Aksharathalukal

❤️💦അഗ്രഹാരം 4💦❤️

❤️💦 അഗ്രഹാരം 💦❤️
                  Part 4

അലാം ശബ്ദം കേട്ടാണ് രാവിലെ എബി ഉറക്കമുണർന്നത് .
ഇരുകണ്ണുകളും ഇറുകെ തിരുമ്മിയ ശേഷം കുറച്ചു സമയം കൂടി അവൻ അതേ കിടപ്പു തുടർന്നു.

രാത്രിയിലെ സംഭവങ്ങൾ ഓർത്ത് അറിയാതെ ഒരു പുഞ്ചിരി എബിന്റെ ചുണ്ടിൽ വിടർന്നു.

രാവിലത്തെ ഫുഡ് ശ്രീക്കുട്ടി മുകളിലേക്ക് എത്തിച്ചിരുന്നു അതും കഴിച്ച് കുളിച്ച് റെഡിയായി താഴേക്ക് ചെന്നപ്പോൾ അവൾ സ്കൂളിലേക്ക് പോകാൻ ഒരുങ്ങി മുറ്റത്തുണ്ടായിരുന്നു.
എബിനെ കണ്ടപ്പോൾ അവൾ അവനടുത്തേക്ക് ചെന്നു.

അവന്റെ അരികിലേക്ക് ചേർന്നു നിന്നു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

 \"അതേയ് ഡോക്ടർ പാട്ടുപാടോ...??
അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകളിൽ ഉദ്വേഗം നിറഞ്ഞിരുന്നു.

 \"എന്ത് ചോദ്യവാ ശ്രീക്കുട്ടി..
 പാട്ടു പാടാത്ത ആരേലും ഈ കേരളത്തിലുണ്ടോ....??

 \"അതല്ല ഡോക്ടറെ... ഇന്നലെ രാത്രി ചേച്ചി പറഞ്ഞു...
ശ്രീക്കുട്ടി അർദ്ധോക്തിയിൽ നിർത്തി.

എബിന്റെ കണ്ണുകൾ വിടർന്നു.

 \"ചേച്ചി ..? 
ചേച്ചി എന്തുവാ പറഞ്ഞത് ..??

 \"ഡോക്ടർ ക്ലാസ്സിക്കൽ എന്തോ പാടീന്ന്... രാത്രി...
താഴേന്നാ കേട്ടതെന്ന് ചേച്ചി പറഞ്ഞു.
താഴെ ഡോക്ടർ മാത്രല്ലേ ഉള്ളു.
ഡോക്ടർ പാട്ട് പഠിച്ചിട്ടുണ്ടോ...??

 \"അത് ഞാൻ ഒരു നേരം പോക്കിന്....
അതുപോട്ടെ കൊച്ചിന്റെ ചേച്ചി എവിടെ..??
അവന്റെ കണ്ണുകൾ വീടിനുള്ളിലേക്ക് ആരെയോ പരതി നടന്നു.

 \"ചേച്ചി ദേ ഇപ്പോ പോയല്ലോ..
ഇന്നലെ രാത്രി വന്നു കിടന്നപ്പോ പറഞ്ഞതാ എന്നോട്..
താഴേന്ന് ആരോ പാട്ടുപാടി..
കേൾക്കാൻ നന്നായിരുന്നെന്ന്...

 \"അങ്ങനെ ചേച്ചി പറഞ്ഞോ..
അപ്പോ ഞാൻ ആവില്ല പാടിയത്. 
എന്റെ പാട്ട് അങ്ങനെയല്ല..!!
എബി ചിരിച്ചു

 \"ഒന്നു പോ ഡോക്ടറെ...
എന്തു ചോദിച്ചാലും കളിയാക്കും..
ശ്രീക്കുട്ടി കെറുവിച്ചു...

 \"ഞാൻ ക്ലാസ്സി പോവാ..
ഫ്രണ്ട്സ് ഇപ്പോ വരും.. ഈവനിംഗ് കാണാട്ടോ.. ബൈ...
ശ്രീക്കുട്ടി റോഡിലേക്ക് നടന്നു.

ഓഫീസിലേക്കായി ഗായത്രിയും റെഡിയായി ഇറങ്ങി വന്നു. 
കൂടെ രുഗ്മിണിയമ്മാളും..

 \"ആഹ് ആന്റി... 
ഗുഡ് മോണിംഗ് !!
പാട്ടിയമ്മേ ഗുഡ് ഗുഡ് മോണിംഗ് ..
അവൻ അവർക്കു നേരെ കൈവീശി.

 \"ഗുഡ് മോണിംഗ് ഡോക്ടറെ...
ഗായത്രി പുഞ്ചിരിച്ചു

പാട്ടിയമ്മ വരാന്തയിൽ നിന്നിറങ്ങി അവനടുത്തേക്കു ചെന്നു.

 \"കടവുൾ കാക്കട്ടെ... 
അവർ അവന്റെ നെറുകിൽ തൊട്ടു.

 \"താങ്ക്യൂ പാട്ടി... 
എബി ഹൃദ്യമായ് പുഞ്ചിരി തൂകി.

ശേഷം ഗായത്രിയെ നോക്കി പറഞ്ഞു.
 \"ആന്റിയെ ഞാൻ ഡ്രോപ്പ് ചെയ്യാം ഓഫിസിൽ..
 ശിവരാമൻ ഡോക്ടർ വണ്ടി തന്നിട്ടുണ്ട്.

 \"ഓഹ് വേണ്ട ഡോക്ടറെ... വർഷങ്ങളായിട്ട് രാവിലെ നടന്നിട്ടാ ശീലം..
അതൊരു എക്സ്സർസൈസും ആണല്ലോ..
അതു കൂടി ഇല്ലേൽ ശരീരം ഒന്നിനും കൊള്ളാതാവും..
ഞാൻ നടന്നോളാം.!

 \" ശരി... ആന്റീടെ ഇഷ്ടം..
എന്നാ ഞാൻ പോട്ടെ...

എബി വണ്ടിയെടുത്തു സ്റ്റാർട്ട് ചെയ്തു.

ഡ്രൈവ് ചെയ്യുന്നതിനിടയ്ക്ക് കുറച്ചധികം പെൺകുട്ടികൾ ഡാൻസ് യൂണിഫോമിൽ നടന്നു പോകുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു...

 \"ഇതിൽ അനു ഉണ്ടാവോ...??
അവന്റെ സ്വയം ചോദിച്ചു.
പിന്നിലേക്ക് തിരിയാൻ മനസ്സു പറയുന്നുണ്ടായെങ്കിലും എന്തോ തലച്ചോർ സമ്മതിച്ചില്ല. 
എബി വണ്ടി ഹോസ്പിറ്റലിലേക് ഓടിച്ചു വിട്ടു.

ബുള്ളറ്റിനെ പോർച്ചിൽ കണ്ടു പരിചയം തോന്നിയ രണ്ട് കണ്ണുകൾ അപ്പോൾ അവനെ പിന്തുടരുന്നുണ്ടായിരുന്നു...

ആദ്യത്തെ ഒപി ഡേ ആയിരുന്നെങ്കിലും അത്യാവശ്യം തിരക്കുണ്ടായിരുന്നു.
എല്ലാം സാധാരണക്കാർ..
എല്ലാവരോടും ക്ഷമയോടും താഴ്മയോടും കൂടിയായിരുന്നു എബിന്റെ സംസാരം.
അതുകൊണ്ടു തന്നെ രോഗികൾക്കിടയിൽ മതിപ്പുണ്ടാക്കുവാനും അവനു സാധിച്ചു.

ഉച്ചയ്ക്ക് ഫുഡ് കഴിച്ചു കൊണ്ടിരിക്കാലെ വിനീത് ക്യാബിനിലേക്ക് കയറി വന്നിട്ട് പറഞ്ഞു.

 \"ഡോക്ടർക്ക് ഒരു വിസിറ്റർ ഉണ്ട്.. കൊച്ചിന്ന്...

 \"ഫ്രം കൊച്ചി???
എബിന്റെ മുഖത്ത് ആകാംക്ഷ നിറഞ്ഞു , പുരികം ചുളിഞ്ഞു.

 \"യെസ് ഡോക്ടർ... 
അങ്ങനാ പറഞ്ഞത്..
ഒരു ലേഡിയാണ്..!!

 \"ഓകെ വിനീതേ...
ഞാനൊന്നു ഹാന്റ് വാഷ് ചെയ്തിട്ടു വരാം...

കൈകഴുകി മുറിയിലേക്കെത്തിയപ്പോൾ കസേരയിൽ ഇരിക്കുന്നയാളെ കണ്ട് അവൻ ഞെട്ടി...

 \"ആഷ്മി..നീ ??

 \"നീ സർപ്രൈസ് ആയോടാ...
ആഷ്മി ചിരിച്ചു.

 \"മ്മ് ... എന്താ മോളിങ്ങോട്ട്...
അപ്പൻ ഹോസ്പിറ്റലിന്നു പിരിച്ചു വിട്ടാ...
അല്ലാ കൈയ്യിലിരുപ്പ് അതാണല്ലോ..
കൈകൾ ടർക്കിയിൽ തുടച്ചു കൊണ്ട് അവൻ കസേരയിലേക് വന്നിരുന്നു.

 \"അതേടാ മിക്കവാറും അതുണ്ടാകും..
ആഷ്മി കൈയ്യിലിരുന്ന ഹാൻഡ് ബാഗ് ടേബിളിലേക്ക് വച്ചു കൊണ്ട് പറഞ്ഞു.

 \"അപ്പനൊരു കോൺഫറൻസ് ഉണ്ടെടാ ... പോന്നപ്പോൾ എന്നേം കൂട്ടി..
കുറേ കിളവന്മാർ ഡോക്ടേർസ്..
എനിക്ക് ബോറടിച്ചു.
അപ്പോഴാ നിന്റെ കാര്യം ഓർത്തത്.
നീ ഈ പരിസരത്ത് ഉണ്ടല്ലോന്ന്..
അപ്പോ ഇങ്ങോട്ട് പോന്നു.

 \"അതുപോട്ടെ ആഷി നീ എന്നായെങ്കിലും കഴിച്ചോ.??

 \"ഇല്ലെബി നിന്നെ കൂട്ടി പോയി പുറത്തുന്ന് കഴിക്കാന്നു വിചാരിച്ചാ ഇറങ്ങിയത്..

 \"ശരി എന്നാ വാ..
അവൻ ബാഗെടുത്ത് പുറത്തേക്കിറങ്ങി .
 കൂടെ ആഷ്മിയും !

 \"കാർ നീ എടുത്തോ ..
 ഇന്നാ കീ..
അവൾ കീ എബിനു നേരെ നീട്ടി.

അവനതു വാങ്ങി കാർ സ്റ്റാർട്ട് ചെയ്തു.

പാരഗൺ ഹോട്ടലിനു മുന്നിൽ വണ്ടി നിന്നു.
അവർ അകത്തേക്ക് കയറി ഒഴിഞ്ഞ സീറ്റുകളിൽ ഇരുന്നു.

 \"നിനെക്കന്നാ ആഷി വേണ്ടത്..
നിന്റെ ഫേവറിറ്റ് ചിക്കൻ നൂഡിൽസ് പറയട്ടെ..

 \"ഓഹ് അപ്പോ നീയൊന്നും മറന്നിട്ടില്ലല്ലേ...
ആഷ്മി അവന്റെ കണ്ണുകളിലേക്ക് നോക്കി.

എബി ഒന്നു ചിരിച്ചു.

അവൻ ഫുഡ് ഓർഡർ ചെയ്തു.

 \"പിന്നെ എന്തൊക്കെയാ ആഷി പുതിയ വിശേഷങ്ങൾ ??
നിന്റെ ആർത്തിക്കാരൻ ഡോക്ടർ അപ്പനും തടിമാടൻ ഇച്ചായന്മാരും എന്തു പറയുന്നു..
അവൻ തമാശരൂപേണ ചിരിച്ചു.

 \" ഓഹ് എല്ലാവർക്കും പരമസുഖം.
കാശ് എന്ന ചിന്ത മാത്രം ഉള്ളു എബി .
 ഞാൻ ജോയിൻ ചെയ്തപ്പോ ഗൈനക്കിലെ വേറെ ഡോക്ടേർസിനെ ഒഴിവാക്കി.
എന്ത് പറയാനാ...
അവളുടെ കണ്ണുകളിൽ നിരാശ നിഴലിച്ചു. 

 \"ടീ .. നീ കൈവിറയ്ക്കാതെ സിസേറിയൻ ഒക്കെ ചെയ്യുന്നുണ്ടോ ഇപ്പോ..
അബദ്ധം വല്ലോം ഒപ്പിച്ചാ കൊച്ചേ നീ...

 \"ഒന്നു പോടാ...
കർത്താവിന്റെ കൃപ കൊണ്ട് ഇതുവരെ അങ്ങനൊന്നും ഉണ്ടായിട്ടില്ല....
ആഷ്മി ആത്മസംതൃപ്തിയോടെ പറഞ്ഞു.

 \"പിന്നെ എബി ഞാൻ നിന്നോട് മറ്റൊരു കാര്യം കൂടി പറയാനാ വന്നത്...
ആഷ്മി ഒന്നു നിർത്തി.

 \"എന്താ... നീ പറ ആഷി...

 \"അത്... അത് നിനക്ക് അറിയാവുന്ന കാര്യം തന്നാ...
നമ്മുടെ മാര്യേജ്...

 \"നീയത് വിട്ടില്ലേ ആഷി...

 \"ഞാനെങ്ങനെ വിടുമെന്നാ നീ പറയുന്നത് എബി..
എന്റെ ഇഷ്ടം നിനക്കും നമ്മുടെ കോളേജിൽ എല്ലാവർക്കും അറിയുന്നതല്ലേ...
ഇപ്പോ വീട്ടിലും പ്രഷർ ..
അലൈൻസ് നോക്കാൻ....
ഡോക്ടർ തന്നാ അപ്പൻ പ്രിഫർ ചെയ്യുന്നത്...
നീ ഓകെ പറയുവാണേൽ എനിക്ക് അപ്പനോട് പറയാമായിരുന്നു.

 \"ടീ നിന്നോട് ഞാൻ അന്നേ പറഞ്ഞിട്ടുള്ളതല്ലേ..
നിനക്ക് മാച്ച് ആവുന്ന ഒരാൾ അല്ല ഞാൻ..
പ്രത്യേകിച്ച് നിന്റെ അപ്പന്റെ ബിസ്സിനസ്സ് മൈൻഡിന്...
എന്റെ പാഷൻ , ഇഷ്ടം അത് ഇതല്ലെന്ന് നിനക്ക് നന്നായി അറിയാല്ലോ...
എന്നെ കുറേയൊക്കെ മനസ്സിലാക്കിയവളല്ലേ നീ...

 \"അതൊക്കെ എനിക്ക് അറിയാം എബി.
പക്ഷെ അതിനു നിന്റെ ഫാദർ തടസ്സം നിൽക്കല്ലേ...
നിനക്കത് അച്ചീവ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ..??

എബി തല താഴ്ത്തി.
 \"അതെ അപ്പന്റെ മനസ്സൊന്നു മാറി കിട്ടാനാ എന്റെ പ്രാർത്ഥന...

 \" പ്ലീസ് എബി ഇതും പറഞ്ഞ് എന്നെ നീ അവോയ്ഡ് ചെയ്യരുത്..
എന്റെ സ്നേഹം വേണ്ടെന്ന് വച്ച് പോവല്ലേ നീ...
നിന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കാൻ കഴിയും എനിക്ക് .
ആഷ്മി അവന്റെ കൈകളിൽ കടന്നു പിടിച്ചു.
അവളുടെ കണ്ണുകളിൽ നീർതുള്ളികൾ ഉരുണ്ടു കൂടി ..

 \"നിനക്ക് മറ്റാരോടും റിലേഷൻഷിപ്പ് ഇല്ലെന്ന് എനിയ്ക്കറിയാം എബി പിന്നെന്താ...??

 \"ദേ ഫുഡ് വന്നു നീ കഴിക്...
എബി അവർക്കു നേരെ നടന്നടുത്ത വെയ്റ്ററെ നോക്കി പറഞ്ഞു.

ഫുഡ് സെർവ്വ് ചെയ്ത് വെയ്റ്റർ പോയി.

 \"ഫുഡ് ഞാൻ കഴിക്കാം ബട്ട് എബി ഒരു വൺ മന്തിനുള്ളിൽ നീ എനിക്ക് റിപ്ലേ തരണം..
അത് പോസിറ്റിവ് ആവണം എന്നാണ് എന്റെ ആഗ്രഹം..!!

 \"മമ് ...നീ കഴിക്ക് ആഷി...
ഞാൻ പറയാം.

ഫുഡ് കഴിച്ച് കഴിഞ്ഞ് എബിയെ ഹോസ്പിറ്റലിൽ തിരിച്ചു കൊണ്ട് വിട്ടിട്ട് ആഷ്മി പോയി.
എബിയുടെ മനസ്സ് ആകെ കലുഷിതമായി...

സെക്കന്റ് ഇയറിൽ വച്ചാണ് ആഷ്മി ആദ്യമായി ഇഷ്ടമാണെന്ന് പറയുന്നത് .
അതുവരെ അവളെ നല്ലൊരു ഫ്രണ്ടായി മാത്രമേ കണ്ടിരുന്നുള്ളു.
അതു തന്നെയാ അവളോടും പറഞ്ഞത്.
പക്ഷെ എങ്ങനെയൊക്കെയോ അത് കോളേജിൽ എല്ലാരും അറിഞ്ഞു. 

പലതവണ അവളോടു പറഞ്ഞതാണ് അവൾക്ക് ചേർന്ന ആളല്ലെന്ന് പക്ഷെ എന്തോ അവൾക്കത് ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ടായില്ല...
ആഷ്മി മിടുക്കിയാണ് പാവമാണ് .. അറിയാഞ്ഞിട്ടല്ല പക്ഷേ ഒരു പ്രണയം .. 
ആ ഒരു ഫീൽ അവളോട് ഇതുവരെ തോന്നിയിട്ടില്ല .
പക്ഷെ ഇനിയിത് നീട്ടിക്കൊണ്ടുപോകാൻ പറ്റില്ല
അവൾക്കൊരു മറുപടി കൊടുത്തേ പറ്റു.
അവന്റെ മനസ്സിൽ ചിന്തകൾ കൂടുകൂട്ടി.

അഗ്രഹാരത്തിൽ എത്തിയിട്ടും മനസ്സിനു സുഖം തോന്നാത്തതു കൊണ്ട് എബി പാട്ടിയമ്മയോട് പറഞ്ഞിട്ട് വണ്ടിയുമെടുത്ത് പുറത്തേക്കിറങ്ങി.
ഹനുമാൻ കോവിലിനു മുന്നിലെ ആൽത്തറയ്ക്കു മുന്നിൽ വണ്ടി ഒതുക്കി അവൻ ആൽത്തറയിൽ കയറി ഇരുന്നു.
കോവിലിൽ നിന്നും കേട്ട തമിഴ് ഭക്തി ഗാനവും , ആൽത്തറയിലെ കാറ്റും
 അവന്റെ മനസ്സിനെ തണുപ്പിച്ചു.

ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടികൾക്കുള്ള സ്റ്റേജിന്റെ പണി കോവിലിനു സമീപത്തായി ആരംഭിച്ചിരുന്നു.
അതിനടുത്തായി വച്ചിരുന്ന 
 \"കലാമണ്ഡലം അനുശ്രീ അയ്യരും കൂട്ടരും അവതരിപ്പിക്കുന്ന നൃത്ത പരിപാടി \"
 എന്നെഴുതിയ ബോർഡ് അവന്റെ കണ്ണിലുടക്കി.
കൂടെ
ക്ലാസ്സിക്കൽ ഡാൻസ് ഡ്രസ്സിൽ നിൽക്കുന്ന കുറേ പെൺകുട്ടികളുടെ ഫോട്ടോയും.!!

എല്ലാവർക്കും ഒരേ മുഖം...
 \"ഇതിലേതാ അനു..??
അവൻ പിറുപിറുത്തു.

കൺമുന്നിൽ ഉണ്ടായിട്ടും കാണാമറയത്ത് ഒരു പ്രഹേളിക പോലെ അവൾ അവനു മുന്നിൽ നിന്നു.




തുടരും

✍️ നിവേദ്യ ഹരിഹരൻ


സ്നേഹം ഡിയേഴ്സ് 
❤️❤️❤️❤️❤️