Aksharathalukal

കൃത്യനിഷ്ഠ

അന്നന്നു ചെയ്യേണ്ട ജോലിയെല്ലാം
അന്നന്നു തന്നെ നാം ചെയ്തീടണം
കൃത്യമായ് പാഠം പഠിച്ചീടണം
കൃത്യമായ് ജോലികൾ ചെയ്തിടേണം
മടിപിടിച്ചെങ്ങാനിരുന്നു പോയാൽ
മലപോലെ ജോലികൾ കുന്നുകൂടും
മടിയന്റെ ജീവിതം പാഴിലാകും
മിടുമിടുക്കന്മാർ ജയിച്ചു നീങ്ങും