\"ദേ പെണ്ണെ ഇങ്ങനെ നോക്കിയാൽ ഞാൻ എന്തേലും ഒക്കെ ചെയ്ത് പോവും കേട്ടോ\" ശരത് അത് പറഞ്ഞതും ഗായു വേഗം തന്നെ അവന്റെ മടിയിൽ നിന്നും ഇറങ്ങി റൂമിലേക്ക് ഓടി.
ഈ പെണ്ണിന്റെ ഒരു കാര്യം.എന്റെ ത്രേയ നീ തന്നെയാ പെണ്ണെ അത് നിന്നോട് ഞാൻ പറയും ഇന്ന് അല്ല നമ്മൾ എല്ലാ രീതിയിലും ഒന്നാകുന്ന നിമിഷം അവൻ ആകാശത്തെ നക്ഷത്രങ്ങളെ നോക്കികൊണ്ട് മനസ്സിൽ പറഞ്ഞു.
****
രാവിലെ ഗായു കണ്ണ് തുറന്നതും കാണുന്നത് അവളെ തന്നെ നോക്കി കിടക്കുന്ന ശരത്തിനെ ആയിരുന്നു.ആദ്യം അവൾ ഒന്ന് പുഞ്ചിരിച്ചെങ്കിക്കും പെട്ടെന്നാണ് അവൾക്ക് ബോധം വന്നത്.പെട്ടെന്ന് ഗായു ബെഡിൽ നിന്നും എഴുനേൽക്കാൻ തുടങ്ങിയതും ശരത് അവളുടെ കൈയിൽ കയറി പിടിച്ചു.
ഗായു തിരിഞ്ഞ് നോക്കിയപ്പോൾ കാണുന്നത് കള്ളച്ചിരിയോടെ തന്നെ നോക്കുന്ന ശരത്തിനെ ആയിരുന്നു.അവൾ പെട്ടെന്ന് തന്നെ നോട്ടം മാറ്റി തിരിഞ്ഞ് നിന്നു.ശരത് അവളുടെ കൈയിലെ പിടി വിട്ട് ബെഡിൽ നിന്നും എഴുനേറ്റ് ഗായുവിന്റെ പുറകിലായി വന്ന് നിന്നു.
ശരത് ഗായുവിന്റെ വയറിലൂടെ
കൈചേർത്ത് തന്നോട് ചേർത്ത് പിടിച്ച് അവളുടെ കാത്തിലായി തന്റെ അധരങ്ങൾ
ചേർത്തതും ഗായുവിന്റെ ദേഹത്തൂടെ
ഒരു മിന്നൽ കടന്നുപോയി. അത്
ശരത്തിനും മനസ്സിലായിരുന്നു അവൻ
ഒരു പുഞ്ചിരിയോടെ അവളിൽ
നിന്ന് അകന്നുമാറി ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് കയറി.
എന്നാൽ ഗായുവിന് അനങ്ങാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.അവളുടെ മനസ്സിൽ കൂടെ പലകാര്യങ്ങളും കടന്നുപോയി. ശരത്തിന്റെ ഈ മാറ്റവും തന്നോടുള്ള സമീപനവും എല്ലാം അവൾക്ക് എന്തൊക്കെയോ സന്തോഷം നൽകിയെങ്കിലും അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത ഭയം നിറയാൻ തുടങ്ങിയിരുന്നു.
പെട്ടെന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഗായു ആലോചനയിൽ നിന്ന് പുറത്ത് വന്നത്.അവൾ ഒരു പുഞ്ചിരിയോടെ കുഞ്ഞിനെ എടുത്തുകൊണ്ട് ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു.
അപ്പോഴാണ് ഗായു താഴെ അർപ്പിതയുമായി അടികൂടുന്ന ആദിയെയും സംഗീതിനെയും ശ്രെദ്ധിച്ചത്.
\"എന്റെ ദൈവമേ ഇവര് ഇത് എന്താ പണിയ കാണിച്ച് കൂടുന്നെ\"ഗായു അത്രയും പറഞ്ഞ് തിരിഞ്ഞപ്പോഴാണ് ശരത് ഫ്രഷ് ആയി ബാത്‌റൂമിൽ നിന്നും ഇറങ്ങിയത്.
ഗായു ടെൻഷനോടെ ശരത്തിന്റെ അടുത്തേക്ക് ചെന്നു.
\"എന്താടോ എന്തേലും പ്രശ്നം ഉണ്ടോ?\"ശരത് ഗായുവിന്റെ മുഖഭാവം ശ്രെദ്ധിച്ചുകൊണ്ട് ചോദിച്ചു.
\"അത് പിന്നെ... താഴെ സംഗീതും ആദിയും അർപ്പിതായുമായി അടികൂടുന്നുണ്ട് അതാ ഞാൻ..\"ഗായത്രി അത്രയും പറഞ്ഞ് ശരത്തിനെ നോക്കി.
\"ഓഹ് അതാണ് അതെന്തേലും ചെറിയ കാര്യത്തിന് ആവും താൻ എന്തിനാ അതിന് ഇത്രക്ക് ടെൻഷൻ അടിക്കുന്നെ?ചെല്ല് പോയി ഫ്രഷ് ആയിട്ട് വാ\"ശരത് ഗായത്രിയുടെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിക്കൊണ്ട് പറഞ്ഞു.
ഗായത്രി വേഗം തന്നെ ഡ്രെസ്സുമായി ഫ്രഷ് ആയി വന്നതും ശരത് കുഞ്ഞിനെ താഴെ സീതയുടെ കൈയിൽ കൊടുത്തിട്ട് റൂമിൽ വന്ന് റെഡിയാകുകയായിരുന്നു.
പെട്ടെന്നാണ് താഴെനിന്നും സംഗീതിന്റെ ഒച്ച കെട്ടത്.ശരത് പെട്ടെന്ന് തന്നെ കാര്യം എന്താണെന്ന് അറിയാൻ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതും ഗായുവും അവന് പിന്നാലെ ചെന്നിരുന്നു.
\"എന്താ ഇവിടെ?\"ശരത് താഴേകുള്ള സ്റ്റെപ് ഇറങ്ങുന്നതിനിടയിൽ ചോദിച്ചു.
\"ആഹ് ഏട്ടൻ ഇങ്ങ് വന്നേ ഏട്ടൻ പോലും അറിയാത്ത സത്യം ഞാനും എന്റെ ഈ ക്യൂട്ട് പെങ്ങളും കൂടെ ദേ ഒറ്റ ദിവസത്തിനുള്ളിൽ കണ്ട് പിടിച്ചിട്ടുണ്ട്\"സംഗീത് പറയുന്നത് കേട്ട് ശരത് മനസിലാവാതെ അവനെ നോക്കി.
\"ഏട്ടന് മനസ്സിലായില്ലല്ലോ അതായത് ഏട്ടാ ഈ നിൽക്കുന്ന അർപ്പിത ഇല്ലേ അവളുടെ കള്ളത്തരം ഞങ്ങൾ കണ്ട് പിടിച്ചു എന്ന്\"സംഗീത് ആദിയുടെ തോളിൽ കൈയിട്ടുകൊണ്ട് പറഞ്ഞു.
\"നിങ്ങൾ രണ്ടും എന്താ ഉദ്ദേശിക്കുന്നെ മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറയാൻ നോക്ക്\"ശരത് ഗൗരവത്തോടെ പറഞ്ഞു.
\"എന്റെ ഏട്ടാ ഈ അർപ്പിത ഇല്ലേ ഇവൾ ഏട്ടനെ പറ്റിക്കുവായിരുന്നു ഇത് വരെ\"സംഗീത് അർപ്പിതയെ ദേഷ്യത്തോടെ നോക്കിയിട്ട് പറഞ്ഞു.
\"അതെ ഏട്ടാ സംഗീത് ഏട്ടൻ പറയുന്നത് സത്യമാ.ഞങ്ങൾ പുറത്ത് ഗാർഡനിൽ ഇരുന്നപ്പോൾ ആണ് ഇവൾ അവിടേക്ക് വന്നത് പക്ഷെ ഞങ്ങൾ അവിടെ ഇരിക്കുന്നത് ഇവൾ കണ്ടിരുന്നില്ല. അതുകൊണ്ട് ഇവൾ ഫോണിൽ വിളിച്ച് പറയുന്നത് ഞങ്ങൾ രണ്ടുപേരും നല്ല വ്യക്തമായിട്ട് തന്നെ കെട്ടു.\"ആദി പുച്ഛത്തോടെ പറഞ്ഞു.
\"നിങ്ങൾ ഇങ്ങനെ പറയാതെ എന്താ കേട്ടതെന്ന് തെളിച്ചു പറയ് പിള്ളേരെ\"സീത അവിടേക്ക് വന്നുകൊണ്ട് പറഞ്ഞു.
\"നമ്മൾ എല്ലാവരും നൈറ്റ് ഇരിക്കാറുള്ള മരത്തിന് താഴെയുള്ള ബെഞ്ചിൽ ഇരിക്കുവായിരുന്നു ഞാനും ആദിയും. അപ്പോഴാണ് അർപ്പിത പോക്കത്ത് വന്ന് നിന്ന് ആരെയോ ഫോൺ വിളിച്ചത്.ആദ്യം ഞങ്ങൾ അത്ര ശ്രെദ്ധിച്ചില്ലെങ്കിലും \'കുഞ്ഞിനെ വെച്ച് നമ്മക്ക് ഒരു കളി കളിക്കണം\'എന്ന് അർപ്പിത പറഞ്ഞപ്പോൾ തൊട്ടാണ് ഞങ്ങൾ ശെരിക്കും ശ്രെദ്ധിക്കാൻ തുടങ്ങിയത്.\"സംഗീത് പറഞ്ഞ് നിർത്തി എല്ലാവരെയും നോക്കി.
\"പിന്നെ ഏട്ടാ ഇവൾ നമ്മൾ വിചാരിക്കുന്നത് പോലെ ഒന്നും അല്ല ഇവൾ ഫോണിൽ മറ്റൊരു കാര്യം കൂടെ പറഞ്ഞു ഏട്ടനിൽ നിന്ന് ഇവൾക്ക് എന്തൊക്കെയോ കിട്ടാൻ ഉണ്ട് അതെല്ലാം മേടിച്ചിട്ട് അവൾ കുഞ്ഞിനേയും കൊണ്ട് മടങ്ങു എന്ന്. മാത്രല്ല ഇന്നലെ കുഞ്ഞിനോട് സിംബതി തോന്നാൻ വേണ്ടി തന്നെയാണ് ഇവൾ കുഞ്ഞിനെ ബെഡിന് അരികിൽ ഇരുത്തിയതും കുഞ്ഞ് നിലത്ത് വീണിട്ട് ഇവൾ തിരിഞ്ഞു പോലും നോക്കാതെ ഇടുന്നതും\"സംഗീത് പറഞ്ഞ് നിർത്തിയതും എല്ലാവരുടെയും കണ്ണ് അർപ്പിതയുടെ മേൽ ആയിരുന്നു.
തല കുമ്പിട്ട് നില്കുന്ന അർപ്പിതയെ കണ്ടതും എല്ലാവർക്കും സംഗീയും ആദിയും പറഞ്ഞത് സത്യമാണെന്ന് മനസ്സിലായിരുന്നു.
ശരത് അർപ്പിതയുടെ മുന്നിലായി ചെന്ന് നിന്നിട്ടും അവൾ അതെ നിൽപ്പ് തന്നെ തുടർന്നു.
\"എന്താ അർപ്പിത ഞാൻ ഈ കേൾക്കുന്നത്? ഇവർ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ?\"ശരത് പതിവുപോലെ ഗൗരവത്തോടെ തന്നെ ചോദിച്ചു.
\"ശരത് ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. നിനക്ക് അറിയില്ലേ എന്നെ?\"അർപ്പിത കണ്ണുംനിറച്ചുകൊണ്ട് ശരത്തിനോട് ചോദിച്ചതും അവൻ ഒന്നും മിണ്ടാതെ നിന്നു.
\"നിനക്കും എന്നെ സംശയം ആണല്ലേ ശരത്. എങ്കിൽ ഞാൻ കുഞ്ഞിനെയും കൊണ്ട് ഇവിടെ നിന്നും പോയ്കോളാം.ശെരിക്കും ഞാനും കുഞ്ഞും ഇവിടേക്ക് വന്ന് നിനക്കും ഇവിടെ ഉള്ളവർക്കും ശല്യം ആവാൻ പാടില്ലായിരുന്നു സോറി ഞാ.. ഞാൻ കുഞ്ഞിനേയും കൊണ്ട് ഇപ്പോൾ തന്നെ പോയ്കോള്ളം\"അർപ്പിത അത്രയും പറഞ്ഞ് സീതയുടെ കൈയിൽ നിന്ന് കുഞ്ഞിനേയും മേടിച്ചുകൊണ്ട് റൂമിലേക്ക് പോവാൻ തുടങ്ങിയതും ശരത് അവളെ തടഞ്ഞു.
\"ശേ ഏട്ടത്തി ഈ ഏട്ടൻ എന്തിനാ അവളെ തടയണെ ആ മാരണം മര്യാദക്ക് പോവാൻ തടുങ്ങിയതായിരുന്നു\"ആദി ഗായുവിനോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.
\"എന്റെ ആദി നീ മിണ്ടാതെ നിന്നെ അല്ലെ നിന്റെ ഏട്ടൻ നിന്നെ ശരിയാക്കും\"ഗായു ചിരിയോടെ പറഞ്ഞു.
തുടരും....
ചെറിയ പാർട്ട് ആണ് ഗുയ്സ് അഡ്ജസ്റ്റ് ചെയ്യണേ😌റിവ്യൂ തരണേ😊
ഗയ്‌സ് ഞാൻ ഇനി പ്രതിലിപിയിലെ സ്റ്റോറി പോസ്റ്റ് ചെയ്യു എനിക്ക് ക്ലാസ്സ് തുടങ്ങി അതുകൊണ്ടാണ് രണ്ടിലും ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യാൻ ഒത്തിരി ടൈം എടുക്കും അതുകൊണ്ടാണ്.എന്റെ സ്റ്റോറി വായിക്കാൻ താല്പര്യം ഉള്ളവർ എന്നെ പ്രതിലിപിയിൽ ഫോളോ ചെയ്യുട്ടോ സഖി എന്ന് തന്നെയാണ് id.
സഖി🧸🤍