Aksharathalukal

പുട്ടുറുമീസ്

പുട്ടുറുമീസ്
=========

‌പുട്ടു കേറ്റിപ്പോയ ലോറി  വല്ലോം മറിഞ്ഞോ  അമ്മേ??

പുട്ട്  പുട്ട്........ പുട്ട് .....

എന്നും   ഈ പുട്ട്  ...... എനിക്ക് വേണ്ടാ  അമ്മ തന്നെ തിന്നോ.....

വേണ്ടെങ്കി വേണ്ട  നീ തിന്നണ്ടടാ

കുറച്ചു കഴിഞ്ഞ്

അമ്മാ  അമ്മാ???

എന്തെടാ

പുട്ടെങ്കി പുട്ട്   തായോ .... അമ്മക്ക് വിഷമാവണ്ടാ

ഏയ് അമ്മക്ക് വിഷമന്നൂലാ  നിനക്ക് വിശപ്പ് ണ്ടെങ്കി തിന്നാ മതി..

ഈ അമ്മെന്താ ങ്ങനെ ഒരു സ്നേഹം ല്ലാത്ത മാതിരി..

ഇന്നും കൂടെ ക്ഷമിക്കടാ നാളെ  വേറെ ഐറ്റം തരാം   അമ്മക്ക് സ്നേഹം ല്ലാന്ന് വേണ്ടാ...

ഉറപ്പാണല്ലോ ??

ഉറപ്പ്....

പിറ്റേന്ന് രാവിലെ

അമ്മാ   അമ്മാ   ഇതെന്താ പുതിയ ഐറ്റം താരാന്ന് പറഞ്ഞിട്ട്    ബണ്ണും കാപ്പിയോ???

ആ ബണ്ണ് ....നിനക്കൊരു ചേയ്ഞ്ച് ആയ്ക്കോട്ടേന്ന് വിചാരിച്ചു

ന്നാ പിന്നെ ആ പുട്ടു കുത്തുണ കോലും കൂടി ങ്ങട്ടെടുത്തോ,,

എന്തിനാടാ??

ഇതൊന്നു കുത്തിയെറക്കാനാ

കാപ്പി മുക്കി തിന്നെടാ

ആ നോക്കട്ടെ   ഒരു രണ്ടു ബണ്ണും കൂടി ങ്ങട്ടെ ടുത്തോ

അമ്മാ.....  അമ്മാ....

അമ്മ ചത്തു  എന്തെടാ???

ഒരു കാപ്പീം കൂടി

അപ്പ  ആദ്യം തന്ന കാപ്പിയോ??

അതു ബണ്ണു കുടിച്ചു    എനിക്കു കുടിക്കാൻ കാപ്പിയില്ലാ....

ഹൊ  ബല്ലാത്ത ചെക്കൻ...

Jo