Aksharathalukal

കുയിൽ പെണ്ണ്.10

രാവിലെ തന്നെ സെലിന് നല്ല ഉന്മേഷമായിരുന്നൂ....സെബി വന്നിട്ട് വേണം ഒന്ന് കറങ്ങാൻ പോകാൻ. കുറേ നാളായി ഓഫീസ് - വീട് കളി ആണ്...വേറെ എങ്ങും പോകുന്നില്ല....

സെലിടെ അമ്മക്കും ചേച്ചിക്കും അവനെ വലിയ കാര്യം ആയത് കൊണ്ട് അവരും അവന് ഇഷ്ടപെട്ട കട്‌ലറ്റ് ഉണ്ടാകുന്ന തിരക്കിലാണ്.

മോൻ വന്നോ....എന്തുണ്ട് വിശേഷങ്ങൾ? അമ്മ സ്നേഹത്തോടെ സെബിയെ  സ്വീകരിച്ചു...

ഒന്നുമില്ല അമ്മേ സുഖം.....

റോസ്  വിളിക്കാറുണ്ട് അല്ലേ.....

ഉണ്ട് ചേച്ചി.... മുംബൈയിലാണ്.

സെലി റെഡി ആയോ???...

എസ്... ഒരു അഞ്ച് മിനിറ്റ്....

ഓക്കേ അമ്മ....ഞാൻ സെലിയെ തിരിച്ച് കൊണ്ട് വിട്ടോളാം.

ശരി സെബി.... അവരു പോകുന്നത് അമ്മ നോക്കി നിന്ന് 

സേബിയും സേലിയും ഒരു മൂവി കണ്ടൂ പിന്നെ കൊറേ ഷോപ്പിംഗ്... പിന്നെ അവരൊരു റെസ്റ്റോറൻ്റിൽ കയറി... ഫുഡ് ഓർഡർ കൊടുത്തു കഴിഞ്ഞ് സെലിൻ ചോദിച്ചു...

സെബി നിനക്ക് എന്തോ പറയ്ൻ ഉണ്ട് എന്ന് പറഞ്ഞിട്ട്....

അത്... എനിക്ക് സെലിയുടെ ഒരു ഹെൽപ് വേണം.

എന്താ പറയ്....

എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്.... സെലി ഒന്ന് ഹെൽപ് ചെയ്യണം ....വീട്ടിൽ പറയാൻ...

ഹേ...ഇതെപ്പോ സംഭവിച്ചു.... മിണ്ടാ പൂച്ച കലമുടച്ചല്ലോ...  ആരാ കക്ഷി??

അത്....ഞാൻ പറയാം.....

ഞാൻ എൻ്റെ ബോസിൻ്റെ മര്യേജ്നു പോയപ്പോൾ പരിചയപ്പെട്ടത് ആണ്.  ഞങ്ങളുടെ ക്ലൈൻ്റ് ഓഫീസിൽ ആണ് വർക് ചെയ്യുന്നേ.... സെബി അവൻ്റെ സുഖമുള്ള ഓർമകളിലേക്ക് മുങ്ങി താണൂ...

ബോസിൻ്റെ കല്യാണത്തിന് പോകാൻ വല്യ ഇഷ്ടം ഒന്നും ഇല്ലായിരുന്നു.... ഒന്നാമത് നല്ല തണുപ്പ്... രാത്രി ഉറക്കം കെടുത്താൻ...പിന്നെ ഈ നോർത്ത് ഇന്ത്യൻ ഫുഡിനോടും വലിയ  ഇഷ്ടം ഇല്ല.... എങ്കിലും പോകാതെ പറ്റില്ലല്ലോ......

അങ്ങനെ കൂട്ടുകാരുമായി തമാശ പറഞ്ഞ് നിന്നപ്പഴാണ് അവളെ കണ്ടത്....

റെഡ് ഷിഫോൺ സാരി... അതിനു ചേരുന്ന വലിയ ഒരു കമ്മൽ....  നിരയല്ലാതെ ഉള്ള അരി  അരി പോലുള്ള പല്ലുകൾ....നല്ല നീളം ഉള്ള ഒരു പെൺകുട്ടി കുറേ ദൂരെ നിന്ന് സംസാരിക്കുന്നു. കൂടെ കൂടെ സെബി നിക്കുന്നിടത്തേക്ക് നോക്കുന്നുണ്ട്.....കണ്ടിട്ട് ഒരു മലയാളി  അണ് എന്ന് തോന്നി ......പിന്നെ സെബിയു അവളെ ശ്രദ്ധിക്കാൻ തുടങ്ങി.... ഒന്ന് രണ്ട് പ്രാവശ്യം കണ്ണുകൾ ഉടക്കി എങ്കിലും അവളത് പെട്ടന്ന് മാറ്റി...

സെബാസ്റ്റ്യൻ.... ചലോ യാർ .... കുച്ച് സ്നാക്സ്  ലേകർ ആതെ ഹൈ... ( കഴിക്കാൻ snacks എടുത്തിട്ട് വരാം)

ചലോ...

സെബി അവൻ്റെ ഫ്രണ്ട്സ്  എല്ലാവരുമായി.... അ ചുമന്ന കിളി നിൽകുന്നതിനടുതുള്ള കൗണ്ടറിൽ പോയി....

സെബിയുടെ കൂട്ടുകാരൻ അവരെ കണ്ടപ്പോൾ അവരുടെ അടുത്തേക്ക് പോയി...

ഹെയ്  അനായാ..... ഹൗ ആര്  യു...

ഹായ് കിഷോർ.... I am good...how r u...

അനായ... മീറ്റ് മൈ ഫ്രണ്ട്  പ്രവീൺ ആൻഡ് സെബാസ്റ്റ്യൻ

തിസ് ഇസ് മൈ ഫ്രണ്ട് അനായ തോമസ് വർക്കിംഗ് വിത്ത് ഓർ ക്ലയൻ്റ് ....

ഹായ്...... പവൻ

ഹായ്...... അനായാ

ഹായ്....... സെബാസ്റ്റ്യൻ

ഹായ്....... അനായാ 

സെബാസ്റ്റ്യൻ നമ്മൾ സംസാരിച്ചിട്ടുണ്ട് ഫോണിൽ ഓർമ ഉണ്ടോ... അവളുടെ ചോദ്യം ആണ്

ഉണ്ടോ?? സോറി അനായ ഓർക്കുന്നില്ല ... നിങ്ങളുടെ ഓഫീസിൽ നിന്ന് ഫോൺ വരാറുണ്ട്...paksh അതൊരു മലയാളി ആണന്നു പ്രതീക്ഷിച്ചില്ല...

സേബിയും ആനായയും ചിരിച്ചു...

പതിയെ  സെബിയും  അനായായും കുറേ മാറി നിന്ന് സംസാരിക്കാൻ തുടങ്ങി.... അവരുടെ ഫ്രണ്ട്സ്ന് മനസിലായി അവിടെ എന്തൊക്കെയോ   ലൈൻ മുറുകുന്നത്...

സെബാസ്റ്റ്യൻനേ എല്ലാവരും  സേബിന്നാണ് വിളിക്കുന്നത് അല്ലേ...

അതെ എങ്ങനെ അറിഞ്ഞു....

ഞാൻ ഒരിക്കൽ പള്ളിയിൽ വെച്ച് കേട്ടൂ...പക്ഷേ എനിക്ക് അറിയില്ലായിരുന്നു ഞാൻ ഫോണിൽ വിളിക്കുന്ന സെബാസ്റ്റ്യൻ ആണ് ഇ സെബി എന്ന്...

സോറി... ഞാൻ പള്ളിയിൽ കണ്ടതായി ഓർക്കുന്നില്ല...

അതെങ്ങനെ ഓർക്കാനാ... ഒരു സൺഡേ അല്ലേ ഇത്രയും മലയാളി പെൺ കുട്ടികളെ ഒന്നിച്ച് കാണുന്നത്....ആരെ ഒക്കെ നോക്കും സെബി നിങ്ങളൊക്കെ....

അതും പറഞ്ഞു അവരു രണ്ട് പേരും ചിരിച്ചു.... ചിരിക്കുന്നതിനിടയിൽ  അവള് പറഞ്ഞു...സെബി എന്നെ വീട്ടിൽ എല്ലാവരും ചക്കൂന്നാണ്  വിളിക്കുന്നത്.... സേവിക്കും അങ്ങനെ വിളിക്കാം

ഓ...നന്നായി...തൻ്റെ പേര് വായിൽ നിൽക്കില്ല,,,,...

ചക്കൂൻ്റെ വീട് എവിടെയാ???

കോട്ടയം

ഓക്കേ.. ഞാൻ കുട്ടനാട്

അതെയോ..

ഇവിടെ ഞാൻ എൻ്റെ ചേച്ചിടെ കൂടെയ താമസം.

അയ്യോ നേരം ഒത്തിരി ആയി...  ബറാത് ( കല്യാണ വരനും കൂട്ടരും)  വരാൻ തമാസിച്ചൊണ്ടാണ്   .....എക്ക് പോകണം

ഇപ്പൊ 11 മണി അല്ലേ ആയുള്ളൂ... ആര മണിക്കൂർ കഴിഞ്ഞ് പോകാം
....വര  മാല കഴിയട്ടെ....

സെബി ഒത്തിരി ലേറ്റ് ആകില്ലെ

ടെൻഷൻ ആകാതെ... ഞാൻ കൊണ്ട് വിടാം

ഓക്കേ..

പക്ഷേ ഒരു പ്രോബ്ലം ഉള്ളത് ഇ സാരി മാത്രം ഉടുത്ത് ഈ മഞ്ഞുള്ള രാത്രി എൻ്റെ ബൈകിൽ ഇരുന്നാൽ ചക്കു ഐസ് കട്ട ആകും...

ഹി..ഹി..ഹി... അത് ഇല്ലാ...എൻ്റെ ഫ്രണ്ട്ൻ്റ വണ്ടിയിൽ എൻ്റെ ഷ്വോൾ ഉണ്ട്..

അത് നന്നായി..

കുറേ നേരം അവരു രണ്ട് പേരും വീണ്ടും സംസാരിച്ച് നിന്ന്... ഇടക്ക് ഇടക്ക് രണ്ട് പേരുടെയും കണ്ണുകൾ വല്ലാതെ കൊരുക്കുന്നുണ്ടയിരുന്ന്.... അവർ രണ്ടും അത് മറക്കാൻ വല്ലാതെ പാട് പെട്ടു...

സെബി ഇനി പോകാം...നാളെ ഓഫീസ് ഉള്ളതല്ലേ..

ശരി

അവർ എല്ലാവരോടും യാത്ര പറഞ്ഞു പാർക്കിങ്ങിൽ എത്തി....സാരിക്ക് മുകളിലൂടെ ഷാൽ  ഇട്ടു മൂടി  ചക്കു... അവൻ്റെ പുറകിൽ ഇരുന്നു.... കുറച്ച് അകലം ഇട്ട് തന്നെ അവൾ ഇരുന്നൂ... പാർക്കിങ്ങിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ  അവൾക്ക് മനസ്സിലായി.. ഒരു  ഷോൾ താങ്ങാവുന്ന തണുപ്പല്ല പുറത്ത് ഉള്ളതെന്ന് ..... ചക്കു പതിയെ അവൻ്റ് അടുത്തേക്ക് നീങ്ങിയിരുന്നു ...കുറച്ച് ആശ്വാസം തോന്നി എങ്കിലും സഹിക്കാവുന്ന തനുപ്പല്ലായിരുന്ന്..... തണുപ്പുള്ള കാറ്റ് അവളുടെ ശരീരത്തിൽ തുളച്ച് കയറി തണുത്ത അവൾ വിറക്കാൻ തുടങ്ങി.... സെബി സ്പീഡ് കുറച്ചു.... മിററിൽ കൂടി നോക്കി....അവള് തണുത്ത് വിറക്കുന്നാത് കണ്ട് ബൈക്  സൈഡിൽ നിർത്തി.... സെബി അവൻറെ ബ്ലേസേർ ഉരി ചക്കുന് കൊടുത്തു ...

ഇതിട്ടോ...നല്ല തണുപ്പാണ്.....

വേണ്ട സെബി....   തനിക്ക് തണുക്കും.,...
സാരമില്ല ഞാൻ  സ്വെറ്റർ ഇട്ടിട്ടുണ്ട്.. ബൈക്ക് ആയതുകൊണ്ട് ഞാൻ ഫുൾ പാക്ക് ആയേ  ഇറങ്ങാറുള്ളൂ...

പെട്ടന്ന് തന്നെ ചക്കു അവൻറെ   കോട്ട് വാങ്ങി  ഇട്ടു. അവൾക്ക് ചെറിയ  ആശ്വാസം തോന്നി. അവർ അടുത്തുള്ള ചായക്കടയിൽ നിന്നും ഒരു ചൂട് ചായ കുടിച്ചപ്പോൾ കുറച്ച് കൂടെ  ആശ്വാസമായി

വീണ്ടും ബൈക്കിൽ കയറിയപ്പോൾ   സേബി പറഞ്ഞു

വിരോധം ഇല്ലെങ്കിൽ എന്നെ പിടിച്ചിരുന്നോ തണുപ്പ്  കുറഞ്ഞുകിട്ടും

പെട്ടെന്ന് തന്നെ ചക്കു അവൻറെ വയറിൽ ചുറ്റി പിടിച്ചിരുന്നു

മിററിൽ കൂടി  അവളെ നോക്കിയ സെബിയുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു ..... അത് കണ്ട് ചക്കു നാണിച്ച് കണ്ണുകൾ താഴ്ത്തി....

സേബിക്കും ചക്കുവിനും ഒട്ടും തന്നെ  തണുപ്പ് അനുഭവപ്പെട്ടില്ല എന്നുമല്ല.... സെബി വിയർക്കുന്നുണ്ടയിരുന്നൂ......

ചക്കുവിനെ വിട്ട് വീട്ടിൽ എത്തിയ  സെബിക്...എന്തോ ഒരു മിസിങ് തോന്നി.... ഉറങ്ങാൻ കിടന്നിട്ടും അവനൂ  ഉറക്കം  വന്നില്ല... ഒരു സന്തോഷ  പെരുമ്പറ ഉണ്ടായിരുന്നു അവൻറെ മനസ്സിൽ....  അവനു അവൻ്റെ തന്നെ ശരീരത്ത് നിന്ന് ഒരു ലെവേണ്ടെർ മണം തോന്നി.... അവളുടെ മണം....അവനെ മത്ത് പിടിപ്പിക്കുന്ന പോലെ.. അതും ഓർത്ത് അവൻ ഉറങ്ങി.....

ചക്കു...  അവളുടെയും മാനസികാവസ്ഥ വേരോന്നല്ലയിരുന്ന്..... വീട്ടിൽ ചെന്ന് അവൻ്റെ ബ്ലെസർ ഉരി മാറ്റി .... അതിലേക്ക് തന്നെ അവള് നോക്കി ഇരുന്നു... അവൻ്റെ  മുഖം അവളോർത്തു....സുന്ദരനാണ്...പൂച്ച കണ്ണൻ....ആരെയും വശീകരിക്കുന്ന സൗമ്യമായ സംസാരം....പള്ളിയിൽ കണ്ടപ്പോഴേ ഒരു അടുപ്പം തോന്നിയതാണ്....ഇത്ര പെട്ടെന്ന് പരിചയപ്പെടും എന്ന ഓർത്തില്ല. ഇത്രയും നാളും ഫോണിൽ സംസാരിച്ചത് അവനോട് ആണെന്നും ഉള്ള  കാര്യം അറിഞ്ഞില്ലല്ലോ എന്നോർത്തു അവൾക് ചിരി വന്നു....  അവനും എന്നോട് ഒരു അടുപ്പം ഉണ്ട്...അല്ലങ്കിൽ അവൻ എൻ്റെ കൈ എടുത്ത് അവൻ്റെ വയറ്റിൽ  ചുറ്റി പിടിക്കൻ പറയുമോ........  ഞാനും ആഗ്രഹിച്ചു അത്. ഇതു തന്നെ ആണ് എൻ്റെ സ്വപ്ന രാജകുമാരൻ...  ഇത്രയും പെട്ടന്ന് എൻ്റെ ഇഷ്ടം പറയണം.

രാവിലെ ഓഫീസിൽ പോകാൻ സെബിക്ക് നല്ല ഉന്മേഷം ആയിരുന്നു ഓരോ ഫോൺ വരുമ്പോഴും  അവൻ പ്രതീക്ഷിച്ചു ചക്കു  ആയിരിക്കും എന്ന്. 12 മണി ആയപ്പോൾ അവൻ്റെ ലാൻഡ് ലയിനിൽ വന്ന കോൾ...... അവളുടെ ആയിരുന്നു.

ഹായ് സെബി

ഹായ് ചക്കു...എന്താടോ വിളിക്കാൻ താമസിച്ചത്....

എന്നാ....

ഒന്നുമില്ല..... അവൻ പെട്ടന്ന് നക്ക് കടിച്ചു... ഞാൻ പറഞ്ഞതാണ്... തൻ്റെ മൊബൈൽ നമ്പർ എൻ്റെ കയ്യിലില്ല....അല്ലങ്കിൽ ഞാൻ തന്നെ വിളിച്ചേനെ.

എങ്കിൽ നമ്പർ എടുത്തോ...  എന്തിനാ എക്സ്കയൂസസ്... അത് വേണ്ടല്ലോ...

ചക്കു.... വൈകിട്ട് എന്താ പരിപാടി....ഓഫീസ് കഴിഞ്ഞ് നമുക്കൊന്ന് കണ്ടാലോ...

ആയിക്കോട്ടെ...

ഞാൻ വരാം തന്നെ പിക് ചെയ്യാൻ...

ഓക്കേ...സീ യ....

കുറേ നേരം അവൻ അവളെയും ഓർത്ത് ഇരുന്നു... അവൻ അവനോട് തന്നെ ചോദിച്ചു...എവിടേക്കാണ് പോക്ക്...

ഇവനിങ് അവൻ അവളെ പിക് ചെയ്തു.... അവർ ഇന്ത്യ ഗേറ്റ്ലേക്ക് പോയി... ബൈക്കിൽ അവള് അവനോട്  ചേർന്ന് തന്നെയാണ് ഇരുന്നത്...

ചക്കൂ എന്താടോ തണുത്താലെ താൻ  പിടിച്ച് ഇരിക്കുള്ളു  എന്ന് നേർച്ച വല്ലോ ഉണ്ടോ...

ചിരിച്ചു കൊണ്ട് ഇല്ലല്ലോ എന്ന് പറഞ്ഞ് അവള് അവനെ വയറ്റിൽ ചുറ്റി  പിടിച്ച് ഇരുന്നു....

ഇങ്ങനെ ആണേൽ എനിക്ക് നേർച്ച നേരേണ്ടി വരും

എന്തിന്..

സിബിയെ എനിക്ക്  കിട്ടാൻ  വല്ല മെഴുകുതിരിയും നേരം....

അതിൻ്റെ ആവശ്യം ഇല്ല.... അല്ലാതെ തന്നെ പുണ്യാളൻ തന്നല്ലോ....

അത് കേട്ട  അവള്  ഒന്ന് കൂടി അവൻ്റെ അടുത്തേക്ക് ചേർന്നിരുന്നു. അവൻ്റെ തോളിൽ തല വച്ച് കിടന്നു... സെബി അവന്തോ സ്വപ്ന ലോകത്ത് ആണോ എന്ന് അറിയാതെ പോയി...

ഇന്ത്യ ഗേറ്റിൽ എത്തിയ അവർ ഒരു ഒഴിഞ്ഞ കോണിൽ ഇരുന്നു... ഈ കൊടും തണുപ്പത്തും ഇവിടെ വരുന്നവരെല്ലാം ഐസ്ക്രീം എങ്ങനെ കഴിക്കുന്നു എന്ന് അന്ന് ആദ്യമായി സെബിക്ക് മനസ്സിലായി.

സെബി എനിക്ക് നിന്നെ ഇഷ്ടമാണ് നിനക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലായി. ഇനി   പ്രണയിച്ച് നടക്കാൻ എനിക്ക് സമയമില്ല വീട്ടുകാർ  കല്യാണം ആലോചിച്ചു തുടങ്ങി ഞാനും എൻറെ സിസ്റ്ററും  ഇരട്ടകൾ ആണ്. അവളുടെ കല്യാണം 6 മാസം ആയി കഴിഞ്ഞിട്ട്... കല്യാണം കഴിക്കാൻ താത്പര്യം ആണെങ്കിൽ എൻ്റെ ചേച്ചിയെയും ചേട്ടനെയും വന്നു കാണണം. ഒരു ആലോചന ഒരു വിധം ശരി ആയി ഇരിക്കയാണ്. പിന്നെ അത് മാറ്റാൻ പറയാൻ പ്രയാസമാകും.

സെബി എന്ത് പറയണം എന്നറിയാതെ നോക്കി ഇരുന്നു... ഇപ്പൊ പെട്ടന്ന് ഒരു കല്യാണം...  വീട്ടിൽ എന്ത് പറയും...  ഫിനാൻഷ്യൽ കണ്ടിഷനും ഇപ്പൊ ശരിയല്ല...

എന്താ ആലോചിക്കുന്നത് സെബി....

ചക്കൂ ...എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്... വിവാഹം കഴിക്കാൻ ആഗ്രഹം  ആണ്. പക്ഷേ... ഇൻ്റെ ചേച്ചിടെ കല്യാണം കഴിഞ്ഞ് 2 മാസം ആയതെ ഉള്ളൂ... കുറച്ച് സമയം വേണ്ടി വരും

എന്നാലും വീട്ടിൽ വന്നു സംസരിക്കമല്ലോ... ഉറപ്പിച്ചാൽ കല്യാണം പതുക്കെ മതി....

നോക്കട്ടെ..... ചക്കൂ...വീട്ടിൽ പറയാൻ പ്രയാസം ആണ്.. നിനക്ക് എന്നെ കുറിച്ച് ഒന്നും അറിയണ്ടേ..

അറിയണം..അത് പതിയെ ആയാലും മതിയല്ലോ... നിങ്ങളുടെ ബോസ്സ് പറഞ്ഞു നല്ല പയ്യനാണന്ന്...

സെബി അവളുടെ കയ്യിൽ പിടിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി ഇരുന്നു.

ഐസ് ക്രീം വേണോ...  വാ വാങ്ങി വരാം...

അവരു രണ്ടും ഓരോന്നും പറഞ്ഞ് ഐസ് ക്രീം കഴിച്ചു....സെബി അവളെ അവൻ്റെ ഒരു കൈ വച്ച് ചേർത്ത് പിടിച്ചിരുന്നു... അവളും അവനിലേക്ക് ചേർന്ന് ഇരുന്നു...

അവളുടെ കഴുത്തിൽ ഉള്ള കറുത്ത്  മറുക്  അവൻ കണ്ടൂ.....അത് വല്ലാതെ  അവനെ ആകർഷിച്ചു....  സിബിയുടെ മുഖം  അവളുടെ കഴുത്തിന് അടുത്തേക്ക് വരുന്നത് അവൾ അറിഞ്ഞു ....അവൻ്റെ ചൂട് നിശ്വാസം അവളുടെ കഴുത്തിൽ തട്ടി....അവളുടെ  ശരീരത്തിലൂടെ ഒരു മിന്നൽ കടന്നുപോയി . അവൻ അവളുടെ  കഴുത്തിൽ ഉമ്മ  വച്ചു. അവളൊന്നു പുളഞ്ഞു.... അവള് അവൻ്റെ മുഖം മാറ്റുന്നതിന് മുൻപ് തന്നെ അവൻ അവളുടെ ചെവിയിൽ ചെറുതായി കടിച്ചു....

ഹൊ....

വേദനിചോ??

അവള് ഇല്ലെന്ന് കണ്ണടച്ച് കാണിച്ചു..

ചക്കു ഐസ് ക്രീം കഴിച്ച് കഴിഞ്ഞുള്ള ഉമ്മക്ക് മധുരം കൂടുതലാ...

ആര് പറഞ്ഞു ??? 

എനിക്ക് അറിയാം  സംശയമുണ്ടോ???
ഇപ്പൊ കാണിച്ചു തരാം...

അയ്യോ ഇല്ല ഒരു സംശയവും ഇല്ല...

എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്കമെടോ....

ഇപ്പൊ വേണ്ട....പിന്നെ ആകട്ടെ...ഇന്നത്തെ ഡോസ് കഴിഞ്ഞ്...

എങ്കിൽ അങ്ങനെ.... പിന്നെ ഇങ്ങനെ ഡോസ് എത്രയാണ് എന്നൊന്നും പറയല്ലേ പെണ്ണെ....നടക്കില്ല.....

അവള് ചിരിച്ച് തല കുലുക്കി.

നിൻ്റെ വീട്ടുകാര് സമ്മത്തിക്കുമ്മോ നമ്മുടെ കല്യാണം.

സമ്മതിക്കണം..... വേണ്ട എന്ന് പറയാൻ പ്രത്യേകിച്ചു കാരണം ഒന്നും കാണുന്നില്ല ........ സെബിക്ക് ഇവിടെ നല്ല ഒരു ജോലി ഉണ്ടല്ലോ ....

എങ്ങനെ ആയിരിക്കും സെബിയുടെ വീട്ടുകാരുടെ പ്രതികരണം??

അറിയില്ല...കുഴപ്പം കാണില്ല... എൻ്റെ ചേച്ചിടെ ഒരു ഫ്രണ്ട് ഇവിടെ ഉണ്ട്... സെലിൻ... അവള് വിചാരിച്ചാൽ നടക്കും... എൻ്റെ വീട്ടിൽ നല്ല ഹോൾഡ് ആണ് പുള്ളികാരിക്കു.

എങ്കിൽ അങ്ങനെ ശ്രമിച്ചോ...
എന്തായാലും എനിക്ക് സെബിയെ വേണം
ചക്കുൻ്റെ അല്ലേ ഈ സെബി... എന്താ പിന്നെ പ്രശ്നം. അവൻ അവളുടെ  കവിളിൽ ഒരു ഉമ്മ കൊടുത്തു..

ചക്കു നാണിച്ചു ചുമന്ന് മുഖം താഴ്ത്തി.....

സെബിക്ക് ഉമ്മ ഒരു വീക്ക്നെസ്സ് ആണെന്ന് തോന്നുന്നല്ലോ.....

അതെ .... അവൻ ഒരു കള്ള ചിരി ചിരിച്ചു ... അവളുടെ വിരൽ കടിച്ചു......നന്നായി പെട്ടെന്ന് തന്നെ  വീക്നെസ്   കുറിച്ച്  ഒക്കെ  മനസ്സിലാകുന്നുണ്ട്.... കഷ്ടപ്പെടേണ്ടി വരില്ല....

ഇതാണ് സെബി മനപ്പൊരുത്തം സെബി നമുക്ക് ഒരു സെൽഫി എടുക്കാം.....

പിന്നെന്താ....

എനിക്ക് വാട്ട്സ്ആപ്പ് അയച്ചു തരണം ....

പെണ്ണ്  ഫോട്ടോയിൽ സുന്ദരിയാണല്ലോ...

എന്താ നേരിൽ സുന്ദരി അല്ലേ???

അയ്യോ അയ്യോ  സുന്ദരി തന്നെയാണ് എന്തൊരു പിച്ചാണ് പെണ്ണെ .........കൈടെ തൊലി  പോയി ...

ഇനി ഇങ്ങനെ പറയുമോ

ഇല്ലേ... ഇല്ല......

എന്നൽ നമുക്ക് പോകാം

യെസ്... നേരം കുറേ ആയി

ഞാൻ വീട്ടിൽ ചെന്നിട്ട് വിളിക്കാം...

പത്ത് മണി കഴിഞ്ഞ് വിളിക്കണം....ചേച്ചിയും ചേട്ടനും ഉറങ്ങട്ടെ...

ഓക്കേ...അവരു രണ്ടും വലിയ സന്തോഷത്തിൽ ആയിരുന്നു.......

(തുടരും)


കുയിൽ പെണ്ണ്.11

കുയിൽ പെണ്ണ്.11

3.8
5808

ഹലോ ചക്കൂ.... ഓഫീസിൽ എത്തിയോ?? എത്തി...സെബിയോ...ഇന്നലെ സെലിനെ കണ്ടിരുന്നോ??? കണ്ടൂ ഞാൻ എല്ലാം പറഞ്ഞു.... നിന്നെ ചിലപ്പോൾ വിളിക്കും...സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്... ആണോ!! അത് നന്നായി... ബൈ ചക്കു....പിന്നെ വിളിക്കാം...കുറച്ച് ബിസി ആണ്... ലവ് യു... ലവ് യു ടൂ... ഇതെ സമയം സെലി ഓഫീസിൽ ഇരുന്നു ചിന്തിച്ചു.... ഇന്നു സെബിയുടെ പെണ്ണിനെ ഒന്ന് വിളിക്കണം..... എന്നിട്ട് വേണം റോസിനോട് കാര്യങ്ങൽ  പറയാൻ... ഫ്രീ ആയതും സെലിൻ ചക്കുവിനേ വിളിച്ചു... ഹലോ.... അനായാ.. യെസ് അനായ ഞാൻ സെലിൻ.... സെബി എന്നെക്കുറിച്ച് പറഞ്ഞു കാണുമല്ലോ?? ഞാൻ  സെലിനെ കോള് വെയിറ്റ് ചെയ്യുകയായിരുന്നു ..... എന്തുണ്ട് ചക്കു വിശേഷം  .... നല