Aksharathalukal

കുയിൽ പെണ്ണ്.17

വൈകിട്ട് സന്ധ്യ പ്രാർഥന സമയത്ത് അമ്മ വന്നു സെബിയെ വിളിച്ചു.... അപ്പോഴും അവൻ അലസമായി റൂമിൽ കിടക്കുക ആയിരുന്നു...

പ്രാർത്ഥനയിൽ സെബി ഓർത്തു മാതാവേ ഞാൻ അമ്മയോട് ചോദിക്കാൻ പോകുകയാണ്...കൂടെ ഉണ്ടാകണെ.....പ്രാർഥന കഴിഞ്ഞ് സെബി ചോദിച്ചു.

അമ്മ.... എനിക്ക് അന്ന് നടന്നത് ഒന്നും ഓർമയില്ല, എനിക്കറിയാം ഞാൻ എന്തൊക്കെയോ പറഞ്ഞു.... അവൾക് സഹിച്ച് കാണില്ല അതാണ് അവള് പോയത്.... അമ്മ ഒന്ന് പറയുമോ ഞാൻ എന്താ പറഞ്ഞത് എന്ന്...

അമ്മ ഓർത്തു.... ഇതു തന്നെ അവസരം ഇനി മേലാൽ ഇവൻ എൻ്റെ മോളെ വേദനിപ്പിക്കരുത്..... സത്യത്തിൽ അവൻ പറഞ്ഞതും  പറയാത്തതും എല്ലാം ചേർത്ത് അമ്മ അവനോട് പറഞ്ഞു.... അവസാനമായി അമ്മ കൂട്ടിച്ചേർത്തു...... മോനെ നിന്നെ കല്യാണം കഴിക്കാൻ പറഞ്ഞപ്പോൾ അന്നു എൻ്റെ മോള് പറഞ്ഞിരുന്നു നിങ്ങൾക്ക് അത്ര ശല്യം ആണെങ്കിൽ എന്നെ കല്ല് കെട്ടി വല്ല കായലിലും എറിയാൻ..... ഇപ്പൊ മനസ്സിലായി അതായിരുന്നു ഇതിലും നല്ലത് എന്ന്...

സെബി അമ്മയുടെ കൈ പിടിച്ച് കരഞ്ഞു...

എനിക്കറിയാം അമ്മേ ഞാൻ അധികമായി കുടിച്ച് പോയി.... ഇനി മേലാൽ ഞാൻ കുടിക്കില്ല.... എൻ്റെ സെലി സത്യം....

നീ ഒന്ന് ഓർക്കണം സെബി അവള് ആയാട്ട് ആണ് ഇത്രയും കേട്ടിട്ട്  ഒന്ന് കരയാതെ.... ഒരു പാവ പോലെ നിന്നത്.... വേറെ ആരായാലും ഇപ്പൊ ഇവിടെ വെള്ള പൊതിഞ്ഞു കിടത്താമായിരുന്നു...

സെബിക്ക് അവൻ്റെ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.... അവൻ അമ്മയോട് പറഞ്ഞ്   എനിക്ക് തന്നെ അറിയില്ല എനിക്ക് എന്താ പറ്റിയത് എന്ന്....ഒരോരുത്തരു ഓരോന്ന് പറയുന്ന കേട്ടപ്പോൾ എനിക്കും ദേഷ്യം വന്നു... എന്നാലും ഇത്രയും കടുത്ത വാക്കുകൾ ഞാൻ പറഞ്ഞു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.... അതും മോനോട് ........ ഞാൻ എന്ത് മനുഷ്യനായി പോയി..... ഞാൻ റോണി മോനോട് സംസരിച്ചോളം.. സെലി ഇനി ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കില്ല..... ഞാൻ അവളുടെ കാലു പിടിക്കും.... അവൾക് അറിയാം അവളുടെ സെബിയെ...... എൻ്റെ ദൈവമേ!! ഞാൻ ഇനി എന്ത് ചെയ്യും...... അമ്മേ എനിക്ക് ഒരു ധ്യാനം കൂടണം.... എൻ്റെ മനസ്സ് എങ്കിലേ ശാന്തം ആകൂ..... അവിടെയെ എനിക്ക് ഇനി രക്ഷ ഉള്ളൂ.....

അത് നല്ലതാണ് മോനെ ...... നീ അതിനു മുൻപ് പോയി അവളെ കാണ്.... കര്യങ്ങൾ  അവളെ പറഞ്ഞു  മനസ്സിലാക്കണം, എനിക്ക് വലിയ പ്രദീക്ഷ  ഒന്നും ഇല്ല... അവൾക് അപ്പൻ്റെ സ്വഭാവമാ..... പെട്ടെന്ന് ഒന്നും ദേഷ്യം വരില്ല.... ദേഷ്യം വന്നാൽ പിന്നെ ഭൂകമ്പം ആണ്.

സെബി വീണ്ടും സെലിയുടെ ഫോണിൽ വിളിച്ചു.... അവള് ഫോൺ എടുത്തില്ല....  കുറേ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആകി.

പിന്നെ സെബി ജ്യോതിയെ വിളിച്ച്....

ഹലോ പറയ് സെബിചായ....

എന്ത് പറയാനാണ് ജ്യോതി... ഞാൻ എത്ര വിളിച്ചിട്ടും സെലിൻ ഫോൺ എടുക്കുന്നില്ല... നീ അവളെ കൊണ്ട് എങ്ങനെ എങ്കിലും എന്നോട് ഒന്ന് സംസാരിപ്പിക്ക്...

അത്.... ഞാൻ ശ്രമിക്കാം.... ഉറപ്പില്ല.... അവള് ഒന്നും പറയുന്നില്ല..... എനിക്ക് സത്യത്തിൽ അറിയാൻ പോലും വയ്യ എന്താ സംഭവിച്ചത് എന്ന്.

പ്ലീസ് ജ്യോതി...

ശെരി സെബിച്ചാ... ഞാൻ ശ്രമിക്കാം.

സെബി വീണ്ടും അവളെ കുറിച്ച് ഓർത്തു.... എന്ത് വിഷമം ഉണ്ടായിട്ടു ആണ്  അവളു ജ്യോതിയോടു പോലും ഒന്നും പറയാത്തത്. സെബി കുറേ നേരം സെലിയുടെ പില്ലോയില് മുഖം പൂഴ്ത്തി കിടന്നു... അവനു അവളുടെ സാനിദ്ധ്യം അതിൽ തോന്നി.... എന്തോ ഓർത്ത് അവൻ എഴുനേറ്റു  റോണിയെ വിളിച്ച്

എന്താ പപ്പ

മോനെ പപ്പെടെ അടുത്ത് വന്നിരിക്ക്... പപ്പക്കു കുറച്ച് സംസാരിക്കണം.

റോണി ഒന്ന് മടിച്ച് നിന്നിട്ട്. പപ്പയുടെ അടുത്തായി കട്ടിലിൽ വന്നിരുന്നു.  സെബി പറഞ്ഞ് തുടങ്ങി...

മോനെ പപ്പാക്ക് അറിയാം മോന് പപ്പയോട് ദേഷ്യം ആണന്നു. പപ്പ അറിഞ്ഞൊണ്ട് അല്ല.... കുടിച്ചത് കൊണ്ട് പറ്റി പോയതാണ്.... മോൻ്റെ മമ്മി നല്ലവളാ.... മോൻ പപ്പ പറഞ്ഞത് ഒന്നും മനസ്സിൽ വച്ചിരിക്കരുത്... എല്ലാം മറക്ക് മോനെ....പപ്പായോട് മോൻ ക്ഷമിക്കൂ... സെബിയുടെ കണ്ണുകൾ  നിറഞ്ഞൊഴുകി..... റോണി ഒന്നും പറഞ്ഞില്ല.... പപ്പയെ ഒന്ന് നോക്കി  ഒന്നും പറയാതെ എഴുനേറ്റു പോയി.... സെബിക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു...  അവൻ എന്ത് ചെയ്യും എന്ന് ഓർത്തു കുറേ നേരം അങ്ങനെ തന്നെ ഇരുന്നു.  പിന്നെ ഒരുങ്ങി ജ്യോതിയുടെ ഹോസ്റ്റലിൽ എത്തി.... എങ്ങനെയും സെലിനൊട് സംസാരിക്കണം. .... അവൾക് മനസ്സിലാകും എന്നെ....... .അവൾക് എന്നെ തള്ളി പറയാൻ പറ്റില്ല...... ഇത്രയും   വർഷത്തിനിടയിൽ ഒരിക്കലും ഞാൻ അവളെ വേദനിപ്പിക്കാൻ ശ്രെമിച്ചിട്ടില്ല....അവൾക് അറിയാം എന്നെ.

ഹോസ്റ്റലിൻ്റെ ഗേറ്റിൽ എത്തി ജ്യോതിയെ വിളിച്ച്.... അപ്പോഴാണ് അവൻ  ഓർത്തത് തന്നെ ...അവർ ഓഫീസിൽ നിന്നും വരാൻ സമയം ആയില്ല എന്നു. ...അവൻ വെയ്റ്റ് ചെയ്തു.... എന്തായാലും സെലിയെ നേരിട്ട് കാണാമല്ലോ..... എന്നെ കണ്ടാൽ അവളുടെ മനസലിയും....

സെലിയുടെ കാർ ഹോസ്റ്റൽ പാർക്കിങ്ങിൽ വന്നു നിന്നു... സെലിയു ജ്യോതിയും അതിൽ നിന്നിറങ്ങി ഹോസ്റ്റൽ ലക്ഷ്യമായി നടന്നു.... വെളിയിലെ ബഞ്ചിൽ ഇരുന്നു സെബി അവരെ നോക്കി....

സെബിയെ കണ്ടപ്പോഴുള്ള സെലിയുടെ മുഖഭാവം കണ്ടപ്പോഴേ മനസിലായി ജ്യോതി അവളോട് പറഞ്ഞിട്ടില്ല ഞാൻ വെയ്റ്റ് ചെയ്യുന്ന കാര്യം.

സെബി അവരുടെ അടുത്തേക്ക് നടന്നു ചെന്ന്.... ജ്യോതിയുടെ മുഖത്ത് ഒരു ദയനീയ ചിരി ഉണ്ടായിരുന്നു... സെലി അവനെ ഒന്ന് നോക്കിയത് പോലും ഇല്ല....

ഹായ് സിബിച്ചൻ....കുറേ നേരം ആയോ വന്നിട്ട്....

ഇല്ല.... ആര മണിക്കൂർ....

വരൂ.... വിസിട്ടർസ് റൂമിൽ ഇരിക്കാം...

അവരു മൂന്നൂം അവിടേക്ക് നടന്നു അപ്പോഴും സെലി അവനെ ഒന്ന് നോക്കുന്നു പോലും ഇല്ലായിരുന്നു.

സെബി ഓർത്തു രണ്ട് ദിവസം കൊണ്ട് അവള് ആകെ മാറി പോയി.... കണ്ണുകളിൽ  കൺമഷി പോലും  ഇല്ല.... അങ്ങനെ അവളെ കണ്ടത് എന്നാണ് എന്ന് പോലും സെബിക്ക് ഓർമ ഇല്ല....  നല്ല ക്ഷീണം ഉണ്ട് മുഖത്ത്.... ഉറക്കം ഇല്ലാതെ ക്ഷീണിച്ച് കുഴിഞിരുന്നു   അവളുടെ ഉണ്ട കണ്ണുകൾ. സെബി അവളെ ഒന്ന് ചേർത്ത് പിടിക്കാൻ കൊതിച്ചു.... പക്ഷേ അവള് എങ്ങനെ പ്രതികരിക്കും എന്ന്  അറിയില്ല......

വിസിട്ടെർസ് റൂമില് എത്തിയപ്പോൾ സെലി റൂം കഴിഞ്ഞ് മുകളിലേക്ക് പോകാൻ തുടങ്ങി... ജ്യോതി അവളുടെ കയ്യിൽ പിടിച്ച് നിർത്തി..... അവള് ജ്യോതിയെ ഒന്ന് രൂക്ഷമായി നോക്കി. ഒന്നും പറയാൻ വയ്യാതെ ജ്യോതി അവളുടെ കൈ വിട്ടു.... സെബിക്ക് മനസിലായി അവള് സംസാരിക്കാൻ നിൽക്കില്ലാ എന്ന്.... സെബി അവളെ വിളിച്ചു...

സെലി.... ഒരു രണ്ട് മിനിറ്റ് ഒന്ന് നില്ല്.... ഞാൻ സംസാരിച്ചിട്ടു  വിട്ടേക്കാം.

അവള് സെബിയുടെ മുഖത്തേക്ക് നോക്കി.... എനിക്ക് ആരോടും ഒന്നും സംസാരിക്കാനും ഒന്നും കേൾക്കാനും ഇല്ല.  ഞാൻ ഇവിടെ ഉള്ളത് തന്നെ ജ്യോതിക്ക് ബുദ്ധിമുട്ടാണ്. ഇനി ബാക്കി ഉള്ളവർ കൂടി എൻ്റെ പേരും പറഞ്ഞ് അവളെ ബുദ്ധിമുട്ടിക്കരുത്. അവള് എൻ്റെ കൂട്ടുകാരിയാണ്.... മറ്റാരും അതിൽ അവകാശം പറഞ്ഞ് വരണ്ട. അവളുടെ മുഖം അവളുടെ  മനസ്സ് പോലെ  ഉറച്ചത് ആയിരുന്നു....

അവള് വീണ്ടും പോകാൻ തുടങ്ങിയപ്പോൾ സെബി അവളുടെ കയ്യിൽ പിടിച്ചു.... സെലിൻ അവനെ കത്തുന്ന കണ്ണോടെ  ഒന്ന് നോക്കി...

വേശ്യകളെ കടന്നു പിടിക്കുന്നത് നിങ്ങളെ പോലുള്ള മാന്യന് ചേർന്നതല്ല......

പെട്ടന്ന് പൊള്ളിയത് പോലെ സെബി അവളുടെ കൈ വിട്ടു.... വീണ്ടും അവൻ്റെ കണ്ണുകൾ നിറഞ്ഞു.... സെലി അത് കണ്ട് എങ്കിലും കാണത്ത പോലെ റൂമിലേക്ക് നടന്നു പോയി.... സെബി തളർന്നു അവിടെ ഇരുന്നു.

ഇതെല്ലാം കണ്ട് ജ്യോതി എന്ത് പറയണം എന്ന് അറിയത് നിന്നു.

റൂമിൽ എത്തിയ സെലിയുടേ കണ്ണുകളും നിറഞ്ഞ് ഒഴുകി.... അവള്  അവളുടെ കൈത്തണ്ടയിൽ തന്നെ നിഖം കുത്തി ഇറക്കി.... പക്ഷേ അവൾക് വേദനിച്ചില്ല.

സെബി വീട്ടിൽ ഇല്ലല്ലോ എന്നോർത്ത് അവള് അമ്മക് ഫോൺ ചെയ്തു്....

ഹലോ അമ്മ ഞാൻ സെലിൻ ആണ്.....റോണി എങ്ങനെ ഉണ്ട്. സ്കൂളിൽ പോയോ..

പോയി മോളെ... നീ എപ്പഴാ വരുന്നത്..

ഞാൻ രണ്ട് ദിവസത്തിനകം വരും ഒരു ഫ്ലാറ്റ് കിട്ടിയാൽ ഉടനെ...

മോളെ എനിക്ക് നിന്നോട് കുറച്ച് കാര്യം പറയാൻ ഉണ്ട്

സെബിയുടെ കാര്യം ആണെങ്കിൽ എനിക്ക് കേൾക്കണ്ട അമ്മ....

അല്ല .... സെബിടെ കാര്യം ഞാൻ എന്ത് പറയാൻ ആണ്.... അവനെ കുറിച്ച് എന്നെക്കാൾ നന്നായി നിനക്കറിയാം പിന്നെ എന്താ....

ഞാൻ പറയാൻ വന്നത് .... നീ ഫ്ലാറ്റ് എടുത്താലും ഞാൻ യാതൊരു കാരണവശാലും നിൻ്റെ കൂടെ വരില്ല താമസിക്കാൻ.... ഞാൻ ഇല്ലാത്തിടത്ത്  ഞാൻ റോണി മോനെയും വിടില്ല.... സെബി ചെയ്തത് ശെരി എന്നല്ല അമ്മ പറയുന്നത് പക്ഷേ അവനെ ഞാൻ വിട്ട് വരില്ല... ഒരു മകനെ പോലെ ആണ് അവൻ എന്നെ നോക്കുന്നത് അപ്പോൾ ഒരു വിഷമം വരുമ്പോൾ ഞാൻ അവൻ്റെ അമ്മ ആയി കൂടെ ഉണ്ടാകണം. അവനെ എനിക്ക് തള്ളി കളയാൻ പറ്റില്ല മോളെ.

അപ്പോ..... അപ്പോ... അമ്മക്ക് ഞാൻ  ആരുമല്ല?? എനിക്ക് വിഷമം ഇല്ലെ?? ഞാൻ ഒറ്റക്കല്ലെ??

ആണ് മോളെ.... എനിക്കറിയാം നിൻ്റെ അവസ്ഥ..... നീ എൻ്റെ മോളാണ്. നിനക്കറിയാം അമ്മേടെ മനസ്സ്. പക്ഷേ അവൻ .....അവനു ആരും ഇല്ലാതെ പറ്റില്ല..... നിന്നെ പോലെ അല്ല അവൻ... മോളെ നീ തിരിച്ച് വാടി.....ഒന്ന് ക്ഷമിക്കൂ നീ അവനോട്.... അവനല്ല ....അവൻ്റെ ഉള്ളിലെ മദ്യം ആണ് നിന്നോട് അന്നു സംസാരിച്ചത്....

മദ്യത്തിന്  ഓർമ ഇല്ല അമ്മ അത് പറഞ്ഞത് സെബിടെ മനസ്സിൽ ഉള്ള കാര്യം ആണ്. അത്രെയും കര്യങ്ങൾ മനസ്സിൽ ഉണ്ടായിരുന്നല്ലോ അമ്മാ...... ഇനിയും  എന്തൊക്കെ ഉണ്ട് എന്ന് ആർക്കറിയാം.... അത്രയും വഞ്ചന.... എനിക്കാവില്ല അമ്മ..  ഈ വർഷങ്ങൾ സെബി അഭിനയിക്കുക അല്ലായിരുന്നു എന്ന് പറയാൻ പറ്റുമോ

സെലിയുടെ ശബ്ദം മാറി.... അമ്മ അറിയാതിരിക്കാൻ അവള് ടോപ്പിക്ക് മാറ്റി...

റോണി പഠിക്കുന്നുണ്ടോ അമ്മ....

ഉണ്ട് മോളെ.... അവൻ ആരോടും ഒന്നും പറയുന്നില്ല.... ഒരിക്കൽ പോലും നിന്നെ കുറിച്ചും ഒന്നും പറഞ്ഞില്ല... അവനും വിഷമം ഉണ്ട്.... സെബി അവനോട് കുറേ സംസാരിച്ചിരുന്നു.....   അന്നും അവൻ ഒന്നും പറഞ്ഞില്ല.... റൂമിൽ കതകടച്ചു ഇരുന്നു.....11 വയസ്കാരന് അതിൽ കൂടുതൽ എന്ത് മനസ്സിലാവും. സെബി ഇവിടെ ഇല്ല... എവിടെയോ പോയി.....

ഹൂം.... ഇവിടെ വന്നിരുന്നു...

വന്നോ..... എന്ത് പറഞ്ഞു?

ഒന്നുമില്ല അമ്മ.... ജ്യോതിയെ കണ്ടിട്ട് പോയി.

ശെരി മോളെ... നീ എല്ലാം മറന്ന് വരാൻ നോക്ക്..... ഹോസ്റ്റൽ ആഹാരം ഒന്നും നിനക്ക് പിടിക്കില്ല.... അമ്മ ഇന്ന് നിനക്ക് ഇഷ്ടം ഉള്ള ഉള്ളി തീയൽ ഉണ്ടാക്കി...

അവളുടെ മുഖത്ത് ഒരു ദുഃഖത്തിൽ പൊതിഞ്ഞ പുഞ്ചിരി വിരിഞ്ഞു..... അമ്മക്ക് ഇപ്പോഴും ആഹാരത്തിൻ്റെ ഓർമ ആണ്.... ശരി അമ്മ.... ഞാൻ വെക്കട്ടെ.....

ശരി സെലിൻ...

ഫോൺ വച്ചു കഴിഞ്ഞ് അവള് കുറേ നേരം കരഞ്ഞൂ.... അപ്പോഴാണ്  അവള് ഓർത്തത്  ജ്യോതി ഇതുവരെ വന്നില്ല. സെബി അവളോട് എല്ലാം പറയുക  ആയിരിക്കും.... പറയട്ടെ.... അമ്മ പറഞ്ഞത് ഓർത്ത് അവൾക് നല്ല വിഷമം തോന്നി. റോണിയെ കാണാനും കൊതി ഉണ്ട്... പക്ഷേ അവനെ വിളിക്കാൻ ഒരു പേടി ഇനി അവൻ എന്നെ തെറ്റിദ്ധരിക്കും എങ്കിൽ അത് താങ്ങില്ല..... ഡ്രസ്സ് പോലും മാറാതെ അവള് കട്ടിലിൽ കിടന്നു....ഇനി എന്ത് എന്ന ചിന്തയിൽ....

സെബി അവനു അറിയാവുന്ന കര്യങ്ങൾ എല്ലാം ജ്യോതി ചോദിച്ചപ്പോൾ പറഞ്ഞു.... അവൻ വേശ്യാ എന്ന് വിളിച്ചത് ഒഴിച്ച്.... അത് പറയാൻ ഉള്ള ധൈര്യം അവനു ഇല്ലായിരുന്നു എല്ലാം കേട്ട് കഴിഞ്ഞ് ജ്യോതിക്ക് മനസിലായി.... സെലിൻ ഇനി അത്ര എളുപ്പം തിരിച്ച് പോകില്ല.  അവളുടെ മനസ്സിന് എറ്റ മുറിവിൻ്റെ ആഴം അവൾക് മനസിലായി.

സെബിച്ചായ...... ഇത് ഞാനോ  സ്ബിച്ചായനോ  വിചാരിച്ചാൽ സോൾവ് അകുന്ന വിഷയം അല്ല.....

എനിക്കറിയാം..... അവളില്ലതെ എനിക്ക് സാധിക്കുന്നില്ല..... ഞങൾ തമ്മിൽ കണ്ടുമുട്ടിയിട്ട് ഇപ്പൊൾ 15 വർഷം ആകുന്നു.... പക്ഷേ ഇന്നും അവള് എൻ്റെ ആത്മാവാണ്.... അവള് ഇത് വിശ്വസിക്കാൻ പ്രയാസം ആണ്... പക്ഷേ അതാണ് സത്യം.

വിഷമത്തോടെ ആണ്  സെബി അവിടെ നിന്നും പോയത്....

ജ്യോതി തിരിച്ച് വന്നപ്പോൾ സെലിൻ    കട്ടിലിൽ കിടക്കുന്നു... കണ്ണ് തുറന്നിരുന്നു എങ്കിലും അവള് ഒന്നും കാണുന്നില്ല .....

ജ്യോതി വന്നു സെലിനേ വിളിച്ചു....

സെലി കരഞ്ഞ് കൊണ്ട് അവളെ കെട്ടിപ്പിടിച്ചു....

എനിക്ക് ആവില്ല ജ്യോതി ക്ഷമിക്കാൻ.... എൻ്റെ മോൻ ആണ് എനിക്ക് നഷ്ടം ആയത്... മിനിറ്റിനു നാൽപത് പ്രാവശ്യം എന്നെ വിളിക്കുന്ന റോണി ഇന്ന് വരെ  വിളിച്ചില്ല.... ഞാൻ  അമ്മയെ വിളിച്ചപ്പോൾ  അവൻ ഫോൺ എടുത്തും ഇല്ല.... അവൻ വിശ്വസിച്ചു കാണും.... പറഞ്ഞവന് തെറ്റ് മനസിലായി സോറി പറഞ്ഞു .... കഴിഞ്ഞല്ലോ.... അതിൻ്റെ ഇനി ഉള്ള ഭലം ഞാൻ അല്ലേ അനുഭവിക്കുന്നത്.അമ്മ കൂടി എൻ്റെ കൂടെ വരാൻ തയാറല്ല....  ഞാൻ ആരും ഇല്ലാതെ ആയി.

സാരമില്ല..... സെലി....എല്ലാം ശരി ആകും....ഞാൻ സംസാരിക്കാം റോണി മോനോട്...... നീ  സമധാനിക്ക്..... ഞാൻ സെബി ചെയ്തത് ശരി ആണന്നു പറയുന്നില്ല...പക്ഷേ നമ്മൾ പെണ്ണുങ്ങൾ വേണ്ടെ ക്ഷമിക്കാൻ.... കുടിച്ച്  തെറി പറയുന്നത്  മിക്ക വീട്ടിലും ഉള്ളതല്ലേ..... നീ മറക്കെടി.... നിൻ്റെ കുടുംബ ജീവിതം ഓർത്ത്...

എനിക്ക് സാധിക്കില്ല....പെണ്ണ് ആയത് കൊണ്ട് അഭിമാനം ഇല്ലാതെ ആകില്ല....

സെലി വീണ്ടും എന്തോ ഓർമകളിൽ   ആയിരുന്നു..... ജ്യോതി അവളെ അവളുടെ ഓമകളുടെ കൂടെ ഒറ്റക്കുവിട്ട്

വീട്ടിൽ എത്തി വിഷമിച്ച് സെലിയുടെ ഒരു ഷാളും മുഖത്തോടെ ചുറ്റി.....കണ്ണടച്ച് കിടന്നപ്പോൾ ആണ് എന്തൊക്കെയോ കുളിരുള്ള ഓർമ അവൻ്റെ നെഞ്ചിലൂടെ കടന്നു പോയി..... അന്ന് സെലി ഗർഭിണി ആയപ്പോൾ അവളെ പിരിയൻ വയ്യാത്തത് കൊണ്ട് എല്ലാവരോടും അവൾക് ലീവ് കുറവാണ് എന്നു കള്ളം   പറഞ്ഞു അവളെ നാട്ടിൽ വിടാതെ ഇവിടെ തന്നെ നിർത്തിയ കാര്യം ഓർത്ത് അവനു ചിരി വന്നു.... പലപ്പോഴും അവള് അത് പറഞ്ഞു കളി ആക്കും ..... അപ്പോഴെല്ലാം പറഞ്ഞു അതിനെന്താ..... എനിക്ക് ഒറ്റക്ക് നിക്കൻ പറ്റില്ല.... നീ കൂടെ വേണം..... അത് പറയാൻ ഞാൻ എന്തിനാ മടിക്കുന്നെ..... അ ഞാൻ ആണ്...... എൻ്റെ സെലി ഇല്ലാതെ.....  സെബിയുടെ ഫോൺ റിംഗ് ചെയ്തൂ.... റിംഗ് ടോൺ കേട്ടപ്പോൾ ഒന്ന് ഞെട്ടി....

ഇത്.... ഇത് ... സെലിടെ റിംഗ് ടോൺ ആണല്ലോ..... തോന്നിയത് ആണോ.... ആകാം.... അല്ല .... സെലി തന്നെ ആണ്. അവളുടെ ഫോൺ കോൾ....അവൻ ഫോൺ ഇരുന്ന ടെബിലിന് അടുത്തേക്ക് ഓടുക ആയിരുന്നു.

ഹലോ...... സെലി....

(തുടരും)കുയിൽ പെണ്ണ്.18

കുയിൽ പെണ്ണ്.18

4.4
5941

ഹലോ സെബി.... എനിക്ക് അത്യാവശ്യമായി ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. ഞാൻ എന്തായാലും എന്നും ഇ ഹോസ്റ്റലിൽ താമസിക്കാൻ ഉദ്ദേശിക്കുന്നില്ല. ഒരു ഫ്ലാറ്റ് വാടകക്ക് എടുത്ത് അമ്മയെയും മോനെയും അങ്ങോട്ട് കൊണ്ട് പോകാന് ആണ് തീരുമാനം.....റോണിയൊട് ഞാൻ ഒന്നും പറഞ്ഞില്ല.... അമ്മ ഉണ്ടെങ്കിൽ അവൻ വരും എന്നാണ് എൻ്റെ വിശ്വാസം. പക്ഷേ അമ്മ....... എന്ത് പറ്റി അമ്മക്ക്? ശാന്തമായി ആണ് സെബി ചോദിച്ചത് അമ്മയോട് ഇന്നു ഞാൻ സംസാരിച്ചു അമ്മ സെബി ടെ അടുത്ത് നിന്ന് വരില്ല എന്നാണ് പറയുന്നത്..... അത് കടപ്പാടുകൾ ഓർത്തിട്ടാകും..... എങ്ങനെ ആയാലും അമ്മ എൻ്റെ ആണല്ലോ.... അപ്പോ അന്യരുടെ കൂടെ എന്തിന് നിൽക്കണം....