Aksharathalukal

♥️💓LISHAQ ISHQ 💓♥️ PART -13



റൂമാകെ തല കീയായിട്ടാണ് കിടക്കുന്നത്. കട്ടിൽ ഉണ്ട് ബെഡിനു മുകളിൽ, ഒയിഞ്ഞു കിടക്കുന്ന അലമാരയും ഷേൽഫും  ഡ്രസ്സ് എല്ലാം നിലത്ത് ചിതറി കിടക്കുന്നു,
മുകളിൽ നിന്ന് പുസ്തകങ്ങൾ നിലത്തേക്ക് വിയുന്നത് കണ്ട് ആഷി നോട്ടം അങ്ങോട്ട് മാറ്റിയതും റേക്കിന് മുകളിൽ നിന്ന് മുപ്പത്തി ഒക്കെ വലിച്ചു വാരിയെറിയുന്നു.

ഇവൾക്ക് എന്താ തലക്കു വെളിവ് ഇല്ലേ...
റൂം അസ്സൽ ആക്രികടയായിക്ക്...
ബാൽക്കണി വാതിൽ ചാരിയിട്ടെയോളു...
ഞമ്മൾ അകത്തേക്ക് കാൽ എടുത്ത് വെച്ചതും തലയിൽ അവളെറിഞ്ഞ പണ്ടാര കെട്ട് വീണതും ഒരുമിച്ചായിരുന്നു...
തല ഉയിഞ് കൊണ്ട് അവളെ നോക്കിയതും ആള് ഇതോനും അറിയാതെ എന്തോ ഓടുകത്ത തിരച്ചിലാണ്...


സൂക്ഷിച്ച് നടന്നിലെൽ അവള് തലയിൽ വല്ല കരിങ്കല്ലും തള്ളി ഇടും എന്ന് ഉളളത് കൊണ്ട് അവള് എറിയുന്ന ഓരോന്നും ക്യാച്ച് പിടിച്ച് മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുമ്പോയാണ് അവളെറിഞ്ഞ കവറ് തല കീയായി ആഷിയുടെ തലയിൽ വന്ന് വീണത്...
കവറിൽ നിന്ന് വന്ന പൊടി മൂക്കിലേക്ക് കയറിയതും ആഷി തുമ്മി....

പെട്ടന്ന് അവൻ വാ പോത്തി അവളെ നോക്കി... അവള് അവനെ ഒന്ന് നോക്കി .വീണ്ടും കോഴിയെ പോലെ ചികയാൻ തുടങ്ങി...
ഇവൾക്ക് കണ്ണും കാണാതെ ആയോ...😧



അന്ന് വീട്ടിൽ എത്തി കുളിച്ച് ഇറങ്ങിയപ്പഴാണ് ബാഗിൽ കുടുങ്ങി കിടക്കുന്ന ഒരു ചെറിയ കവർ കണ്ടത്, എന്താ എന്ന് എടുത്ത് നോക്കുന്നതിന് മുമ്പ് കാക്ക വന്നു...

പിന്നേ ആ ഒരു മരവിപ്പിൽ എല്ലാം എങ്ങോട്ടോ വലിച്ചെറിഞ്ഞു... ഉപ്പ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവളുടെ കയ്യിൽ നിന്ന് മിസ്സായ പെൻഡ്രൈവ് തന്നെയായിരികും അതിൽ...... എവിടേക്കാണ് വലിച്ചെറിഞ്ഞത് ഒരു പിടുത്തവും ഇല്ല...
ഇനി അവള് വന്ന് ചോദിച്ചാൽ എന്ത് പറയും അവള് വരുന്നതിന് മുമ്പ് എങ്ങനെ എങ്കിലും തപ്പി കണ്ടെത്തണം..

ഓരോന്ന് ആലോചിച്ച് എല്ലാമൂലയും തപ്പുമ്പോയാണ്.. ആശിയെ മുന്നിൽ കണ്ടത്... അല്ലെൽ തന്നെ മനുഷ്യൻ്റെ സമാധാനം പോയിരിക്കുകയാണ് അപ്പോയാണ് അവൻ്റ വരവ് .തപ്പുന്നത് ഒന്നും ,മുന്നിൽ കാണുന്നത് വേറെ ഒന്നും....
തലക്കു ഒരു തട്ട് കൊടത്ത് വീണ്ടും താപ്പാൻ തുടങ്ങി...


കർഷകൻ തുടങ്ങി ഒരു എജ്ഞിനിയറിന് വരെ ജോലിക്ക് പോകാനുള്ള സാധന സാമഗ്രികളുണ്ട് ഇവളുടെ റൂമിൽ എന്ന് അറിഞ്ഞതും ആഷിയുടെ സകലമാന കിളിയും കൂടും വിട്ട് പറന്നു പോയി.
ഇതെന്ത് സാധനമാണ് പടച്ചോനേ.... ഇതൊക്കെ കൊണ്ടാണോ ഇവള് കിടന്ന് ഉറങ്ങാർ 
പെട്ടോന്നാണ് അവളുടെ ഫോൺ കൂമ്പാരങ്ങൾക്ക് അടിയിൽ നിന്ന് റിങ് ചെയ്തത്...

ആഷി വേഗം ഡ്രസ്സിംഗ് റൂമിൽ കയറാൻ നിന്നതെ ഓർമയുള്ളു... വാതിൽ തുറന്നതും.... കുത്തി തിരികി വെച്ച പലതും അവൻ്റെ മേലെ കൂടെ വീണു.... 
ഒരു റൂം മുയുവൻ അവള് നിറച്ചു വെച്ചിരിക്കുന്നു..😱😱😱
ഒളിച്ച് നിൽകാൻ പൊയ ആശിക്ക് എന്തായാലും നന്നായി
മലർന്ന് കിടന്നു ഒളിക്കാൻ പറ്റി....

ലിയ റേക്കിൽ നിന്ന് ഇറങ്ങി എല്ലാം വകഞ്ഞു മാറ്റി    ബാഗിൽ നിന്ന് ഫോൺ എടുത്തു...

ന്താടി അനക്ക് ഉറക്കമില്ലെ.. എടുത്തപാടെ ലിയ അവളോട് ചോദിച്ചു...

ഹി... ഉറക്കം വരുന്നില്ല, ഒരു കാര്യം അറിയാഞ്ഞിട്ട് 

എന്തോന്ന് അറിയാൻ 

നിനക്ക് ബാഗ് കിട്ടിയില്ലേ...

ഇല്ല...

ഹെ...

കിട്ടാതെ എങ്ങനെയാടി പോത്തെ.. ഞാൻ ഫോൺ എടുക്കുക...

ഹി... ഹി..

ഇതറിയാൻ അല്ല നീ വിളിച്ചത് എന്ന് എനിക്കറിയാം... വേഗം കാര്യം പറയാൻ നോക്ക്..

അത് പിന്നേ... അനുക്ക ബാനുവിനെയും കൊണ്ട് 
ഹോസ്പിറ്റലിൽ പോയില്ലേ....

അതേ, ന്തെ....

അല്ല... ബാനു പറഞ്ഞത് വെച്ച് നോക്കുമ്പോൾ 3 പിരീഡ് എങ്കിലും നീ ക്ലാസിൽ കയറേണ്ടത് അല്ലേ...

അതെ..
അതിന്.....

അല്ല ,ആഷി എവിടേക്ക നിന്നെ  കൊണ്ട് പൊയത്...
അവളുടെ ചോദ്യത്തിൻ്റെ പോക്ക് എവിടേക്കാണ് എന്ന് ലിയക്ക് ഊഹിക്കാവുന്നതേയുള്ളൂ....


ഹണിമൂൺ ആഘോഷിക്കാൻ എന്തേ...


ഉച്ചക്കോ...


അതെ ഞങൾ ഒന്ന് വെറൈറ്റി ആകിയതാ.... എന്തേ...
ഒന്ന് വെച്ചിട്ട് പൊടി.... അവളെ ഒരു...


എന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു...


എന്ത്....


ഒന്നും അറിയാത്ത പോലെ... പറ എങ്ങനെ ഉണ്ടായിരുന്നു


എന്ത് എന്ന് പറ കുരിപ്പെ...


ഹണിമൂൺ...


ഇവളെ ഇന്ന് ഞാൻ...


എൻ്റെ വായയിൽ ഇരിക്കുന്നത് കേൾക്കണ്ട എങ്ക്ൽ വെച്ച് പൊയ്ക്കോ ... അവളെ ഒരു.. ഹണിമൂൺ...
അവൾക്കറിയില്ലല്ലോ ഇന്ന് നടന്നത് ഒന്നും....
കണ്ടറിഞ്ഞ് അവള് ഫോൺ കട്ട് ചെയ്തു പോയി.

ഫോൺ അവിടെ വെച്ച് വീണ്ടും റേക്കിന് മുകളിൽ കയറാൻ നിന്നപ്പോയാണ് തുറന്ന് കിടക്കുന്ന ബാൽക്കണി വാതിൽ അവളുടെ കണ്ണിൽ ഉടക്കിയത്...
ഇതിപ്പോ എങ്ങനെ തുറന്നു... പതിയെ പുറത്തേക്ക് തലയിട്ടു നോക്കി ആരുമില്ല എന്ന് ഉറപ്പിച്ച് ഡോർ ലോക്ക് ചെയ്തു തിരിഞ്ഞതും... തുറന്ന് കിടക്കുന്ന ഡ്രസ്സിംഗ് റൂം 
കണ്ടത്.. ഇതോക്കെ ഞാൻ അടച്ചിരുന്നല്ലോ... ഇതെങ്ങനെ തുറന്നു...


മുന്നിലുള്ള സാധന സാമഗ്രികൾ വകഞ്ഞു മാറ്റി
മുന്നിൽ കുന്ന് കൂടിയിരിക്കുന്ന ഡ്രസ്സിലേക്ക് നോക്കി ഒന്ന് തല ചൊറിഞ്ഞ് എല്ലാം പോക്കി അങ്ങോട്ട് തന്നെ തിരിക്കാൻ നിന്നപ്പോയാണ് എല്ലാം താനേ ഇളകുന്നത് കണ്ടത്.....


ആ.............. ഭൂതം..... ഉമ്മാ.............🥺 എന്നലറി 
ഡോർ തുറന്ന് തായേക്ക്  ഓടാൻ നിന്ന അവളെ അസി വന്ന് പിടിച്ച് വെച്ചു ...


എ   ....എന്താ ഡീ....
അവളുടെ വെപ്രാളം കണ്ട് അവന് ചോദിച്ചു....


ഭൂ....  ഭൂതം....

എന്ന് അവള് പറയുന്നത് കേട്ടതും അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി...

എന്ത്....

അവളെ കളിയാക്കി കൊണ്ട് അവന് വീണ്ടൂം ചോദിച്ചു


പ്രേതം.... എന്ന്....


എവിടെ..


റൂമിൽ...


നിൻ്റെ റൂമിൽ പ്രേതം... ഒന്ന് പോടി.... എവിടെ വന്നെന്ന് പറഞ്ഞാലും നിന്നെ ഒക്കെ കണാൻ അവർ അറിയാതെ കൂടെ വരില്ല...


അവളുടെ വാകിൻ യാതൊരു വിലയും കൊടക്കതെയുള്ള അവൻ്റെ സംസാരം കെട്ടതും അവൾക്ക് ദേശ്യം വന്നു...


അങ്ങനെയാണോ എന്നാ വാ കാണിച്ച് തരാം... എന്നും പറഞ്ഞ് അവനെ റൂമിലേക്ക് കയറ്റാൻ നിന്നതും അവൻ വാതിൽ പടിയിൽ പിടി മുറുക്കി....


ഓഹോ എന്നെ പറഞ്ഞ നിനക്കും പേടി ആണല്ലേ....


എന്താടി ഇത്.. ഇവിടെ വല്ല ഉരുൾ പൊട്ടലും നടന്നോ..... ഇതിൻ്റെ ഉള്ളിൽ പ്രേതം വരെ വരാൻ മടിക്കും....
പാതിരക്ക് മനുശ്യനെ പേടിപ്പികാൻ...
മര്യാദക്ക് ഇതൊക്കെ അടക്കി വെച്ചോ വേഗം.
ഞാൻ വരുമ്പോ ഈ കോലത്തിൽ കാണരുത്...
കോലം കെട്ട റൂം നോക്കി കൊണ്ട് അസി പറഞ്ഞു.


ഈ പാതിരക്ക് നി  എവിടെ പോകുന്നു....


എനിക്ക് ഒരു ആർജൻ്റ് മീറ്റിങ് ഉണ്ട്...


പിന്നേ ഈ നട്ടുച്ചക്കോ...
അവനെയാക്കി കൊണ്ട് അവള് ചോദിച്ചു 


അതെ എന്നെ പോലെയുള്ള ആളുകൾക്ക് എപ്പോഴും മീറ്റിങ്ങ് ഉണ്ടാവും അത് നിന്നെ പോലെയുള്ള ലോകൽസിൻ പറഞ്ഞാല് മനസ്സിലാവില്ല...


ഓഹോ.. ഒരു പെങ്ങളന്ന നിലയിൽ നി ഇപ്പൊ ഇവിടെ പോക്കുന്നു എന്ന് എനിക്ക് അറിഞ്ഞേ പറ്റൂ...
വല്ല തരികിട കേസും അണോടാ...


ഒന്ന് പൊടി.... ഈ അസി അതരക്കാരനല്ല 


പിന്നെ.. നീ എന്തിനാ പോകുന്നത് ,


ശ്രദ്ധിച്ച് കേട്ടോ... ഇന്ന് ചെങ്കോട്ടക്ക് അടുത്ത് ഒരു ഭീകരാക്രമണം നടന്നു അവിടെയാകെ പ്രശ്നമാണ് അവിടെ ഞാൻ ചെന്നിട്ട് വേണം എല്ലാമൊന്ന് സേറ്റാക്കാൻ...

അവൻ പറഞ്ഞത് കേട്ട് വായയും പൊളിച്ച് നില്ക്കുന്ന ലിയയെ നോക്കി അവനോന്ന് ഇളിച്ചു...

ഓ അപ്പോ അങ്ങനെയാണ് കാര്യങ്ങൾ.. നി ചെന്നിട്ട് വേണ്ടി വരും അടിയന്തരാവസഥ പ്രഖ്യാപിക്കാൻ ല്ലെ..


അതെ അതെ... മനസിലായി അല്ലേ..😎😌


പിന്നെ.. നന്നായി മനസിലായി...


അല്ല നി റൂം തല കിയായി മറിച്ചതിൻ്റെ ഉദേശം അങ് കിട്ടിയിരുന്നെൽ എനിക്കങ് പോകാമായിരുന്നു..

ചെങ്കോട്ടയിൽ നടന്നതിൻ്റെ  കുറച്ച് ഭാഗം എൻ്റെ റൂമിലായിരുന്നു...

അതേ നാണയത്തിൽ മറുപടി പറഞ്ഞതും അവൻ ഒന്ന് തലകുലുക്കി ഇറങ്ങി പോയി...

അവൻ പോയതും അവള് റൂമിലേക്ക് ഒന്ന് എത്തി നോക്കി
എല്ലാം പഴയപടി തന്നെ കിടക്കുന്നുണ്ട്...
ഇനി തോന്നിയതാണോ......

അങ്ങനെ വരാൻ വഴി ഇല്ലല്ലോ...

കുന്ന് കൂടി നിൽകുന്ന വസ്ത്രത്തെ എല്ലാം കോരി എടുക്കാൻ നിന്നാപോയാണ് അത് വീണ്ടും അനങ്ങുന്നത്
അവള് കണ്ടത്....

ഉമിനീർ ഇറക്കി കൊണ്ട് അവള് ജനൽ കമ്പിയിൽ മുറുക്കി പിടിച്ചു...
പടച്ചോനെ വസ്ത്രം ധരിക്കുന്ന പ്രേതം ആണല്ലോ...


ടിം ടിം......


പേടിച്ചു വിറച്ച് നിൽകുമ്പോയാണ് ആരോ കോളിങ് ബെൽ അടിച്ചത്ത്...


ക്ലോകിലേക്ക് നോക്കിയപ്പോ 12 മണി കയിഞ്ഞു
ഈ നേരത്ത് ഇതാരാണ്....


ച്ച്... ചിം....
 

വസ്ത്രങ്ങൾക്ക് ഉള്ളിൽ നിന്ന് 
തുമ്മുന്ന ഷബ്ദം കേട്ടതും ലിയ റൂം വിട്ട് തയോട്ടോടി
പ്രേതം തുമമാറുണ്ടോ....


ടിം ടിം...


വീണ്ടും കോളിങ് ബെൽ അടിച്ചതും ലിയ ഉമ്മാടെ റൂമിലേക്ക് പോയി...


ഉമ്മാ ഒന്ന് വന്നെ..... പ്രേതം വിളിക്കുന്നു....
വെപ്രാളത്തിൽ അവള് പറഞ്ഞൊപ്പിച്ചു..


എന്ത്...


അല്ല ആരോ വിളികുന്നു


ഇപ്പോയോ...


ആ വാ...


നി നോക്ക് .. ഞാൻ വരാം..
ഉറക്കപ്പിച്ചിൽ ഉമ്മ അതും പറഞ്ഞ്
തിരിഞ്ഞു കിടന്നു...


ഉമ്മ വരുമ്പിയേകും പ്രേതവും , വന്ന ആൾ തിരിച് പോകും എന്ന് ഉളളത് കൊണ്ട് ഫായിയേ വിളിക്കാൻ ചെന്നു


ഡാ... ഒന്ന് എയുനേൽക്ക്...
ഡാ... ഫായി.....

ആര് കേൾക്കാൻ ആര് അറിയാൻ എന്ത് ഉറകമ്മാണ് ഇത്... ആന വന്നാലും അറിയുല.....

വേറേ നിവർത്തി ഇല്ലാത്തത്ക്കൊണ്ട് അവള് തന്നെ പമ്മി പമ്മി ഡോർ തുറക്കാൻ നിന്നതും സ്റ്റെപ്പ് ഇറങ്ങി വരുന്ന വെളുത്ത രൂപം കണ്ട്...
ഒറ്റ അലർച്ചയായിരുന്നു....
പെട്ടന്ന് ആ രൂപം വന്ന് അവളുടെവാ പൊത്തി...


എടി... ഇത് ഞാൻ ആണ്.... അലറല്ലേ... കടികല്ലെ...
എന്നും പറഞ്ഞ് പതിയെ അവളുടെ വായിൽ നിന്ന് കയ്യെടുത്ത്


ആ... ആരാ.......


പെട്ടന്ന് ഹാളിൽ ലൈറ്റ് തെളിഞ്ഞതും.... നിസ്കാര കുപ്പായം അണിഞ്ഞ് നില്ക്കുന്ന ആശിയെ കണ്ടത്...


അളിയൻ എന്താ ഈ കോലത്തിൽ ഇവിടെ....


എൻ്റെ പോന്നു ഫായി... ഇവളെ റൂമിൽ കയറിയത്താ
പിന്നെ എനിക്കും ഒന്നും ഓർമ്മയില്ല.. ഈ കൊലമായി പിന്നെ..
നി ഇതൊന്ന് അയിച്ചെ എന്നെ കൊണ്ട് പറ്റുന്നില്ല...


നി ...യായിരുന്നോ റൂമിൽ....

എന്ന്  ലിയ ചോദിക്കാൻ തുടങ്ങിയപ്പോയാണ് വീണ്ടും കോളിങ് ബെൽ അടിച്ചത്...


രണ്ടാളും ഉള്ള ധൈര്യത്തിൽ ആരാടാ ഇത് കുറേ നേരം ആയലോ എന്നും പറഞ്ഞ് വാതിൽ തുറന്നതും..


എന്നെ ഇടിച്ചിട്ടു ഒരു രൂപം അകത്തേക്ക് കയറി..


പിറകെ ഡീ.. എന്ന് വിളിച്ച് കൊണ്ട് മറ്റോരു രൂപവും...


ഇറങ്ങടി എൻ്റെ വീട്ടിൽ നിന്ന്...🤬


എടി പോടി.. എന്നൊക്കെ എന്നെ വിളിച്ചാൽ ഉണ്ടല്ലൊ....


എന്ത് ചെയ്യുമെടി....
കയ്യിലുള്ള ബാഗ് നിലത്ത് വെച്ച് അവള് അവൻ നേരെ നടന്നു...
അവളുടെ വരവ് കണ്ട് അവൻ പിറകേക്ക് നീങ്ങി...


നിൻ്റെ വീട്ടിൽ വെച്ച് എൻ്റെ കയ്യ് നിൻ്റെ ദേഹത്ത് വീയുന്നത്ത് ശെരിയല്ലല്ലോ .....
പിന്നെ നിൻ്റെ വീട്ടിലേക്കു വലിഞ്ഞു കയറി വന്നതല്ല ഞാൻ.. എന്നെ വിളിച്ചു വരുത്തിയതാണ്... അല്ലാതെ നിൻ്റെയൊക്കെ വീട്ടിൽ അന്തസ്സുള്ള ആരെങ്കിലും കയറി വരുമോ?


അത്രക്ക് അന്തസ് ഉണ്ടേൽ ഇറങ്ങി പോടി....


ഡോ തന്നോട് പറഞ്ഞു എടി പോടി എന്നോട് വേണ്ട എന്ന്...


എന്നും പറഞ്ഞ് അവള് അവനെ നോക്കി നിലത്ത് ആഞ്ഞ് ചവിട്ടി...


ആരാടി നിന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തിയത്...🤨🤨
എന്ന് അസി അവളോട് ചോദിച്ചതും അവള് എന്നെ നോക്കി


ലിയ അസിയെ നോക്കി ആണെന്നും അല്ല എന്നും തലയാട്ടി...


അവൻ ലിയക്ക് നേരെ രണ്ട് പറയാൻ നിന്നപ്പോയാണ് 
മോളേ എന്നും വിളിച്ച് ഉമ്മ അവളെ കെട്ടി പിടിച്ചത്...


കാര്യം മനസ്സിലാക്കാതെ എല്ലാവരും അവരെ തന്നെ നോക്കി നിന്നതും ആലി ഉമ്മയെ അവളിൽ നിന്ന് അകറ്റി..
എന്നെ നോക്കി...


ഞമ്മൾ ഒന്നും കണ്ടില്ലേ എന്നുളള പോലെ മേൽപ്പോട്ട് നോക്കി നിന്നു.


എന്താ എല്ലാവരും അന്തം വിട്ട് നിൽക്കുന്നത് പോയി ഉറങ്ങാൻ നോക്കി....
അല്ല ആഷി എപ്പൊ വന്നു...


ആ... അതൊക്കെ.... വന്നു....
എന്നും പറഞ്ഞ് അവൻ എന്നെ നോക്കി..


എന്നാ നി അവളെയും കൊണ്ട് പോയി കിടക്കാൻ നോക്ക്...

ഉമ്മ പറഞ്ഞത് കേട്ട് ആഷിയുടേ മനസ്സിൽ ഒരായിരം ലഡു ഒന്നിച്ചു പൊട്ടി എന്ന അവസ്ഥയായിരുന്നു...


അത് പിന്നെ... ഉമ്മാ....


എന്ത് പിന്നെ... മര്യാദക്ക് വാടി... ഇന്ന് നിൻ്റെ ന്യായം ഒന്നും എൻ്റെ അടുത്ത് ചെലവാകില്ല.

ആഷി  ആരും കേൾക്കാതെ  അവളോടായി പറഞ്ഞതും അവള് അവൻ്റെ കാലിന് ചവിട്ടി...


അതല്ല... ഞാൻ ഉദ്ദേശിച്ചത്...


പിന്നെ....


അത് ആലി എവിടെ കിടക്കും...
ലിയ ആലി എന്ന് വിളിച്ചത് കേട്ട് അവള് ഒന്ന് ഞെട്ടി .

അവള് അസിയുടെ റൂമിൽ കിടക്കും...
എന്ന് ഉമ്മ പറഞ്ഞതും അസി ഒന്ന് ഞെട്ടി.
ഉമ്മ അവളെ മോളേ എന്ന് വിളിച്ചത് തന്നെ ഇഷ്ട്ട പേടാതെ മുഖം വീർപ്പിച്ച് നിൽക്കുകയാണ് അസി,അവളെ അവൻ്റെ റൂമിൽ കിടത്തുക എന്ന് കൂടെ കേട്ടപ്പോ അവൻ ദേഷ്യം ഇരട്ടിച്ചു...

കണ്ടവളെ വീട്ടിൽ കയറ്റി താമസിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല...
അസി ഉമ്മയോടായി പറഞ്ഞു...


കണ്ടവളോ, ഇവളും എനിക്ക് നിങ്ങളെ പോലെ തന്നെയാ ണ് .
എന്നും പറഞ്ഞ് ഉമ്മ അവളെ ചേർത്ത് പിടിച്ചതും അവള് ഉമ്മയുടെ കയ്യിൽ നിന്ന് വയുതി മാറി...


എനിക്ക് ഇവിടെ താമസിക്കാൻ യാതൊരു താൽപര്യമില്ല, ആരുടെയും മകളും മകനും ഒന്നുമാവേണ്ട... എന്നും പറഞ്ഞ് അവള് ലിയയെ നോക്കി...


പിന്നെ എന്തിനാടി നി ഇങ്ങോട്ട് കെട്ടി എടുത്തത്?
ഇറങ്ങി....
എന്ന് പറഞ്ഞ് അസി മുയുവനാകും മുമ്പ് ഉമ്മ ഇടയിൽ കയറി.

ഇനി ഒരിക്കൽ കൂടി നി ഇവളോട് ഇറങ്ങിപ്പോ എന്ന് പറയുന്നത് എങ്ങാനും ഞാൻ കേട്ടാൽ.. ഞാൻ പെറ്റ നീയടക്കം ഒറ്റ ഒന്ന് ഈ വീട്ടിൽ പിന്നെ ഉണ്ടാവില്ല...
എന്ന് ഉമ്മ അവനെ നോക്കി പറഞ്ഞതും സോഫയിൽ ഇരുന്നു ഉറക്കം തൂങ്ങി കളി കാണുന്ന ഫായി ഞെട്ടി എണീറ്റു..
ഫായി മാത്രമല്ല എല്ലാവരും ഒരു നിമിഷം ഒന്ന് നെടുങ്ങി.

എൻ്റെ ഉമ്മാ ഇങ്ങനേ ശക്തമായ തീരുമാനം ഒന്നും എടുകല്ലി... കയറി ചെല്ലാൻ എനിക്ക് ഒരു ഓല കുടിൽ പോലുമില്ല.. അത് മറക്കരുത്...
ഈ ചെറുപ്പത്തിൽ എനിക്ക് ബാലവേല ചെയ്യാൻ വയ്യ...


പോത്ത് പോലേ വളർന്നു എന്നിട്ടെങ്ങനെയടാ നി പണി എടുത്താൽ ബാല വേലയാവുക  
ലിയ അവനൊടായി ചോദിച്ചു.

അതേ കെട്ടിക്കാൻ പ്രായമായി.....
എന്ന് ആശി പറഞ്ഞതും
നീയാണ് അളിയാ അളിയൻ.... ഞാൻ എങ്ങനെ ഇത് പറഞ് തുടങ്ങുമെന്ന് കരുതിയിരിക്കുകയായിരുന്നു... ഇങ്ങൾ മുതാണ്... എന്നും പറഞ്ഞ് അവൻ ആഷിയുടെ തോളിൽ കയ്യിട്ടു കവിളിൽ മുത്തി..

അസിയെ നോക്കി എന്താ അഭിപ്രായം ഇതിനെ കുറിച്ച് എന്ന് പുരികം ഉയർത്തി ചോദിച്ചു..

അവനെ നോക്കി പല്ലിറുമ്പുന്ന അസിയെ കണ്ടതും
ഫായി ആലോചന പിന്നെ ആവാം എന്നും പറഞ്ഞ് ഉമ്മയുടെ പിറകിൽ പോയി നിന്നു...
മനുഷ്യൻ പ്രന്ത് പിടിച്ച് നിൽകുമ്പോയാണ് അവൻ്റെ ഒരു കല്യാണ ആലോചന.. അസി പിറുപിറുത്തു 


എല്ലാവരെയും ഒന്ന് നോക്കി ആലി ലിയയെ പിടിച്ച് വലിച്ചതും ആഷി ലിയയുടെ കയ്യിൽ പിടിച്ചു...
ആഷിയെ  നോക്കി അവള് കണ്ണുരുട്ടിയതും ആഷി ലിയയുടെ കയ്യിൽ നിന്ന് പിടിവിട്ടു.

അവള് ലിയയെ എല്ലാവരുടെയും ഇടയിൽ നിന്ന് ഒന്ന് മാറ്റി നിർത്തി 
ഡോ, പറഞ്ഞ പോലേ പെട്ടിയും കിടക്കയും എടുത്താണ് വന്നത്,take my pendrive...


ഞങ്ങൾക്കു പിറകിൽ എന്നെ തന്നെ പ്രതീക്ഷയാൽ നോക്കി നിൽക്കുന്ന ഉമ്മയെയും ,  അവളെയും എന്നെയും മാറി മാറി നോക്കുന്ന അസിയെയും നോക്കി കൊണ്ട് ലിയ ഒന്ന് നെടുവീർപ്പിട്ടു ആലിക്കു നേരെ തിരിഞ്ഞു.


പെട്ടിയും കിടക്കയും കൊണ്ട് വന്നാൽ ഞാൻ അതങ് തരും എന്ന് കരുതിയോ.... ഞാൻ എപ്പൊ ഇറങ്ങി പോകാൻ പറയുന്നോ അത് വരേ താൻ ഇവിടെ നിൽക്കണം... അന്ന് നിൻ്റെ കൈ വെള്ളയിൽ വെച്ച് തരും ഞാനത്.


ച്ചി...ചെറ്റത്തരം കാണിക്കുന്നോ..... താൻ എന്താടി കരുതിയത്... നി പറയുന്നത് എല്ലാം കേട്ട് തലയും കുലുക്കി അനുസരിക്കുന്ന പാവയാണ് ഞാനെന്നോ...
നിൻ്റെ കയ്യിൽ അതുണ്ടെന്ന് നിൻ്റെ പുന്നാര അങ്ങളയെ അറിയിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല...

പിന്നെ എന്തേ അറിയിക്കാഞെ......

എന്ന് ലിയ തിരിച്ച് ചോദിച്ചതും അവളുടെ കൈകൾ വലിഞ്ഞു മുറുകി..

എന്തെ മറുപടി ഇല്ലെ.... ഉണ്ടാവില്ല... നി എന്തൊക്കെ പറഞ്ഞാലും അവൻ വിശ്വസിക്കില്ല എന്ന് നിനക്ക് നന്നായി അറിയാം... അതല്ലേ സത്യം...
എന്ന് ലിയ അവളോട് ചോദിച്ചതും അവള് ലിയയെ തൊട്ട് മുഖം വെട്ടിച്ചു. 


അത് കൊണ്ട് മോൾ കുറച്ച് കാലം ഞാൻ പറയുന്ന പോലെയങ്ങ് ജീവിക്ക് .എന്നാ ഞാൻ അതങ്ങ് തരാം..
ബാക്കി കാര്യങ്ങൾ നമ്മുക്ക് പിന്നെ സാസരിക്കാം ..
തൽകാലം ഇപ്പൊ ഉമ്മ പറഞ്ഞ പോലേ ഉമ്മടേ മകൾ ആയങ് പോവാം.


എന്നും പറഞ്ഞ് ലിയ അവളെ തോളിൽ കൈയിടാൻ നിന്നതും അവള് ലിയയെ തുറിച്ച് നോക്കി..
വേഗം കൈ തായ്‌തി ഉമ്മയുടെ അടുത്തേക്ക് നടന്നു.
അപ്പോ ഉമ്മാ മോൾക്ക് റൂം കാണിച്ച് കൊടുക്കു...
കാര്യം മനസ്സിലാക്കാതെ അസി നിന്ന് നട്ടം തിരിയുന്നത് കണ്ട് ഉമ്മക്കും, ലിയക്കും ചിരി വരുന്നുണ്ടെങ്കിലും എല്ലാം അവർ നിയന്ത്രിച്ചു.


അസി നീ ഇനി തായേ കിടന്നോ 
ആലി നിൻ്റെ റൂമിൽ കിടക്കട്ടെ.....

ഉമ്മയുടെയും ലിയയുടെയും അവളോടുള്ള പെരുമാറ്റങ്ങൾ കണ്ട് കലി അടക്കാൻ കായിയാതെ നൽകുന്ന അസിക്ക് ഇതും കൂടെ കേട്ട് നിൽകാൻ ആയില്ല


ഇവളെ എൻ്റെ റൂമിലോ..no nover....
ഊരും പേരും അറിയതവളെ വീട്ടിൽ കയറ്റിയതും പോരാ, കിടക്കാൻ എൻ്റെ റൂം.... ഈ ഒരുമ്പെട്ടവള് എൻ്റെ റൂം... എൻ്റെ പട്ടി പോലും ഇവളെ കൂട്ടിൽ കയറ്റില്ല പിന്നെ ഞാൻ.....

അതിന് നിനക്ക് പട്ടിയുണ്ടോ...

ഉമ്മ അവനോടായി ചോദിച്ചതും അവൻ മുന്നിൽ കണ്ട പ്ലാൻ്റ് എടുത്ത് നിലത്തേക്ക് എറിഞ്ഞു... സബാഷ് 💥
അത് നിലത്ത് വീണു ചിന്നി ചിതറി...

നി അവിടെ കിടന്നോ മോളേ അവന് അങനെ പലതും പറയും... മുകളിലാ അവൻ്റെ റൂം ചെല്ല് ലിയ കാണിച്ച് തരും

അസി കാണിച്ചത് കണ്ടില്ലെന്ന് നടിച്ചു ഉമ്മ അവളോടായി പറഞ്ഞു.  വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് അവള് ബാഗ് എടുത്ത് മുകളിലേക്ക് പോകാൻ നിന്നതും അവൻ മുന്നിൽ കയറി നിന്നു...


നാണമില്ലേടി തനിക്ക്  , അവർ പറയുമ്പോയേക്കും കയറി പൊക്കാൻ....

തന്നോട് ഞാൻ പറഞ്ഞു, വലിഞ്ഞ് കയറി വന്നതല്ല എന്ന്. 

പിന്നെ  ക്ഷണിച്ചു വരുത്താൻ  നീയാരാ മതർ തരെസയോ... മര്യാദക്ക് പെട്ടിയും കിടക്കയും കൊണ്ട്...
ബാക്കി പറയുന്നതിന് മുൻപ് ഫായി വന്ന് അസിയുടേ വാ പൊത്തി...


ഡോണ്ടു ഡോണ്ടു... അത് മാത്രം പറയരുത്..... കയറി ചെല്ലാൻ ഒരു കൂര പോലും ഇല്ല എനിക്ക്...
അവനെ പിടിച്ച് മാറ്റി അസി ഉമ്മക്ക് നേരെ തിരിഞു.

എന്ത് ഭാവിചാണ് നിങൾ ഇതിനെ ഇവിടെ നിർത്തുന്നത്.
ഞാനായി അടിച്ച് ഇറക്കാണോ അതോ നിങൾ  വേഗം  ഇറക്കി വിടുന്നോ..

രണ്ടും നടക്കാൻ പോകുന്നില്ല .
അവൻ്റെ ദേശ്യത്തെ ഗൗനിക്കാതെ ഉമ്മ മറുപടി പറഞ്ഞു.

മോളേ ഇവൻ പറയുന്നത് ഒന്നും നി നോക്കണ്ട. പോയി കിടന്നോ...
എന്ന് ഉമ്മ പറഞ്ഞതും അവള് പോകാൻ നിന്നതും അസി വീണ്ടും തടഞ്ഞു...


ഇവള് ഇവിടെ നിൽക്കുന്ന തേ എനിക്കിഷ്ട്ടമല്ല അപ്പൊയാണ് എൻ്റെ റൂമിൽ... പോടി.... 


അസി........
 

ഉമ്മ ഒന്നും പറയണ്ട ഇത് നടക്കില്ല...
ഉമ്മക്ക് അത്രയും ഡണ്ണം ഉണ്ടേൽ ഉമ്മയുടെ റൂം അങ്ങ് ഒയിഞ്ഞ് കൊടുക്ക്....


അസി ഡാ അളിയാ... നി ഒന്ന് ....


ആഷി ഇതിൽ നീ ഇട പെടണ്ട 



കാക്കു.....

നിന്നോട് കൂടേയാണ് .
നീയാണോ ഇവളെ ഇവിടെ വലിച്ച് കയറ്റിയത്.. ആണോ ഡീ...
ദേഷ്യത്തിൽ അസി ലിയയോട് ചോദിച്ചതും അവള് ആലിയെ നോക്കി.. ആലി അവളെ മറുപടി എന്തെന്ന് അറിയാൻ അവളെ തന്നെ നോക്കി നിന്നു.


അ ..അ... തേ...


എന്തിന്......🤬🤨
നെട്ടലും അതിലുപരി ദേഷ്യവും നിറഞ്ഞുള്ള അവൻ്റെ ചോദ്യം കേട്ട്. അവള് കുയങ്ങി....


അത്... അവള് എന്നോട് ഒരു റൂം കിട്ടുമോ എന്ന് ചോദിച്ചു...


അതിന്....


അപ്പോ ഞമ്മളെ വീട്ടിൽ റൂം ഒയിഞ്ഞ് നിൽക്കുകയാണ്ല്ലെ അപ്പൊ ഞാൻ വരാൻ പറഞ്ഞു....
ക്യാഷ് തരാം എന്നും പറഞ്ഞിരുന്നു...
എന്ന് ലിയ വിക്കി വിക്കി പറഞ്ഞൊപ്പിച്ചതും ആലി നെറ്റിയും ചുളിച്ച് ലിയയെ നോക്കി...

നീയരാടി റൂം വീതിച്ച് കൊടുക്കാൻ... 🤬🤬പറയാൻ വന്നത് ആശിയേ നോക്കി വിയുങ്ങി കൊണ്ട് അസി  കണ്ണിൽ കണ്ടെതെല്ലാം വലിച്ചെറിഞ്ഞു ..


ലിയയുടെ വാകുക്കളിൽ യാതൊരു വിശ്വാസവും ഇല്ലാതെ ആഷി അവളെ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുമ്പോയാണ്...
ചീറി പാഞ്ഞ് അസി ലിയക്ക് നേരെ വന്നത്...
ഇറക്കി വിടടി ഇവളെ അല്ലേൽ എൻ്റെ കയ്യിൻ്റെ ചൂട് നീ അറിയും...


ഡോ.... കുറേ നേരമായി അവൻ്റെ ഒരു ഷോ... ഇനി ഇവിടെ നിന്ന് വല്ലതും വിളിച്ച് പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ ഈ ആലിബയുടെ കയ്യിൻ്റെ ചൂട് നീ അറിയും...
പിന്നെ നിൻ്റെ ഒന്നും വീട്ടിൽ പൊറുതി തുടങ്ങാൻ താൽപര്യം ഉണ്ടായിട്ടല്ല.. ഇവൾ വരാൻ പറഞ്ഞത് കൊണ്ട് വന്നു. കുറച്ച് ദിവസം ഞാൻ ഇവിടെ കാണും, നിൻ്റെ റൂമിൽ തന്നെ... നീ ഇത്രയൊക്കെ കാണിച്ച് കൂട്ടിയിട്ട് അവിടെ കിടന്നില്ലെൽ ഇനി എനിക്ക് ഉറക്കം വരില്ല.
നിനക്ക് സഹിക്കുനില്ലേൽ ഇറങ്ങി പോടാ...


എന്നും പറഞ്ഞ് അവള് സ്റ്റെപ്പ് കയറി മുകളിലേക്ക് പോയതും അണ്ടി പോയ അണ്ണാനെ പോലെ അവർ മിയിച്ചു അവളെ നോക്കി നിന്നു.😧😳


എൻ്റെ വീട്ടിൽ വന്ന് എനിക്ക് നേരെ..... കലിപ്പിൽ ഉമ്മാനെ നോക്കിയതും ഉമ്മ ചിരി കടിച്ചു പിടിച്ച് അസിയേ നോക്കി ഗൗരവം നടിച്ചു നിന്നു മെല്ലേ റൂമിലേക്ക് വലിഞ്ഞു.
ഉമ്മയെ പോയതും ലിയയെ അസി ലിയയെ നോക്കി 
താ വരുന്നു.... എന്നും പറഞ്ഞ് അവള് മുകളിലേക്ക് ഓടി...
ദേഷ്യത്തിൽ വീട്ടിൽ നിന്നു ഇറങ്ങി പോകാൻ നിന്ന അസിയെ ആഷി ഓടി ചെന്നു പിടിച്ചു...


എവിടേക്കാ... നീ ഇപ്പൊ....


ചാവാൻ...


അങനെ നല്ല തീരുമാനങ്ങൾ ഒന്നും എടുക്കല്ലെ അളിയാ...
എൻ്റെ കൊച്ചുങ്ങളെ കണ്ടിട്ട് പോരെ ഇതൊക്കെ..😛


ആഷി വിട് അല്ലേൽ ലിയയോട് ഉളളത് നിന്നോട് തീർക്കും 
അസി അവൻ്റെ കയ്യ് തട്ടിയിട്ടു 


എടാ അവള് കുറച്ച് ഡേ നിന്ന് പോട്ടെ....


അതിന് അവള് ആരാ നിൻ്റെ പെങ്ങളോ...


അല്ല... അങനെ അല്ല....


ആ... ബദ്യകാളിയേ ഒന്നും വീടിൻ്റെ പടി കയറ്റാൻ പറ്റില്ല അപ്പോയാണ്... പൊറുതിക്ക് വിളിച്ച് വരുത്തിയത്.


എടാ അവളെ ഞങ്ങളെക്കാളും നിനക്ക് അല്ലേ അറിയാ  നീ തന്നെ ഇങ്ങനേ പറഞാലോ....  


അതേ അതുകൊണ്ടാണ് ഞാൻ പറയുന്നത് ആ സാധനത്തെ......

മതി മതി ബാക്കി നാളെ... നീ വന്നേ...
വണ്ടിയിൽ കയറിയ അസിയേ വലിച്ചു കൊണ്ട് ആഷി പറഞ്ഞു....


വിടഡാ... എന്നെ... അവള് എന്ന് ഇവിടെ നിന്ന് പോകുന്നോ അന്നേ ഞാൻ ഈ പടി ചവിട്ടു....


അവള് പോയില്ലെല്ലോ...
എന്നാ നിൻ്റെ ഓളെ അന്ത്യമാവും....


ഹി... അവളെ നമ്മുക്ക് പോക്കാം... തൽകാലം ഇപ്പൊ നമ്മുക്ക് ഉറങ്ങാം  എനിക്ക് ഉറക്കം വരുന്നു ഞാന് പോട്ടെ
എന്നും പറഞ്ഞ് ആഷി അസിയുടെ വണ്ടിയുടെ ചാവിയും കൊണ്ട് ലിയയുടെ അടുതേക്ക് ഓടി..


ഡാ.... കുരിപ്പെ......


Good night....sweet dreams...


Good night നിൻ്റെ........🤬🤬


അവൻ്റെ പിറകെ ഓടാൻ നിന്നപ്പോയെകും അവന് റൂമിൽ കയറി വാതിലടച്ച സൗണ്ട് തയേക്ക് കേട്ടതും അസി അവിടെ നിന്നു.....


നാട്ടിൽ വരുന്നതിൻ മുമ്പ് റൂം ഒന്ന് പുതുക്കി പണി തിരുന്നു. പട്ടു മെത്തയിൽ ഒന്ന് നന്നായി അന്തി ഉറങ്ങും മുമ്പ് പരട്ടകിളവി അതിൽ കയറി കൂടിയത് അസിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
താൻ ആരെയാണോ ഏറ്റവും കൂടുതൽ വെറുക്കുന്നത് അവള് തന്നെ... ഓരോന്ന് ആലോചിച്ച് ദേഷ്യം നിയന്ത്രിക്കാവാതേ... അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പൊയാണ് 
ഫായി സോഫയിൽ കിടന്നു ഉറക്കം തൂങ്ങുന്നത് കണ്ടത്....
അവൻ്റെ ഒരു ഉറക്കം...

ഡാ.....
അവൻ്റെ ചെവിയിൽ പോയി വിളിച്ചതും 

എ... എന്തേ... ഞാൻ എവിടേക്കും ഇല്ലാ... എന്നും പറഞ്ഞ് നെട്ടി ഫായി സോഫയിൽ നിന്ന് ചാടി എണീറ്റു


എന്ത്....
അവൻ പറഞ്ഞത് മനസ്സിലാവാതെ അസി അവനോട് ചോദിച്ചു.


ഇങ്ങള് അവരേ ഇറക്കി വിട്ടുല്ലേ 
ചുറ്റും നോക്കി കണ്ണും തിരുമ്മി അവൻ ചോദിച്ചു...


ഇല്ല, വാ ഇറക്കി വിടാൻ....


എവിടേക്ക്....


മുകളിൽ ഉണ്ട് പിശാച്...


ഞാൻ ഒന്നുമില്ല.. എന്നിട്ട് വേണം ഉമ്മ എന്നെ പിടിച്ച് വെളിയിൽ തള്ളാൻ...


നിനക്ക് അവള് ആരാണ് അറിയുമോ?


ഫായി അറിയാം എന്നു പറഞ്ഞതും അസി അവനോട് ആരാ എന്ന് ചോദിച്ചു...


അത് പിന്നെ... ട്രാൻസ് ജെൻൻ്റെർ അല്ലെ...


എ..എ....ന്ത്....
അവന് പറഞ്ഞത് കേട്ട് അസി അവനോട് ഒന്നൂടെ ചോദിച്ചു...


അല്ല.... പെണ്ണിൻ്റെ ശരീരവും ആണിൻ്റെ കോലവും അതൊക്കെ കണ്ടപ്പോ....


കണ്ടപ്പോ...
അസി നെറ്റി ചുളിച്ച് അവനെ നോക്കി 
കണ്ടപ്പോ അവള് പാവം എന്ന് തോന്നികാണും അപ്പൊ അവരോട് ഇത്ത ഇങ്ങോട്ട് വരാൻ പറഞ്ഞ് കാണും....
എന്ന് ഫായി പറഞ്ഞതും അസിക്കും അങനെ ഒരു സംശയം ഉടലെടുത്തു...


ഓഹോ.. അപ്പോ അവള്  ലിയയുടെ കയ്യിൽ നിന്ന് കിട്ടിയ സിമ്പത്തിയും കൊണ്ടാണ്, ഇങ്ങോട്ട് എയുന്നള്ളിയത്. കാര്യം അറിയാതെ അവളെ തലയിൽ കയറ്റി ഉമ്മയും 
അതിപ്പോ തന്നെ കുളം തൊണ്ടിയിട്ട് തന്നെ കാര്യം.
ഇപ്പൊ ഈ നിമിഷം അവള് ഇവിടെ നിന്ന് ഇറക്കണം.


ട്രാൻസ് ജെൻ്റർ മണ്ണാകട്ടയാണ്... 


ന്ത്..... 


അവള് തനി പെണ്ണാണ് എന്ന്... നീ വരുന്നോ ഇല്ലയോ...
എന്ന് അസി ചോദിച്ചതും ഫായിസോഫയിൽ നിന്ന് ചാടി
എണീറ്റു...

അങ്ങനെയാണോ എന്നാ ആ കളി ഇവിടെ അനുവദിക്കില്ല .
വാടാ... നീ....

എന്നും പറഞ്ഞ് ഫായി മുണ്ടും മടക്കി മുന്നിൽ നടന്നു.


ഫർഹാൻ.........


രണ്ടും  നല്ല ഫ്ലോയിൽ സ്റ്റെപ്പ് കയറുമ്പോയാണ് പിറകിൽ നിന്ന് ഉമ്മ വിളിച്ചത് .
ഉമ്മാ എന്നെ തടുകരുത്... ഈ അഭ്യാസം ഞാൻ അനുവദിക്കില്ല...
ഇതിൽ ഞാൻ അസിക്കയുടെ കൂടെയാ...


അവള് ഏത് ജെൻഡർ ആണേലും ഇന്നിവിടെ അന്തി
ഉറങ്ങി ഇരിക്കും ....
ഉമ്മയും അതേ വാശിയിൽ പറഞ്ഞു.


അത് ഞങൾ അനുവദിക്കില്ല

എന്ന് അസിയും ഫായിയും ഒരുമിച്ച് പറഞ്ഞതും ഉമ്മക്ക് 
കലി ഇളകി..


ഫായി നീ എന്ത് കണ്ട് തുള്ളുകയാണ് കാര്യം അറിയാതെ..


എനിക്ക് എല്ലാം മനസിലായി....


എന്തായി എന്ന്...


വിവരം ഇല്ലാത്ത നിങ്ങളെ പുന്നാര മകളെ പറ്റിച്ച് വീട്ടിൽ കയറി കൂടി, എൻ്റെ പുന്നാര കാക്കയുടെ റൂം തട്ടി എടുത്ത്... ഇത് ഞാൻ ഇവിടെ അനുവദിക്കില്ല.
എന്ന് അവൻ പറഞ്ഞതും 
ഇത്രെയും വിവരവും ബോധവും ഉള്ളവനെയാണല്ലോ ദൈവമേ ഞാൻ പോറ്റി വളർത്തിയത് എന്നോർത്ത്
ഉമ്മ തലയിൽ കൈ വെച്ചു.


പാതിരക്ക് കയറി വന്ന ഒരു പെൺകുട്ടിയെ ഇറക്കി വിടാൻ തിടുക്കം കൂട്ടുന്നു 
നാണം ഉണ്ടോ രണ്ടിനും 

ഓഹോ അപ്പോ പാതിരാത്രി കണ്ടവരുടെ വീട്ടിൽ കയറി, അത് പോട്ടെ കണ്ടവൻ്റെ റൂമിൽ കയറി കിടക്കാൻ നാണം ഇല്ലേ അവൾക്ക്


ആര് പറഞ്ഞ് അവള് കണ്ടവൻ്റെ റൂമിൽ ആണ് കയറിയത് എന്ന്... ഉമ്മ അസി കേൾക്കാതെ പിറുപിറുത്തു....


ഫായി പോയി കിടന്നോ അല്ലേൽ നീ പറഞ്ഞ ആ കാര്യം ഉപ്പയോട് പറയണോ എന്ന് എനിക്ക് അലോചിക്കേണ്ടി വരും.
ഉമ്മ അവൻ്റെ വണ്ടി കേസിൽ കയറി പിടിച്ചതും ഫായി യുടെ ഉഷിരു കുറഞ്ഞു.


ഉറപ്പാണോ....
ഉമ്മ ഉറപ്പാണ് എന്ന് തല ആട്ടിയതും ഫായി നിസ്സഹായനായി അസിയെ നോക്കി...
അവൻ്റെ നോട്ടം എന്തിനുള്ളതാണ് എന്ന് അസിക്ക് പറയാതെ മനസിലായി...


ഞമ്മൾക്ക് നാളെ ഇറക്കി വിട്ടാൽ പോരേ...
ഇളിച്ച് കൊണ്ട് ഫായി ചോദിച്ചതും അസി കല്ലിപ്പിൽ അവനെ തളളി മാറ്റി മുകളിലേക്ക് പോയി...


മുകളിലും തായെയും നാൽ വലിയ റൂമുകൾ ഉണ്ട് , കായ്ച്ചയുള്ള ബാൽക്കണി ഉളളത് രണ്ട് റൂമിലാണ് അത് അസിയും ലിയയും എടുത്തു, ചെറുപ്പം തൊട്ടേ ഫായി തായേയാണ് കിടക്കാർ...

വീട്ടിൽ കയറി കൂടിയതും പോരാ എൻ്റെ റൂമിൽ തന്നെ കിടക്കുകയും വേണം.. ഈ അസിയുടെ കൊക്കിൻ ജീവൻ ഉള്ള കാലത്തോളം നി ഇവിടെ സുഖമായി ഉറങ്ങില്ല 
മോളേ....


അസി അവൻ്റെ റൂമിൻ്റെ വാതിലിനു മുന്നിൽ എത്തിയതും അവിടെ കണ്ട കായ്ച്ച അവൻ്റെ ദേഷ്യത്തെ ഇരട്ടിച്ചു.


അസിയിൽ നിന്ന് രക്ഷ പെട്ട് റൂമിൽ കയറി ഡോർ അടച്ച് തിരിഞ്ഞപ്പോ ആഷിക്ക് വരേണ്ടായിരുന്നു എന്ന് തോന്നി പോയി...


റൂമിൻ്റെ കൊലത്തിൻ ഒരു മാറ്റവും ഇല്ല. കിടക്കാൻ പോയിട്ട് കാൽ കുത്താൻ സ്ഥലമില്ല...
മനസ്സിൽ മൊട്ടിട്ട ആശകൾ കാറ്റിൽ പറന്നു പോയ നിരാശയാൽ ആഷി ലിയയെ നോക്കി. അവള് അവനെ നോക്കി ഒന്ന് പല്ലിള്ളിച്ചു....


ഇന്ന് ഇവിടെ നിന്ന് ഉറങ്ങാൻ പറ്റോ ഡീ....
താടിക്കു കയ്യ് കൊടുത്ത് ആഷി ചോദിച്ചു...


വാ സഹായിക്ക് ....
ലിയ ആഷിയോടായി ഒന്ന് മയത്തിൽ പറഞ്ഞു 


എനിക്ക് ഒന്നും വയ്യ ഒറ്റക്ക് അങ് നന്നാകിയാൽ മതി....


നിങൾ ഒന്ന് മനസ്സ് വെച്ചാൽ... 
ലിയ ആടി കുയഞ് അവനോട് പറഞ്ഞു....


ഹയ്യ... വശീകരിക്കാൻ നോക്കണ്ട ആഷി വീയില്ല...
ആഷിയിൽ പറഞ്ഞത് ഏറ്റില്ല എന്ന് കണ്ടതും ലിയ ചുണ്ട് കൂർപ്പിച്ചു...


മോൾ നന്നാക്ക് ഇക്ക പുറത്ത് വെയ്റ്റ് ചെയ്യാവേ എന്നും പറഞ്ഞ് ആഷി ഡോർ തുറന്നു പുറത്ത് ഇറങ്ങിയപ്പൊ കാണുന്നത് കലി തുളളി നിൽകുന്ന അസിയെയാണ്.


ഡീ... കിരിപ്പെ... ഇറങ്ങി വാടി....
ഡോറിൽ ആഞ്ഞ് ചവിട്ടി അസി അലറി...


ന്താ ഡാ.......


കണ്ണ് കണ്ടൂഡെ നിനക്ക്...
ഡോറിന് മുന്നില് വലിച്ച് വാരി ഇട്ട അസിയുടെ ഡ്രസ്സും മറ്റും ചൂണ്ടി കൊണ്ട് അസി ആശിയോട് പറഞ്ഞു...


ഡീ പോത്തേ....

അകത്ത് നിന്ന് യാതൊരു പ്രതികരണവും ഇല്ലാത്തത് അസിയേ കൂടുതൽ കലി ഇളക്കി...


മതി ചവിട്ടിയത്.. കണ്ട മുട്ടൻ  തടി കൊണ്ട് വാതിൽ പണിയുമ്പോൾ ഓർകണമായിരുന്നു.....
അസി ആഷിയേ ഒന്ന് കൂർപ്പിച്ച് നോക്കി..


അളിയാ തലകാലം ഞമ്മൾക്ക് ഇന്ന് ഇവിടെ കിടക്കാം.. നീ വാ അസിയോട് മയത്തിൽ പറഞ്ഞ് കൊണ്ട് അവന് നിലത്തുള്ളത് വാരി തൊട്ടടുത്ത മുറിയിൽ കൊണ്ട് പോയി വെച്ചു...


വാടാ... എനിക്ക് ഉറക്കം വരുന്നു.... നാളെ എന്തേലും വഴി കാണാം... നീ വാടാ...
ബെഡിൽ കിടന്ന് കൊണ്ട് ആഷി വിളിച്ച് പറഞ്ഞു..


വാതിലിൽ ഒന്ന് കൂടെ ചവിട്ടി നിലത്ത് ഉളളത് പോറുക്കി എടുത്തപ്പോയാണ് അസിയുടെ കണ്ണിൽ റിമോട്ട് ഉടക്കിയത്....


റിമോട്ട് കയ്യിലിട്ട് കറക്കി നിഗൂഢ ചിരിയുമായി വരുന്ന അസിയെ ആഷി ഒന്ന് അടിമുടി നോക്കി...





തുടരും



       
♥️.         ♥️.      ♥️.        ♥️ .          ♥️.        ♥️

അഭിപ്രായം അറിയിക്കുക.

അഭിപ്രായം പോലെയിരിക്കും ഒരോ പാർട്ടും.
വായിച്ചു തീരാൻ കുറച്ച് സമയം മതിയായിരികും . അതുപോലെയല്ല ഓരോ വരിയും എഴുതാൻ എടുകുന്ന സമയം, അഭിപ്രായം ഒറ്റ വാക്കിൽ ചുരുകാതെയ്... നിങളുടെ ആവശ്യങ്ങളും, കഥയിലെ പോരായ്മകളും ചൂണ്ടി കാട്ടിയാൽ സന്തോഷം 😊

Thank you