Aksharathalukal

കുയിൽ പെണ്ണ്.7

അന്ന് വൈകിട്ട് ഓഫീസ് വിട്ട് വന്നപ്പോൾ സെലിൻ കണ്ടു റൂമിൽ ഇരുന്നു  മാഗി കഴിക്കുന്ന ഒരു പാവം തനി നാടൻ ചെക്കൻ...ഒരു അയ്യോ പാവി…..

മയങ്ങുന്ന പൂച്ച കണ്ണുള്ള ഒരു കുട്ടനാട് കാരൻ....  ഇരുപത്തി ഒന്ന് വയസ്സിൻ്റെ എല്ലാ നിഷ്കളങ്കതയും ഉണ്ട്  അ മുഖത്ത്.
ഫ്ളാറ്റിൽ കയറിയപ്പഴെ അവനെ നോക്കി  സെലിൻ പറഞ്ഞു.....

സെബി അല്ലേ...... ഞാൻ   സെലിൻ …  യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു????

സുഖമായിരുന്നു…  റോസെച്ചി  പിക് ചെയ്യാൻ വന്നത്കൊണ്ട് വലിയ കുഴപ്പം ഇല്ലാതെ എത്തി…

സെലിൻ ഇവിടെ  അടുത്താണോ  ജോലി ചെയ്യുന്നത്??

എന്താ...എന്താ...എന്താ… സെലിനോ......അയ്യോ അത് വേണ്ട സെബി...ഞാൻ സെബിയെകാൾ മൂത്തത് ആണ് ...അപ്പോ സെലി ചേച്ചിന്ന് വിളിച്ചോ  ........ റോസ് ഒന്നും പറഞ്ഞിട്ടില്ലേ എന്നെ കുറിച്ച്..???.. അതും  പറഞ്ഞ് അവള് റോസിനെ കണ്ണടച്ച് കാണിച്ചു...

അയ്യോ സോറി …   റോസേചി പറഞ്ഞിട്ടുണ്ട്..... പക്ഷേ മൂത്തതാണ്ന്ന് പറഞ്ഞില്ല.... ഇനി  അങ്ങനെ വിലിച്ചോളം.....

അത് കേട്ടപ്പോൾ പാവം റോസിൻ്റെ മുഖത്തും ഒരു സന്തോഷം വന്നു....ഇനി പേടിക്കണ്ട..... എന്തായാലും ഇവൾ എൻ്റെ കൊച്ചിനെ കറക്കില്ല....

സെബി എപ്പോഴും റോസിനെ ചുറ്റി പറ്റി നിൽകും.... അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ അവൻ സെലിനോട് സംസരിക്കുള്ളൂ.....പക്ഷേ ചേച്ചി വിളിക്കാൻ അവൻ മറന്നില്ല... എപ്പോഴും ഒരു കരുതൽ സെബിക്ക് സെലിൻ്റെ മുകളിലും ഉണ്ടായിരുന്നു... മാർക്കറ്റിൽ പോയാലും ഫിലിമിന് പോയാലും അവരെ രണ്ടുപേരെയും ഒരു വ്യത്യാസവും ഇല്ലാതെ സെബി കരുതൽ ചെയ്തു..... റോസ് വേണ്ട എന്ന് പറഞ്ഞാലും സെലിന്  ഇഷ്ടമായത് കൊണ്ട് മിക്കവാറും അവൻ അവൾക്കായി ഐസ് ക്രീം കൊണ്ട് വരും.  അവൾക്കും അവനെ വലിയ കാര്യം ആയിരുന്നു.... അവൾക്ക് ഒട്ടും മനസ്സിലാകാത്ത ഒന്നായിരുന്നു അവൻ്റെ പഴങ്ങഞ്ഞി  കൊതി..... ഏത് കൊടും തണുപ്പിലും അവൻ രാവിലെ പഴങ്കഞ്ഞി മീൻ കറിയും കൂട്ടി കഴിക്കും..... സെലിൻ കൂടെ കൂടെ പറയും ഇവനെ ആരോ കഞ്ഞിയിൽ കൂടോത്രം ചെയ്തതാണ് എന്ന്.....

സെബിക്കും  അടുത്ത് തന്നെ ജോലി ശരിയായി... സെബി ഫ്ളാറ്റിൽ ഉള്ളപ്പോൾ  റോസും സെലിനും ഹിന്ദിയിൽ  സംസാരിച്ചു തുടങ്ങി..... കാരണം അവരുടെ സീക്രെട്സ്സ് അവൻ അറിയരുതല്ലോ...

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി... ഇതിനിടക്ക് റോസിൻ്റെ വലിയ ചേട്ടൻ .....കുട്ടനാടൻ ഭാഷയിൽ അവരുടെ കൊച്ചായൻ.....അവൾക്ക്    ചെറുക്കനെ തപ്പാൻ തുടങ്ങി.....

റോസും അവളുടെ മനുവും തകർത്ത് പ്രണയിച്ചു.... വല്ലപ്പോഴും  സെവിയുടെ വാട്ട്സ് ആപ്പ് മെസ്സേജ് വരും എങ്കിലും അവൻ ഒരിക്കൽ പോലും സെലിനെ വിളിച്ചില്ല.... വരുന്ന മെസ്സേജ് മറ്റൊന്നുമല്ല...... അവൻ്റെ ജോലിയെ കുറിച്ചോ... അവിടെയുള്ള ഫ്രണ്ട്സ്നെ കുറിച്ചോ ആകും....സെലിന് അത് കുറച്ച് വിഷമം ഉണ്ടാക്കി എങ്കിലും  അവളും ആശ്വസിച്ചു ..... അവൻ അവളെ മറന്നു കാണും എന്ന്.

ഇതിനിടക്ക് ഒരു ദിവസം രാജേഷിൻ്റെ അനിയൻ വിനോദ്  വെള്ളമടിച്ച് സെലിൻ്റെ കയ്യിൽ കയറി പിടിച്ചു.... സിജി വന്നത് കൊണ്ട് അവള് രക്ഷപെട്ടു. അതോടെ റോസും സെലിയും അവിടുന്ന് ഫ്ലാറ്റ് മാറുന്നതിന് വേണ്ട ഒരുക്കങ്ങൾ തുടങ്ങി.....ഈ ഒരു സംഭവത്തെ കുറിച്ച് അവർ സെബിയോട് ഒന്നും പറഞ്ഞില്ല.....

ചുരുക്കിപ്പറഞ്ഞാൽ പാവം സെബിക്ക് അവിടെ നടക്കുന്ന ഒന്നും അറിയില്ലായിരുന്നു.

സെലിൻ അന്ന് ഓഫീസിൽ ഇരുന്നപ്പോ അവളുടെ കസിൻ മിയയുടെ ഫോൺ വന്നു.

ഹലോ ചേച്ചി....

എന്താ മോളെ...

ചേച്ചി ഓഫീസിൽ ആണോ....

അതെലോ.... എന്ത് പറ്റി....നീ വിളിക്കാറില്ലാല്ലോ.....എല്ലാരും സുഖമായി ഇരിക്കുന്നോ???

അത് ചേച്ചി നമ്മുടെ അനിത ചേച്ചിയുമായി കോണ്ടാക്റ്റ് ഉണ്ടോ???

(അനിത സെലിൻ്റെ മറ്റൊരു അമ്മാവൻ്റെ മകളാണ്. അവള് ഇവിടെ ഡൽഹിയിൽ നഴ്സിംഗ് പഠിക്കുന്നു....ഹോസ്റ്റലിൽ ആണ് താമസം. )

ഇല്ല മിയ....... കുറച്ചായി വിളിച്ചിട്ട്....

അത്.... അനിതചെച്ചിക്ക് ഏതോ ഹിന്ദു ചെറക്കനുമായി പ്രണയം... പപ്പ അറിഞ്ഞു. അനിതചെച്ചിയെ വീട്ടിൽ വിളിച്ചിട്ടുണ്ട് ചോദിക്കാൻ.... പപ്പ പറയുന്ന കേട്ടു സെലിൻ ചേച്ചിക്കും അറിയാമായിരിക്കും എന്നിട്ട് അവള് പറഞ്ഞില്ലന്ന്.... ഈ വീക് എൻഡിൽ വീട്ടിൽ വരുമ്പോ സൂക്ഷിക്കണം. അത് പറയാൻ ആണ് വിളിച്ചത്.

ഓ എൻ്റെ വെട്ടുകാട്ട്   കർത്താവേ ......എന്നെ മിക്കവാറും പെട്ടീലക്കും

എനിക്കറിയില്ല മിയ..... ഇതൊരുമാതിരി മോങ്ങാനിരുന്ന നായുടെ  തലയിൽ തേങ്ങാ വീണ പോലെയാ...പണ്ടെ നിൻ്റെ പപ്പ  വഴക്ക് പറയാൻ നോക്കി ഇരിക്കുന്ന ആള..

അതെ ചേച്ചി... ഒന്ന് തയ്യാർ എടുത്ത് പോരെ... ഓക്കേ ചേച്ചി... ബൈ

ഓക്കേ മിയകുട്ടി..... സാറ്റർഡേ കാണാം

ഉടനെ തന്നെ സെലിൻ അനിതയെ വിളിച്ചു.... അവള് ഫോൺ എടുത്തില്ല.... പിന്നെ വിളിക്കാം എന്നോർത്ത് അവള് റോസിൻ്റെ നമ്പർ വിളിച്ചു...

എന്തടി....

ഡീ അനിതെടെ കാര്യം വീട്ടിൽ അറിഞ്ഞു.... എനിക്കും ഉണ്ട് അതിൻ്റെ ട്രോഫി.....

അയ്യോ ആണോടി....ഇനി എന്ത് ചെയ്യും ....നീ അനിതേ വിളിച്ചോ...

വിളിച്ചു.... ഫോൺ എടുത്തില്ല....ഹോസ്പിറ്റലിൽ ആകും

ഞാൻ അവളോട്  പലവട്ടം പറഞ്ഞതാ ഇത് പാര    ആകുമെന്ന്.  ഇനി വരുന്നടുത്ത് വച്ച് കാണാം

ഓക്കേ ബൈ ഡീ.

സെലിൻ വീണ്ടും ജോലിയിൽ മുഴുകി എങ്കിലും അവളുടെ മനസ്സ് അസ്വസ്ഥം  ആയിരുന്നു...

പെട്ടെന്നാണ് ഓഫീസ് ബോയ് ഒരു ലെറ്റർ അവൾക് കൊടുത്തത്....  കണ്ടപ്പോഴേ മനസിലായി ഒഫീഷ്യൽ അല്ല.... പിന്നെ ആരായിരിക്കും...
തുറന്നപ്പോഴാണ് മനസ്സിലയത്  സേവിയുടെ  ആണ്..അവളുടെ മുഖം സന്തോഷം കൊണ്ട് തുടുത്തിരുന്നു....
എന്തായാലും മുഖം ചുമന്ന് തുടുത്തു എന്ന് പറയണ്ട .....കാരണം എന്നെപോലെ ഒരു കാക്ക കറുംബി എന്തായാലും ചുമക്കില്ല,,

സെലിൻ എഴുത്ത് വായിക്കാൻ തുടങ്ങി...

ഡിയർ സെലി...

ഇങ്ങനെ ഒരു ലെറ്റർ പ്രതീക്ഷിച്ച് കാണില്ല... എനിക്കറിയാം.. അ മുഖത്തെ അമ്പരപ്പ് എത് വരെ മാറി കാണില്ല.. അ  തെറിച്ചു  താഴേക്ക് വീഴാൻ തുടങ്ങുന്ന തൻ്റെ ഉണ്ട കണ്ണ് ഞാൻ ഒത്തിരി  മിസ് ചെയ്യുന്നു.

എന്തൊക്കെ ഉണ്ടെടോ അവിടെ വിശേഷം? താൻ എന്നെ ഓർക്കാറുണ്ടോ? അതോ ശല്യം പോയി എന്ന സന്തോഷത്തിൽ ആണോ...

എടീ ഉണ്ട കണ്ണി നിൻ്റെ റോസ് എന്ത് പറയുന്നു. അവൾടെ ബ്രദർ വന്നോ നാട്ടിൽ നിന്ന്.??

തനിക്കോർമയുണ്ടോ ഞാൻ ആദ്യമായി തന്നെ കണ്ട ദിവസം.... താൻ ഒരു പച്ച കളറിൽ ഗോൾഡൻ ബോർഡർ ഉള്ള ഒരു സാരിയും ഉടുത്ത് ബസിൽ വന്നത്... തന്നെ കുറിച്ച് ഓർക്കുമ്പോൾ എല്ലാം ഞാൻ ഓർക്കുന്നത് അ ഉണ്ടകണ്ണിയെ ആണ്. അന്ന് താൻ എന്നെ ദേഷിച് നോക്കിയിട്ട് ഞാൻ ദഹിച്ച് പോയി...

ഞാൻ അധികം  എഴുതുന്നില്ല...  തനിക്ക് തന്ന വാക്ക് മാറ്റണ്ടല്ലോ....

പ്ളീസ് സമയം കിട്ടിയാൽ ഒരു മറുപടി അയക്.

സ്നേഹത്തോടെ
സേവി

ലെറ്റർ വായിച്ച് കഴിഞ്ഞ് കുറേ നേരം സെലിൻ അങ്ങനെ തന്നെ ഇരുന്നു. എന്തോ ഒരു മരവിപ്പ് തോന്നി അവൾക്.

അവളോർത്തു ആദ്യമായി അവനെ കണ്ട ദിവസം.... ഓഫീസിൽ എല്ലാവരും സാരി ഉടുക്കാൻ തീരുമാനിചൂ. അന്ന് ദിവലി പാർട്ടിയാണ് ഓഫീസിൽ . സെലിൻ ഇത് വരെ സാരി  ഉടുത്തിട്ടില്ല..... സാരിയും ഇല്ല അവളുടെ കയ്യിൽ.... അനിതയുടെ ഒരു സാരി വാങ്ങി റോസിൻ്റെ സഹായത്തോടെ ഉടുത്തു..... തോളിൽ ഫ്ലീടുസ് എടുക്കാൻ രണ്ട് പേർക്കും അറിയില്ല .... പിന്നെ ഒരു  തുമ്പ് പിന്നിൽ കുത്തി വെച്ചു....റോസ് വരില്ല അന്ന് ഓഫീസിൽ അവൾക് അവധിയാണ്. കഷ്ടപ്പെട്ടാണ് സാരിയും പിടിച്ച് സെലിൻ ബസിൽ കയറിയത്.... പുറകിൽ ഒരു സീറ്റ് കിട്ടി..... ഭാഗ്യം... ദൈവമേ ഇത് ഉടുത്ത് ഇരിക്കാനും നിൽക്കാനും പാടാണല്ലോ....അവിടെയും ഇവിടെയും ഒക്ക് കാണാം. മനുഷ്യൻ ബസിൽ പിടിക്കുമോ സാരി പിടിക്കുമോ....അവള് ഇറങ്ങാനുള്ള സ്റ്റോപ് വന്നപ്പോൾ മുന്നിലേക്ക് നടക്കാൻ തുടങ്ങി..... ബസ്സിൽ ഒരുവിധം നിറച്ചും ആളുകൾ നിൽക്കാനും ഉണ്ട്... നിൽക്കുന്ന ഓരോരുത്തരെ തള്ളി മാറ്റി അവള് മുന്നിലെത്തി. അപ്പോഴാണ് പുറകിൽ നിന്നൊരു ചോദ്യം....
R u getting down here??....

അവള് തിരിഞ്ഞ് നോക്കാതെ പറഞ്ഞ്....

യെസ്...

വീണ്ടും വാതിലിനടുത്തേക്ക് നീങ്ങാൻ നോക്കിയ അവൾക്  തോളിലെ സാരി വലിയുന്ന പോലെ തോന്നി... അവളൊന്നു നോക്കി.... പുറകിൽ ഒരുത്തൻ സാരിയുടെ തുമ്പിൽ ചവിട്ടി നിക്കുന്നൂ.

സെലിൻ അവനെ നോക്കി....ഒരു മല്ലു(മലയാളി)  ലുക്ക്.... അവള് പതിയെ സാരി വലിച്ചു....കർത്താവേ കടമെടുത്ത സാരിയ....കീറി പോവല്ലേ...

അവള് വീണ്ടും വലിച്ചപ്പോൾ അവൻ കാലു മാറ്റി അവളുടെ ചെവിയിൽ പറഞ്ഞു....

തന്നെ കൊണ്ടൊക്കുന്നത് ഉടുത്താൽ പോരെ....സാരി  പിടിക്കാൻ വേറെ ആൾ വേണമല്ലോ....എന്നാലും കൊള്ളാം കേട്ടോ...

സെലിൻ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി...മിണ്ടാതെ ഇറങ്ങി നടന്നു...പിന്നെ എന്നും അവള് അവനെ ബസിൽ കാണാറുണ്ട്...

പെട്ടന്ന് തന്നെ സെലിൻ ഓർമകളിൽ നിന്ന് തിരിച്ച് വന്ന് നോർമൽ ആയി... ഇല്ല ഇതൊന്നും സെലിനെ ബാധിക്കരുത്....സേവി നീ എൻ്റ നല്ലൊരു ഫ്രണ്ട് ആണ്....അത് മതി...

അപ്പോഴാണ് അനിതയുടെ ഫോൺ വന്നത്..

സിലി നീ എന്നെ ഫോൺ ചെയ്തപ്പോൾ ഞാൻ ക്ലാസ്സിൽ ആയിരുന്നു. എന്താ ഡീ വെറുതെ വിളിച്ചതാണോ.....

നീ ഈ സാറ്റർഡേ കുടുംബത്ത് വരുന്നോ (അങ്കിളിൻ്റെ  വീടിനെ ഞങൾ കളിയാക്കി കുടുംബം എന്നാണ് പറയുന്നത്....ഞങ്ങളെ പോലെ ഇനിയും അങ്കൽ നാട്ടിൽ നിന്ന് കൊണ്ട് വന്ന കുഞ്ഞാടുകൾ  ഉണ്ട് ഇവിടെ ഡൽഹിയിൽ )

വരുന്നെടി.... എന്താഡീ??

കുന്തം .... നിൻ്റെ പ്രണയ വർണങ്ങൾ അങ്ങ് കുടുംബത്ത് എത്തി.... എനിക്കും ഉണ്ട് അതിൻ്റെ പ്രൈസ്....

ഓഹോ.... എൻ്റെ മാതാവേ... അവിടെ എങ്ങനെ അറിഞ്ഞു????

അതറിയില്ല

ഓ... അറിഞങ്ങിൽ അറിഞ്ഞു...ഞാൻ എന്തിനാ പേടിക്കുന്നത്...ഞാൻ നല്ല ഉത്തരം പറയും

എടീ അനിത... നീ  പറയുന്നേനെല്ലം വഴക്ക് എനിക്കായിരിക്കും

നീ പേടിക്കുന്നത് കൊണ്ടാണ്... നീ നോക്കിക്കോ ഞാൻ ചോദിക്കും എപ്പോഴും നിന്നെ എന്തിനാ വഴക്ക് പറയുന്നത് എന്ന്...

എൻ്റെ പൊന്നെ ഇനി അതും കൂടി വേണ്ട ഡീ...

ഓക്കേ ഡീ.... ബൈ ...കൂടെ നിക്കണാം നീ....എൻ്റെ നല്ല അനിയത്തി അല്ലേ

ഓക്കേ ഡീ സിസ്..... തീർച്ചയായും ....ബൈ..

ഉറപ്പ് ഒക്കെ അവൾക്ക് കൊടുത്തു... എങ്ങനെ ആയി തീരുമോ എന്തോ

സെലിൻ വീണ്ടും  സേവി അയച്ച എഴുത്തിനെ പറ്റി ഓർത്തു.... മറുപടി അയക്കണോ..... വേണ്ട.... മെസ്സേജ് അയക്കാം.....നീണ്ട ഒരു എഴുത്ത് വേണ്ട..

അവള് ഫോൺ എടുത്ത് അവനു മെസ്സേജ് അയച്ചു...

ഹായ് ലെറ്റർ കിട്ടി.... എഴുതിയതിൽ സന്തോഷം... ഇവിടെ എല്ലാവരും സുഖമായി ഇരിക്കുന്നു..... റോസിൻ്റെ അനിയൻ  വന്നു....ഒരു പാവം പയ്യൻ.

ബൈ.

മെസ്സേജ് സെൻ്റ് ചെയ്തപ്പോൾ ഒരു ആശ്വാസം.

അന്ന് വൈകിട്ട്  ഫ്ളാറ്റിൽ വന്നപ്പോൾ റോസിനോട് സേവിയുടെ ലെറ്റർ വന്ന കാര്യം പറഞ്ഞു.

സെബി അവരുടെ ബഹളങ്ങൾ ഒന്നും ശ്രേദ്ധിക്കാറില്ല.... ഓഫീസിൽ നിന്ന് വന്നാൽ കഴിക്കും ഉറങ്ങും... അവനും ഇവിടെ കുറേ ഫ്രണ്ട്സ് ഓക്കേ ആയി.

രാവിലെ ഓഫീസിൽ പോകാനായി ഇറങ്ങാൻ നേരം റോസ് പറഞ്ഞു

ഡീ ഈ ആഴ്ച നീ അങ്കിളിൻ്റെ വീട്ടിൽ പോകുമ്പോൾ ഞാനും  സിബിയും ചേച്ചിടെ അനിയൻ്റെ  വീട്ടിൽ പോകും. ചേട്ടനും ഫാമിലിയും നാട്ടിൽ പോയി കഴിഞ്ഞ് ഇത് വരെ അവരുടെ വീട്ടിൽ പോയില്ല.

ഓക്കേ ഡീ...

നീ എങ്ങനാ.... സൺഡേ ഈവനിംഗ് വരുമോ അതോ....മണ്ടെ രാവിലെ  നേരിട്ടു ഓഫീസിൽ വരുമോ???

ഞാൻ മണ്ടെ വരുമടി....അനിതയും ഉണ്ട് ഇപ്രാവശ്യം ...... അവിടെ ബോർ ആകില്ല.

ഓക്കേ എന്നാ ഞങ്ങളും  അപ്പോഴേക്കും വരാം.... നിന്നെ ഒറ്റക്ക് ഇവിടെ നിർത്താൻ പേടിയ.... എനിക്ക് അ വിനോദിനെ അത്ര പോര.....

റോസെച്ചി എവിടെ പോകുന്ന കാര്യമാ പറയുന്നത്... എന്നോടൊന്നും പറഞ്ഞില്ലല്ലോ....

അത് ഡാ ടോമി ചേട്ടായി ടെ വീട്ടിൽ പോകുന്ന കാര്യം

പിന്നെ വിനോദിൻ്റെ കാര്യം എന്താ പറഞ്ഞെ???

റോസും സെലിയും കണ്ണിൽ കണ്ണിൽ നോക്കി...പറ്റിയ അബദ്ധം മനസിലായി....

അതോ.... ഒന്നുമില്ലാ.....അവൻ ആള്    ശരിയല്ല....

ശനിയാഴ്ച  അല്ലേ പോകുന്നത്

അതേ..

അങ്ങനെ അ സംഭാഷണം അവിടെ കഴിഞ്ഞ്.

(തുടരും)കുയിൽ പെണ്ണ്.8

കുയിൽ പെണ്ണ്.8

3.8
6137

സെലിൻ നീ ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങണം  ഇല്ലെങ്കിൽ വീട്ടിൽ എത്താൻ താമസിക്കും . ഉം....ശരി റോസ്.... ഞാൻ അങ്ങനെ ചെയ്യാം.. സെലിൻ  അങ്കിലിൻ്റെ വീട്ടിൽ ചെന്നത് നല്ല ഭയത്തോടെ ആയിരുന്നു എങ്കിലും അങ്കിൾ അവളോട് ഒന്നും ചോദിച്ചില്ല. വല്ലാതെ ഒരു ആശ്വാസം ആയിരുന്നത്... ഞായറാഴ്ച രാവിലെ അനിതയും വന്നു അവരെല്ലാവരും കൂടി പള്ളിയിൽ പോയി തിരിച്ചു വരുന്ന വഴിക്ക്  വണ്ടിയിൽ ഇരുന്നു തന്നെ അങ്കിൾ അനിതയോട് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി, അവിടെ നിന്ന് തുടങ്ങിയ വഴക്ക് വീട്ടിൽ വന്നിട്ടും കുറെ നേരം ഉണ്ടായിരുന്നു. ആൻറിയും അങ്കിളും നന്നായി വഴക്കുപറഞ്ഞു .ആദ്യം മുതൽ അവസാനം വരെ  അനി