Aksharathalukal

എന്നും ഏട്ടന്റെ സ്വന്തം

വലിയ മംഗലം തറവാടിൽ ഇന്ന് എന്തോ വലിയ ആഘോഷം നടക്കുന്നു മുത്തശ്ശിമാർ വെറ്റില കിണ്ണം നടുവിൽ വച്ചു മുറുകി പഴ കഥകൾ പറയുന്നു കുട്ടികൾ മുറ്റത്ത് കെടിയ വലിയ പത്തലിൽ ഓടി കളിക്കുന്നു എല്ലാരും തിരക്കിൽ ആണ് കലപില സംസാരം നടക്കുന്നുണ്ട് 
എടി ആമി നിനക്കു എന്താ  പറ്റിയെ പെണ്ണെ
ഒന്നുമില്ല എന്ന് പറഞ്ഞു ആമി കണ്ണ് തുടയ്കുന്നത് കണ്ടിട്ട് അശ്വതിക് ദേഷ്യം വന്നു നാളെ നിന്റെ കല്യാണം ആണ് നീ ഇനിയും ഇങ്ങനെ കരഞ്ഞിരുന്നാൽ ഇവിടെ എല്ലാവരെയും സന്തോഷം പോവും
നീ ഒന്ന് അങ്ങൊട് നോക്
എത്ര സന്തോഷത്തോടെയാ അമ്മാവൻ ഓടി നടക്കുന്നത് നീ കാരണം ആ മനുഷ്യന് എതെകിലും സംഭവിച്ചാൽ സഹിക്കാൻ പറ്റോ നിനക്ക് ആമി നീ എല്ലാം മറക്ക് മോളേ  നിനക്ക് അവനെ വിധിച്ചില്ലെന്ന് കരുത് അത് പറഞ്ഞു ആമിയെ കെടിപിടിച്ചു ഒരു ഉമ്മ കൊടുത്തു അശ്വതി  അപ്പോ ആമിയിൽ കണ്ണീരിൽ നഞ്ഞ ഒരു ചിരി  വിടർന്നു കാരണം അവൾ ആമിക് ഒരു കൂടുകാരി മാത്രമല്ല അവളെ മനസാക്ഷി സൂക്ഷിപ്പുകാരി കൂടിയാണ്
                              പുറത്ത്‌ നടക്കുന്ന കാഴ്ചകൾ നോക്കി ആമി ജനാലാഴിൽ തലവചിരുന്നു അവളുടെ മനസ്സിൽ ഒരു കടൽ ഇരബുന്നുണ്ടായിരുന്നു അവളുടെ ശ്രീയട്ടനെ ഓർത്ത് മാത്രം അവളെ കല്യാണം ആണ് എന്ന് പോലും അറിയാതെ അവൻ അതോർത്തു അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴിക്കി കാഴ്ചകൾ മങ്ങി
എടി മോളേ നിന്നെ അല്ലാതെ ഞാൻ വേറെ ആരെയും കേട്ടില്ല അവന്റെ വാക്കുകൾ അവളിൽ  ഒരു തേങ്ങൽ ഉണ്ടാക്കി
ശ്രീയേട്ടാ എവിടെയാ നിങ്ങൾ
എന്തെ ഏട്ടാ എന്റെ കത്തുകൾക് ഒന്നും ഒരു മറുപടി തരാതെ എന്റെ കല്യാണം ഉറപ്പിച്ചുന്നു പറഞ്ഞാൽ ഓടി വന്ന് ഏട്ടൻ എന്നെ കൊണ്ട് പോകുമെന്ന് കരുതി  മറന്നോ ഏട്ടാ നിങ്ങളി ആമ്മിയെ,...
പെടന്ന് അവളുടെ സമനില തെറ്റി ഇന്ന് കൂടി കഴിഞ്ഞാൽ അവൾ വേറെ ഒരാളുടെ ഭാര്യ ആവും അതോർത്ത് അവൾ ഉറക്കെ നിലവിളിച്ചു അത് കേട്ട് ഓടിവന്ന അശ്വതി അവളെ സ്നേഹത്തോടെ ശകാരിച്ചു
അവളെ നെഞ്ചോട് ചേർത്തു പിടിച്ചു എങ്ങനെയാ അച്ചു എനിക് എന്റെ ശ്രീയേട്ടനെ മറക്കാൻ പറ്റാ അതിലും വലുത് ഞാൻ മരിക്കുന്നതല്ലേ നീ പറ അച്ചു നിന്റെ ആമിയ്ക് ശ്രീയേട്ടൻ ഇല്ലാതെ ജീവിക്കാൻ പറ്റോ ?
ഇനി നിങ്ങൾക് ആമിയെ പറ്റി അറിയണ്ടേ ആരാ അവളെ ഈ ശ്രീയേട്ടൻ എന്നും....
എല്ലാം പറയാ ട്ടോ



വേഗം വരെ