Aksharathalukal

ഒരു നല്ല ഡ്രൈവറുടെ ലക്ഷണങ്ങൾ.

ഒരു നല്ല ഡ്രൈവറുടെ ലക്ഷണങ്ങൾ.
How to spot a good driver.
1, സീറ്റ്‌ ബെൽറ്റ്‌ ഉപയോഗം.
ഒരു  നല്ല ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ എല്ലായ്‌പോഴും സീറ്റ്‌ ബെൽറ്റ്‌ ധരിക്കും, കാരണം സ്വന്തം ജീവനെ സംരക്ഷിക്കുന്നവന് മാത്രമേ, മറ്റുള്ളവരുടെ ജീവനെയും സംരക്ഷിക്കാൻ കഴിയൂ.
2, മിററുകൾ കൃത്യമായി ഉപയോഗിക്കുന്നയാൾ.
ഓരോ 6-8 സെക്കന്റിലും നല്ലൊരു ഡ്രൈവർ, മിററുകൾ(ഇടതു, വലതു, ബ്ലയിണ്ട് സ്പോട്  മിററുകൾ )ശ്രദ്ധിച്ച്, പിന്നലും, വശങ്ങളിലും വരുന്ന വാഹനങ്ങളുടെ വേഗം സ്ഥാനം എന്നിവ മനസ്സിലാക്കുന്നവനായിരിക്കും, മാത്രമല്ല തന്നെക്കാൾ വേഗത്തിൽ പിറകെ വരുന്ന വാഹനം, അവ ഹോൺ അടിക്കുന്നതിനു മുൻപുതന്നെ അവക്ക്, സുരക്ഷിതമായി ഓവർടേക്ക് ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നവനായിരിക്കും. മേൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാത്ത ഡ്രൈവർ ഒരു നല്ല ഡ്രൈവർ അല്ല.
3. കൃത്യമായി ലൈറ്റ് സിഗ്നലുകൾ നൽകുന്നയാൾ.
വാഹനം ഇടത്തോട്ടോ, വലത്തോട്ടൊ തിരിയുന്നതിനും  ലെയിൻ മാറുന്നതിനും 10-20 സെക്കന്റ്‌ മുൻപ്  സിഗ്നൽ ഉപയോഗിച്ച്, മിററുകൾ ശ്രദ്ധിച്ച്, വഴിയാവകാശം (right of way) നൽകി സുരക്ഷിതമായി മറ്റുവാഹനങ്ങളെ ശല്യപ്പെടുത്താതെ , (അതായത്, ഈ പ്രവൃത്തി മൂലം മറ്റു വാഹനങ്ങൾ, ബ്രേക് ചെയ്യുകയോ , നിർത്തുകയോ ചെയുന്ന സാഹചര്യം ഒഴിവാക്കണം ) വാഹനം ഓടിക്കുന്നവർ . ഇങ്ങനെ ചെയ്യാത്തവർ ഒരു നല്ല ഡ്രൈവർ അല്ല.
4, വാഹനം നിശ്ചലാവസ്ഥയിൽ നിന്നും മുൻപോട്ടു എടുക്കുമ്പോഴും, നിർത്തുമ്പോളും, മിററുകൾ നോക്കി, കൃത്യമായി സിഗ്നൽ നൽകി സുരക്ഷിതമായി (മറ്റു വാഹനങ്ങളെ ശല്യപ്പെടുത്താതെ, അതായത്, ഈ പ്രവൃത്തി മൂലം മറ്റു വാഹനങ്ങൾ, ബ്രേക്ക് ചെയ്യുകയോ , നിർത്തുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം ) വാഹനം ഓടിക്കുന്നവർ.
5, പരിമിതമായ ഹോൺ ഉപയോഗം. നല്ലൊരു ഡ്രൈവർ വളരെ പരിമിതമായേ ഹോൺ ഉപയോഗിക്കൂ, കാഴ്ചമറയുന്ന, ആവശ്യത്തിന് വീതിയില്ലാത്ത വളവുകളിലോ, ഒഴിവാക്കാനാകാത്ത അപകടം മുന്നിൽ കാണുമ്പോഴോ മാത്രമായിരിക്കണം ഹോൺ ഉപയോഗം, അല്ലാതെ ഓരോ മിനിറ്റിലും തുരുതുരെ ഹോൺ അടിക്കുന്നവരല്ല.
6) നിയമപരമായി മാത്രം പാർക്ക്‌ ചെയ്യുന്നവർ.
 നല്ലൊരു ഡ്രൈവർ നിയമപരമായ പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രമേ പാർക്ക്‌ ചെയ്യുകയുള്ളൂ,. അങ്ങനെ പാർക്കിംഗ് ലോട്ട് ഇല്ലാത്ത സ്ഥലങ്ങളിൽ, റോഡിലെ ടാർ പ്രതലത്തിൽ നിർത്താതെ വശങ്ങളിൽ മാത്രം പാർക്കിംഗ് ചെയ്യുന്നവർ . ഒരു കാരണവശാലും വളവുകളിൽ പാർക്കിംഗ് ചെയ്യാത്തവർ.
ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ പാർക്ക്‌ ചെയ്യേണ്ടി വന്നാൽ, ഹസാർഡ് സിഗ്നൽ ഉപയോഗിച്ച്, വളരെ കുറവ് സമയത്തേക്ക് മാത്രം പാർക്ക്‌ ചെയ്യുന്നവർ. ഈ പറഞ്ഞ കാര്യം പരമാവധി ഒഴിവാക്കുക 
മേൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാതെ തോന്നിയ സ്ഥലത്തു പാർക്ക്‌ ചെയ്തു, അപകടം വിളിച്ച് വരുത്തുന്നവർ നല്ല ഡ്രൈവർ അല്ല.
7, കൃത്യമായി അകലം പാലിക്കുന്നവർ.
നല്ല ഒരു ഡ്രൈവർ, മുന്നിൽ പോകുന്ന വാഹനങ്ങളുമായി കൃത്യമായി അകലം പാലിക്കുന്നവനായിരിക്കും.  മുന്നിൽ പോകുന്ന വാഹനവുമായി കുറഞ്ഞത് 2 സെക്കന്റ്‌ അകലം വേണം, അതായത്, മുന്നിൽ പോകുന്നുന്ന വാഹനത്തിന്റെ പിൻ ഭാഗം, ഒരു സ്ഥായിയായ വസ്തു ( ഒരു ഇലക്ട്രിക് പോസ്റ്റ്‌, സിഗ്നൽ പോസ്റ്റ്‌, മരം എന്നിവ ) കടന്നതിനു 2 സെക്കന്റ്‌ കഴിഞ്ഞേ പിന്നിൽ വരുന്ന വാഹനത്തിന്റെ മുൻഭാഗം ആ വസ്തു കടന്നുപോകാവൂ. രണ്ട് സെക്കന്റ്‌ ഏറ്റവും കുറഞ്ഞ സമയമാണ്, പ്രതികൂല സാഹചര്യങ്ങളിൽ ( മഴ, മഞ്, വഴുക്കലുള്ള പ്രാതലം.. എന്നിവ ) അത് 4 ഓ 5 ഓ സെക്കന്റ്‌ വേണം. 2 സെക്കൻഡിൽ കുറവാണെങ്കിൽ അതിനെ ടെയിൽ ഗേറ്റിംഗ് (tail gating ) എന്നാണ് പറയുക. ടെയിൽ ഗേറ്റിംഗ് അപകടം വിളിച്ച് വരുത്തും. നല്ല ഡ്രൈവർ ടെയിൽ ഗേറ്റിംഗ് ചെയ്യില്ല. നിങ്ങൾ സഞ്ചരിക്കുന്ന വാഹനം ടെയിൽ ഗേറ്റിംഗ് ചെയ്യുന്നുണ്ടോ എന്ന് യാത്രക്കാരായ നിങ്ങൾക്കും പരിശോധിക്കാം.
8., ഹൈ ബിം ഉപയോഗം.
നല്ലൊരു ഡ്രൈവർ, സിറ്റി ടൌൺ, റോഡുകളിലും, തെരുവുവിളക്കുകൾ ഉള്ള സ്ഥലങ്ങളിലും ഒരു കാരണവശാലും ഹൈ ബിം ഉപയോഗിക്കില്ല. മറ്റുസ്ഥലങ്ങളിൽ, എതിരെ വാഹനം വരുമ്പോൾ ഡിം ചെയ്യും.
9, നിയമ പാലനം.
നല്ല ഒരു ഡ്രൈവർ എല്ലാ റോഡു നിയമങ്ങളും പാലിക്കുന്നവനായിരിക്കും, അവർ സിഗ്നൽ ജംഗ്ഷണുകളിൽ, റെഡ് സിഗ്നൽ ക്രോസ്സ് ചെയ്യില്ല, സീബ്ര ക്രോസ്സിങ്ങിൽ കാൽനടക്കാർക്ക്, റോഡ് മുറിച്ച് കടക്കാൻ സൗകര്യം ഒരുക്കും, ഓവർടെകിങ് അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഓവർടെകിങ് ചെയ്യില്ല.
10, keep left unless overtaking .
ഇത് വളരെ പ്രധാനമാണ്. മൾട്ടി ലെയിൻ റോഡുകളിൽ, നല്ലൊരു ഡ്രൈവർ ഇടതുവശത്തെ ട്രാക്കിലൂടെ മാത്രമേ ഡ്രൈവ് ചെയ്യൂ, വലതുവശത്തെ ട്രാക്ക്, ഓവർടേക്ക് ചെയ്യാനും, ഒരു ജംഗ്ഷനിൽ വലതുവശത്തേക്ക് തിരിയാനും യു ടേൺ എടുക്കാനും മാത്രമായേ ഉപയോഗിക്കൂ, അല്ലാതെ വലതുവശത്തെ ട്രാക്ക് ഉപയോഗിക്കില്ല. ഓവർടെകിങ് കഴിഞ്ഞാൽ തിരികെ സുരക്ഷിതമായി, മിറർ നോക്കി, സിഗ്നൽ ഇട്ടതിനു ശേഷം ഇടതുവശത്തെ ട്രാക്കിൽ ചേരുന്നതാണ്.
മേല്പറഞ്ഞ കാര്യങ്ങൾ പരിഗണിച്ചു നിങ്ങളിലെ ഡ്രൈവറെയും, നിങ്ങൾ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറെയും നിങ്ങൾക്ക് വിലയിരുത്താം.
നമ്മുടെ ഡ്രൈവർമാർ മേൽ പറഞ്ഞ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ എത്ര റോഡ് ഇൻഫ്രാസ്ട്രക്ചർ ഉണ്ടാക്കിയാലും, അപകടങ്ങൾക്ക് ഒരു കുറവും ഉണ്ടാകില്ല