✨വിധിയെ തോൽപിച്ച താഹിറ...✨
"ആത്മവിശ്വാസവും കഠിനധ്വാനം കൊണ്ടും നേടിയെടുത്ത ജീവിതമാണ് താഹിറയുടേത് "
ഒരു കൊച്ചു കുടുംബത്തിലെ ആദ്യത്തെകണ്മണി ആയിരുന്നു താഹിറ. എല്ലാവരുടെയും സ്നേഹവും ലാളനയും വേണ്ടുവോളം അവൾക് നൽകി. സന്തോഷത്തോടെ ആ കുഞ്ഞു മോൾ കളിചിരികളുമായി 2 വർഷം പിന്നിട്ടു🙂.
പെട്ടെന്നാണ് മോൾക്ക് ഒരു പനി വന്നത്.മരുന്ന് നൽകിയെങ്കിലും പനി കുറവുണ്ടായില്ല...ഓരോ ദിവസം കഴിയുമ്പോഴും ആ കുഞ്ഞുമോളുടെ കളികളൊക്കെ കുറഞ്ഞു വന്നു.. ഭക്ഷണം കഴിക്കാൻ വയ്യാതായി... കൈ കാലുകൾ കോടിപോകുന്ന അവസ്ഥയിൽ ആയി വന്നു... മകളുടെ ഈ അവസ്ഥ കണ്ടു മാതാപിതാക്കൾക് സഹിക്കാൻ കഴിഞ്ഞില്ല..😢. അവർ മാറി മാറി ചികിത്സ നൽകി... അപ്പോഴേക്കും വർഷങ്ങൾ കഴിഞ്ഞു❗
താഹിറ മോൾ വലുതായി..
അവളുടെ കൂടെയുള്ള മക്കളൊക്കെ സ്കൂളിലും മദ്രസയിലും പോയി തുടങ്ങി... അവൾക് അവരെ കൂടെ പോകുവാനോ കളിക്കാനോ കഴിയാതെയായി..വീൽ ചെയറിൽ ആയി അവളുടെ സഞ്ചാരം..അവളുടെ ലോകം മാതാപിതാക്കളും വീടിന്റെ ചുറ്റുപാടും മാത്രമായി....😔
എങ്കിലും മറ്റുള്ള മക്കളെ പോലെ എന്നെങ്കിലും നമ്മുടെ മോൾ നടന്നു മുറ്റത്തൊക്കെ കളിച്ചു നടക്കുമെന്നു അവർ പ്രതീക്ഷ വെച്ചു.. മകളുടെ എല്ലാ ആഗ്രഹങ്ങ്ൾക്കും അവർ പിന്തുണ നൽകി...
കുഞ്ഞിനാളിലെ സംഗീതം കേൾക്കുമ്പോൾ ശ്രദ്ധിച്ചു കേൾക്കുമായിരുന്നു.. മകൾക് ഇഷ്ടമുള്ള പാട്ടുകൾ അവർ കേൾപ്പിച്ചു. അതുപോലെ താഹിറ മോൾ നന്നായി പാടുമായിരുന്നു...🎶
എപ്പോഴും അവൾ വീടിന്റെ വരാന്തയിൽ വീൽ ചെയറിൽ ഇരുന്നു പ്രകൃതിയുടെ ഓരോ സുന്ദരമായ കാഴ്ചകൾ മാതാപിതാക്കളോട് പറയുമായിരുന്നു..
പൂന്തോട്ടത്തിൽ വന്നു തേൻ നുകരുന്ന പൂമ്പാറ്റകളും, വണ്ടുകളെയും, ആകാശത്തു പാറിപറക്കുന്ന പറവകളെയും.. തൊഴുത്തിലുള്ള പശുക്കളെയൊക്കെ അവൾ നിരീക്ഷിച്ചു കൊണ്ടിരുന്നു...അവൾ അത് നന്നായി വരക്കും🖌️
വർഷങ്ങൾ കൊഴിഞ്ഞു പോയികൊണ്ടിരുന്നു.. മകളുടെ അവസ്ഥയിൽ മാറ്റമൊന്നും കാണാഞ്ഞതിൽ മാതാപിതാക്കൾക് സങ്കടം വന്നു.. അവൾ വലിയ കുട്ടിയായി..
നമ്മുടെ കാലശേഷം മകൾക്ക് എന്ത് സംഭവിക്കുമെന്ന് അവർക്ക് വേവലാതി ആയി...
എന്നാൽ.. താഹിറ അങ്ങനെ ആയിരുന്നില്ല🪶.
ജീവിതത്തിൽ തോറ്റുകൊടുക്കുവാൻ അവൾ ആഗ്രഹിച്ചില്ല.. അവളുടെ വീൽ ചെയറിലൂടെ സന്തോഷം കണ്ടെത്തി... മറ്റുകുട്ടികളെ പോലെ വിദ്യാഭ്യ സാമൊന്നും ഇല്ലെങ്കിലും അവൾ നന്നായി അക്ഷരതെറ്റില്ലാതെ പാട്ടുകൾ പാടും..തളർന്ന കൈകളിൽ പെൻസിൽ കൊണ്ട് നന്നായി ചിത്രം വരക്കും...പെയിന്റിംഗ് ചെയ്യും...🥰
ഇടയ്ക്ക് അസുഖങ്ങൾ തളർത്തുമെങ്കിലും വീണ്ടും അവൾ ഉന്മേഷത്തോടെ തന്റെതായ രീതിയിൽ കഴിവുകളോടെ തിരിച്ചുവരും...
400ൽ അധികം പെയിന്റിംഗ് താഹിറയുടേതായുണ്ട്,, കൂടെ ഒരുപാട് നല്ല പാട്ടുകളും.. അവൾ നല്ലൊരു ഗായികയുമാണ്🥰. എല്ലാത്തിനും പിന്തുണയും ശക്തിയുമായി അവളുടെ മാതാപിതാക്കൾ കൂടെയുണ്ട്..👩👩👧. അവൾക് വേണ്ട എല്ലാം സഹായങ്ങൾ ചെയ്തു കൊടുക്കുവാനും...
ഇന്നവളെ ഓർത്തു മാതാപിതാക്കൾക് സന്തോഷമാണ്...മകളുടെ കഴിവിലൂടെ പുറംലോകം അവരെ തിരിച്ചറിയാൻ തുടങ്ങി...💫
വീൽ ചെയറിൽ ആയിപോയെന്ന് കരുതി സങ്കടപെടാതെ നഷ്ടങ്ങളുടെ കണക്കൊന്നും പറയാതെ... ആരോടും പരിഭവങ്ങളോ, പരാതിയോ ഇല്ലാതെ... സർവ്വലോക രക്ഷിതാവിന്റെ അനുഗ്രഹത്തോടെ താഹിറയുടെ സ്വന്തം പ്രയത്നത്തിലൂടെ അവൾ നേടിയെടുത്ത ജീവിതമാണ് ഇത്🌈.
ഈ വനിതദിനത്തിൽ എനിക്ക് ഓർമ വരുന്നത് താഹിറയുടെ ജീവിതകഥയാണ്..🍁🌹
✍️RahilaRazak kannur