Aksharathalukal

ജീവിതത്തിൽ നിന്നും മരണത്തിലേക്ക്

മരണം
---------------- 
എല്ലായിപ്പോഴും നമ്മൾ നമ്മളുടെ തായ ലോകത്താണ് ജീവിക്കുന്നത് ആരും മറ്റുള്ളവരുടെ ഫീലിംഗ് സ് ഒന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.  അങ്ങനെയാണ് പലരും ജീവിതം മടുത്ത് മരണത്തിലേക്ക് പോകുന്നത്. 

നിങ്ങൾക്ക് അങ്ങനെ എന്തെങ്കിലും സാഹചര്യം വന്നിട്ടുണ്ടോ ? 

അങ്ങനെ ചോദിച്ചാൽ ,  അങ്ങനെ ഒരു അവസ്ഥ എനിക്ക് വന്നിട്ടുണ്ട് . ഏറ്റവും മോശമായ അവസ്ഥയിൽ നിന്നും കരകയറിയാണ്   ഇന്നത്തെ ഈ നിലയിൽ ഞാൻ എത്തിയിരിക്കുന്നത് . 

നിങ്ങൾക്ക് അതൊന്ന് വിവരിക്കാൻ സാധിക്കുമോ ?  

അതൊരിക്കലും എനിക്ക് വിവരിക്കാൻ സാധിക്കില്ല . ഒരിക്കലും നമുക്ക് പറഞ്ഞു മനസ്സിലാക്കി തരാൻ പറ്റില്ല ആ അവസ്ഥ.  എനിക്കാവും വിധം ഇമോഷൻസ് എല്ലാം ഉൾപ്പെടുത്തി എന്റേതായ രീതിയിൽ എന്ന് പറയാൻ കഴിയില്ലങ്കിലും നല്ലപോലെ എഴുതിയ എൻറെ ഇരുട്ടിലെ യാത്രക്കാർ  എന്ന കഥ . ഇത് വായിക്കുമ്പോൾ നിങ്ങള്ക്ക്  ചിലപ്പോൾ നിങ്ങളുടേതായ പല ഒപ്പീനിയൻസും വരാം ചിലവർക്ക് തോന്നും ജസ്റ്റ് പ്രേതങ്ങളുടെ  കഥ  പറയുന്നതായിട്ട്   .  ചിലർക്ക് അതൊരു ഫാൻറസി  കഥ മാത്രമായിരിക്കും . 

താങ്ക്യൂ മാം . ഇതിൽ പങ്കെടുത്തതിന് വളരെയധികം നന്ദിയുണ്ട്.  നിങ്ങളുടെ കഥ ഏറ്റവും വലിയ വിജയമാകാൻ  ഞാൻ ആശംസിക്കുന്നു  . 

താങ്ക്യൂ . 

ടിവിയിൽ സാറ സാറയുടെ തന്നെ ഇൻറർവ്യൂ കണ്ടുകൊണ്ടിരിക്കുകയാണ് . അവളുടെ മനസ്സ് എവിടെയൊക്കെയോ കൊളുത്തി വലിക്കുന്ന പോലെ തോന്നി അവൾക് . ജീവിതത്തിലെ പല ഇരുട്ടിനെയും നേരിടുന്ന ഒരു കരുത്തായി മാറിയ സാറയുടെ   മനസ്സ് അവൾ പോലും അറിയാതെ പഴയ ഓർമ്മകളിലേക്ക് പോയി . 
എപ്പോഴും  ഒറ്റപ്പെട്ട നടന്ന ഒരു കലാലയ ജീവിതം . ആരോടും ഒന്നും മിണ്ടാതെ നടക്കുന്ന സാറ . അവൾക്ക് ഫ്രണ്ട്സ് ആയി ആരും തന്നെ ഇല്ല . മനസ്സിലെ വേദനകൾ അവളിൽ തന്നെ ഒതുങ്ങി . കലാലയ ജീവിതം എല്ലാം കഴിഞ്ഞു അവൾ ഒരു ജോലി നേടി പക്ഷേ അതിലൊന്നും സംതൃപ്ത ആയിരുന്നില്ല . അവളുടെ ഏറ്റവും വലിയ ആഗ്രഹം എന്നത് തന്നെ ഒരു നല്ല എഴുത്തുകാരി ആവുക എന്നതാണ് . പക്ഷേ  ആരും തന്നെ അവളെ സപ്പോർട്ട് ചെയ്തിരുന്നില്ല ഒരിക്കലും ഒരു എഴുത്തുകാരി ആവാൻ നിന്നെ സമ്മതിക്കില്ല എന്നാണ്  അച്ഛനുമമ്മർ  ഒരേ സ്വരത്തിൽ പറഞ്ഞു . അതെല്ലാം  ഒരുപാട് ഒരുപാട്  അവളെ വേദനിപ്പിച്ചിരുന്നു . പതിയെ അവൾ  വീട്ടുകാരോട് പോലും സംസാരിക്കാതെയായി .   അവൾ അവളുടെ ജീവിതം തന്നെ മടുത്തിരുന്നു . മരണത്തിലേക്ക് കീഴടങ്ങാൻ പലവട്ടം ശ്രമിച്ചെങ്കിലും അതിന് അവൾക്ക്  കഴിഞ്ഞില്ല . പിന്നെയും ജീവിച്ചു എന്തിന് ആർക്കുവേണ്ടി എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടാതെ അലയുന്ന ഒരു ആത്മാവിനെ പോലെ . അങ്ങനെയിരിക്കെ ഒരു ദിവസം അവൾക്കൊരു  ലെറ്റർ വന്നു . ആരാണ് അയച്ചേക്കുന്നത് എവിടെ നിന്ന് അങ്ങനെ ഒരു അഡ്രസ് അതിലില്ല.
അതിൽ പറഞ്ഞിരിക്കുന്നത് ഇത്രമാത്രമാണ് നിനക്ക് 
\" നിന്റെ ജീവിതം ഇനി എങ്ങനെ വേണമെന്ന് നിശ്ചയിക്കാം ഞാൻ പറയുന്ന സ്ഥലത്തേക്ക് വന്നാൽ നിനക്ക് നിൻറെ ജീവിതത്തിലേക്കുള്ള പുതിയ വഴികൾ തുറന്നുവരും . \"  
ആരാണ് എഴുതിയത് എന്ന് അറിയില്ല പക്ഷേ ആ എഴുത്തിന്റെ പിന്നാലെ പോകാൻ അവൾ തീരുമാനിച്ചു . അങ്ങനെ അവൾ ചെന്ന് എത്തിയത് ഒരു ഗ്രാമത്തിലാണ് . ആ ഗ്രാമവാസികങ്ളോടു ചോദിച്ചറിഞ്ഞ് അവൾ ലെറ്ററിൽ പറഞ്ഞ ആ  ബംഗ്ലാവിലെക്ക് എത്തി . അവിടെ ഒരു കാവൽക്കാരൻ ഉണ്ടായിരുന്നു . അവൾ അയാളെ തന്നെ നോക്കിക്കൊണ്ടിരിക്കുന്ന സമയത്ത് അയാൾ അവളുടെ അടുത്തേക്ക് ചെന്നു. 
ഇന്ന് മാഡം  വരുമെന്ന് പറഞ്ഞിരുന്നു അദ്ദേഹം മാഡത്തിന്റെ എല്ലാ കാര്യങ്ങളും നോക്കാൻ എന്നെയാണ്  ഏൽപ്പിച്ചിരുന്നത് . മാഡം  അകത്തേക്ക് വരൂ . 
അവളുടെ ഒരു സംശയത്തിനും ഉത്തരം നൽകാൻ ആ കാവൽക്കാരൻ തയ്യാറായിരുന്നില്ല . 
അയാൾ അവളെയും കൊണ്ട് അകത്തേക്ക് ചെന്നു. അവൾ റൂമിൽ പോയി ഫ്രഷ് ആയി ആഹാരം കഴിക്കാൻ വന്നിരുന്നു. ആ കാവൽക്കാരൻ  അവൾക്ക് ആഹാരം വിളമ്പിക്കൊടുത്തു അപ്പോഴേക്കും രാത്രിയായി കഴിഞ്ഞിരുന്നു അവൾ വിശ്രമിക്കാൻ അവളുടെ റൂമിലേക്ക് പോയി. രാവിലെ എണീറ്റപ്പോൾ തന്നെ പക്ഷികളുടെ ശബ്ദംകൊണ്ടാ അവിടെ ആകെ നിറഞ്ഞിരുന്നു. അവൾ വെളിയിലേക്ക് ഇറങ്ങിവന്ന് ആ കാവൽക്കാരന് അടുത്ത കാര്യങ്ങൾ അവിടെ തന്നെ നിൽപ്പുണ്ട് .

മാഡം എണീറ്റോ , മാഡത്തിന് ക്ഷീണം കാണുമെന്ന് അറിയാം അതുകൊണ്ട് ഞാൻ വിളിക്കാഞ്ഞത് ,  ഫുഡ് എടുക്കട്ടെ . 
ഹ 
കഴിച്ചതിനുശേഷം അവൾ അവിടമാകെ ചുറ്റി  കാണുകയായിരുന്നു . അങ്ങനെ അവിടുത്തെ പ്രകൃതി മനോഹാരിത  എല്ലാം കണ്ടുകഴിഞ്ഞ് തിനു ശേഷം അവൾ റൂമിലേക്ക് പോയി. അവർക്ക് ക്ഷീണം ഉണ്ടായിരുന്നു അത്  കാരണം  റൂമിൽ കിടന്ന് ഉറങ്ങിപ്പോയി  പിന്നെ എണീറ്റത് വൈകിട്ടാണ് . പക്ഷേ അന്ന് രാത്രി അവിടെ അവർക്ക് ഉറങ്ങാൻ  സാധിച്ചിരുന്നില്ല . പലതും അവളുടെ മനസ്സിലൂടെ  കടന്നുപോയി അവൾ ഇത്രയും കാലം  ജീവിച്ചിരുന്ന ജീവിതം എങ്ങനെയായിരുന്നു എന്നെല്ലാം അവരുടെ മനസ്സിലൂടെ കടന്നു പോയി. അതെല്ലാം അവളെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു. അവൾ മരണത്തിലേക്ക് കീഴടങ്ങാൻ തന്നെ തീരുമാനിച്ചു തൻറെ ശരീരം താൻ തന്നെ മുറിവേൽപ്പിക്കുന്ന പോലെ  അവളുടെ കൈയിലെ  ഞരമ്പുകൾ അവൾ തന്നെ മുറിച്ചു . 
കുറ്റാകുറ്റിരുട്ടിലൂടെ  സാറ  നടക്കുകയാണ് എല്ലായിടത്തും നിശബ്ദത മാത്രം . ദൂരെയായി  ഒരു  വെളിച്ചം . അവിടേക്ക് അവൾ പോകുന്തോറും ആ വിളിച്ചും ദൂരത്തിലേക്ക് പോകുന്നു . വെളിച്ചത്തിന്റെ അടുക്കലേക്ക് അവൾ പോകുന്ന സമയങ്ങളിൽ , അവളുടെ പ്രിയപ്പെട്ടവർ അവളെ വിളിച്ചുകൊണ്ടിരുന്നു  സാറ .... സാറ... 
മോളെ  സാറ നീ എങ്ങോട്ട്  പോവുകയാണ്  അമ്മയുടെ അടുത്തേക്ക് മടങ്ങിവരു  
അമ്മേ ...... അവളുടെ മനസ്സ് അമ്മയുടെ അടുത്തേക്ക് പോകാൻ വേമ്പി .  അവളുടെ ശരീരം അമ്മയുടെ അടുത്തേക്ക് പോകാൻ തിരിയുന്ന സമയത്ത് അവളുടെ ഉപബോധമനസ്സിൽ എഴുതുത്തെന്ന  മായാലോകം തെളിഞ്ഞു വന്നു തന്റെ ഇഷ്ടങ്ങളെ താൻ അറിയേണ്ട സമയമായി എന്ന് അവളുടെ മനസ്സിനോട് പറഞ്ഞു . 
ആരുടെയും വിളി കേൾക്കാതെ അവള് ആ  വെളിച്ചത്തിന്റെ അടുത്തേക്ക് നടന്നു പക്ഷേ  പലകാര്യങ്ങളും അവളുടെ മനസ്സിനെ പിടിച്ചു കുലുക്കിയെങ്കിലും  അവളുടെ ലക്ഷ്യത്തിലേക്ക് അവൾ അടുത്തു .   ഓരോ നിമിഷവും അതിനുവേണ്ടി പ്രയത്നിച്ചു. അങ്ങനെ അവസാനം അവളെ വെളിച്ചത്തിലേക്ക് എത്തി അവിടെ അവൾ കണ്ടത് ഒരു മായാലോകം തന്നെയാണ് അവൾക്ക്  ഏറ്റവും ഇഷ്ടപ്പെടുന്ന ഇഷ്ടപെട്ടിരുന്ന ഇപ്പോഴും ഇഷ്ടപ്പെടുന്ന ഒരു ലോകത്ത് സന്തോഷം നിറഞ്ഞു .....  പെട്ടന്നാണ്  അവളിലേക്ക് ഒരു വിളി വന്നത്. പെട്ടന്ന് തന്നെ  കട്ടിൽ നിന്ന് എണീറ്റു . അപ്പോഴാണ് അവൾക്ക് മനസ്സിലായത് സ്വപ്നമായിരുന്നു എന്ന് പക്ഷേ ജീവിതത്തിൽ അവൾ പ്രാവർത്തികമാക്കേണ്ട സ്വപ്നമായിരുന്നു എന്ന് . അതിനുശേഷം അവൾ അവൾക്ക് വേണ്ടി പ്രയത്നിച്ചു ഒരുപാട് ശകാരങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും   അതെല്ലാം മറികടന്ന് അവൾ ഇന്നത്തെ സാറെയായി മാറി.