Aksharathalukal

ലയ 🖤-25

സമയം ഏറെ വൈകിയിട്ടും ലയക്ക് ഉറങ്ങാൻ കഴിഞ്ഞില്ല..

ദേവൻ പറഞ്ഞ കഥയായിരുന്നു അവളുടെ ഉള്ളു നിറയെ..

ആ കഥ തന്റെ കഥ പോലെയാണ് അവൾക്ക് തോന്നിയത്..
ദേവൻ ആ കഥ പറയുമ്പോൾ സിനിമ പോലെ തന്റെ ഉള്ളിൽ മിന്നിമാഞ്ഞതിൽ ഭദ്രദേവിയായി താനായിരുന്നു...
അനന്തൻ ആയി ദേവനും..
എന്തോ താനായി ഈ വീടിനും ദേവൻ പറഞ്ഞ കഥക്കും ഒരു ബന്ധമുണ്ടെന്ന് അവൾക്ക് ഉറപ്പായിരുന്നു...

കുറച്ചു നേരം നിലാവിനെ നോക്കി ഇരുന്ന് അവൾ എപ്പഴോ ഉറങ്ങി പോയിരുന്നു...
.....


കതക് തുറന്ന് വന്ന അനന്തൻ കാണുന്നത് തന്നെ കണ്ടു പേടിച്ചു നിൽക്കുന്ന ഭദ്രയെ ആണ്..

എന്തുകൊണ്ടോ ദേവനും ഒരു പരിഭ്രമം തോന്നി...

ദേവൻ : നീ എന്താ ഇവിടെ..?

ഭദ്ര : അമ്മ പറഞ്ഞു ഈ മുറി വൃത്തിയാക്കാൻ... ന്റെ പണ്ടത്തെ മുറി ആയത് കൊണ്ട് ഇവിടെ കുറച്ചു സാധനങ്ങൾ ഇവിടെ ഉണ്ട്.. അത് മാറ്റാൻ വന്നതാ...

ദേവൻ : എന്നാ വേഗം എടുത്തു കൊണ്ട് പോ...

ഭദ്ര : മ്മ്..
ആ.. പിന്നെ...

ദേവൻ : എന്താ...

ഭദ്ര : എന്നോടെന്തിനാ എപ്പോഴും ദേഷ്യപെടുന്നേ...

ദേവൻ : ഞാൻ ദേഷ്യപ്പെട്ടില്ലല്ലോ..

ഭദ്ര : പിന്നെ ഇപ്പോ ചെയ്യണത് എന്താണാവോ... അവളത് പതുക്കെ പിറുപിറുത്തു കൊണ്ട് ദേവൻ കാണാതെ ദേവന്റെ ബുക്കും കൊണ്ട് മുറിവിട്ടിറങ്ങി..

ഭദ്ര പോയതും ദേവൻ കതകടച്ചു തന്റെ പുസ്തകം തിരഞ്ഞു..

അത് കാണാതായതോടെ ദേവനു മനസ്സിലായി അതവളുടെ കൈയിൽ എത്തി എന്നത്... ദേവൻ മുറി തുറന്നു ഭദ്രയെ തേടി അവളുടെ മുറിയിലെത്തി..

ഭദ്ര: ഇപ്പോ എന്തായാലും ഇങ്ങോട്ട് ഇതും തിരഞ്ഞു വരും.. തല്ക്കാലം ഇത് ന്റെ അലമാരിയിൽ ഇരിക്കട്ടെ..

ദേവൻ വരുമ്പോൾ മുറിയിൽ കുറെ പുസ്തകങ്ങൾ അടക്കി ഒതുക്കി വെക്കുന്ന ഭദ്രയെ ആണ് കണ്ടത്..

ദേവൻ : ഡി..

ഭദ്ര : എന്താ?

ദേവൻ : ന്റെ പുസ്തകമെവിടെ..

ഭദ്ര : ഏത് പുസ്തകം...?

ദേവൻ : നിനക്കറിയില്ലേ..

ഭദ്ര : ഇല്ല..

ദേവൻ അവളെ ഒന്ന് നോക്കി പിന്നെ പുറത്തേക്ക് നോക്കി.. ആരും വരുന്നില്ലെന്ന് ഉറപ്പാക്കി ദേവൻ കതകടച്ചു...

ഭദ്രയുടെ അടുത്തേക്ക് നീങ്ങുമ്പോഴേക്കും കതകിൽ ആരോ തട്ടി....

സ്വപ്നത്തിൽ നിന്നും ലയ ഞെട്ടിയുണർന്നു...

നോക്കുമ്പോൾ തന്റെ കതകിൽ ആരോ തട്ടുന്നത് അവൾ കേട്ടു..

തുടരും..