Aksharathalukal

കുയിൽ പെണ്ണ്.12

സെബി മോനെ.... നീ വിഷമിക്കരുത് എന്ന് കൊച്ചായൻ പറയില്ല.... പക്ഷേ നിനക്ക് നല്ല ഒരു ബന്ധം ഇ കൊച്ചായൻ കൊണ്ട് വരും...

സെബി മനസിൽ ഓർത്തു... ഓ കഴിച്ചത് കൊച്ചായൻ്റെ തലക്ക് പിടിച്ചു തുടങ്ങി.....

എടാ പട്ടി..... ഞാൻ കുറേ നേരം കൊണ്ട് വായിട്ടലക്കുന്നൂ.... നീ എന്താടാ ഒരുമാതിരി  അത് കളഞ്ഞ  അണ്ണാനെ പോലെ ഇരിക്കുന്നത്.... കൊച്ചായൻ  ഫിറ്റ് അല്ലടാ മോനെ....വിഷമം കൊണ്ടാ...

എൻ്റെ കൊച്ചായാ....  എനിക്കറിയാം ... കൊച്ചായൻ ഒന്ന് കരയാതെ ഇരിക്ക്... .എനിക്ക് ഒരു വിഷമവും  ഇല്ല....

ഇല്ലടാ മോനെ.... അവള് എൻ്റെ കൊച്ചിൻ്റെ  ജീവിതം കളഞ്ഞല്ലോ....

എൻ്റെ കർത്താവേ ഈ വേദന കൂടെ ഞാൻ താങ്ങണോ.... പണ്ടെ മനുഷന് തലക്ക് വട്ട് പിടിച്ചിരിക്കുന്നു... അതിൻ്റെ കൂടെ ആണ്...  എടാ രജേഷേ.... ഞാൻ ഒന്ന് പുറത്ത് പോകുന്നു...നീ കോച്ചായനെ ഒന്ന് നോക്കണേ...

സരമില്ലടാ... നീ പോയിട്ട് വാ സെബി... ഇത് ഇപ്പൊ ആരുടെ കല്യാണം ആണ് മുടങ്ങിയത്... ചെട്ടൻ്റെയോ അനിയൻ്റെയോ.... കഷ്ടം...

രാത്രി അടുത്ത് തന്നെയുള്ള പെങ്ങളുടെ വീട്ടിൽ കിടക്കാൻ പോയി... അവിടുന്ന് തന്നെ പിന്നെ തിരിച്ചും പോയി...

അടുത്ത ദിവസം ഓഫീസിൽ ഇരുന്നപ്പോൾ ആണ് സെലിയെ അവൻ വിളിച്ച്.....

ഹലോ സെലി... ഞാൻ ഇവിടെ ചെകുത്താനും വെള്ളത്തിനും . നടുക്കാണ്...

എന്താ.... ആരാ നിൻ്റെ ചെകുത്താൻ?

കൊച്ചായൻ്റെ വെള്ളമടി... പാവം വിഷമത്തിൽ എന്നെ കൂടെ കരയിക്കാൻ ഉള്ള പുറപ്പാട് ആണ്.

പാവം വിഷമം ആണ്.... സാരമില്ല... നീ കൂൾ അല്ലേ പിന്നെന്താ....

എനിക്കറിയാം സെലി നീ ബിസി ആണെന്ന്.... ചലോ വച്ചെരെ.....ബൈ

ബൈ ഡാ... ഫ്രീ ആകുമ്പോൾ വിളിക്കാം...

കോച്ചായൻ തിരിച്ച് നാട്ടിൽ പോയതോടെ സെബി അവൻ്റെ നോർമാൽ ജീവിതത്തിലേക്ക് തിരിച്ച് പോകാൻ തുടങ്ങി.... അവനെ അതിൽ സഹായിക്കാൻ സെലിൻ അവൻ്റെ കൂടെ തന്നെ ഉണ്ടായിരുന്നു...  രാവിലെയും വൈകിട്ടും അവള് ഓരോന്ന് പറഞ്ഞു അവനെ ആശ്വസിപ്പിച്ചു....  പിന്നീട് ഒരിക്കലും സെബിയോ ചക്കുവോ തമ്മിൽ സംസാരിക്കാൻ ശ്രമിച്ചില്ല...

സെലിൻ അവളുടെ ഓഫീസും ചേച്ചിടെ വീടൂം ചേട്ടൻ്റെ വീടുമായി കഴിഞ്ഞ് കൂടി.... അവളുടെ അമ്മ മോനെ കിട്ടിയ സന്തോഷം ഉണ്ടായിരുന്നു എങ്കിലും പഞ്ചാബി ആയ മരുമോൾ പറയുന്നത് ഒന്നും മനസ്സിലാകാതെ കഴിഞ്ഞ് പോയി... സെലിൻ അവളെ മലയാളം പടിപ്പിക്കുന്ന തിരക്കിലാണ്.

നാട്ടിൽ തിരിച്ച് ചെന്ന സെബിയുടെ ചേട്ടൻ അസ്വസ്ഥനായിരുന്നു... അനിയൻ്റെ കാര്യം ഓർത്തു ഒരു സമാധാനവും ഇല്ല... അവസാനം  കൊച്ചായൻ റോസിനേ വിളിച്ചു മനസിലുള്ള കാര്യം പറഞ്ഞു....

സെലീനെയും  സെബിയെയും കല്യാണം കഴിപ്പിക്കാൻ ആലോചിച്ചാൽ എങ്ങനെ ഉണ്ട് എന്ന് , കേട്ടതും റോസ് ഞെട്ടി.... അവൾക് അറിയാം...സെലിൻ തയാറാവില്ല... പിന്നെ സേവിയർ... സെലി അവനെ വിവാഹം കഴിക്കട്ടെ..... സെലിൻ്റെ മനസ്സിൽ സെബിയുടെ  സ്ഥാനം  എന്താണന്നു അവൾക് അറിയാം... അവള്  കൊച്ചായനെ പറഞ്ഞ് മനസ്സിലാക്കി.... കൊച്ചായൻ പിന്നെ അതെ കുറിച്ച് പറഞ്ഞിട്ടില്ല....

അതെ സമയം സെലിൻ്റെ വീട്ടുകാര് അവൾക് വിവാഹം ആലോചിക്കാൻ തുടങ്ങി.... അവളുടെ ചേച്ചിയക്ക് ആലോചിച്ചു എങ്കിലും കുറവുകൾ കാരണം ഒന്നും ശരി ആയില്ല.... അപ്പോഴും സെലിൻ പറഞ്ഞത് ചേച്ചിടെ  വിവാഹം കഴിഞ്ഞ് മതി എന്നാണ്. അവളുടെ അമ്മക്കും അപ്പനും വിഷമം ആയി ....രണ്ട് പേരുടെയും വിവാഹം നടക്കുന്നില്ല.... അവർക്കും അതൊരു  വലിയ ഭാരമായി തോന്നി.  സുഖമില്ലാതെ ഇരിക്കുന്ന  അവളുടെ  അപ്പനെ  ഓർത്തപ്പോൾ  സെലി  സമ്മതിച്ചു .പിന്നെ ആരുടെ വിവാഹം ആദ്യം വരുന്നോ അത് നടത്താം എന്ന് തീരുമാനത്തില് രണ്ടുപേർക്കും ആലോചന തുടങ്ങി...

സെലിക്ക് ഒന്ന് രണ്ട് ആലോചന വന്നു എങ്കിലും ഒന്നും ശരി ആയില്ല...അവളുടെ അമ്മ സെബിയോടും  പറഞ്ഞു വിവാഹം അവൾക് വേണ്ടി ആലോചിക്കാൻ ..  അവനും ഫ്രണ്ട് സർക്കിളിൽ നോക്കി എങ്കിലും ഒന്നും ശരിയായില്ല. ഇതിനിടക്ക് സെലി അവളുടെ ലീന  ചേച്ചിയെ നാട്ടിൽ നിന്നും കൊണ്ട് വന്നു.  അവളുടെ ഓഫീസിൽ തന്നെ ജോലി ശരി ആക്കി.  ലീനചചേച്ചിക്കും സമാധാനം ആയി... നാട് പോലെ അല്ല ഡൽഹി.... ആരും ആരെയും അധികം ശ്രേധിക്കില്ല.... അവളുടെ കുറവുകൾ അവളുടെ ഉയർച്ചയ്ക്ക് തടസം  ആയില്ല..... സെലിനും ലീന ചേച്ചിയും കൂടി ലാൻസിചേച്ചിയുടെ വീട്ടിൽ നിന്ന്  ഓഫീസിനടുത്തുള്ള  ഒരു ഫ്ലാറ്റിലേക്ക് താമസം മാറി. യാത്ര സമയം കുറയുമല്ലോ.... എങ്കിലും ശനിയാഴ്ച ചേച്ചിയുടെ വീട്ടിൽ  പോയി അടിച്ച് പൊളിക്കും.

അങ്ങനെ ഓണം വന്നു.... എല്ലാവരും സെലിയുടെ ചേട്ടൻറെ  വീട്ടിൽ ഓണം  ആഘോഷിക്കാൻ തീരുമാനിച്ചു.  അങ്ങനെ  വർഷങ്ങൾക്ക് ശേഷം അമ്മ   മകൻറെ കൂടെ ഒരു ഓണം ആഘോഷിക്കുന്നു.  എല്ലാവരും വലിയ സന്തോഷത്തിൽ ആയിരുന്നു. രാവിലെ തന്നെ എല്ലാവരും ചേട്ടൻറെ വീട്ടിൽ എത്തി   . സെബിയും രാജേഷും ഓണത്തിന്  വരണമെന്ന്   അമ്മ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട് ആയിരുന്നു എങ്കിലും  രാജേഷ്  ഓണം ആഘോഷിക്കാൻ നാട്ടിൽ പോയിരിക്കുകയായിരുന്നു. സെബി എല്ലാവർക്കും ഓണത്തിനുള്ള   ഗിഫ്റും ആയി ആണ് വന്നത്....  എല്ലാവരും ഓരോ ഓരോ ജോലിയിൽ ആണ്.. കൂട്ടത്തിൽ തല്ലും ബഹളവും അത് വേറെ... സെലിൻ അത്തപ്പൂ ഇടുന്നതിൽ ബിസിയാണ്. ഡൽഹിയിൽ ആയതുകൊണ്ട്   ഡ്രോയിങ് റൂമിൽ തന്നെയാണ് ഇടുന്നത് . നാട്ടിലെ പൂവിനെക്കുറിച്ചുള്ള മധുരമുള്ള ഓർമ്മകൾ അയവിറക്കി കൊണ്ട് അവൾ നല്ല ഒരു പൂക്കളം ഉണ്ടാക്കി. പാവം സെബി അവളുടെ അടുത്ത് ഇരുന്നു തേങ്ങ പാൽ പിഴിയുകയാണ്..... അട പ്രഥമൻ ഉണ്ടാക്കാൻ. കൂട്ടത്തിൽ തല്ലും കൂടുന്നുണ്ട്

അപ്പോഴാണ് സെലിൻ്റെ ചേട്ടത്തി അവളോട്  ചോതിച്ചത്...

സെലി... നീ നാളെ അല്ലേ പോകൂ...

അയ്യോ അല്ല എനിക്ക് ഇന്ന് തന്നെ പോകണം ലീനചേച്ചി ഒരു ദിവസം കഴിഞ്ഞ് വരട്ടെ... അവൾക്ക് ഒരു ദിവസം കൂടി അവധി ഉണ്ടല്ലോ... എനിക്ക് പിടിപ്പതു ജോലി ചെയ്യാൻ ഉണ്ട്.

നിങൾ രണ്ടു ഒരു ഓഫീസിൽ അല്ലേ... പിന്നെ നിനക്ക് എന്തേ നേരത്തെ പോകണം?

നാളെ ഒരു മീറ്റിംഗ് ഉണ്ട്... അവധി എടുക്കാൻ പറ്റില്ല....

സെബി  നീ പോകുന്ന വഴിക്ക് എന്നെ കൂടി ഡ്രോപ്പ് ചെയ്തേക്കണേ....

.ഇല്ല  ഡീ ... നീ  ഓട്ടോ പിടിച്ച് പോയാൽ മതി ....എനിക്ക്  നല്ല ട്രാഫിക് കിട്ടും നിന്നെ ഡ്രോപ്പ് ചെയ്യാൻ നിന്നാൽ... നിങ്ങളുടെ റൂട്ട് എപ്പൊ നോക്കിയാലും ട്രാഫിക് ആണ്.

എടാ ദ്രോഹി....

സെബി പതിയെ അവളുടെ ചെവിയിൽ പറഞ്ഞു...

സെലി ഫ്രണ്ട്സ് എല്ലാം  കൂടെ ഒരു ഓണം പാർട്ടിയുണ്ട് വൈകിട്ട്.... സമയത്ത് ഫ്ലാറ്റിൽ എത്തണം.... നീ തന്നെ പോകുമോ പ്ലീസ്...

ഹൂം അങ്ങനെ ആണെങ്കിൽ ഓക്കേ... പക്ഷേ ഡാ വെറുതെ കുടിച്ചു അലിമ്പ് ആകരുത്...

എന്താ രണ്ടും കൂടെ  ഒരു സീക്രട്ട്...

ഒന്നുമില്ല ചേട്ടത്തി .  ഇതും പറഞ്ഞു സെലിൻ അവിടെനിന്ന് എഴുന്നേറ്റു പോയി .

സെബി ഞാനൊരു കാര്യം ചോദിക്കട്ടെ

എന്താ ചേട്ടത്തി ???

സെലിനും സെബിയും നല്ല കൂട്ട്  ആണല്ലോ.... നിനക്കെന്താ  അവളെ വിവാഹം കഴിച്ചാൽ???

ഞാനോ ??

നീ തന്നെ .... ഞങ്ങൾടെ പെണ്ണിന് എന്താ പ്രശ്നം???ഏജ് ആണോ പ്രോബ്ലം??? അവള് നിന്നെക്കാൾ ആറുമാസം  മൂത്തത് അല്ലേ ഉള്ളൂ .

സെബി ആകെ വിയർത്തു ... എന്ത് പറയും... സെലിൻ കുഴിച്ച് മൂടും എന്നെ... ഞാൻ ഇതിനു  എസ് പറഞാൽ....നോ പറഞാൽ ഇവര് വിചാരിക്കും ഏജ് ആണ് എനിക്ക് പ്രോബ്ലം എന്ന്...ഇപ്പൊ എന്ത് പറയും..... പറഞ്ഞത് ശരിയാണ് എന്താ പ്രശ്നം..

നീ എന്താ ആലോചിക്കുന്നത്... അപ്പോ പ്രശ്നം എന്തോ ഉണ്ട് അല്ലേ...

അയ്യോ  അല്ല!!! എനിക്ക് പ്രശ്നമൊന്നുമില്ല ചേട്ടത്തി.... എനിക്ക് ഒരു ഇഷ്ടകുറവുമില്ല ... അത് അവൾക്ക് ഇഷ്ടമല്ല .... സെലിൻ ഇഷ്ടം ആണെന്ന് പറഞാൽ ഞാൻ റെഡി ആണ്.

 സെബിക് ഇഷ്ട കുറവ് ഇല്ല എങ്കിൽ  ബാക്കി കാര്യം ഞാൻ നോക്കിക്കോളാം. അവളെ ഒതുക്കാൻ പറ്റിയ ആളെ എനിക്കറിയാം.

സെലിയുടെ     ചേട്ടത്തി പിന്നീട് ഇതേ കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല,  വൈകിട്ട് സെലിനും സെബിയും അവരുടെ ഫ്ലാറ്റിലേക്ക്  തിരിച്ചുപോയി... പിന്നീട് എല്ലാവരും അതെ കുറിച്ച് മറന്നു.

നേരത്തെ തീരുമാനിച്ചതു പോലെ  സേബിയും സെലിനും ഇന്നാണ്  റോസ്ൻ്റെ കുഞ്ഞിനെ കാണാൻ ബോംബെക്ക് പോകുന്നത് .സെലിൻ നല്ല എക്സൈറ്റഡ് ആണ് ..... കുറെ നാളുകൾക്ക് ശേഷം കൂട്ടുകാരിയെ കാണാൻ പോകുന്ന  സന്തോഷം.

ഫ്ലൈറ്റിൽ കയറിയപ്പോഴേ സെലിൻ  ഉറക്കമായി  കുറെ നേരത്തെ ഉറക്കത്തിനു ശേഷം  അവളും സെബിയും   ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു...... 

സെലി ഒരു കാര്യം ചോദിക്കട്ടെ???
സെലിൻ അവനെ നോക്കി എന്ത് എന്ന് പുരികം  കൊണ്ട് ചോദിച്ചു

അത്.... നീ ഇപ്പോഴും സേവിയർനേ സ്നേഹിക്കുന്നുണ്ടോ? അവനെ കാത്തിരിക്കുക ആണോ?

അതിനു  ഞാൻ എപ്പഴാ അവനെ സ്നേഹിച്ചത്? നിന്നോട് ആരു പറഞ്ഞു ഇത്.  ഞങൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ല....  സെലി സേവിയെ കണ്ടതും അവൻ പ്രോപോസ് ചെയ്തതും എല്ലാം അവനോട് പറഞ്ഞ്.... പിന്നെ കുറെ കോളജ് ദിവസങ്ങളിലെ കഥകളും തേപ്പ്കളും  എല്ലാം.... 

സെബി സേലിനോടു ചേട്ടത്തി അന്നു ഓണത്തിന്  പറഞ്ഞ കാര്യം ചോദിക്കണോ വേണ്ടയോ എന്നാലോചിച്ചു.... കണ്ടിട്ട് അറിഞ്ഞ മട്ടില്ല....ഇനി ഞാൻ ചോദിച്ചാൽ.. ചിലപ്പോൾ അത് മതി വഴക്കീടാൻ അല്ലങ്കിൽ  മിണ്ടതെയും ഇരിക്കും... എന്ത് ചെയ്യും?   എന്തായാലും ചോദിക്കാം... വരുന്നത് വരട്ടെ... ഇനി വേറെ ആരേലും പറഞാൽ അതും എനിക്ക് പാര ആകും

അത്  സെലി നിൻ്റെ ചേട്ടത്തി എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ?

എന്ന് ? ഓണത്തിനോ?ഇല്ല.... എന്ത് പറയാൻ...
സെലിൻ ഒഴുക്കൻ മട്ടിൽ പറയുന്നത് കേട്ടപ്പോൾ മനസ്സിലായി അറിഞ്ഞിട്ടില്ല.... ഭാഗ്യം....

അല്ല... ഞാൻ ചോദിച്ചതാ...

എന്താടാ...നീ എന്തോ ഒളിക്കുന്നുണ്ട്...

ഒന്നുമില്ല ഡീ...

പറയുന്നോ....  ഇല്ലയോ?

അവളുടെ തുറിച്ച കണ്ണിലേക്ക്  നോക്കിയപ്പോ  മനസ്സിലായി... കൈവിട്ടുപോയി ......  ഇനി പറഞ്ഞില്ലെങ്കിൽ എന്നെ കൊല്ലും.... ഇപ്പൊ എങ്ങനെ പറയും ഈ ആകാശത്ത് വച്ച് ഇവൾ എൻ്റെ ഒപ്പീസ ചൊല്ലുന്ന മട്ടുണ്ട്....

പതിയെ സെബി ഓണത്തിന് നടന്നത് എല്ലാം പറഞ്ഞൂ....

അവളുടെ കണ്ണിൽ ദേഷ്യം ഇരച്ച് കയറി ....
കണ്ണുകൾ ചുമക്കുന്നത് സെബി കണ്ടൂ... അവള് ദേഷ്യം സഹിക്കാൻ വയ്യാതെ
കുറച്ച് നേരം  സെബിയെ   തൂറിച്ച് നോക്കി ഇരുന്നു....  സെബി നന്നായി പേടിച്ചു....  അവനു അറിയാം ദേഷ്യം വന്നാലും ചിലപ്പോൾ അവളങ്ങനെ ആണ്.... പുറത്ത് ഒന്നും കാണില്ല...,. പിന്നീട് പതിയെ കണ്ണുകൾ അടച്ച്  സീറ്റിലേക്ക്  ചാരി ഇരുന്നു .... സെബിക് അവളുടെ മുഖം  കണ്ടപ്പോൾ  ഭയം തോന്നി . സെബി പതിയെ അവളുടെ കയ്യിൽ പിടിച്ച്..... അപ്പോൾ തന്നെ അവൾ ശക്തിയായി അവൻറെ കൈ തട്ടി കളഞ്ഞു .. പിന്നെ ഒന്നും പറയാൻ ഉള്ള ശക്തി സെബിക്കും ഇല്ലായിരുന്നു... അവൻ ആകെ തളർന്നു.... ശ്ശോ പറയാണ്ടായിരുന്ന്....  സെലി എന്ന ഒരു കൂട്ട് എന്നേക്കുമായി തീരാൻ പോകുന്നത് അവൻ മനസ്സിലാക്കി.... എൻ്റെ ദൈവമേ റോസ് ചേച്ചി ചോദിക്കുമ്പോൾ ഞാൻ എന്ത് പറയും... അവനു തിരിച്ച് പോകാൻ തോന്നി......

കുറേ നേരത്തിനു ശേഷം സെലി കണ്ണുകൾ തുറന്നു.... നിറഞ്ഞ മിഴിയോടെ അവളെ തന്നെ നോക്കി ഇരിക്കുന്ന സെബിയെ ആണ് അവള് കണ്ടത്...

അവൻ്റെ ദയനീയമായ കണ്ണുകളെ അവഗണിച്ച് കൊണ്ട് അവള് ചോദിച്ചു....

സെബി... നീ എന്താണ്  നിനക്ക് ഇഷ്ടം ആണ് എന്ന് പറഞ്ഞത്?

സെലി.... സത്യത്തിൽ ഒരു അബദ്ധം പറ്റിയതാണ്.... പെട്ടന്ന് ചേട്ടത്തി ചോദിച്ചപ്പോൾ എന്ത് പറയണം എന്നറിയില്ലായിരുന്നു.....പിന്നെ നീ വേണ്ട എന്ന് പറയും എന്നെനിക്ക് അറിയാമായിരുന്നു.... നീ എങ്ങനെയും അത് ഹാൻഡിൽ ചെയ്യും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു... അതാണ് അങ്ങനെ പറഞ്ഞത്..  ഞാൻ എങ്ങനെ അവരോട് പറയും എനിക്ക് നിന്നെ  ഇഷ്ടം അല്ല എന്ന്....

സെലിൻ അതിനു ഒരു മറുപടിയും പറഞ്ഞില്ല.... എങ്കിലും അവളുടെ മനസ്സ് വല്ലാതെ വേദനിച്ചു... പിന്നെ റോസിൻ്റെ വീട്ടിൽ എത്തുന്നത് വരെ അവർ രണ്ടും ഒന്നും സംസാരിച്ചില്ല.... സെബിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.... ഇവൾ എന്താണ് വഴക്ക് പറയാത്തത് എന്നു.... അവളുടെ മൗനം അത്ര നല്ലത് അല്ല എന്ന് അവനു അറിയാം

റോസിനെയും കുഞ്ഞിനെയും കണ്ടപ്പോൾ അവള് എല്ലാം മറന്നു.... അന്ന് രാത്രി മുഴുവൻ അവളും റോസും സംസാരിച്ചിരുന്നു.... പലപ്പോഴും റോസിൻ്റെ ഇച്ചായൻ അവര് പറയുന്നത്  എന്താണെന്ന് അറിയാൻ  വന്നു എങ്കിലും അവർ രണ്ടുപേരും അവനെ ഓടിച്ചു വിടും.... സെലിൻ  സെബിയുടെ കാര്യം ഒന്നും തന്നെ അവളോട് പറഞ്ഞില്ല..... റോസ് ഓരോന്നും പറയുന്നത് കേട്ടപ്പോൾ അവൾക് അതിശയം തോന്നി.... ഇ പെണ്ണ് ഒന്ന് സെൻസർ  പോലും ചെയ്യുന്നില്ലല്ലോ .... അങ്ങനെ റോസ് അവളുടെ എഗ്രിമെൻ്റ് പോലെ എല്ലാം അവളോട് പറഞ്ഞ്...

പിന്നെ അവളുടെ സന്തോഷങ്ങളും ആരോടും പറയാത്ത കുറേ  വിഷമങ്ങളും...

സെബിയും സെലിയും  റോസിൻ്റെ മുന്നിൽ നോർമൽ ആയി തന്നെ പെരുമാറി... തിരിച്ച് വന്ന് അവർ അ സംഭവത്തെ മനഃപൂർവം മറന്നു.. ദിവസങ്ങൾ സാധാരണ രീതിയിൽ കടന്നുപോയി...

രാവിലെ ഓഫീസിൽ ഇരുന്നപ്പോഴാണ്  സെലിന് അവളുടെ ടെസ്സ ചേച്ചിയുടെ ഫോൺ വന്നത്

ഹലോ സെലിൻ ...നീ ഇപ്പൊ വിളിക്കാറില്ലല്ലോ....എന്ത് പറ്റി?

അത് ചേച്ചി ഓഫിസിൽ ബിസി ആയിരുന്നു. അതാണ്

സുഖമാണോ നിനക്ക്

അതെ ചേച്ചി...അവിടെ എല്ലാവരും സുഖമാണോ... കുട്ടികളെ കാണാൻ കൊതി ആകുന്നു.

അതെ മോളെ... അവരും നിൻ്റെ കാര്യം പറയും.

ഞാനൊരു കാര്യം ചോദിക്കാനാണ് വിളിച്ചത് ..... അമ്മ എപ്പോൾ വിളിച്ചാലും സെബിയെക്കുറിച്ച് പറയാറുണ്ട് ..... ഇന്നലെ ചേട്ടത്തിയും  വിളിച്ച്... നിന്നെയും സെബിയുടെ വിവാഹം നടത്തുന്നതിനെ കുറിച്ച് അവരു ചിന്തിക്കുന്നു എന്നും ചേട്ടത്തി അത് സെബിയോട് ചോദിച്ചു എന്നും  സെബിക്ക് നിന്നെ വിവാഹം കഴിക്കുന്നതിൽ ഇഷ്ടകുറവ് ഇല്ല  എന്നും പറഞ്ഞു..... നിൻറെ അഭിപ്രായം എന്താ ??

സെലിൻ ഒന്ന് ഞെട്ടി... ഏത് നിമിഷവും ഭയന്നിരുന്ന കാര്യം....

ചേച്ചി നിങ്ങൾക്ക് അറിയാവുന്നതല്ലേ ഞാനും  അവനും തമ്മിലുള്ള ബന്ധം ,.... ഞങ്ങൾ നല്ല കൂട്ടുകാരാണ് ...... അതുമല്ല അവൻ കൊച്ചു ചെറുക്കൻ .... എനിക്ക് അങ്ങനെ ഒരു വിവാഹത്തെക്കുറിച്ച് ആലോചിക്കാൻ പോലും പറ്റില്ല ....

മോളെ അമ്മ പറഞ്ഞ് കേട്ടത് വച്ച് നല്ല ചെറുക്കാൻ ആണ്... വീട്ടുകാരെ കുറിച്ചും നമുക്ക് അറിയാം  കുറ്റം പറയാൻ ഒന്നും ഇല്ല.... ഇഷ്ടം അത് ഇനിയും ആകാം.... എല്ലാവരും വിവാഹം കഴിഞ്ഞാൽ അല്ലേ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്....

ചേച്ചി... ഞാൻ എന്താ പറയേണ്ടത്....എൻ്റെയും അവൻ്റെയും സ്വഭാവം ഒട്ടും ചേരില്ല.. എല്ലാ ഇഷ്ടങ്ങളും ഒന്നല്ലല്ലോ...

മോളെ ചേച്ചി പറയുന്നത് കേൾക്... നീയും അവനും എങ്ങനെ ആണന്നു നിൻ്റെ വീട്ടുകാർക്കും അവൻ്റെ വീട്ടുകാർക്കും അറിയാം... നാളെ നിൻ്റെ കല്യാണം വേറെ  ആരേലും ആയി  കഴിഞ്ഞ് അവൻ നിന്നോട് ചോദിക്കുവാ നീ ഒരുത്തൻ്റെ കൂടെ ഒരേ ഫ്ളാറ്റിൽ കുറേ നാൾ തമാസിച്ചല്ലോ  എന്ന്...അപ്പോ നീ എന്ത് പറയും?  നീ പറഞാൽ അവൻ വിശ്വസിക്കുമോ... നിന്നെയും അവനെയും ഞങ്ങൾക്ക് വിശ്വാസം ആണ്... അത് നീ ചെന്നു കയറുന്ന വീട്ടുകാർക്ക് ഉണ്ടാവണം എന്നില്ലല്ലോ.... അങ്ങനെ ഒരു ജീവിതം നീ എങ്ങനെ ജീവിക്കും...
നീ ആലോചിച്ച് നോക്ക്... എന്നിട്ട് പറ....

ചേച്ചി........

ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല... നമ്മുടെ ഗതികേട് കൊണ്ട് ആണ് നീ അവൻ വന്നുകഴിഞ്ഞു അ ഫ്ളാറ്റിൽ തന്നെ തുടർന്നത് എന്ന് നമുക്ക് അറിയാം. സ്വന്തം ആങ്ങള അവിടെ ഉണ്ടായിട്ടും നിനക്ക് പ്രയോജനം ഇല്ലയിരുന്നല്ലോ.
ആലോചിക്കൂ മോളെ... ശരി ഞാൻ പിന്നെ വിളിക്കാം എനിക്ക് അടുത്ത പിരീഡ് ക്ലാസ് ഉണ്ട്  

ശരി ചേച്ചി....

ചേച്ചിയുടെ ഫോൺ വന്നു കഴിഞ്ഞ് സെലിൻ വല്ലാതെ തളർന്നു പോയി....

അന്നാണ് സെലിൻ അവളുടെ നിസ്സഹായത ഓർത്ത് കരഞ്ഞത്.... അന്നാണ് അവൾക് മനസ്സിലായത് ജീവിതം പലപ്പോഴും നമ്മെ അമ്മാനമാടും എന്ന്.... തെറ്റ് ചെയ്തോ എന്നല്ല...തെറ്റിനുള്ള സാഹചര്യം മറ്റൊരാൾ കണ്ടോ എന്നാണ്...... അതാണ് നിൻ്റെ ജീവിതം എങ്ങനെ പോകണം എന്ന് തീരുമാനിക്കുന്നത്....

സെബി എൻ്റെ ചിന്തകളിൽ എവിടെയും ഇല്ലാത്ത ഒരു  വ്യക്തിത്വമുള്ള ആള്....ഞാൻ എങ്ങനെ....?ഇല്ല... എനിക്കാവില്ല... എനിക്ക് അല്ല... അവനും ഇത് ഉൾകൊള്ളാൻ പറ്റില്ല.... എന്നെ വിശ്വസിച്ചാണ് അവൻ ചേട്ടത്തിയോട് എസ് പറഞ്ഞത്.....

പിന്നെ സെബിയെ ഫോൺ   ചെയ്യാൻ അവള്    ശ്രമിച്ചില്ല.,.. അവനും വിളിചില്ല.....
അവൾക് റോസിനോടു പോലും സംസാരിക്കാൻ മനസ്സ് വന്നില്ല ... റോസും കൊച്ചായൻ ചോദിച്ച കാര്യം അവളോട് പറഞ്ഞില്ല.

രണ്ടാഴ്ച കഴിഞ്ഞ് സെബി അവളെ വിളിച്ചു. എന്തോ അവൾക്കും അവനോട് സംസാരിക്കാൻ തോന്നി...

ഹായ് സെലിൻ

ഹായ്

എന്താ വിശേഷം സെലി...

സെബി നീ എന്താ എന്നെ ഇത്രയും ദിവസം വിലിക്കഞ്ഞത്??

അത് വിളിച്ചാൽ നീ ചീത്ത വിളിക്കും... എനിക്കറിയാം..

ഒഹോ... പിന്നെ ഇപ്പൊ എന്താ പിന്നെ  വിളിച്ചത്....

എനിക്ക് നിന്നോട് കുറച്ച് സംസാരിക്കണം.... നേരിൽ കാണണം.

ശരി .... ശനിയാഴ്ച  കാണാം....ഒകെ

ശരി ..

ബൈ സെബി...

അവള് പെട്ടന്ന് ഫോൺ വച്ചു....

എന്താകും അവനു എന്നോട് സംസാരിക്കാൻ ഉള്ളത്?

(തുടരും)കുയിൽ പെണ്ണ്.13

കുയിൽ പെണ്ണ്.13

4
5846

സെബി വിളിച്ച് പറഞ്ഞത് പോലെ സെലിൻ  D L F മാളിലേക്ക് പോയി.... അവള് മനസാൽ അസ്വസത ആയിരുന്നു.... ഹായ് സെലിൻ!!  കുറേ ആയോ വന്നിട്ട്., ഇല്ല ഡാ.,.... വന്നതേ ഉള്ളൂ.. നിനക്ക് എന്താ വേണ്ടെ.... എനിക്ക് കുടിക്കാൻ എന്തേലും മതി..... ബാകി പിന്നെ നോക്കാം അവരു രണ്ടും ഒരോ ജ്യൂസ് കുടിച്ചു... എവിടെ പറയാൻ തുടങ്ങണം  എന്ന്  ഉള്ള ഒരു ടെൻഷൻ സെബിയുടെ മുഖത്തുണ്ടായിരുന്നു... സെബി നീ എന്തോ പറയാൻ ഉണ്ട് എന്ന് ......... എന്താടാ?? സെലിൻ്റെ ഓരോ വാക്കിലും ആകാംഷ ഉണ്ടായിരുന്നു... ഒരു നിമിഷം അവളെ നോക്കി ഇരിന്നിട്ട് അവൻ പറഞ്ഞു തുടങ്ങി... സെലിൻ ഞാൻ പറയുന്നത് നീ എങ്ങനെ ഉൾകൊള്ളും എന്ന് എനിക്കറിയില്ല.... ഞാൻ കുറേ ദിവസം കൊണ്ട്