Aksharathalukal

പഠനകാലം

പഠനകാലത്തിലെ ആനന്ദം കൂടെ പഠിച്ച ചില കൂട്ടുകാര്
കൂടെ പിറക്കാതെ കൂടെ പിറപ്പായ് വേദന എല്ലാം അകറ്റിയോര്

ജാതി മത വേർതിരിവതൊന്നുമത്തില്ലാതെ വാഴാൻ പഠിപ്പിച്ച അധ്യാപകർ
മായാത്ത സൂര്യനായ് എന്നുടെ മനസ്സിൽ ഓർത്തിടും ദൈവമായ് എന്നുമെന്നും

പഠനകാലത്തിലെ ആനന്ദം കൂടെ പഠിച്ച ചില കൂട്ടുകാര്
കൂടെ പിറക്കാതെ കൂടെ പിറപ്പായ് വേദന എല്ലാം അകറ്റിയോര്

ബെല്ലക്കായ് മരത്തിന്റെ കീഴിൽ ഇരുന്ന് ഗോട്ടിയും പമ്പരോം കളിച്ച നേരം
കാറ്റും അടുത്തെത്തി കുയിലും പറന്നുപോയ്‌ ചാറ്റൽ മഴയും ചാരെ എത്തി