അവൾ 🥀(part-3)
തികട്ടിവന്ന കരച്ചിലിന്റെ ശബ്ദം പോലും തൊണ്ടക്കുഴിയിൽ വെച്ച് അപ്രത്യക്ഷമായി.. കഴുത്തിന് താഴോട്ട് ഒഴുകുന്ന അയാളിലെ കാമത്തെ അവൾ ആവതും തടയാൻ ശ്രമിച്ചുകൊണ്ടിരുന്നു..\"എന്നെ ഒന്നും ചെയ്യല്ലേ.. എനിക്ക് പേടിയാ... ഒന്നും ചെയ്യല്ലേ \" ആ പിഞ്ചുകുഞ്ഞിന്റെ പേടിച്ചരണ്ട കണ്ണുകളും കണ്ണുനീരും ആ ചുവന്ന കണ്ണുകൾ കണ്ടില്ല.. \"പേടിക്കണ്ട മോളെ.. മാമൻ നിന്നെ ഒന്നും ചെയ്യില്ല.. മാമൻ മോളെ സ്നേഹിക്കല്ലേ.. വേദനിപ്പിക്കില്ലല്ലോ \"കപടതയിൽ ചാലിച്ച സ്നേഹത്തിന്റെ വാക്കുകൾ...അയാളുടെ കണ്ണുകളും കൈകളും ഭയത്തിന്റെ കൊടുമുടിയിൽ അവളെ എത്തിച്ചു.ആരെങ്കിലും ആ വഴി വന്നിരുന്നെങ്കിൽ തന്നെ രക്ഷിച്ചിരുന്നെങ്കിൽ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചിരുന്നു ആ പെൺകുട്ടി... ആ പ്രാർത്ഥന ദൈവം കേട്ടിരിക്കാം.. എവിടെ നിന്നോ കുറച്ചു പേർ നടന്നുവരുന്ന ശബ്ദം ആ കരിയിലക്കൂട്ടങ്ങൾ അറിയിച്ചു.. ഇരുട്ട് മൂടിയ അയാളുടെ കണ്ണുകൾ വെളിച്ചം തട്ടിയെന്ന പോലെ ഒന്ന് പിടഞ്ഞു.. ഞെട്ടി എഴുന്നേറ്റ് അയാൾ വണ്ടി എടുത്തു.. സ്കൂളിൽ എത്തിയ അവൾ വേഗം ഇറങ്ങി ഓടി.. ക്ലാസ്സിൽ എത്തിയ അവൾ അത് തന്റെ പ്രിയ അധ്യാപകരെ അറിയിച്ചു..നടന്ന കാര്യങ്ങൾ എല്ലാം അതുപോലെ തന്നെ അവൾ അവരോട് പറഞ്ഞു.വൈകീട്ട് ഓട്ടോ കാത്തുനിൽക്കുന്ന അവളുടെ കൂടെ അവരും ഉണ്ടായിരുന്നു.. ഓട്ടോ വന്നു അതിൽ നിന്നും അയാൾ ഇറങ്ങിയപ്പോളാണ് അയാളെ അവളുടെ അധ്യാപകർ കാണുന്നത്.. അയാളെ കണ്ടപ്പോൾ തന്നെ രണ്ടുപേരും വളരെ സന്തോഷത്തോടെ വിവരങ്ങൾ അന്വേഷിക്കാൻ തുടങ്ങി.. \"എന്തൊക്കെയുണ്ട് രമേശാ.. സുഖമാണോ..\" \"അതെ ടീച്ചറെ \" ഭവ്യതയോടെയുള്ള അയാളുടെ പെരുമാറ്റം യാമിക്ക് അത്ഭുതമായിരുന്നു.. ഇയാൾ എത്ര പെട്ടന്നാണ് തന്റെ സ്വഭാവം മാറ്റുന്നത്.. ക്രൂരമായ മുഖം ഭവ്യതയുള്ളതായി മാറുന്നത് നിമിഷങ്ങൾക്കുള്ളിൽ ആണ്.. തന്റെ അച്ഛനോടും അമ്മയോടും ഇയാൾ ഇതേ ഭവ്യതയോടെ ആണ് സംസാരിച്ചിരുന്നത് പക്ഷെ തന്നോട് അയാൾ വളരെ ക്രൂരമായി ആണ് പെരുമാറുന്നത്..
അവരുടെ സംസാരം കേട്ട അവൾക്ക് മനസ്സിലായി അവരെല്ലാം പരിചയക്കാരാണെന്ന്.. തന്നെ തന്റെ പ്രിയപ്പെട്ട അധ്യാപകരും വിശ്വസിക്കില്ല എന്ന് അവളുടെ മനസ്സ് പറഞ്ഞു.. എങ്കിലും അവരെങ്കിലും തന്നെ വിശ്വസിക്കും എന്ന ഉറച്ച വിശ്വാസത്തിൽ അവൾ അവരെ വിളിച്ചു \" ടീച്ചറെ... \" വിളി കേട്ട് നോക്കിയ അവർക്ക് അപ്പോഴാണ് കാര്യം ഓർമ വന്നത്.\" രമേശാ.. നീ ഇവളെ വേദനിപ്പിക്കുന്നുണ്ടോ ഡാ.. ഇവൾ പറഞ്ഞല്ലോ നീ ഇവളെ പിച്ചുന്നുണ്ടെന്നൊക്കെ..സത്യാണോ?\" അവൾക്കേറ്റവും ഇഷ്ടമുള്ള ടീച്ചർ ആണ് ആശ..ആശ ടീച്ചറുടെ തന്നെ ആയിരുന്നു ചോദ്യവും..\"അയ്യോ ടീച്ചറെ എന്റെ കുഞ്ഞിനെ പോലെ എനിക്കിവളും.. അങ്ങനെ ഇരിക്കെ ഞാൻ ചുമ്മാ വേദനിപ്പിക്കോ.. എന്റെ ടീച്ചറെ ഓട്ടോ അല്ലെ.. റോഡും നല്ലതല്ലല്ലോ.. പോവുന്ന വഴിക്ക് ഈ കുട്ടി കുരുത്തക്കേട് കാണിച്ചു എന്തെങ്കിലും സംഭവിച്ചാൽ ആര് മറുപടി പറയും.. പറഞ്ഞത് കേൾക്കാഞ്ഞപ്പോൾ ഒന്ന് ഭീഷണിപ്പെടുത്തി.. അല്ലാതെ ഞാൻ ഈ കുഞ്ഞിനെ ഒന്നും ചെയ്തില്ല ടീച്ചറെ \"ചോദ്യം കേട്ട് അയാൾ ഒന്ന് വിറച്ചു.. എങ്കിലും പെട്ടന്ന് തന്നെ മറുപടി പറഞ്ഞു..\"ശരിയാണോ യാമി..\"മൃദുല ടീച്ചർ അവളെ നോക്കി ചോദിച്ചു.. \"അല്ല ടീച്ചറെ.. ഞാൻ കുരുത്തക്കേടൊന്നും കാണിക്കാറില്ല. സത്യായിട്ടും ഒന്നും ഞാൻ ചെയ്തില്ല ടീച്ചറെ ഈ മാമൻ വെറുതെ പറയാ\" യാമിയുടെ മറുപടി അയാൾക്ക് ഇഷ്ടമായില്ല എന്നത് അയാളുടെ കണ്ണുകളിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞു.. അയാളുടനെ പറഞ്ഞു \"മോളെ നുണ പറയല്ലേ.. മാമൻ മോളെ സ്വന്തം മോളെ പോലെ അല്ലെ കണ്ടേ.. ഇനി മോൾക്ക് മാമൻ മോളെ അന്ന് വഴക്ക് പറഞ്ഞത് ഇഷ്ടം ആവാഞ്ഞിട്ടാണ് മോളിങ്ങനെ പറയുന്നതെങ്കിൽ മാമൻ ക്ഷമ ചോദിക്കാം..\"
\"ശരി ശരി.. ഇനി ചോദ്യവും പറച്ചിലും ഒന്നും വേണ്ട.. യാമി മേലാൽ നീ ഇങ്ങനെ ഒന്നും ആവർത്തിക്കരുത്.. വയസ്സിനു മൂത്ത ആളല്ലേ.. മാമന് മോളെ വലിയ ഇഷ്ടാണല്ലോ.. അതോണ്ടല്ലേ വഴക്ക് പറഞ്ഞെ.. ശരി.. ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല പൊക്കൊളു \".. അയാളുടെ അടവ് വിജയിച്ചു..\"അല്ല ടീച്ചറെ.. യാമി നുണ പറഞ്ഞിട്ടില്ല.. ഇയാൾ ദുഷ്ടനാ ടീച്ചറെ.. ദുഷ്ടനാ..\"കരഞ്ഞുപറഞ്ഞു ആ കുഞ്ഞ് തന്റെ അധ്യാപകരെങ്കിലും തന്നെ വിശ്വസിക്കും എന്ന് കരുതി.. അവളുടെ വിശ്വാസവും ഉടഞ്ഞുപോയി... \"നിർത്ത് യാമി.. വയസ്സിനു മൂത്ത ആളുകളോട് ഇങ്ങനെ ആണോ പെരുമാറുന്നെ.. വീട്ടിൽ പോവാൻ നോക്ക് \" എന്നും പറഞ്ഞു അവർ രണ്ടു പേരും പോയി..ഒത്തിരി പറഞ്ഞെങ്കിലും അത് കേൾക്കാതെ അവർ പോയി.. യാമിയും അയാളും മാത്രം ബാക്കിയായി..യാമി അയാളെ നോക്കി.. അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. കണ്ണുകൾ രക്തവർണമായിരുന്നു.അയാൾ യാമിയെ വലിച്ചു വണ്ടിയിൽ കേറ്റി.. വണ്ടി എടുത്തു.. കണ്ണാടിയിൽ കൂടെ നോക്കുന്ന അയാളുടെ കണ്ണുകൾക്ക് മുന്നിൽ അവൾ തലതാഴ്ത്തി ഇരുന്നു.. വീട്ടിൽ എത്തിയ ഉടനെ അവൾ ഓടി കേറി വാതിലടച്ചു..തന്റെ അമ്മയോട് എല്ലാം അവൾ പറഞ്ഞു എങ്കിലും ഒന്നും അവർ ചെവി കൊണ്ടില്ല..
(തുടരും...)