു എങ്കിലും വല്ലാത്ത ഒരു റിലാക്സേഷൻ ആയിരുന്നു അത്.

റോസിൻ്റെ കസിൻ സിജിയെ റൂം കാണാൻ പോയപ്പോൾ തന്നെ  പരിചയപെട്ടതാണ് .... റോസിനെ  പോലെ അല്ല…. ഒരു പ്രത്യേക സ്വഭാവം ആയിരുന്നു …. കുറച്ച് ജാഡ  ഒക്കെ ആണന്നു തോനുന്നു. എങ്കിലും പെട്ടന്ന് തന്നെ  സെലിനുമായി അടുത്തൂ.
പിന്നെ സിജിയുടെ എല്ലാ കുരുത്തകേടുകൾക്കും കൂട്ട് സെലിൻ ആയി മാറി.

സിജിക്ക് ഹോസ്പിറ്റലിൽ ജോലി  ആയതു കൊണ്ടു ഷിഫ്റ്റ്  ഡ്യൂട്ടി  ആയിരുന്നു, അത് കൊണ്ട് തന്നെ  മിക്ക ദിവസവും വൈകിട്ട് സേലിനും റോസും മാത്രമാകും റൂമിൽ.
അവർ ഓരോ ദിവസവും നടന്നതെല്ലാം തമ്മിൽ പറഞ്ഞു ചിരിച്ച്  കുറേ പേരെ കുപ്പിയിലിറക്കിയ കഥകൾ പറഞ്ഞും അവരുടെ  ദിവസങ്ങൾ കഴിഞ്ഞു.

അങ്ങനെ മാസങ്ങൾ കൊണ്ട് തന്നെ റോസും സെലിനും അവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പരസ്പരം ഷേയർ  ചെയ്തിരുന്നു.
റോസ്  സെലിനേക്കാളും രണ്ട് വയസ് മൂത്തത് ആയത് കൊണ്ട്  സെലിന് ഒരു ചേച്ചിയെ പോലെ ആയിരുന്നു അവള്  കൂടെ തന്നെ സെലിൻ ഡൽഹിയിൽ പുതിയത് ആയത് കൊണ്ട് അതിൻ്റേതായ ഭരണവും ഉണ്ടായിരുന്നു രോസിൽ നിന്നും. സിജിയും സെലിനും ചെയ്യുന്ന എല്ലാ കുരുത്തകേടുകൾക്കും ഒരു താക്കീത് അവള് കൊടുക്കും. എങ്കിലും അതൊക്കെ സെലിൻ നന്നായി തന്നെ ആസ്വദിച്ചു.

ആരെയും കൂസാതുള്ള സെലിൻ്റെ വാകുചാതൂര്യവും ബുദ്ധിയും പലപ്പോഴും റോസിന്  അത്ഭുതം ആയിരുന്നു. കാണാൻ സുന്ദരി അല്ലെങ്കിലും പല പയ്യൻന്മാരും  അവളോട്  പ്രമഭ്യാർത്തന നടത്തിയെങ്കിലും അവരോടെല്ലാം അവള് പറയും നമുക്ക് നല്ല ഫ്രണ്ട്സ് ആകാം എന്ന്  .. ആർക്കും പിടി കൊടുക്കാതെ എല്ലാവരെയും പാട്ടിലാക്കി അവള് ഒരു ചിത്രശലഭം പോലെ പാറി നടന്നു.

ഇതിനിടക്ക് സിജിക്കു ഹോസ്പിറ്റലിൻ്റെ ഹോസ്റ്റലിലേക്ക് താമസം മാറേണ്ടി വന്നു എങ്കിലും അവധി ദിവസം അവള്  ഓടി എത്തിയിരുന്നു ഫ്ളാറ്റിൽ… പിന്നെ ഒരു മേളം ആണ്. അടുത്ത ഫ്ലാറ്റിലെ മലയാളി ചേട്ടന്മാരും  ആയും  നല്ല സൗഹൃദം പങ്കിട്ടു. അവരായിരുന്നു പലപ്പോഴും ഒരു സഹായം..
അവിടുത്തെ ചേട്ടൻ്റെ പ്രെമഭ്യാർത്തനയും സ്നേഹപൂർവം നിരസിച്ച് സെലിൻ മുന്നേറിയപ്പോൾ ഓഫീസിൽ കൂടെ ജോലിചെയ്യുന്ന ഒരു സർദാർജിയുടെ  പ്രേമത്തിൽ  റോസ് തലയും കുത്തി വീണു.

റോസിന് അറിയാം മന്മീദ് സിംഗ് എന്ന മനുവിനെ വിവാഹം കഴിക്കാൻ വീട്ടുകാര് സമ്മതിക്കില്ലെന്ന്…. സെലിൻ അവളെ കൂടെ കൂടെ  അവളുടെ സ്വന്തം കുടുംബത്തെ കുറിച്ച് ഓർമപ്പെടുത്തി. വരുംവരായ്കകൾ പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കാരണം ഈ ഒരു കാലയളവു കൊണ്ട് തന്നെ സെലിനും  മനസിലായി റോസിൻ്റെ കുടുംബത്തെ കുറിച്ചും   അവരുടെ ചിന്തകളെ കുറിച്ചും. പലപ്പോഴും സെലിൻ ആലോചിക്കും  റോസ് എന്ത് കണ്ടിട്ടാണോ   അ പൊണ്ണ തടിയൻ സർദാർജി അവളെ ഇഷ്ടം ആണ് എന്ന്  പറഞ്ഞപ്പോൾ തലയും കുത്തി വീണത്... ഇട്ടുമൂടാനുള്ള സ്വത്ത് ഉണ്ട് അവൻ്റെ അപ്പൻ്റെ കയ്യിൽ. അതൊന്നും കണ്ട് അല്ല റോസ് വീണത് എന്ന് അവൾക്ക് അറിയാം.

രാത്രി ചപ്പാത്തി ഉണ്ടാക്കുമ്പോൾ സെലിൻ  റോസിനോട് ചോദിച്ചു…

റോസ് നീ ഇന്നും മനുവിൻ്റെ കൂടെ ഫിലിം കാണാൻ പോയി അല്ലേ... നിനക്ക് അറിയാമല്ലോ ഇത് നടക്കില്ലെന്ന്….

സെലിൻ എനിക്ക് മനുവിനെ മറക്കാൻ സാധിക്കില്ല...പിന്നെ അതും അല്ലഡി  ഇവിടെ സ്ത്രീധനം ഇല്ല… പണവും പൊന്നും വേണ്ട….എൻ്റെ കുടുംബം ഒന്ന് സമധാനിക്കട്ടെ… ഒരാളെ എങ്കിലും പറഞ്ഞുവിടാൻ പൊന്നും പണവും വേണ്ട എന്ന് . എൻ്റെ സിബിച്ചൻ വേണം ഇനി എന്നെ കെട്ടിക്കാൻ…. പാവം എൻ്റെ കൊച്ചൻ ഇത്രയും പണം എങ്ങനെ ഉണ്ടാക്കുമെടി… അതിലും നല്ലതല്ലേ മനു…..
സെലിൻ അതിരിക്കട്ടെ ... ഞാൻ ഒരു കാര്യം ചോദിക്കട്ടെ

എന്താ??

ഇത്രയും  ചെക്കൻമാരെ കറക്കുന്ന നീ എന്താടി ഒരു റിലേഷൻ ഇതുവരെ വേണ്ടന്നു വച്ചത്…..

അതിനു മനസ്സിന് പിടിച്ചവനെ കിട്ടണ്ടെ… എല്ലാം ഒരുമാതിരി ചോക്കലേറ്റ് ബോയ്സ്…
നിനക്കറിയാമല്ലോ എനിക്ക് നല്ല കലിപ്പൻ ചെക്കൻ ആണ് ഇഷ്ടം എന്ന്.

അത് കള പുതിയതായി നിൻ്റെ ഓഫീസിൽ വന്ന  തമിഴൻ മണിയെ നിനക്ക് ഇഷ്ടം അല്ലെടി????

പോടി പൊട്ടി….ഞാൻ ചിരിക്കുന്ന പോലും നോൺ വെജ് ആണ്... അപ്പഴാ ഒരു തൈരുസാദം പട്ടരെ.... സിനിമയൊ സ്വപ്നമോ അല്ലല്ലോ മോളെ ജീവിതം .
എടീ ഒന്ന് ഡേറ്റിന് പോയാൽ പോലും അവൻ എന്നെ പനീർ തീറ്റിക്കും പിന്നെയാ…. പിന്നെ ഇഷ്ടം ...പാവമാടി  അവൻ എന്ത് പറഞ്ഞാലും ചെയ്യും... അപ്പോ ഒരു സ്നേഹം...  അതെ ഉള്ളൂ….അല്ലാതെ നീ വിചാരിക്കുന്ന പോലെ കെട്ടി കൂടെ പോകാൻ ഉള്ള വകുപ്പ് ഒന്നും ഇല്ല.

ശരി ... സമ്മതിച്ചു.... നിൻ്റെ ചിക്കൻ കൊതി കാരണം ഞാൻ ഇത്  വിശ്വസിക്കാം.... പക്ഷേ .....

പള്ളിയിൽ കണ്ട പാലക്കാട്ടുകാരൻ സേവിയർ…. അവൻ എന്നും നിന്നെ കാണാൻ അല്ലേടി നമ്മുടെ ബസിൽ പോലും വരുന്നേ... പാവം അവൻ്റെ നോട്ടം കണ്ടാലേ അറിയാം അവനു നിന്നെ ഇഷ്ടം ആണന്നു…

സെലിൻ പെട്ടന്ന് വല്ലാതായി…. എന്തോ ഓർമകളിൽ അവള് കുറെ നേരം മിണ്ടാതിരുന്നു.

ഡീ സെലി എന്താ ഇത്ര ആലോചന?

ഒന്നുമില്ല പെണ്ണെ...

അതല്ല എന്തോ ഒന്ന് നീ ഒളിക്കുന്ന്…

ഹേയ്!! ഇല്ലടി റോസ് ….നിനക്ക് അറിയാവുന്നത്  അല്ലേ എൻ്റെ വീട്ടിലെ കാര്യം. എൻ്റെ അച്ചാച്ചൻ ഞങ്ങളെ കളഞ്ഞിട്ടു പോയത് കൊണ്ട് അപ്പന് പേടിയാണ് ഈ  ഡൽഹിയെ...ഇനി ഞാനും അങ്ങനെ എന്തേലും ചെയ്താൽ അവർ ജീവനോടെ ഇരിക്കില്ല. അപ്പൻ എന്നോടുള്ള വിശ്വാസം കൊണ്ടാടി എന്നെ ഇവിടേക്ക്  വിട്ടത്...എനിക്ക് എൻ്റെ അപ്പനെ വഞ്ചിക്കണ്ട….അതും അല്ല ഇപ്പൊ എനിക്ക് എൻ്റെ വീട്ടിലെ പ്രശ്നങ്ങൾ ആണ് വലുത്. രണ്ടു മാസം കഴിഞ്ഞ് ചേച്ചിയുടെ കല്യാണം അല്ലേ... അതിൻ്റെ കണക്കു കൂട്ടലുകൾ  അല്ലാതെ  ഒന്നുമില്ല എൻ്റെ മനസ്സിൽ... ഞങൾ ആണ് അപ്പൻ്റെ ആൺ മക്കൾ... എല്ലാം നന്നായി നടത്തണം.

എടീ സേവിയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് . നിനക്ക് അറിയില്ലായിരിക്കാം ഞാൻ അങ്കിളിൻ്റ് വീട്ടീന്ന് ഓഫീസിൽ അവരുന്ന നാളുകളിൽ ആണ് അവൻ അവൻ്റെ മനസ്സ് പറഞ്ഞത്....  അന്ന് ഞാൻ എല്ലാം അവനോടു  തുറന്നു പറഞ്ഞതാ..... അവനു അറിയാം എൻ്റെ സാഹചര്യം... കുറെ കഴിയുമ്പോൾ അവൻ എല്ലാം മറക്കും..

ഇത് പാറയുമ്പോൾ സെലിയുടെ ശബ്ദം ഒന്നിടറിയോ….

സരമില്ലടി സെലിനെ … എന്നാലും നിനക്ക് ഇഷ്ടം ആണെങ്കിൽ നല്ല ചെക്കൻ ആണ്…. നല്ല ജോലിയും... കാണാനും സുന്ദരൻ.

അതാ പറഞ്ഞെ .....എന്നെ പോലെയുള്ള ഒരു കൊരങ്ങിനെ അവൻ എന്തിനാ ലൈൻ അടിക്കുന്നെ.…. ഇതൊക്കെ അങ്ങ് മാറും… ഇപ്പോഴത്തെ ഒരു തമാശ മാത്രമാണ് അവനും. ഞാൻ എന്തായാലും ഇതിലൊന്നും വീഴില്ല മോളെ….

ആയിരിക്കും ... പക്ഷേ നിനക്ക് നല്ല വിഷമം ഉണ്ട്... എനിക്കറിയാം നിന്നെ…. നീ ഒന്നും പുറത്ത് കാണിക്കില്ല.

അതും പറഞ്ഞ് റോസ് സെലിനെ കെട്ടിപിടിച്ചു.

എടീ ഞാൻ കൂൾ ആണ് പെണ്ണെ.....

എടീ  റോസമ്മെ പറയാൻ മറന്നു എൻ്റെ ഓഫീസിലെ C A ക്ക് ചെറിയ ഞരമ്പ് രോഗം തുടങ്ങി…. കിളവൻ... എൻ്റെ പ്രായം ഉള്ള ഒരു മോൾ ഉണ്ട്…. ഇന്ന് ഞാൻ   ഒന്ന് വളച്ചുകെട്ടി് കാര്യം പറഞ്ഞു….
നന്നായാൽ അയാൾക് കൊള്ളാം… അല്ലങ്ങിൽ പിന്നെ എൻ്റെ സ്പെഷ്യൽ കഷായം കഴിക്കും കിളവൻ
അതും പറഞ്ഞു അവരു രണ്ടും ചിരിച്ചു…

എടീ ഞാൻ പറഞ്ഞില്ലേ എൻ്റെ അനിയൻ സെബി വരുന്ന കാര്യം. മിക്കവാറും അവൻ രണ്ടു മാസത്തിനകം വരും .
എന്തായാലും സെലി നിൻ്റെ കയ്യിലിരിപ്പ് അറിയുന്ന കാരണം ഞാൻ അവനെ നിന്നെ കാണാൻ പോലും തരില്ല. എൻ്റെ ആകെ ഉള്ള ആശ്രയം  ആണ്  അവൻ . ഇനി അവൻ വേണം എന്നെ കെട്ടിക്കാൻ ഉള്ള  തുക  ഉണ്ടാക്കാൻ… നീ അവനെയും വളച്ച് വട്ട് കളിപ്പിച്ചാൽ മോളെ ഞാൻ പിന്നെ തെണ്ടണം…..

അയ്യോ പൊന്നെ വേണ്ടായെ… അല്ലേലും ഞാൻ  ശിശുക്കളെ വളക്കാറില്ലാ…...

ശിശു ആരാടി.. അവൻ നിന്നെക്കാൾ 6 മാസം ഇളയതെ ഉള്ളൂ….

ആയിക്കോട്ടെ … അവൻ വന്നിട്ട് വേണം എനിക്ക് ഒരു ചേച്ചിയായി ഒന്ന് ഭരിക്കാൻ... കുറേ കാലം ആയി നിൻ്റെയും സജിയുടെയും ഒക്കെ ഭരണം സഹിക്കുന്നു... ഒന്നോ രണ്ടോ വയസു ഇളയത് ആകുന്നത് ഇത്രവലിയ പാപം ആണ് എന്ന് ഞാൻ ഇപ്പഴാണ് അറിഞ്ഞത്.  അതും പറഞ്ഞു സെലിൻ പൊട്ടിച്ചിരിച്ചു.

പോടി എൻ്റെ കൊച്ചൻ പവമാ…

ഹൂം കാണാം... എല്ലാ പെങ്ങന്മാരും സ്വന്തം ആങ്ങളെ കുറിച്ച് അങ്ങനെ പറയൂ...

സെലിൻ അവളുടെ ചേച്ചിയുടെ കല്യാണത്തിന് പോകാനുള്ള ഒരുക്കങ്ങളും ഓഫീസ് ജോലിയും ആയി ബിസി ആയി…. റോസ് അവളുടെ കൊച്ചനെ കൊണ്ടുവരുന്ന തിരക്കിലും .

രണ്ടു മാസം പെട്ടന്ന് പോയി… സെലിൻ നാട്ടിൽ പോകാൻ എല്ലാം തയാറായി… സെലിൻ വരുന്നത് വരെ റോസിന് കൂട്ടായി സീജി ഫ്ളാറ്റിൽ വന്നു താമസിക്കാം എന്ന്  സമ്മതിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആണ് സെലിൻ പോകുന്നത്...

ഡീ പെണ്ണുങ്ങളെ ഞാൻ പോയിട്ട് വരാം....

എടീ ഫോണ് ചെയ്യണം….

പിന്നെ….  അത് പറയണോ റണ്ണിംഗ് കമെൻ്ററി ഉണ്ടാകും .....നോക്കട്ടെ സമയം കിട്ടിയാൽ ഞാൻ നിൻ്റെ വീട്ടിൽ പോയി അച്ചായനെയും അമ്മച്ചിനെയും കണ്ടിട്ട് വരും. അങ്ങനെ നിങ്ങടെ കുട്ടനാട് ഒന്ന് കാണാം…

ഓക്കേ... സെലിനെ നീ പോകുന്നു എങ്കിൽ  പറയണം ...ഞാൻ വീട്ടിൽ വിളിച്ച് പറഞ്ഞേക്കാം...നിന്നെ കൂട്ടികൊണ്ട് പോകാൻ ആരേലും വരും.

ഓ എസ്!

അങ്ങനെ സെലിൻ അവളുടെ വീട്ടിൽ പോകുന്ന സന്തോഷത്തിൽ അവരോട് ബൈ പറഞ്ഞു ടാക്സിയിൽ കയറി പോയി.പിന്നീടുള്ള ദിവസങ്ങൾ   റോസിന് ഒരു ഉന്മേഷവും ഇല്ലായിരുന്നു
സെലിൻ ഇല്ലാത്തത് കൊണ്ട്
വീട് ഉറങ്ങിയ പോലെ.

(തുടരും)കുയിൽ പെണ്ണ്.5

കുയിൽ പെണ്ണ്.5

3.8
6752

സെലിൻ വീട്ടിൽ എത്തി കല്യാണ തിരക്കിൽ അവൾക് റോസിൻ്റെ വീട്ടിൽ പോകാൻ സമയം കിട്ടിയില്ല. ഇനി ഒരവസരത്തിൽ പോകാം എന്ന് അവളും വിചാരിച്ചു. നാട്ടിലെ മാങ്ങയും ചക്കയും ഒക്കെ തിന്നു അവള് ഒരു മാസം പോയതറിഞ്ഞില്ല. ചേച്ചിയുടെ കല്യാണം നന്നായി നടന്നു എങ്കിലും ചേട്ടൻ്റെ വീട്ട്കാർക്  പൊള്ളാൽ ഉള്ള  മുഖത്തോടെ ഉള്ള ഒരു അനിയത്തി ഉള്ളത് അത്ര പിടിച്ചില്ല. എങ്കിലും മൂന്ന് സഹോദരികളും ഒന്നായി നിന്ന് അവളുടെ വിവാഹം നടത്തി… ഒരു മകൻ്റെ സ്ഥാനത്ത് മൂത്ത ചേച്ചിയുടെ ഭർത്താവും ഉണ്ടായിരുന്നത് എല്ലാവർക്കും ആശ്വാസമായി… അങ്ങനെ ഒരു മാറ്റം ആരും പ്രതീക്ഷിച്ചില്ല….. സെലിൻ്റെ അമ്മ പറഞ്ഞപോല