Aksharathalukal

"പടിയിറങ്ങും നേരം" (ചെറുകഥ)

പടിയിറങ്ങും നേരം"
       (ചെറുകഥ)

സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നു. 
രവി തൻ്റെ റൂമിൽ അവരെ കാത്തിരിക്കുകയാണ്.
 
ഇന്നലെ ബാഗിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ ഒതുക്കി വെച്ചു. 
 
ചാരിയിട്ട വാതിൽ തുറന്ന് കൊണ്ട്  ഹാളിൻ്റെ അടുത്തായിട്ടുള്ള ബാത്ത് റൂമിലേക്ക് പോയി.

അടുത്ത റൂമിൽ നിന്നും വീട്ടുകാരുടെ സന്തോഷം നിറഞ്ഞ പൊട്ടി ചിരികളും കേൽക്കാം. 

കുറച്ച് നേരം കഴിഞ്ഞപ്പോൾ
പടിക്കിലെത്തിയ കാറിൻ്റെ ഹോണിൻ്റെ ശബ്ദം.

അയാൾ ബാത്ത് റൂമിൽ നിന്നും വേഗം തിരിച്ച് വന്നു.  ആ മുറിയിൽ തനിക്കുള്ള പ്രാതൽ എടുത്ത് വെച്ചിരുന്നു.

എതാനും നിമിഷങ്ങൾക്കുള്ളിൽ ഡ്രൈവറും ഗോപാലേട്ടനും  ഉമ്മറത്ത് വന്ന് തട്ടി.... 

എല്ലാവരും അകത്ത് ഇരിക്കുകയാണ്. ആരേയും കാണാതെ വന്നപ്പോൾ അവർ ഇങ്ങോട്ട്‌ വന്നു. 

"കൊണ്ട് പോകാൻ ഉള്ളത് എല്ലാം ബാഗിലാക്കിയോ?" 
ഗോപാലേട്ടൻ ചോദിച്ചു.

"ഉവ്വ് " 
രവി പറഞ്ഞു.

ഡ്രൈവർ മുറിയിൽ നിന്നും വലിയ ബാഗ് എടുത്ത് മുന്നേ നടന്നു.

രവി മോളേ വിളിച്ചു കൊണ്ട് റൂമിൽ നിന്നും ഉമ്മറത്തെത്തി.

"മോളെ... ഞാൻ ഇറങ്ങട്ടെ?"

പെട്ടെന്ന് അവൾ ഉമ്മറത്തേക്ക് വന്നു ഒന്നും അറിയാത്തവളെ പോലെ തലയാട്ടി.

"മോളേ..... എപ്പോഴെങ്കിലും വിളിക്കണം. മോളക്ക്  നന്നാവട്ടെ, നന്നായി പഠിക്കണം കേട്ടോ.?"

അവൾ ശോക ഭാവത്തിൽ അങ്ങനെ തന്നെ നോക്കി നിന്നു.

രവി അവളെ അരുമയായ് പിടിച്ച് നിർത്തി. പിന്നീട് നെറ്റിയിൽ ഒരു ചുബനം കൊടുത്തു."

ഗോപാലേട്ടൻ ബാഗുകൾ കാറിൻ്റെ ഡിക്കിയിൽ വെച്ചു.

അമ്മ എവിടെ?

അപ്പോഴെക്കും അകത്ത് നിന്ന് ഇവിടുത്തെ അമ്മ ഉമ്മറത്തേക്ക് കടന്ന്  വന്നിരുന്നു.

തൻ്റെ വാക്കുകൾക്ക് അവിടെ സ്ഥാനം ഉണ്ടായിരുന്നപ്പോൾ അതിനെ കുറിച്ച് ഇനി പറയാനാവില്ലാത്ത നിർവചനം.

ഒരു പക്ഷെ ഇതൊക്കെ വരാൻ പോകുന്നതാണെന്ന് എല്ലാം അവർക്കറിയാം. 

അല്ലെങ്കിലും അരങ്ങ് വീണ ജീവിത്തിൻ്റെ പകർപ്പാണല്ലോ എല്ലാം?

അമ്മ പറഞ്ഞു.

"ഞാൻ എന്തു പറയാനാണ്.
എൻ്റെ സ്ഥിതി രവിക്ക്  അറിയാമല്ലോ?".

ഹാളിൽ കുട്ടികൾ ഓടിക്കളിക്കുന്ന ശബ്ദം കേൽക്കാം..

രവി കട്ടിളിൽ നിന്നും എഴുന്നേറ്റു.   
താൻ സ്വപ്നം കാണുകയുയിരുന്നോ?

അതെ അതൊരു സ്വപ്നം മാത്രമായിരുന്നു. പക്ഷെ ആരോടും ഒന്നും പറയാനില്ലാത്ത അയാൾ ഇത്ര നാളും തങ്ങിയ വാടക വീട്. 

ഇനി മാസങ്ങൾ മാത്രം കഴിഞ്ഞാൽ തനിക്ക് കോടതി തരുന്ന വിധി വരും.

"സന്ദയം" സിനിമയിലെ സത്യനാഥന് തൂക്ക് കയർ ഹൈകോടതി ശിക്ഷ ശരിവെച്ചു. 

അത് പോലെ രവിക്കും വിധി വരാൻ ഇനി ആറ് മാസം. സത്യം പറഞ്ഞാൽ മരിക്കാൻ ഭയമില്ലാ. ജീവിക്കാനാണ് പ്രയാസം.
 
ഒര് യാത്ര പോലും പറയാതെ ഇവിടെ നിന്നും ഇറങ്ങി പോയവർ അവർക്ക് തന്നെ കുറിച്ച് ഒന്നും പറയാനില്ലാത്ത മുഖം. 

ഗുരുക്കന്മാരും പിതാമഹന്മാരും ഒറ്റു നോക്കി നില്ക്കേ ഗാഡീവം തേരിൽ വെച്ച അർജ്ജുനനെ ശ്രീകൃഷ്ണ ഭഗവാൻ ഗീതാവചനത്തിലൂടെ വീണ്ടും യുദ്ധം ചെയ്യാൻ പ്രാപ്തിയാക്കിയപ്പോലെ  ഇവിടെയും അവർ ചില ഗീതാവചനങ്ങൾ പറഞ്ഞിരുന്നത് എന്തിനു വേണ്ടിയാണെന്ന് രവിക്ക് തോന്നി. 
 
തനിക്ക് നഷ്ടത്തിൻ്റെ കണക്കുകൾ വരില്ലായിരുന്നു എങ്കിലും വിധി അതായിരിക്കാം

അപ്പോൾ ഹാളിൻ്റെ മുകളിൽ അപ്പോഴും കർട്ടനിലൂടെ ഇടയിൽ ആരൊക്കെയോ അവിടെ കാണാം.
 
വാതിലിനടുത്ത് നടന്ന് ചെന്ന്  കസേരയിൽ ഇരിക്കുന്ന ഒര് ഗ്ലാസ്സ് തണ്ണുത്ത കട്ടൻ ചായ.... അത് ആരോ കൊണ്ടന്ന് വെച്ചിരിക്കുന്നു. 

മണികണ്ഠൻ സി നായർ,
തെക്കുംകര.