Aksharathalukal

കഥ : തേപ്പുകാരി. ✍🏻രചന.കബീർ മാട്ടൂൽ

ഒരു സ്ത്രീ ഫോണിലൂടെ പരിചയപ്പെട്ട് ഒടുവിൽ ചോദിച്ചതെല്ലാം നൽകിയപ്പോൾ വഞ്ചിക്കപ്പെട്ട ഒരു യുവാവിന്റെ കഥ... വായിക്കുക ഷെയർ ചെയ്യുക...

"കഥയുടെ നീളം കൂടുതൽ ആയത് കൊണ്ട് രണ്ട് ഭാഗങ്ങളിയായിട്ട് നിങ്ങളിലേക്ക് എത്തുന്നു..."


"പ്രീയപ്പെട്ടവരെ ഇന്നത്തെ കാലത്ത് ഫോണിലൂടെ പരിചയപ്പെട്ട് ചതിക്കുന്ന പലരും ഉണ്ട്..."

"ഒരു മെസ്സേജിലൂടെ അല്ലെങ്കിൽ ഒരു ഇ-മെയിൽ വഴി അല്ലെങ്കില്‍ ഒരു ഫോണ്‍ കോളിലൂടെ  പലര്‍ക്കും ചതി പറ്റാറുണ്ട്..."

"പക്ഷെ അതില്‍ ചിലര്‍ നാണക്കേട് കൊണ്ട് പുറത്തുപറയാറില്ല..."

"എന്നാൽ 
ഒരു കാരുണ്യ പ്രവര്‍ത്തകനെ  ഒരു സ്ത്രീ ഫോണിലൂടെ പരിചയപ്പെട്ട് അവസാനം  എല്ലാം കിട്ടിയപ്പോള്‍ കാരുണ്യ പ്രവര്‍ത്തകനെ ചതിക്കാന്‍ ശ്രമിച്ച കഥയാണ് ഇതില്‍ പറയുന്നത് ..."


"ഇതില്‍ രണ്ട് കഥാപാത്രങ്ങളാണ് പ്രധാനമായിട്ടുള്ളത്...
വളരെ ഗൗരവുള്ള വിഷയം ആയതിനാല്‍ കഥാപാത്രങ്ങള്‍ക്ക് പേര് നല്‍കാതെ (കാരണം .കഥാപാത്രങ്ങള്‍ക്ക് പേര് നല്‍കിയാല്‍ സമൂഹത്തില്‍ അതേ പേരുള്ളവര്‍ക്ക്  പ്രയാസമുണ്ടാക്കുന്നതിനാല്‍ പേര് നല്‍കുന്നില്ല)  കാരുണ്യ പ്രവര്‍ത്തകന് സുഹൃത്ത് എന്നും കാരുണ്യ പ്രവര്‍ത്തകനെ ചതിക്കാന്‍ ശ്രമിച്ച സ്ത്രീയെ സ്ത്രീ എന്നും നല്‍കുന്നു..."


''കഥ: തേപ്പു കാരി ''

.      ഭാഗം.1.

കഥ...ആരംഭിക്കുന്നു...

*രചന ✍🏻കബീർ മാട്ടൂൽ കെഎം*

"കഥയിലേ കഥാപാത്രമായ സുഹൃത്ത്  ഒരു കച്ചവടക്കാരനാണ്... "

"വളരെ നല്ല മനസ്സാണ്  .
കച്ചവടത്തില്‍ സൂക്ഷമത പാലിക്കുന്ന സുഹൃത്തിന്റെ കടയിലേക്ക് പാവപ്പെട്ടവര്‍ സാധനങ്ങള്‍ വാങ്ങാനെത്തിയാല്‍ വലിയ ലാഭം എടുക്കാതെ  പൈസ കുറച്ചുകൊടുക്കുന്നത് പതിവാണ്. അത് കൊണ്ട് തന്നെ സുഹൃത്തിനെ എല്ലാവർക്കും ഒത്തിരി വിശ്വാസമാണ്."

"കച്ചവടം ചെയ്തു കിട്ടുന്ന ലാഭത്തിന്‍റെ പത്ത് ശതമാനം കൊണ്ട്  പാവങ്ങളെ സഹായിക്കും."

"മാത്രമല്ല സുഹൃത്തിന് വാട്സാപ്പിനോട് കൂടുതല്‍ താല്‍പര്യം ഉള്ളതാണ്.
 വാട്സാപ്പുള്ളതിനാല്‍  നാട്ടിലുള്ള എല്ലാ ഗ്രൂപ്പിലും സുഹൃത്ത് സജീവമാണ് . അതിലൂടെ കച്ചവടം മിച്ചപ്പെടുത്തും..."

"ദിവസവും രാവിലെ എല്ലാ ഗ്രൂപ്പുകളിലും കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോസ്റ്റ് ചെയ്യും..."

"അങ്ങിനെ ഒരു ദിവസം  കാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്  ഒരു കാര്യം വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു ..."

"അത് കണ്ട ഒരാള്‍ ഗ്രൂപ്പില്‍ ഒരു ലൈക്ക് നല്‍കി..."

"അത് കണ്ട സുഹൃത്ത്  താങ്ക്സ് എന്ന് മെസ്സേജ് അയച്ചു ..."

"പിന്നീട് അവര്‍  സുഹൃത്തിന് പിഎമ്മില്‍  ഒരൂ വോയിസ് മെസ്സേജ് നല്‍കി..."
  (നിങ്ങള്‍ ഈ ചെയ്യുന്നത് വളരെ നല്ല കാര്യമാണ് .ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ കുറവാണ് ) എന്നായിരുന്നു അവരുടെ മെസ്സേജ് ..

"പക്ഷെ സുഹൃത്ത് വോയിസ് കേട്ടപ്പോള്‍ അത് ഒരു സത്രീയാണെന്ന് മനസ്സിലായി . വളരേ നേരിയ ശബ്ദം  . അടുത്ത് പരിചയമുള്ളപോലെ സംസാരം ..."


സുഹൃത്ത് അവര്‍ക്ക് വോയിസിലൂടെ മെസ്സേജ് അയച്ചു (നിങ്ങളെ പോലുള്ളവരുടെ ഇത്തരം വാക്കുകളാണ് നമ്മള്‍ക്ക് വീണ്ടും വീണ്ടും കാരുണ്യം ചെയ്യാനുള്ള പ്രചോദനം...


കുറച്ച് കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും വോയിസ് അയച്ചു  (നിങ്ങള്‍ ഏത് വിധത്തിലുള്ളവരെയാണ് സഹായിക്കുന്നത്.)

മെസ്സേജ് കണ്ട സുഹൃത്ത് : ( പാവപ്പെട്ട രോഗികളെ ) എന്ന് റീപ്ലെ  നല്‍കി...

"അങ്ങിനെ സുഹൃത്തും  സ്ത്രീയും വോയിസ് മെസ്സേജ് വഴി കൂടുതല്‍ പരിചപ്പെടാന്‍ തുടങ്ങി ..."

"ബിസ്സിനസ്സ് കാര്യങ്ങള്‍  വീട്ടുകാര്യം ചങ്ങാതിമാരുടെ കാര്യങ്ങള്‍ അങ്ങിനെ പലതും സുഹൃത്ത് പങ്കുവച്ചു.."

"സ്ത്രീയാവട്ടെ താന്‍ വീട്ടു ജോലിക്ക് പോയിട്ടാണ്  ജീവിക്കുന്നതെന്നും  താമസം വാടകക്കാണെന്നും പറഞ്ഞു."

 
"മാത്രമല്ല  സുഹൃത്ത് ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനത്തിന് സ്ത്രീ കൂടുതല്‍ സപോര്‍ട്ട് ചെയ്യാനും തുടങ്ങി "

കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ സ്ത്രീ സുഹൃത്തിന്‍റെ വാട്സാപ്പില്‍ ഒരു വോയിസ് അയച്ചു : ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ഇഷ്ടക്കേടോ വെറുപ്പോ തോന്നൂമൊ... ചോദിക്കുന്നത് ശരിയല്ലെന്നറിയാം...എന്നാലും....

വോയിസ് കേട്ട  സുഹൃത്ത് സ്ത്രീയോട് റിപ്ലൈ നൽകി ചോദിച്ചു : എന്താണ് ചോദിച്ചോളു... മടികാണിക്കണ്ട...

സുഹൃത്തിന്‍റെ വോയിസ് കേട്ട സ്ത്രീ തിരിച്ചു വോയിസിലൂടെ : എനിക്ക് പരിചയമുള്ള ഒരു കുടുംബമുണ്ട്  അവിടെ രണ്ട് കുട്ടികള്‍ ഉണ്ട്  പഠിക്കുകയാണ്  പക്ഷെ അവര്‍ക്ക് പരീക്ഷക്ക് ഇരിക്കാന്‍ ഇതുവരെയും പണം അടച്ചിട്ടില്ല.  പൈസ ഇല്ലാത്തത് കൊണ്ട് പരീക്ഷ എഴുതണ്ട എന്നാണ് തീരുമാനിച്ചത്. കാരണം കടം വാങ്ങാന്‍ അവര്‍ക്ക് താല്‍പര്യമില്ല... കടം വാങ്ങിയാൽ തിരിച്ചു കൊടുക്കേണ്ടി വരില്ലേ. തിരിച്ചു കൊടുക്കാൻ എവിടെന്ന് പണം കിട്ടാനാണ്... കുട്ടികളുടെ പിതാവിനും ജോലിയില്ല 

അത് കേട്ട സുഹൃത്ത് വോയിസിലൂടെ : എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് പൈസ ഇല്ലാത്തതിന്‍റെ പേരില്‍  പരീക്ഷ എഴുതാതിരിക്കുകയോ  ... ഒരിക്കലും അങ്ങിനെ ചെയ്യരുത്...

സ്ത്രീ : അതല്ല... ആരോടും കടം ചോദിക്കാന്‍ പോലും....

സുഹൃത്ത് : ഞാനില്ലെ.. അവര്‍ക്ക് എന്നോട് ചോദിച്ചൂടെ. ഇങ്ങനെ ഒരാളുണ്ടെന്ന് നിങ്ങള്‍ക്ക് പറഞ്ഞൂടെ  . പഠിക്കാന്‍ വേണ്ടിയല്ലെ...  . കടമായിട്ടല്ല .. സഹായമായിട്ട് ഞാന്‍ അവര്‍ക്ക് കൊടുക്കാം  ....പോരെ..

'''പക്ഷെ സുഹൃത്ത് ഉദ്ദേശിച്ചത്  പൈസ കൊടുത്ത് സഹായിക്കുമ്പോള്‍  സ്ത്രീ പറഞ്ഞ വീട്ടിലേക്ക് പോവാം .മാത്രമല്ല വാട്സാപ്പില്‍ പരിചയപ്പെട്ട സ്ത്രിയേ നേരിട്ട് കാണുകയും ചെയ്യാം എന്നാണ്.'''

സ്ത്രീ സുഹൃത്തിനോട്  : ബുദ്ധിമുട്ടാകുമോ ...?

സുഹൃത്ത് : ഒരിക്കലുമില്ല.. നിങ്ങള്‍ അഡ്രസ്സ് പറ .ഞാന്‍ അങ്ങോട്ട് പോയിട്ട് പൈസ കൊടുക്കാം ...

അത് കേട്ട സ്ത്രീ : അവര്‍  വളരെ ദൂരെയാണ് താമസം മാത്രമല്ല പരിചയമില്ലാത്ത  ആരെങ്കിലും അവിടെ പോയാല്‍ അയല്‍വാസികള്‍ക്ക് സംശയമാവും. മാത്രമല്ല  നിങ്ങൾക്ക് ഇങ്ങോട്ട് വരാൻ ബുദ്ധിമുട്ടാവും

അതുകേട്ട സുഹൃത്ത് : അപ്പോൾ കാശ് എങ്ങിനെ കൊടുക്കും ...?

സ്ത്രീ : ഗൂഗിൾ പെ ചെയ്താൽ മതി...

സുഹൃത്ത് : ആഹ് ശെരി ശെരി അവരെ  നമ്പർ താ

സ്ത്രീ : എന്റെ നമ്പറിൽ അയച്ചാൽ മതി ഞാൻ അവരുടെ  നമ്പറിൽ അയച്ചോളാം . അവര്‍ പരിചയമില്ലാത്തവര്‍ക്ക് നമ്പര്‍ കൊടുക്കാറില്ല അത് കൊണ്ടാണ് .



"അങ്ങിനെ സ്ത്രീയുടെ വാക്ക് കേട്ട് പൊതു പ്രവർത്തകനും കച്ചവടക്കാരനുമായ സുഹൃത്ത്  സ്ത്രീയുടെ നമ്പറിലേക്ക് അവർ പറഞ്ഞ പണം അയച്ചു കൊടുത്തു...""

"അങ്ങിനെ ദിവസങ്ങൾ കടന്ന് പോയി സുഹൃത്ത് സ്ത്രീയുമായി കൂടുതൽ അടുത്തു. മനസ്സ് പങ്കുവെച്ചു ..സംസാരം എല്ലാം വാട്സാപ്പ് വഴി വോയിസ്‌ മെസ്സേജാണെന്ന് മാത്രം "

ഒരു ദിവസം സ്ത്രീ സുഹൃത്തിനോട് : അത്യാവശ്യമായി 200 രൂപ ഗൂഗിൾ പെ ചെയ്യാമോ.... ചോദിക്കുന്നത് തെറ്റാണെന്നറിയാം പക്ഷെ അത്യാവശ്യം ആയത് കൊണ്ടാണ്....

"പക്ഷെ സുഹൃത്ത് റിപ്ലൈ നൽകിയില്ല "

സ്ത്രീ ലളിതമായ ശബ്ദത്തിൽ മെസ്സേജ് അയച്ചു : എന്തേ റിപ്ലൈ ഇല്ലാത്തത്. ചോദിച്ചത് വിഷമമായോ...? അയ്യോ വിഷമമായെങ്കിൽ വേണ്ട കേട്ടോ എനിക്ക് പൈസനേക്കാൾ വലുത് നിങ്ങളുടെ സൗഹൃദ ബന്ധമാണ്. ചോദിച്ചത് വിഷമമായെങ്കിൽ ക്ഷമിക്കണം...

"അവരുടെ വോയിസ്‌ മെസ്സേജ് കേട്ട സുഹൃത്തിന്റെ മനസ്സിൽ അവരോട് ഒരു ചെറിയ പ്രണയം തോന്നാൻ തുടങ്ങി..."

സുഹൃത്ത് സ്ത്രീക്ക് വോയിസ്‌ മെസ്സേജ് അയച്ചു പറഞ്ഞു : അയ്യോ വിഷമമായിട്ടല്ല കേട്ടോ. ഇന്ന് കടയിൽ സ്റ്റോക്കെടുപ്പാണ് അതിന് വേണ്ടി എല്ലാ പൈസയും സ്റ്റോക്ക് കൊണ്ട് വന്നവർക്ക് കൊടുത്തു അതാണ്...

സ്ത്രീ : ok സാരമില്ല...

"അങ്ങിനെ അവരുടെ ബന്ധം തുടർന്നു. ദിവസവും രാവിലെയും വൈകിട്ടും വാട്സാപ്പിൽ വോയിസ്‌ അയക്കും..."

"അങ്ങിനെ ഒരു ദിവസം സ്ത്രീ സുഹൃത്തിന്റെ ഫോണിൽ വിളിച്ചു "

സ്ത്രീ സുഹൃത്തിനോട് : ഹലോ എന്തൊക്കെയാ...?

സുഹൃത്ത് : ആഹ് സുഖം..

സ്ത്രീ : ജോലി എങ്ങിനെ പോവുന്നു?

സുഹൃത്ത് : നന്നായി പോവുന്നു...

സ്ത്രീ : നിങ്ങളുടെ പൊതു പ്രവർത്തനം എങ്ങിനെ പോവുന്നു ?

സുഹൃത്ത് : നല്ല രീതിയിൽ പോവുന്നു. എന്തേ...

സ്ത്രീ :  ഞാൻ ഒരു വീട് കാണിച്ചു തരട്ടെ... അവിടെ സുഖമില്ലാത്ത വയസ്സായ ഒരു സ്ത്രീ ഉണ്ട്. മരുന്നിനൊന്നും പണമില്ല. ഒരു മകനുള്ളത് അറവിന്റെ പണിയാണ് പക്ഷെ പണി കുറവാണ്. പിന്നെ പെൺ മക്കളുണ്ട്  അവർ പിന്നെ ഭർത്താവിന്റെ കാര്യത്തിനല്ലേ ജീവിക്കേണ്ടത്... പിന്നെ വീട് കണ്ടാൽ പാവപ്പെട്ടവരാണെന്നു തോന്നില്ല.  പക്ഷെ ഉള്ളിലുള്ളത് ആര് കാണാൻ... വിരോധമില്ലെങ്കിൽ ഒന്ന് സഹായിക്കുമോ?

അത് കേട്ട സുഹൃത്ത് :  ആഹ് നിങ്ങൾ അവരുടെ അഡ്രെസ്സ് കൊണ്ട ഞാൻ ഒന്ന് അന്വേഷിക്കട്ടെ...

" അങ്ങിനെ സ്ത്രീ സുഹൃത്തിന്റെ വാട്സാപ്പ് വഴി അഡ്രെസ്സ് കൊടുത്തു "

അഡ്രെസ്സ് കിട്ടിയ സുഹൃത്ത് സ്ത്രീയെ വിളിച്ചു :  ഞാൻ നാളെ രാവിലെ  നിങ്ങൾ തന്ന അഡ്രെസ്സിൽ ഒന്ന് പോയി നോക്കട്ടെ...

സ്ത്രീ : നിങ്ങൾ എത്ര മണിക്ക് എത്തും... അതല്ല. അവരെ വിളിച്ചു പറയാനാണ്

സുഹൃത്ത് : ഞാൻ ഒരു 10 മണിക്ക് എത്താം

"അങ്ങിനെ പിറ്റേ ദിവസം 10 മണി ആയപ്പോഴേക്കും സുഹൃത്ത് സ്ത്രീ പറഞ്ഞ അഡ്രെസ്സ് അന്വേഷിച്ചു  വീട് കണ്ടെത്തി "

വീട്ടുകാർ സുഹൃത്തിനോട് : നിങ്ങൾ വരുമെന്ന് പറഞ്ഞിരുന്നു

സുഹൃത്ത് :ഫോണിലൂടെ പരിചയപ്പെട്ട  സ്ത്രീ എവിടെയാ താമസം.

വീട്ടുകാർ : അവർ വാടകക്ക് നിൽക്കുന്നു. പിന്നെ ഇവിടെ നമ്മുടെ  ഉമ്മാനെ കാണാൻ ഇടക്കൊക്കെ വരാറുണ്ട്

"അങ്ങിനെ സുഹൃത്ത് വിശേഷങ്ങളെല്ലാം ചോദിച്ചു. ശേഷം അവരുടെ പ്രയാസവും ചോദിച്ചു മനസ്സിലാക്കി "

"അങ്ങിനെ സുഹൃത്ത് നാട്ടിലേക്ക് തിരിച്ചപ്പോൾ സ്ത്രീ വിളിച്ചു "

സ്ത്രീ സുഹൃത്തിനോട് : വീട്ടുകാർ പറഞ്ഞിരുന്നു നിങ്ങൾ അവിടെ പോയ  കാര്യം... ഞാൻ പറഞ്ഞില്ലേ വീട് കണ്ടാൽ പ്രയാസമാണെന്ന് തോന്നില്ലെന്ന്. ഒന്ന് കാര്യമായി പരിഗണിക്കണേ. അത്രക്കും വിഷമത്തിലാണ്.

സുഹൃത്ത് : ആഹ് ശെരി ശെരി

" അങ്ങിനെ പിറ്റേ ദിവസംതന്നെ സ്വന്തം കടയിൽ നിന്നും കുറച്ചു സാധനം എടുത്തു ഒരു കിറ്റാക്കി അവരുടെ വീട്ടിലേക്കു പോയി "

പെട്ടന്ന് സ്ത്രീ വിളിച്ചു : ഹലോ എന്തായി ഞാൻ പറഞ്ഞ കാര്യം ?

സുഹൃത്ത് : ഞാൻ നിങ്ങൾ പറഞ്ഞ വീട്ടിലേക്ക് ഇപ്പോൾ പോയി കൊണ്ടിരിക്കുകയാണ്

സ്ത്രീ : ആഹാ... എത്താറായൊ

സുഹൃത്ത് : ഇല്ല ഏകദേശം ഒരു 15 മിനുട്ട്
പിന്നെ... ഒരു കിറ്റും ഉണ്ട്

സ്ത്രീ : ആഹ് ഒത്തിരി നന്ദിയുണ്ട് കേട്ടോ. പിന്നെ ഞാൻ അലക്കികൊണ്ടിരിക്കുകയാണ് പിന്നെ വിളിക്കാം.

"അങ്ങിനെ സുഹൃത്ത് കിറ്റുമായി അവരുടെ വീട്ടിലെത്തി ( സ്ത്രീ പറഞ്ഞ വീട്ടിൽ )"

"'അങ്ങിനെ അവർക്ക് കിറ്റ് നൽകി. കൂടുതൽ സമയം കളയാതെ സുഹൃത്ത് അവിടെ നിന്നും ഇറങ്ങി (കാരണം കടയില്‍ തിരക്കായത് കൊണ്ട് ) ""

"സുഹൃത്തും സ്ത്രീയും അവരുടെ ബന്ധം കൂടുതൽ കൂടുതൽ അടുത്തു "

"" അങ്ങിനെ ഒരു വ്യാഴാഴ്ച ""


സ്ത്രീ സുഹൃത്തിനെ ഫോൺ വിളിച്ചു : ഹലോ സുഖമാണോ

സുഹൃത്ത് : ആഹ് നല്ലത് തന്നെ

സ്ത്രീ : പിന്നെ നിങ്ങൾ കൊടുത്ത കിറ്റ് വലിയ ഉപകാരമായിരുന്നു കേട്ടോ. സത്യത്തിൽ അവർക്ക് ഒരു നേരത്തെ ആഹാരം പോലും വെക്കാൻ വകയില്ലായിരുന്നു. എങ്ങിനെ നന്ദി പറയണം എന്നറിയില്ല

സുഹൃത്ത് : ആയോ നന്ദിയൊന്നും വേണ്ട

സ്ത്രീ : പിന്നെ കുറെ കാലമായി അവർ വെള്ളിയാഴ്ച്ച  ഇറച്ചി വാങ്ങീട്ട്. ഇറച്ചിക്കും വേണ്ടേ പൈസ...

സുഹൃത്ത് : അതിനെന്താ ഞാൻ വാങ്ങി താരല്ലോ..

സ്ത്രീ : അയ്യോ ബുദ്ധിമുട്ട് ആവില്ലേ

സുഹൃത്ത് : ആയോ എന്ത് ബുദ്ധിമുട്ട്...

" അങ്ങിനെ പിറ്റേന്ന് (വെള്ളിയാഴ്ച്ച ) സ്വന്തം വീട്ടിലേക്ക് ഇറച്ചി വാങ്ങുന്നതിനൊപ്പം സ്ത്രീ പറഞ്ഞ വീട്ടിലേക്കും വാങ്ങി "

" പക്ഷെ സ്ത്രീ പറഞ്ഞ വീട്ടിലേക്ക് സുഹൃത്ത് എത്തിയപ്പോൾ കുക്കറിൽ നിന്നും ഇറച്ചി വേവുന്ന മണം സുഹൃത്ത് അറിഞ്ഞു "

സുഹൃത്ത് വീട്ടുകാരോട് : ഇറച്ചി കിട്ടിയിരുന്നു അല്ലെ...


"അങ്ങിനെ ഇറച്ചിയും കുറച്ചു പൈസയും വീട്ടുകാർക്ക് നൽകി സുഹൃത്ത് മടങ്ങി "

"അങ്ങിനെ നാട്ടിലെത്തിയപ്പോൾ സ്ത്രീയുടെ കോൾ വന്നു "

സ്ത്രീ സുഹൃത്തിനോട് : നിങ്ങൾ ഇറച്ചി വാങ്ങി കൊടുത്തത് പറഞ്ഞു കേട്ടോ... പിന്നെ അവിടത്തെ വയസ്സായ ഉമ്മയില്ലേ അവർക്ക് അസുഖം കൂടുതലാണ്. ഇന്ന് ഡോക്ടറെ വിളിച്ചപ്പോൾ അഡ്മിറ്റാക്കാന്‍ പറഞ്ഞു  മുപ്പത്തിനായിരം രൂപ ഉണ്ടെങ്കിൽ ചികിത്സ നടത്താമെന്നാ പറഞ്ഞത്... നമ്മളുടെ കൈയ്യില്‍ ഒരു നേരത്തെ ആഹാരത്ത് പോലും വകയില്ല.

സുഹൃത്ത് : അയ്യോ അത്രയൊന്നും നമുക്ക് താങ്ങാൻ കഴിയില്ല... ഞാൻ വേറെ ആരെയെങ്കിലും കിട്ടൊന്ന് നോക്കട്ടെ... വിഷമിക്കണ്ട...



സ്ത്രീ : പിന്നെ ഞാൻ ഒരു കാര്യം മറച്ചു വച്ചു

സുഹൃത്ത് : എന്ത് കാര്യം

സ്ത്രീ : നിങ്ങൾ സഹായിക്കുന്ന വീടില്ലേ അത്....

സുഹൃത്ത് : അത്...?  എന്തെ.... പറ...

സ്ത്രി : പറഞ്ഞാല്‍ എന്നോട് ദേശ്യം തോന്നുമൊ...?

സുഹൃത്ത് : ഇല്ല... പറ...

സ്ത്രി : പറഞ്ഞാല്‍ എന്നോട് ഇഷ്ടക്കേടാവുമൊ... നമ്മള്‍ തമ്മില്‍ ഇത്രയും മാനസീകമായി അടുത്ത സ്ഥിതിക്ക് അത് പറഞ്ഞില്ലെങ്കില്‍ എനിക്ക് സമാധാനം കിട്ടില്ല...

സുഹൃത്ത് സ്നേഹത്തോടെ  ഒരു കാമുകിയോട് സംസാരിക്കുന്നപോലെ സംസാരിക്കാൻ തുടങ്ങി : ഹെയ്  നമ്മള്‍ ഇത്രയും സ്നേഹിക്കുന്നതല്ലെ... എന്തിനാ ഒരു മടി  തുറന്ന് പറഞ്ഞോ... നമ്മള്‍ തമ്മില്‍ രഹസ്യം വേണൊ...


സ്ത്രീ : അത്.... അത് പിന്നെ....
തുടരും....