Aksharathalukal

കൈ എത്തും ദൂരത്ത്

 \"ഹലൊ അച്ഛാ...\"
\"\"ആ പറയടാ മോനെ ഹരി....\"

\"അച്ഛാ ഞാൻ കുറച്ചു ഇവിടെ നിന്ന്നി മാറി നീൽക്കാ.. ചെറിയ ഒരു ടൂർ...\"

\"ശരിയടാ... ഇടക്ക് വിളിക്.. പിന്നെ ഒരാഴ്ച കൊണ്ട് ഇങ്ങോട്ട് എത്തിയേക്കണം...\"

\"Ok.. അച്ഛാ.. ഞാൻ വെക്കുവാണേ..\"


\"ഹരി അച്ഛന്റെ ഫോൺ കട്ട്‌ ചെയ്തു വേറെ ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു...

\"ഡീ ലച്ചു എവിടെ....\"

മറുസൈഡിൽ നിന്ന്..

\"ഹരി ഞാൻ ഹരി നിൽക്കുന്ന റോഡിന്റെ ഓപ്പോസിറ്റ് ഉണ്ട്..\"

\"എവിടെ..\"ഹരി ചുറ്റും നോക്കി ചോദിച്ചു....

\"ഹരി... നേരെയുള്ള black ഇന്നോവ... അതിൽഉണ്ട് .\"
\"ആ.. വണ്ടി കണ്ടു..\"

\"എന്ന പെട്ടെന്ന് വന്നോ.... ഞാൻ അതിലുണ്ട്...

അവൻ ഫോൺ വെച്ച് ഇന്നോവ ലക്ഷ്യമായി നടന്നു.. അതിന്റെ അടുത്ത് എത്തിയതും അതിലെ ഡോർ തുറന്നു അതിൽ കയറി....
*******************--------***************-----------
രാത്രിയുടെ ഇരുളിൽ കൊടുക്കാടിന്റെ ഉള്ളിലെ ഭയപ്പെടുത്തുന്ന നിശബ്ദതയെ മുറിച്ചു കൊണ്ട് അവരുടെ ജീപ്പ് പൊളിയാറായ ഒരു കെട്ടിടത്തിന്റെ മുന്നിൽ വന്നു നിന്നു..അവർ കെട്ടിടത്തിന്റെ വാതിൽ തുറന്നു കസേരയിൽ കെട്ടിയിട്ട അവന്റെ അടുത്തേക്ക് നടന്നു...

കസേരയിൽ തളർന്നു അവശനായി കിടക്കുകയായിരുന്നു ഹരി... ഇവിടെ എത്തീട്ടു ഒരു പകലും ഒരു രാത്രിയും കഴിഞ്ഞു...ഒരു തുള്ളി വെള്ളം പോലും അവൻ കൊടുത്തിട്ടില്ല.. അതിന്റെ ക്ഷീണം മുഴുവൻ അവന്റെ മുഖത് ഉണ്ടായിരുന്നു...
[e: തന്റെ അരികിലേക്ക് വരുന്ന കാലടികളുടെ ശബ്ദം കേട്ട് അവൻ തല ഉയർത്തി നോക്കി..
മുന്നിൽ നിൽക്കുന്ന യുവിയെയും ബദ്രിയെയും മഹേഷ്‌ വർമ്മ... പിന്നെ പിറകിലായി ദാസും അവന്റെ രണ്ട് ആൾക്കാരും...
ഇവരെയൊക്കെ കണ്ട് അവൻ ഒന്ന് ഞെട്ടി...

\"സാറിന് ഞങ്ങളെയൊക്കെ അറിയാല്ലോ... പ്രത്യകിച്ചു പരിചയപെടുത്തേണ്ട ആവിശ്യം ഇല്ലല്ലോ.. യുവി അവനെ നോക്കി പുച്ഛിച്ചു ചോദിച്ചു...\"

\"നിങ്ങൾക് എന്താ വേണ്ടത്.. എന്നെ ഒന്നും ചെയ്യരുത് .. ഞാൻ ചെയ്തത് എല്ലാം പോലീസിനോട് ഏറ്റുപറയാം... കോടതി തരുന്ന എന്ത്‌ ശിക്ഷയും ഞാൻ സ്വികരിക്കാം...\"അവൻ വിറയലൂടെ പറഞ്ഞു....

\"അതിന് നിനക്ക് ഒരു അവസരം തന്നു... എന്നിട്ടും നീ എന്താ ചെയ്തത്... എന്റെ മോളെയും എന്റെ കുടുംബത്തെയും ഞങ്ങളെ സ്നേഹിക്കുന്നവരെയും വീണ്ടും വീണ്ടും വേട്ടയാടി.. എനി നിനക്ക് മാപ്പില്ല... മഹേഷ്‌ അത് പറഞ്ഞതും ഹരിയിൽ ഒരു വിറയൽ അനുഭവപ്പെട്ടു... ബദ്രി ഹരിയുടെ അടുത്ത് വന്ന് അവനെ കെട്ടിയിട്ട കസേരയുടെ രണ്ട് സൈഡും പിടിച്ചു കുനിഞ്ഞു അവന്റെ മുഖത്തിനോട് അടുപ്പിച്ചു അവൻ മുഖം വെച്ച് തിഷ്ണമായി അവന്റെ കണ്ണുകലേക്ക് നോക്കി...
\"കുമ്പസാരിക്കാൻ ഇത് പള്ളിയല്ല... ഇത് നീ ചോദിച്ചു വാങ്ങിയതാണ്...\"
ഹരി പേടി കൊണ്ട് വിറച്ചു.. അവൻ ഉമിനീർ ഇറക്കി..

\"പ്ലീസ് എന്നെ ഒന്നും ചെയ്യരുത്... ഞാൻ എനി ഒരു തെറ്റും ചെയ്യില്ല... നിങ്ങളുടെ കൺ മുന്നിൽ പോലും വരില്ല.... പ്ലീസ് എന്നെ ഒന്ന് വെറുതെ വിടണം...\"

\"കാലൻ മുന്നിൽ വന്ന് നിൽകുമ്പോഴാണ് അവന്റ ഒരു കുമ്പസാരം ദാസ് പുച്ഛിച്ചു പറഞ്ഞു...ബദ്രി അവന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു..
ബദ്രി കൈകൾ നീട്ടി.... യുവി ഒരു ബോക്സ് അവൻ നൽകി.. അവൻ അത് തുറന്നു അതിൽ നിന്ന് ഒരു കത്തി എടുത്ത് അവന്റെ നെറ്റിയിൽ ചൂണ്ടി നിർത്തി പതുകെ താഴേക്ക് ചലിപ്പിച്ചു
: അവൻ കത്തി കൊണ്ട് ഹരിയുടെ ശരീരം മുഴുവനും മുറിവുകൾ ഉണ്ടാക്കി... അവൻ പെട്ടെന്ന് മരിക്കാതിരിക്കാൻ മുറിവുകൾ ആഴത്തിൽ ആവാതിരിക്കാൻ അവൻ ശ്രദ്ധിച്ചു..
ഹരി വേദന കൊണ്ട് അലറി വിളിച്ചു.. അത് ചുറ്റുമുള്ളവർക്ക് ലഹരിയായി മാറി..
മഹേഷ്‌ ഒരു ബോട്ടിൽ എടുത്തു തുറന്നു ഹരിയുടെ അടുത്തായി ഇരുന്നു... എന്നിട്ട് ആ ബോട്ടിലുള്ള മുളക് പൊടി ഉപ്പ മിഷ്രിതം അവന്റെ മുറിവുകളിൽ തേച്ചു പിടിപ്പിച്ചു..വേദനയും നീറ്റലും കൊണ്ട് അവൻ അലറി കരഞ്ഞു..പതിയെ അവന്റെ കെട്ടുകൾ അഴിച്ചു.. ഒന്ന് അനങ്ങാൻ പോലും ആവാതെ അവൻ വേദന കൊണ്ട് പുളഞ്ഞു...
ഒരു തുള്ളി വെള്ളത്തിനായി അവൻ ചുറ്റും നോക്കി....എന്നെ ഒന്ന് കൊന്നുതരുമോ അവൻ വേദന അസ്സഹാന്യമായപ്പോൾ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു 
**********-------****************************
കാളിങ് ബെല്ല് അടിക്കുന്ന കേട്ട് ശിവ ശങ്കരന്റെ വീട്ടിലെ സർവന്റ് വാതിൽ തുറന്നു...
ശിവ ശങ്കരൻ സാറിന് ഒരു പർസൽ ഉണ്ടായിരുന്നു കാളിങ് ബെല്ല് അടിച്ച വെക്തി പറഞ്ഞു...
സെർവന്റ് ശിവ ശങ്കരനോട് കാര്യം പറഞ്ഞു.. അയാൾ ഇറങ്ങി വന്നു.... ഒപ്പിട്ടു.....

\"എവിടെ പാർസൽ... അയാൾ കുറച്ചു ഗൗരവത്തിൽ ചോദിച്ചു....

അയാൾ വണ്ടിയിൽ നിന്ന് കുറച്ചു വലുപ്പമുള്ള ബോക്സ്‌ ഇറക്കി....

\"സർ.. സർവന്റിനെ വിളിക്കുമോ ഇത് കുറച്ചു വെയിറ്റ് ഉണ്ട്...\"

ശിവ ശങ്കരൻ അയാളെ ഒന്ന് മൊത്തത്തിൽ നോക്കി രണ്ടു പണിക്കാരെ വിളിച്ചു...അത് അകത്തു കൊണ്ട് വെക്കാൻ പറഞ്ഞു...
അവർ അത് അകത്തു കൊണ്ട് വെച്ചതും അയാൾ ഡോർ അടച്ചു തുറന്നു നോക്കി...
ആ ബോക്സിനുള്ളിലെ കയ്ച്ച കണ്ട് അയാൾ ശ്വാസം എടുക്കാൻ പറ്റാതെ നിന്നു.... മോനെ എന്നുള്ള അലറി കരച്ചിൽ ആ വീട് മുഴുവൻ മുഴുകി......
: ഹരിയെ കൊന്ന കുറ്റത്തിന് മഹേഷ്‌ സ്വയം കീഴടങ്ങി..... തന്റെ കൂടെ നിന്നതിനു ആരുടെ ജീവിതത്തിലും മോശമായി ബാധിക്കരുത് എന്ന് അയാൾക്ക് നിർബന്ധമായിരുന്നു.... സ്വയം കുറ്റം സമ്മതിച്ച മഹേഷിനെ കോടതി 10വർഷം തടവിൻ വിധിച്ചു.... കാര്യങ്ങൾ ഒക്കെ അറിഞ്ഞ ജാനകി ഞെട്ടിയിരുന്നില്ല... അവൾ ഇതൊക്കെ ഊഹിച്ചിരുന്നു..... എങ്കിലും അച്ഛനും തന്റെ കൂടെ ഉണ്ടാകില്ല എന്ന സത്യം അവളെ ഒരുപാട് തളർത്തി.... ആ സത്യത്തോട് പൊരുത്തപ്പെടാൻ അവൾ ഒരുപാട് ബുദ്ധിമുട്ടി....

മഹേഷ്‌ ജയിലിൽ പോകുന്നതിന് മുൻപ് ബദ്രിയോട് ഒരു കാര്യമേ ആവിശ്യപ്പെടുള്ളു അതും അപേക്ഷയായിരുന്നു.. ജാനകി സംരക്ഷിക്കണേ എന്ന്.....

അവളെ കൂടെ ഉണ്ടാകുമെന്ന് അവൻ അദ്ദേഹത്തിന് വാക്ക് കൊടുത്തു...........
മകൻ നഷ്‌ടപ്പെട്ട ശിവ ശങ്കരൻ ജാനകിക് വേണ്ടി ഭ്രാന്തനെ പോലെ അലഞ്ഞു...
ബദ്രി ജാനകിയെ നാട്ടിൽ നിന്ന് മാറ്റി.. ശിവ ശങ്കരന്റെ കഴുകൻകണ്ണുകൾ അവളുടെ അടുത്ത് എത്തുന്നത് വരെ അവിടെ നിലനിൽപ് ഉണ്ടായിരുന്നുള്ളു... അങ്ങനെ അങ്ങനെ പല സ്ഥലങ്ങളിൽ മാറി മാറി നിന്നു.. അതിന്റെ ഇടയിൽ അവളുടെ നിർത്തിവെച്ച പഠിത്തം വീണ്ടും തുടങ്ങി......അന്നൊക്കെ ഉറക്കമില്ലാത്ത രാവുകൾ ആയിരുന്നു അവൾക്ക്... മരണം ഭയന്നുള്ള ജീവിതം അവൾക്ക് തന്നെ ചില സമയം മടുത്തു തുടങ്ങി...

വർഷങ്ങൾ പോയി കൊണ്ടിരിക്കെ ഒരു വാഹനപടത്തിന്റെ രൂപത്തിൽ ശിവ ശങ്കരൻ ശിക്ഷ കിട്ടി... അത് ദൈവത്തിന്റെ വിധിയായിരുന്നു... അതിൽ അയാൾ തളർന്നു കിടത്തത്തിൽ ആയി... അയാളുടെ ചുറ്റുമുള്ളവർ എല്ലാ കൈക്കലാക്കി അയാളെ അദ്ദേവാസികളുടെ ആശ്രമത്തിൽ തള്ളി..... അയാളുടെ അവസ്ഥയിൽ അവൾക്ക് സങ്കടം തോന്നിയിരുന്നില്ല... ശരിക്കും അയാളുടെ അപകടത്തിന് ശേഷമാണ് അവൾ ശരിക്കും ഉറങ്ങാൻ തുടങ്ങിയത്....
[: അതിന്റെ ഇടയിൽ വിങ്ങലായി തോന്നിയത് ഹരിയുടെ അമ്മയുടെ മുഖമാണ്.... ഭർത്താവിന്റെയും മകന്റെയും കർമ്മം കൊണ്ട് വേദന മാത്രം അനുഭവിക്കുന്ന സ്ത്രീ ജന്മം ആയിരുന്നു.... അത് എന്നും ജാനകിയിൽ ഒരു വേദന ആയിരുന്നു.....

ഓർമകളിൽ നിന്ന് മുക്തിയായി അവൾ പതിയെ കണ്ണുകൾ തുറന്നു... പുറം കാഴ്ച്ചയിൽ ലയിച്ചു.....


ട്രെയിൻ ഒരു കിതാപ്പോടെ സ്റ്റേഷനിൽ എത്തുമ്പോൾ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു...ജാനകി ബാഗ് എടുത്തു പുറത്തേക്ക് ഇറങ്ങി...ഷാൾ തലയിൽ വലിച്ചിട്ടു അവൾ പുറത്തേക്കുള്ള വാതിലിന് നേരെ നടന്നു..പുറത്ത് അക്ഷമയോടെ കാത്തു നിൽക്കുന്ന ബദ്രിയെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.. ചുണ്ടിൽ ഒരു ചിരിയും
തന്റെ നേരെ നടന്നു വരുന്ന ജാനകിയെ കണ്ടതും അവന്റ മുഖത്ത് സന്തോഷം തെളിഞ്ഞു....

കുറെ നേരമായോ വന്നിട്ട് \"ഒരു നേർത്ത പുഞ്ചിരിയോടെ അവൾ ചോദിച്ചു...

\"ആ... കാണാതായപ്പോൾ ഞാൻ വിചാരിച്ചു എനി വരില്ലെന്ന്... അടുത്ത ട്രെയിൻ നോക്കി തിരിച്ചു പോകാൻ നില്കുകയായിരുന്നു....\"

\"നല്ല കാര്യം.. ഞാൻ വരാതിരിക്കുകയോ... അച്ഛനെ കാണാൻ ഞാൻ എത്രനാളായി കൊതിക്കുന്നത് എന്നറിയോ....\"

\"ഞാൻ നിന്നെ വിളിച്ചിരുന്നു... കിട്ടിയില്ല... ഫോണിന് എന്ത്‌ പറ്റി....\"


\"ഫോൺ ഓഫീയിരുന്നു...\"

ബദ്രി അവളുടെ ബാഗ് വാങ്ങി പുറത്തേക്ക് നടന്നു... പിറകെ അവളും...
പുറത്തു നിർത്തിട്ടിരിക്കുന്ന അവന്റെ കാറിൽ അവൻ ബാഗ് വെച്ചു....
\"ഇത് മാത്രമേ ഉള്ളു..\"അവൻ അവളെ നോക്കി ചോദിച്ചു..

\"അതെ ഞാൻ ഗൾഫിൽ നിന്നല്ല വരുന്നത്..\"

അവളുടെ മറുപടി കേട്ട് അവൻ ചിരിച്ചു കൊണ്ട് അവൾക്ക് ടൗവൽ നീട്ടി..
\"തല തോർത്ത്‌.. പനി പിടിക്കേണ്ട...

അവൾ അത് വാങ്ങി...
[: അവർ രണ്ടു പേരും വീട്ടിലേക്ക് തിരിച്ചു..
യാത്രക്കിടയിൽ അവൾ അവനെ തന്നെ നോക്കി... അവൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി ജ്..
\"സഖാവ് ആള് ആകെ മാറിയല്ലോ..\"

\"പ്രായമായി വരുക്കയല്ലേ... എപ്പോഴും ചെറുപ്പമായകില്ലല്ലോ.. നീയും മാറി.. കുറച്ചു തടിച്ചു..

അതിന് അവൾ ഒന്ന് ചിരിച്ചു... പുറം കാഴ്ച നോക്കിയിരുന്നു.. മെയിൻ റോഡ് കഴിഞ്ഞു അവളുടെ വീട്ടിലേക്കുള്ള വഴിയിൽ എത്തിയപ്പോൾ അവൾക്ക് എന്തോ ഒരു വേദന അനുഭവപ്പെട്ടു...
അവളുടെ വീടിന്റെ മുന്നിൽ എത്തിയതും ഉമ്മറത്തു ഇരിക്കുന്ന അച്ഛനെ കണ്ടു..
\"എനി ഞാൻ ഇല്ലാതിരിക്കുന്നതാ നല്ലത്... അച്ഛനും മോൾക്കും പലതും പറയാനുണ്ടാകും... ഈ സെന്റി സീനിൽ നമ്മളില്ലേ... അവളുടെ ബാഗ് ഉമ്മറത്തു വെച്ച് മടങ്ങവേ അവൻ പറഞ്ഞു...

അവൾ അച്ഛനെ കെട്ടിപിടിച്ചു കുറെ കരഞ്ഞു....അദ്ദേഹം അവളെ തലയിൽ തലോടി ആശ്വസിപ്പിച്ചു...അവൾക്ക് പറയാനുണ്ടായിരുന്നു കുറെ കഥകൾ അദ്ദേഹത്തിന് കേൾക്കാനും.....
അവരുടെ വീടും പരിസരവും ബദ്രിയും കൂട്ടുകാരും ക്ലീൻ ചെയ്തിരുന്നു.... ജാനകിയും അച്ഛനും ഒരുമിച്ചു കുക്ക് ചെയ്തു ഒരുപാട് കാര്യങ്ങൾ പറഞ്ഞു ചിരിച്ചു ഒപ്പം ഇരുന്നു ഫുഡ്‌ കഴിച്ചു... രണ്ടാളുടെ മനസ്സിലും മഴ പെയ്തിറങ്ങിയ ഫീൽ ആയിരുന്നു.. അമ്മയെ അവർ രണ്ടുപേരും ആ സമയം ഒരുപാട് മിസ്സ്‌ ചെയ്തു... അതിന്റെ ഫലമായി കണ്ണുകളിൽ നനവ് പടർന്നു... ജാനകി അമ്മയുടെ അസ്ഥി തറയിൽ വിളക്ക് വെച്ച് ഒരുപാട് സമയം അവിടെ ഇരുന്നു.. അവളുടെ മനസ്സിൽ നല്ല തണുപ്പ് അനുഭവപ്പെട്ടു...
e: കുറെ നാളുകൾക്ക് ശേഷം അവൾക് ഉറക്ക ഗുളികയുടെ സഹായം ഇല്ലാതെ സമാധാനത്തോടെ ഉറങ്ങി.....
*****************------******************
ജാനകി രാവിലെ ചായയും കൊണ്ട് ഉമ്മറത്തു ഇരിക്കുന്ന അച്ഛന്റെ അടുത്തേക്ക് പോയി.. അച്ഛനോട് സംസാരിക്കുമ്പോയാണ് പുറത്തു ഒരു ബൈക്ക് വന്നു നിന്നത്.... അതിൽ വന്നവരെ കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.. യുവിയും ദിയയും പിന്നെ അവരുടെ മോളും... അന്നത്തെ സംഭവത്തിന് ശേഷം അവർ കട്ട പ്രേമമായി.....

അവരെ കണ്ടതും ജാനകി ദിയയെ കെട്ടിപിടിച്ചു.. സന്തോഷം കൊണ്ട് രണ്ടു പേരുടെയും കണ്ണ് നിറഞ്ഞിരുന്നു.. വിഷങ്ങൾ പറഞ്ഞു ഒരുപാട് സമയം അവർ അവരോടപ്പം നിന്നു... അവസാനം ഫുഡ്‌ ഒക്കെ കഴിച്ചാണ് അവർ പോയത്...
[e: ജാനകി കുളിച്ചു ബാത്റൂമിൽ നിന്ന് വരുമ്പോൾ അച്ഛനോട് സംസാരിക്കുന്ന ബദ്രിയെയാണ് കണ്ടത്... അവനെ കണ്ടതും അവൾ ഒന്ന് ചിരിച്ചു.. റൂമിലേക്ക് പോകാൻ നോക്കിയതും അവളുടെ അച്ഛൻ വിളിച്ചു.

\"മോളെ ഇവൻ എന്തോ സംസാരിക്കണമെന്ന്...\"

അച്ഛൻ പറഞ്ഞതും അവൾ അവരുടെ അടുത്തേക്ക് നടന്നു...

\"നിങ്ങൾ സംസാരിക്ക്.. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം... അതും പറഞ്ഞു അവളുടെ അച്ഛൻ അകത്തേക്ക് പോയി...

\"അവൻ അവളെ ആദ്രമായി നോക്കി

അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ മിഴികൾ താഴ്ത്തി...

\"എന്താ ബദ്രി.. അവൾ തന്നെ തുടങ്ങി..

\"ഡീ കാത്തിരുന്നു മടുത്തു.. എനി എന്നാണ് എന്നെ നീ മനസ്സിലാക്കുക...\"

\"അതിന് ഞാൻ പറഞ്ഞോ കാത്തിരിക്കാൻ..\"

അവളുടെ മറുപടി കേട്ട് അവൻ വല്ലായ്മ തോന്നി... മിഴികൾ ദൂരേക്ക് നോക്കി നിന്നു...

ജാനകി അവന്റെ അരികിൽ പോയി.നിന്നു

\"ഡാ ബദ്രി നിനക്ക് ഞാൻ ചേരില്ലടാ.. അതാ
അത് പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു...

അവൻ പെട്ടന്ന് അവളെ വലിച്ചു നെഞ്ചോട് ചേർത്തു..
അവളുടെ കണ്ണുകളിലേക്ക് നോക്കി....
\"നിനക്ക് എന്നെ ഇഷ്‌ടമാണോ എന്നൊന്നും ചോദിക്കുന്നില്ല.. അത് നീ പറയാതെ തന്നെ നിന്റെ കണ്ണുകൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്.... പിന്നെ എന്താ...\"
ഒന്നും മിണ്ടാതെ ജാനകി അവന്റെ നെഞ്ചിൽ തല ചായ്ച്ചു നില്കുന്നതിനൊപ്പം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
 ആ തേങ്ങൽ പൊട്ടിക്കരച്ചലിൽ ആകുകയും വീണ്ടും അത് തേങ്ങളിലേക്ക് എത്തുകയും ചെയുന്നത് വരെ ഒന്നും മിണ്ടാത്തെ അവൻ അവളെ നെഞ്ചിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചു നിന്നു..
: അടുത്ത ദിവസം തന്നെ അവരെ സ്നേഹിക്കുന്ന കുറച്ചു പേരുടെ സാന്നിധ്യതിൽ ബദ്രി ജാനകിയുടെ കഴുത്തിൽ താലി ചാർത്തി.... മനസ്സ് നിറഞ്ഞു നിറ കണ്ണുക്കളോടെ മഹേഷ്‌ അവരെ അനുഗ്രഹിച്ചു...ഒരുപാട് വേദനക്കൾക്ക് ഒടുവിൽ അവർ ഒന്നായി.. അവളുടെ കൈകൾ അവൻ മുറുകെ പിടിച്ചു ജീവിതാവസാനം വരെ കൂടെ ഉണ്ടാക്കും എന്ന വാഗ്ദാനം പോലെ.......
ഇവിടെ ഇവരുടെ സന്ദോഷക്കരമായ  തുടങ്ങുക്കയാണ്....
  • ബദ്രിയുടെയും ജാനകിയുടെയും കഥ ഇവിടെ അവസാനിച്ചു.....
  • സ്റ്റോറിയെ കുറച്ചുള്ള അഭിപ്രായം കമന്റിൽ പറയാനേ...
  • സ്‌പോർട് ചെയ്ത എല്ലാർക്കും ഒരുപാട് നന്ദി...