Aksharathalukal

കുയിൽ പെണ്ണ്.14

രാവിലെ തന്നെ സെലിനെ അവളുടെ ചേച്ചിമാർ ഒരുക്കി ...ഗോൾഡൺ സാരിയിൽ മജന്താ ബോർഡർ.... സിംപിൾ ആയിട്ടുള്ള ആഭരണങ്ങൾ.... എന്നത്തേതിലും സുന്ദരിയായിരുന്നു അവള്. പളളിയിൽ എത്തിയപ്പോഴേ  റോസ് ഓടി വന്നു അവളെ കെട്ടിപിടിച്ചു കൂട്ടത്തിൽ മുതുകിൽ ഒരടിയും.... സെലിന് നന്നായി വേദനിച്ചു..... എങ്കിലും അവൾക് അറിയാം റോസ് അങ്ങനെ ആണ് സ്നേഹം കാണിക്കുന്നത്.... സെബിയുടെ അമ്മയും അച്ഛായനും മറ്റു എല്ലാവരും അവളെ നോക്കി കണ്ട് ഇഷ്ടപ്പെട്ടു... റോസ് അവളോട് വേറെ ഒന്നും ചോദിച്ചില്ല എങ്കിലും അവള് കണ്ട് എന്തൊക്കെയോ ചോദിക്കാൻ ഉണ്ട് അവളുടെ മനസിൽ....

അടുത്ത് ആഴ്ചയാണ് അവരുടെ വിവാഹം.... അതിന് സെബിയുടെ പള്ളിയിൽ പോകണം.... സെലിന് ചെറിയ ടെൻഷൻ ഉണ്ട് എങ്കിലും അത് അവള് പുറത്ത് കാണിച്ചില്ല..... രാവിലെ തന്നെ തയാറായി ഇറങ്ങി..... പള്ളിയുടെ വാതിലിൽ നിന്ന് അകത്തേക്ക് കയറിയപ്പോഴാണ് സെലി അവളുടെ കൂടെ ഒരു ചെറു പുഞ്ചിരിയും ആയി കയറുന്ന സെബിയെ കണ്ടത്.... അവനു മാത്രം കേൾക്കാവുന്ന രീതിയിൽ സെലി പതിയെ അവനോട് പറഞ്ഞ്....ഇത് ലാസ്റ്റ് ചാൻസ് ആണ്.... ഇനിയും രക്ഷപെടാം..... ഇപ്പൊ വേണ്ടന്നു വച്ചോ.....സെബി  ഇട കണ്ണിട്ടു അവളെ ഒന്ന് നോക്കി ഒന്ന് പുഞ്ചിരിച്ചു... .ഒന്നും മിണ്ടിയില്ല.... വിവാഹ കർമങ്ങൾ നടക്കുമ്പോഴും സെലി മറ്റേതോ ഓർമകളിൽ ആയിരുന്നു.... മിന്നു അച്ചൻ്റെ കയ്യിൽ നിന്നും താഴെ പോയപ്പോൾ എല്ലാവർക്കും വിഷമം ആയി എങ്കിലും സെബിയും സെലിയും ഒരു ഭാവ വ്യത്യാസവും കാണിച്ചില്ല..... മിന്നു കെട്ടിയപ്പോൾ സെബിയുടെ കൈ ഒന്ന് ചെറുതായി വിറച്ചു.... പ്രേമം അല്ലല്ലോ ജീവിതം അതൂം ഇത് പോലെ ഉള്ള ഒരു ഫെമിനിച്ചിടെ  കൂടെ.....

ദൂരം കൂടുതൽ കാരണം സെബിയുടെ വീട്ടിൽ തന്നെ ആയിരുന്നു അന്ന്.... സെലിൻനു  റോസ് ഉണ്ടായിരുന്നത് കൊണ്ട് വലിയ  പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല. കുട്ടനാട് ഇഷ്ടപ്പെട്ടു എങ്കിലും എവിടെയും വെള്ളം എന്നുള്ളത് അവളിൽ കുറച്ച് ഭയം ഉണ്ടാക്കി....

എല്ലാവരുമായി അത്താഴം കഴിച്ചു കിടക്കാൻ നേരമയപ്പോൾ റോസ് തന്നെ ആണ് അവളെ സെബിയുടെ റൂമിൽ എത്തിച്ചത്....വലിയ ഒരുക്കങ്ങൾ  ഒന്നും ഉണ്ടായിരുന്നില്ല..... എങ്കിലും റോസ് സെലിയോട് പറഞ്ഞു...

ഡീ....എൻ്റെ കൊച്ച നെ കഷഡാപെടുത്തരുത്.....അവൻ്റെ ഇഷ്ടം അനുസരിച്ച് നിന്നോണം....

പോടി പട്ടി....

ചിരിച്ച് കൊണ്ട് സെലിൻ റൂമിൽ കയറി എങ്കിലും അവൾക് മനസിലായി റോസ് എന്താ പറയാൻ ഉദ്ദേശിച്ചത് എന്ന്....

സെബി കട്ടിലിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.... അവരു രണ്ടും  ചിരിച്ചു.... പുറത്ത് നല്ല മഴയും കാറ്റും... സെലിന് ഓർത്തു പ്രകൃതി സന്തോഷത്തിലാണ്......

സെബി സെലയെ അവൻ്റെ അടുത്തായി പിടിച്ചിരുത്തി.... സെലിനു ഒരു വല്ലാത്ത നെഞ്ചിടിപ്പ് കൂട്ടിയ പോലെ തോന്നി..... എങ്കിലും അവള് പുറത്ത് കാണിക്കാതെ അവൻ്റെ കൂടെ ഇരുന്നു...

സെലി... നമുക്ക് ബൈബിൾ വായിക്കാം...

സെലിക്ക് അറിയാം സെബി യുടെ ഭക്തി....  പ്രാർഥന ആണ് അവനു എല്ലാം....... അവളൊന്നു മൂളി...

അവരു രണ്ടും ബൈബിളിൻ്റെ കുറച്ച് ഭാഗം വായിച്ചു....

സെബി അവളുടെ കൈ അവൻ്റെ കയ്യിൽ പിടിച്ച് ചോദിച്ചു.... സെലി....ടെൻഷൻ ഉണ്ടോ???

എന്തിന്??എനിക്കോ?? ഇല്ലല്ലോ....

അപ്പോഴേ അവനു മനസ്സിലായി അവൾക്ക് നല്ല ടെൻഷൻ ഉണ്ട്....

നീ രാവിലെ ഇറങ്ങിയതല്ലെ... നല്ല ക്ഷീണം ഉണ്ടാകുമല്ലോ.... ഇന്നത്തേക്ക് എന്നാല് നമുക്ക് കിടക്കാം.... അവൻ്റെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു....

അവള് ഒന്നും പറഞ്ഞില്ല എങ്കിലും സെബി അവളെ തന്നിലേക്ക് അടുപ്പിച്ചു ഇടുപ്പിലുടെ കൈ ഇട്ടു ചേർത്ത് പിടിച്ചു.... സേലിക്കു ശരീരത്ത് കൂടി ഒരു കൊള്ളിയാൻ മിന്നി.....അവളും അവനോട് ചേർന്ന് നിന്ന്...... കള്ള ചിരിയോടെ അവൻ അവളുടെ കവിളിൽ ഉമ്മ വച്ചു.... അവളുടെ ചുണ്ടുകള് ലക്ഷ്യമായി നീങ്ങിയപ്പോഴേ അവൻ കണ്ടൂ അവളുടെ ഉണ്ട കണ്ണുകൾ ഉരുണ്ട് വരുന്നത്.... അവൻ്റെ ചുണ്ടുകൾ അതിൻ്റെ ഇണയെ കിട്ടിയപ്പോൾ തന്നെ  വാശിയോടെ മധു നുകർന്ന്.... കൂടെ തന്നെ അവളുടെ തുറിച്ച കണ്ണുകൾ കൂമ്പി അടഞ്ഞു.
അവൻ്റെ  ഷർട്ടിൽ അവള് ബലമായി പിടിച്ചിരുന്നു..... ശ്വാസം എടുക്കാൻ പ്രയാസം തോന്നിയപ്പോൾ അവള് അവനെ തള്ളി മാറ്റി...

അവൻ അവളെ തന്നെ നോക്കി.... വിശ്വാസം വരാതെ....ഇത്ര ഉഷ്മളമോ ഈ ഉണ്ടകണ്ണി...

അവളെയും കെട്ടിപിടിച്ചു അവൻ കട്ടിലിലേക്ക് മറിഞ്ഞ്....

ഡീ..

ഹൂം...

ഇന്ന് ഒന്നും വേണ്ട...നിനക്ക് നല്ല ക്ഷീണം ഉണ്ട്....

ആശ്വാസത്തോടെ അവള് അവനെ ഒന്ന് അമർത്തി പുണർന്നു...

പക്ഷേ ഒരു കാര്യം..

അവള് ആകാംഷയോടെ അവനെ നോക്കി...
ഞാൻ ഇന്നു മുതൽ എന്നും നിൻ്റെ  നെഞ്ചില് കിടന്ന് ഉറങ്ങും

സെലിൻ അവനെ നോക്കി... ഇതെന്തു സാധനം സാധാരണ പെൺകുട്ടികൾ അല്ലേ നെഞ്ചില് കിടക്കുന്നത്....ഇവന് എന്താ എങ്ങനെ....

എന്താ പ്രോബ്ലം ഉണ്ടോ...?

ഉണ്ടെങ്കിൽ...

ഉണ്ടെങ്കിലും ഞാൻ കിടക്കും....  അതും പറഞ്ഞു ഒരു കൊച്ചു കുട്ടിയെ പോലെ അവൻ അവളുടെ നെഞ്ചില് കിടന്നു.... അവളുടെ വിരലുകൾ അവൻ്റെ മുടിയിൽ തെന്നി നടന്നു.... അവൻ്റെ   കൈകൾ അതിൻ്റെ ഇഷ്ടം പോലെ യഥേഷ്ടം ചലിച്ചു....ഒരു കൊച്ചു കുഞ്ഞു ഒരു പൂന്തോട്ടത്തിൽ ഓടി കളിക്കുന്ന പോലെ..... അ സ്നേഹത്തിൽ അവനെയും പുണർന്നു എപ്പോഴോ അവളും ഉറങ്ങി.....

രാവിലെ അച്ചായൻ്റെ വിളി കേട്ടാണ്  അവള് ഉണർന്നത്...രാവിലെ പള്ളിയിൽ പോകണം....പെട്ടന്ന് തന്നെ അവളും അവനും തയാറായി.... അ നാട്ടു വഴിയിലൂടെ ഉള്ള നടത്ത ഒരു പുതിയ അനുഭൂതി ആയിരുന്നു അവൾക്....തോടിൻ കരയിൽ ഇരുന്നു പാത്രം കഴുകുന്നവരും, തോടിൻ്റെ ആഴങ്ങളിൽ മുങ്ങി കുളിക്കുന്നവരും വഴിയാത്രക്കാരും  എല്ലാവരും അവരോഡ് സ്നേഹത്തോടെ കുശലാന്വേഷണം നടത്തി..... സെലിന് അതൊരു പുതിയ  അനുഭവം ആയിരുന്നു..... ടൗണിൽ ജനിച്ച് വളർന്ന അവളുടെ അയൽക്കർ കണ്ടാൽ ഒന്ന് ചിരിച്ചാൽ ആയി.... അങ്ങനെ ആയിരുന്നു അവളുടെ നാട്... ഇത് വീടിന് ഉള്ളിലുള്ളവരു പോലും വഴിപോക്കരെ വിളിച്ച് സംസാരിക്കുന്നു..... ഇന്നും നഷ്ട്ടപ്പെടാത്ത അയൽ സ്നേഹം... നാട്ടിൻ പ്രദേശത്ത് മാത്രം കാണാൻ കിട്ടുന്നത്.....

ഒറ്റക്ക് സെലിയെ കിട്ടിയപ്പോൾ റോസ് ചോദിച്ചു....

ഡീ ഓർമയുണ്ടല്ലോ.....എളുപ്പം പറഞ്ഞെ.... എങ്ങനെ ഉണ്ടായിരുന്നു...

എന്ത്?

വേണ്ട മോളെ സെലി നീ കളിക്കണ്ട....നിൻ്റെ ഫസ്റ്റ് നൈറ്റ് പറയാതെ മോളെ രക്ഷ ഇല്ല...

അയ്യേ...ഡീ  റോസ്..... നിനക്ക് ഒരു നാണവും ഇല്ലെ ...സ്വന്തം അങ്ങളെ കുറിച്ച ചോദിക്കുന്നത് ഓർമ ഉണ്ടോ ...

അതിനെന്താ..... ഞാൻ  അവൻ്റെ കാര്യം അല്ലാ.... നിൻ്റെ കാര്യം  ചോദിക്കും. പിന്നെ ആങ്ങള ആയത് എൻ്റെ കുറ്റം അല്ലല്ലോ...

സെലിൻ ഒരു നിമിഷം അവളെ ദയനീയമായി നോക്കി...

അയ്യേ ഡീ ഞാൻ ചുമ്മാ പറഞ്ഞതാ.... നീ പറയുന്നോ ഇല്ലിയോ..

എടീ പൊത്തെ .... അങ്ങനെ പറയാൻ ഒന്നും നടന്നില്ല.... നടക്കട്ടെ അപ്പോ പറയാം... പോരെ....

ആണോ.... അത് എന്ത് പറ്റി.... ഡീ ഞാൻ എൻ്റെ ഇചായനോട് പറഞ്ഞു അവനോട് സംസാരിക്കണോ...

പോടി പെണ്ണെ.... വേണ്ട....

ഡീ ഞാൻ ഒരു കാര്യം ചോദിക്കട്ടെ...

എന്താ റോസ്...

നീ എന്താ അവനെ വിവാഹം കഴിച്ചത്.... നീ ഒരിക്കലും അവനെ പ്രണയിച്ചിട്ടില്ല.... എനിക്കറിയാം.... നിൻ്റെ സ്വപ്നങ്ങളിൽ ഉള്ളത് ഇവൻ അല്ല.... പിന്നെ എന്ത് കാര്യം ആണ്.... എന്തോ ഒന്ന് ഉണ്ട്.... നിൻ്റെ മുഖത്ത് എപ്പോഴും ഉള്ള സന്തോഷം ഇല്ല...

ഹെയ്... അങ്ങനെ ഒന്നും എല്ലടി...എനിക്ക് വിഷമം ഒന്നും ഇല്ല.... നീ പറഞ്ഞത് ശരിയാ.... എൻ്റെയും അവൻ്റെയും സ്വഭാവം ചേരില്ല... സാരമില്ല... എല്ലാം ശരിയാകും...

അപ്പോ നീ കാരണം പാറയില്ലാ....

ഇല്ല മോളെ... നീ ഇപ്പൊ കൂട്ടുകാരി അല്ല....നാതൂനാ... സൂക്ഷിച്ച് സംസാരിക്കണം..

പോടി... നമ്മൾ എന്നും കൂട്ടുകാർ ആയി തന്നെ ഇരിക്കും.... ബന്ധം ഒരിക്കലും നമ്മുടെ സ്നേഹത്തെ കുറക്കാൻ കാരണം ആകരുത്... കെട്ടോടി സെലി....

ഇല്ല എൻ്റെ റോസാ....

ഡീ അവൻ എങ്ങനെ ഉണ്ട് എന്നെങ്കിലും ഒന്ന് പറയഡീ.....

ഒരു ചിരിയും ചിരിച്ച് സെലിൻ റോസിൽ നിന്നും രക്ഷപെട്ടു....

വിരുന്നു പോക്കും ഒക്കെയയി രണ്ട് ദിവസം കഴിഞ്ഞ്.... ഇന്ന് അവരു സെലിൻ്റെ വീട്ടിൽ പോകുകയാണ്... അവൾക് നല്ല സന്തോഷം ഉണ്ട്....

പോകുന്ന വഴിയിൽ ഒരു മെഡിക്കൽ  ഷോപ്പിൽ സെബി പോയി..... എന്തോ വാങ്ങി വന്നു...

സെബി എന്ത് പറ്റി.... സുഖമില്ല.....

ഒന്നുമില്ല.... അവൻ്റെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു...

പിന്നെന്താ മരുന്ന് വാങ്ങിയത്.... ആർക്ക് വേണ്ടിയാണ്...

എൻ്റെ സെലി... മരുന്നല്ലടി.... നീ മരുന്ന്  കഴിക്കാതെ  ഇരിക്കാനുള്ള ഒരു മുൻ കരുതൽ ആണ്...
അതും പറഞ്ഞു അവൻ അവളുടെ കയ്യിൽ ഒന്ന് പിടിച്ച്....

അവൾക് മനസിലായി.... പോക്ക് ശരിയല്ല.....ഇവൻ എന്തോ ഉറപ്പിച്ചിട്ടണ്.... പെട്ടുപോകുമോ.... അവളുടെ മുഖത്തെ ഭാവവിത്യാസങ്ങൾ കണ്ടൂ സെബി ഊറി ചിരിച്ചു.....

എന്താ ഇത്ര ആലോചന..... എങ്ങനെ രക്ഷപെടാം എന്നാണോ..?

അവള് അവനെ ഒന്ന് കൂർപ്പിച്ച് നോക്കി..... പിന്നെ ചിരിച്ചു....

സെലിടെ വീട്ടിൽ എല്ലാവർക്കും വലിയ സന്തോഷം ആയിരുന്നു.... സെബിക്കും അവരുമായി ഇടപെടാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല..

സെലിയുടെ അപ്പന് അവള് സെബിയെ  എടാ പോടാ എന്നും പേരും വിളിക്കുന്നതും കുറച്ച് വിഷമം ആയി.... അവരുടെ നാട്ടിൽ ആരും കെട്ടിയവനെ പേര് വിളിക്കില്ല.....  എങ്കിലും അവളും അവനും പറഞ്ഞു അവരുടെ നാട്ടിൽ പേര് വിളിച്ചാൽ കുഴപ്പം ഇല്ല...... അതും സമാധാനം ആയി...

കയ്യിൽ കിട്ടുമ്പോഴെല്ലാം സെബി അവളെ സ്നേഹം കൊണ്ടും കുസൃതികൾ കൊണ്ടും മൂടി... പലപ്പോഴും അവൻ്റെ പ്രവർത്തികൾ അവൾക് തന്നെ അതിശയം ആയിരുന്നു.... ഇ  ജൻ്റിൽമൻ പട്ടം നേടിയവൻ ഇത്ര കുരുത്തം കെട്ടവനോ....

രാത്രി അടുക്കുംതോറും അവൾക് ചെറിയ പേടി തോന്നി തുടങ്ങി എങ്കിലും അത് പുറത്ത് കാണിക്കാതെ അവള് ചേട്ടത്തിയുടെയും ചേച്ചിമാരുടെ കൂടെയും ആയിരുന്നു.. ചേട്ടത്തി അവളെ കളിയാക്കുന്നുണ്ട്....അതിലും കൂടുതല് അവനെ കളിയാക്കുന്നുണ്ട്.... അപ്പോഴെല്ലാം അവൻ ഇടം കണ്ണിട്ടു സെലിയെ നോക്കി പുഞ്ചിരിക്കും....

എല്ലാവരും ഉറങ്ങാൻ പോയപ്പോൾ അവളും പതുക്കെ റൂമിൽ പോയി....

സെലി വാതിൽ അടച്ച് അവൻ്റെ അടുത്ത് വന്നു കിടന്നു...

എന്താണാവോ പെണ്ണിൻ്റെ മുഖത്ത് ഒരു ടെൻഷൻ...

ഒന്നുമില്ല.... അത് ഉറക്കം വന്നിട്ടാ....

നിനക്ക് ഇന്നും  ഉറങ്ങണോ?

അത്.... പിന്നെ.... ഉറങ്ങണം....

സെലി നിനക്കറിയാം ഞാൻ ഇന്നു നിന്നെ ഉറക്കില്ല എന്ന്.... അതും പറഞ്ഞു അവൻ അവളെയും കൊണ്ട്  കിടന്നു.... അവൻ്റെ കയ്ക്കുള്ളിൽ അവളെ ചേർത്ത് വച്ചിരുന്നു....പരസ്പര ചുംബനത്തിൻ്റെ ചൂടിൽ വെന്തേരിയുമ്പോൾ  എപ്പോഴോ അവളരിഞ്ഞൂ  അവനു അവളിലേക്ക്  അലിഞ്ഞു ചേരാൻ തടസം ആയ വസ്ത്രങ്ങൾ എല്ലാം അവൻ  ഊരി മാറ്റിയിരുന്നു എന്ന്..... അവളെ എല്ലാ അർഥത്തിലും സ്വന്തമാക്കിയ സന്തോഷത്തിൽ വിയർത്ത് അവളുടെ മുകളിലേക്ക് കിടക്കുമ്പോൾ തളർന്നു കൂമ്പിയ അവളുടെ കണ്ണുകളിലെ സ്നേഹം അവനെ  സന്തോഷം കൊണ്ട് മൂടി....

മുത്തേ..,.

ഹൂം...

വേദനിച്ചോടി....

കുറച്ച്....

നീ എന്താടി.....പട്ടിടെ ജന്മം ആണോ.....എന്നാ കടിയാടി പെണ്ണെ.... കൂടെ യക്ഷിയുടെ നിഖവും...പുറം പൊളിച്ചു.......

ഹൂം... കണക്കായി പോയി.... കടി കൊള്ളാൻ വന്നിട്ടല്ലേ.....

ഈ കടി ഞാൻ കൊണ്ടോളം.... അവൻ അവളെ അമർത്തി ചുംബിച്ചു.....

എടീ.... നിനക്ക് ഇഷ്ടപ്പെട്ടോ.....

ഓ .... എവിടുന്ന്..... ഇല്ല.... അതും പറഞ്ഞു അവള് അവൻ്റെ കഴുത്തിൽ മുഖം മറച്ച് ചിരിച്ചു... അവളുടെ തുടുത്ത കവിളിൽ അവൻ ചെറുതായി കടിച്ചു....അതിന് മറുപടിയായി   അപ്പൊതന്നെ അവൻ്റെ   ചെവിയിൽ തിരിച്ച്  ഒരു കടി കൊടുത്തു.....

ഹൂം വിട്ട് കൊടുക്കുന്ന സ്വഭാവം ഇല്ലല്ലോ സെലിക്ക്.... എന്തകുമോ എൻ്റെ ജീവിതം....

അനുഭവിച്ചു തീർത്തോ......

വീണ്ടും ദിവസങ്ങൾ കഴിഞ്ഞ് പോയി അവർക് തിരിച്ച് പോകണ്ട സമയം ആയി.... പുതിയ ജീവിതത്തിലേക്ക്   അവരു സന്തോഷത്തോടെ നടന്നു കയറി.....

രണ്ടുപേരും ഓഫീസിൽ ജോയിൻ ചെയ്തു്.... ലീന അവളുടെ ഓഫീസ് ചേഞ്ച് ചെയ്തു .... അവരുടെ കൂടെ സന്തോഷം പങ്കിടാൻ ഉണ്ടായിരുന്നു....

ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറി... സെലി  അവളുടെ കുഞ്ഞിനെ പ്രതീക്ഷിച്ച് ഇരിക്കുന്നു.... അവളുടെ അസ്വസ്ഥതകൾ മനസ്സിലാക്കി അവളുടെ അമ്മയും  അവളുടെ കൂടിയുണ്ട്....

സെലിയെ സ്നേഹം കൊണ്ട് മൂടുമ്പോഴും സെബി അവൻ്റെ സ്വഭാവത്തിന് ഒരു വ്യത്യാസവും ഇല്ലാതെ തുടർന്നു്.... സെലിയുടെ ആരോടും തുറന്നുള്ള സംസാരവും ആൺ പെൺ എന്ന വെത്യസം ഇല്ലത്ത കൂട്ട് കേട്ടും പലപ്പോഴും അവനു ദേഷ്യം ഉണ്ടാക്കി എങ്കിലും അവൻ പുറത്ത്  പ്രകടിപ്പിച്ചില്ല....  എങ്കിലും തീ പ്പൊരികൾ അറിയാതെ വരുന്നത് സെലിൻ അറിയുന്നുണ്ടായിരുന്നു....

   
സെബിയുടെ സ്നേഹത്തിൻ്റെ മറ്റൊരു  വശം ആയ പോസസിവെന്സ്  പലപ്പോഴും ഒരു വില്ലനായി കടന്നു വന്നു എങ്കിലും അവൻ്റെ സ്വഭാവം പണ്ടെ അറിയാമായിരുന്ന സെലി മൗനമായി അതിനെ എതിർത്ത്....എന്ത് ശരി എന്ന് അവൾക് തോന്നിയോ അതിൽ നടന്നു....ഒരിക്കലും അവള് അവൻ്റെ ഇഷ്ടത്തിന് വേണ്ടി അവളെ മാറ്റാൻ ശ്രമിച്ചില്ല.... അവൾക്കറിയം  അവളുടെ വ്യക്തിത്വം ആണ് അത്... മാറ്റാൻ അവള് തയാറല്ല..... മാറിയാൽ പിന്നെ അവലില്ല.,.

തുടരുംകുയിൽ പെണ്ണ്.15

കുയിൽ പെണ്ണ്.15

4.3
5862

സെലി..... എടീ സെലി..... ഹൂം.... എഴുനേറ്റു വന്നെ....നേരം ഇത്ര ആയെന്ന......ചായ് കുടിക്കു.... ഹൂം എഴുനേക്കാം... സെലി നിൻ്റെ ചയ ഐസ് ആയി....ഇതുവരെ എഴുനെട്ടില്ലെ.... ഞാൻ രാവിലെ നിനക്ക് വേണ്ടി  ചായ കൊണ്ട് വച്ചത് അല്ലെടി.....എഴുനേക്ക് എൻ്റെ സെബി ഇന്നു അവധി അല്ലേ.... ഞാൻ ഒന്ന് ഉറങ്ങികൊട്ടെ....ഞാൻ ചായ പിന്നെ കുടിച്ചോളം... അതെങ്ങനെയാ.... ഞാൻ രണ്ടു മണിക്കൂറായി ഏഴുനെറ്റിട്ടു.... ഇനി എങ്കിലും നീ എഴുനേരു.... എനിക്ക് ബോർ ആയി.... രാവിലെ എഴുനെക്കണം.....അതാണ് ഒരു ഉന്മേഷം..... ഹൊ ഈ മനുഷന്  ഇനി എന്നെ ഉറങ്ങാൻ സമ്മതിക്കില്ല.... .രാവിലെ എന്തിനാണോ ഇത് എങ്ങനെ കിടന്നു തുള്ളുന്നത്..... ഹൂം.....  ഫ്രിഡ്ജില് നിന്ന് മാവ് എടുത്ത് വ