Aksharathalukal

രാവണ 💞പ്രണയം




































ജിത്തു രാവിലെ എഴുനേൽക്കുമ്പോൾ തന്റെ നെഞ്ചൊരം ചേർന്ന് വസുവും കിടന്ന് ഉറങ്ങുന്നുണ്ട്...
ഇന്നലെ സോഫയിലിരുന്നു ഉറക്കം തൂങുന്നതു കണ്ട് തൂക്കി എടുത്തു കൊണ്ട് ബെഡിൽ കൊണ്ടു കിടത്തി പെണ്ണിന് പിന്നെ
ഉറക്കമായി കഴിഞ്ഞാൽ  ബോധം പണ്ടേ ഇല്ലാത്തതു കൊണ്ട് ജിത്തു എടുത്തു കൊണ്ട് പോയി ബെഡിൽ കിടത്തിയാതൊന്നും ആൾ അറിഞ്ഞിരുന്നില്ല...




ജിത്തു വസുവിന്റെ നെറ്റിയിലൊന്ന് മുത്തിയിട്ട് വർക്ക്‌ ഔട്ട് ചെയാനായി എഴുനെറ്റ് റൂമിനു വെളിയിലേക്ക് പോയി..



സൂര്യന്റെ കിരണങ്ങൾ അവളെ ശല്യപ്പെടുത്തി കൊണ്ടിരുന്നപ്പോൾ
വസു കണ്ണ് തുറന്നു നോക്കിയതും ഒന്ന് ഞെട്ടി



ഇന്നലെ താൻ സോഫയിലാണ് കിടന്നുറങ്ങിയതെന്ന് അവൾക്ക് നല്ല ബോധം ഉണ്ടായിരുന്നു എന്നാൽ ഉറക്കം എഴുനെറ്റപ്പോൾ  ബെഡിൽ



ആരാണ് അവളെ അവിടെ കൊണ്ട് കിടത്തിയതെന്ന് കണ്ടു പിടിക്കാൻ അധികം സമയം വേണ്ടി വന്നില്ല



ഇയാള് എനിക്ക് ഉറങ്ങുമ്പോൾ പോലും സ്വസ്ഥത തരില്ലേ എന്റെ കുഞ്ഞി കൃഷ്ണാ..



ചിത്ര :
മോള് എഴുനേറ്റോ



വസു ജിത്തുവിനെ പഴിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് ചിത്ര അ റൂമിലേക്ക് വന്നത്...



വസു :
ഹാ അമ്മേ....😊😊



ചിത്ര :
അവൻ എന്തിയേ...



വസു :
സൂര്യേട്ടൻ....



വസു അവിടെയും ഇവിടെയും കൈകൾ കൊണ്ട് ചൂണ്ടി കാണിക്കുന്നത് കണ്ട് ചിത്രയ്ക്കു ചിരി വന്നു.



ചിത്ര :
അവൻ ചിലപ്പോൾ വർക്ക്‌ ഔട്ട് ചെയ്യാൻ പോയി കാണും...



ചിത്ര പറഞ്ഞപ്പോൾ വസു ഒരു വിളറിയ ചിരി ചിരിച്ചു



ചിത്ര :
മോള് പോയി  കുളിച്ച് റെഡിയാക്
ഇന്ന്  അമ്പലത്തിൽ പൊകേണ്ടതല്ലെ നട അടയ്ക്കുന്ന തിന് മുൻപ് അവിടെ എത്തണം , വിവാഹം കഴിഞ്ഞാൽ അടുത്ത ദിവസം പോകേണ്ടതാണ് പിന്നെ നിങ്ങൾ യാത്ര ചെയ്തു വന്നത് കൊണ്ട് ക്ഷീണമൊക്കെ ആയതുകൊണ്ടാ ഇന്നത്തേക്ക് പോകാൻ പറഞ്ഞത്... നട അടയ്ക്കുന്നതു മുൻപ്  നിങ്ങൾ പോകാൻ നോക്ക്‌



വസു :
ശരി അമ്മേ



വസു ഇതും പറഞ്ഞു കൊണ്ട് വസു ബാത്രൂമിലെക്ക് ഓടി..



ചിത്ര അവിടെ നിന്നു പോയതും  വസു ബാത്‌റൂമിൽ നിന്നും ഇറങ്ങി അമ്പലത്തിൽ കൊണ്ട് പോകേണ്ട ഡ്രസ്സൊക്കെ എടുത്തു കൊണ്ട് അച്ചു വിന്റെ റൂമിലെക്കാണ് പോയത്...



ഇന്നലെ നടന്നത് പോലെ ഒരു സീൻ ക്രിയേറ്റ്  ചെയാൻ വസു ആഗ്രഹിച്ചില്ല അതാണ് കുളിക്കാൻ അച്ചുവിന്റെ റൂമിലേക്ക് പോയത്
വസു അച്ചു വിന്റെ റൂമിൽ എത്തിയതും കാണുന്നത് ബെഡിൽ നിവിക്കൊപ്പം ഇരുന്നു കളിക്കുന്ന അച്ചു വിനെയാണ്



വസു ഡ്രസ്സ്‌ പിടിച്ചു കൊണ്ട് വാതിലിൽ നില്ക്കുന്നതു കണ്ടു കൊണ്ട് അച്ചു ചോദിച്ചു



ഇതെന്താ ഏട്ടത്തി ഡ്രസ്സൊക്കെ ആയിട്ട്...



വസു :
കുളിക്കാൻ...


അച്ചു :
കുളിക്കാനോ  അവിടുത്തെ ബാത്രൂമിനു എന്തു പറ്റി..



വസു :
അതോ..അത്... ബാത്‌റൂമിൽ പൈപ്പ് വർക്ക്‌ ആകുന്നില്ല ചിലപ്പോൾ ജാമായിട്ട് ഇരിക്കുവായിരിക്കും...



അച്ചു  :
ആണോ എങ്കിൽ ശെരി ഏട്ടത്തി കുളിക്ക്
ഞങ്ങൾ തഴെക്ക് പോകട്ടെ..



അതും പറഞ്ഞ്   അച്ചു നിവിയെയും എടുത്തു കൊണ്ട് താഴെക്ക് പോയി...



🍃 🍃 🍃 🍃 🍃 🍃 🍃 🍃 🍃



വസുവും ആരതിയും അമ്പലത്തിൽ പോകാനൊരുങ്ങി റെഡിയായി ജിത്തുവും സിദ്ധുവും വരാനായി വെയിറ്റ് ചെയ്യുകയാണ്
ദീപ അമ്പലത്തിൽ ചെയേണ്ട വഴിപാടുകളുടെ പേരുകളും മറ്റും  വസുവിനും ആരതിക്കും പറഞ്ഞു കൊടുത്തു  കൊണ്ട് അവർക്ക് അടുത്തായി ഇരിപ്പുണ്ട് മടിയിൽ നിവിയും
രാവിലെ കഴിപ്പു കഴിഞ്ഞ് ആള് ചെറുതായി മയങ്ങി തുടങ്ങിയിരുന്നു



വസു കടും ചുവപ്പും ഉടുപ്പും വൈറ്റും ഗോൾഡൻ കളർ പ്രിൻറ്റ്ഡ് പട്ടു പാവാടയുമാണ് ഇട്ടിരിക്കുന്നത്
രണ്ടു കൈകളിലും ചുവന്ന കുപ്പിവളകൾ ഇട്ടിട്ടുണ്ട്  കണ്ണുകളിൽ കരിമഷി  ചെറുതായി കടുപ്പിച്ചു എഴുതിയിട്ടുണ്ട് മുടി കുളിപ്പിന്നൽ പിന്നി   മുല്ല പൂവ് വെച്ചിട്ടുണ്ട്




ആരതി ഗോൾഡൻ കളർ സാരിയാണ് ഇട്ടിരിക്കുന്നത് നെറ്റിയിൽ ചെറിയ കറുത്ത പൊട്ടും  കഴുത്തിൽചെറിയ ഒരു നെക്ലയ്സും രണ്ട് സ്വർണ്ണ വളയും
മുടി  പിന്നിയിട്ട് അതിൽ മുല്ലപ്പൂവ് വെച്ചിട്ടുണ്ട്..



ദീപ :
പെണ്ണുങ്ങളായ നിങ്ങൾ ഇവിടെ ഒരുങ്ങി കഴിഞ്ഞു  അവന്മരു അവിടെ എന്ത് ചെയുവാ..



ദീപ പറഞ്ഞു തീരുന്നതിനു മുൻപ് സിദ്ധു അവിടെ ഹാജറായിരുന്നു...



സിദ്ധു :
ഗുഡ് മോർണിംഗ് അമ്മാ..



എന്ത് ചെയുവയിരുന്നടാ നീയൊക്കെ ഇത്രയും നേരം , ഇവര് നിങ്ങൾക്ക് വേണ്ടി എത്ര നേരമായി കാത്തരിക്കുവാണെന്ന് അറിയാമോ... ദീപ സിദ്ധു വിന്റെ ചെവി പിടിച്ചു കൊണ്ട് ചോദിച്ചു....



ഹാ അമ്മേ വിട് 😩😩 വേദനയെടുക്കുന്നു വിട് അമ്മാ 🥺


ദീപ സിദ്ധുവിന്റെ
ചെവിക്കു പിടിക്കുന്നതു കണ്ട് ആരതിക്കും വസുവിനും ചിരി വന്നു



ദീപ :
ജിത്തു അവൻ എന്തിയെടാ...



ഏട്ടൻ ഇപ്പോൾ വരും...  ഒരു ഇമ്പൊർറ്റ്ന്റ് കാൾ അറ്റന്റ് ചെയ്യാൻ ഉണ്ടായിരുന്നു..



സിദ്ധു ചെവി തടവി കൊണ്ട് പറഞ്ഞു



സിദ്ധു പറഞ്ഞതിനു ദീപയൊന്ന് മൂളി എന്നിട്ട് വസു വിനോടായി പറഞ്ഞു..



മോളേ വസു  നീ ഇവരുടെ കൂടെ ചെല്ല് അവ്നിപ്പോൾ വരും

ദീപ പറഞ്ഞതിനു വസു ഒന്ന് തലയാട്ടിയിട്ട്




ആരതിയുടെ കൂടെ പുറത്തേക്ക് ഇറങ്ങി പുറകെ സിദ്ധുവും



സിദ്ധു ഡാർക്ക്‌ ഗ്രീൻ കളറിലുള്ളംഷർട്ടും ഗോൾഡൻ കരയുള്ള മുണ്ടുമാണ് വേഷം ആദ്യം കണ്ടപ്പോൾ തന്നെ ആരതിയുടെ കണ്ണുകൾ തിളങ്ങിയെങ്കിലും  അവൾ അത് വിദഗ്തമായി ഒളിപ്പിച്ചു.




മുറ്റത്ത് രണ്ട് കാറുകൾ കിടക്കുന്നതു കണ്ട് വസു സംശയത്തോടെ നെറ്റി ചുളിച്ചു കൊണ്ട് സിദ്ധുവിനെ നോക്കി



ഇതെന്താ ഏട്ടാ രണ്ട് കാർ
നമ്മൾ രണ്ട് കാറിലാണോ പോവുന്നേ...
ഒരുമിച്ചല്ലേ ....



സിദ്ധു :
അതേടാ.. രണ്ട് കാറിലാ ..
അമ്പലത്തിൽ പോയതിനുശേഷം
ഞാനും ആരതിയും ഒരു കറക്കം പ്ലാൻ ചെയ്തിട്ടുണ്ട്  , നാളെ റിസപ്ഷനല്ലെ അത് കഴിഞ്ഞാൽ ഞാൻ ബാംഗ്ലൂരിലെക്ക് പോകും അതുകൊണ്ട്  പിന്നെ ഒന്നിനും ഞങ്ങൾക്ക് സമയം കിട്ടിയെന്ന്  വരില്ല .


സിദ്ധു പറയുന്നതു കേട്ട് വസു ഒരു ചിരിയോടെ എന്നാൽ ആരതി സിദ്ധുവിനെ സംശയത്തോടെയാണ് നോക്കിയത്

ആരതിക്കും സിദ്ധുവിനു മിടയിൽ ഒരു  പ്രശ്നമൊന്നും ഇല്ലെന്ന് അറിഞ്ഞപ്പോൾ അവർ സന്തോഷത്തോടെ യാണ് ജീവിക്കുന്നതെന്ന് അറിഞ്ഞപ്പോൾ വസുവിന് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു...



സിദ്ധു :
ഏട്ടൻ വരുമ്പോൾ ഞങ്ങൾ അമ്പലത്തിലേക്ക് പോയെന്ന് പറഞ്ഞേക്ക്..



വസു :
ശരി ഏട്ടാ... റ്റാറ്റാ..👋👋



സിദ്ധു വസു വിന്റെ തലയിൽ തട്ടിയിട്ട്
കാറിൽ കയറി കൂടെ ആരതിയും അവർ കാർ സ്റ്റാർട്ട്‌ ചെയ്തു , ഗേറ്റ് കടന്നതും സിദ്ധു പറഞ്ഞു..



ഏട്ടന് വസു വിനെയും കൊണ്ട് ഒരു ചെറിയ ഷോപ്പിംഗ് ഉണ്ട് , അന്ന് ഇങ്ങോട്ട് കൊണ്ട് വന്നപ്പോൾ ഡ്രസ്സൊന്നും കൊണ്ട് വന്നില്ലല്ലോ  അവളുടെ ഡ്രസ്സ്‌ കൊണ്ടു വരാൻ അവരും ഇവിടെ ഇല്ലായിരുന്നല്ലോ അത് കൊണ്ട് ...



സിദ്ധു മുൻപ് ആരതിയുടെ നോട്ടം മനസ്സിലാക്കിയതു പോലെ പറഞ്ഞു ആരതി ഒന്നും മിണ്ടാതെ കാറിനു വെളിയിലെക്ക് നോക്കിയിരുന്നു



സിദ്ധു കുറേ നേരം ആരതിയെ നോക്കി
അത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ ആരതി  അ ഇരിപ്പ് തുടർന്നു.... സിദ്ധു ഒരു വാടിയ ചിരിയോടെ കണ്ണുകൾ മുന്നോട്ട് നോക്കി കാർ ഡ്രൈവ് ചെയ്തു..



വസു ജിത്തു വരാനായി കാറിനു മുന്നിൽ
നിൽക്കുകയാണ്



ഇയാള് ഇത് എവിടെ പോയി കിടക്കുവാ..
എത്ര സമയമായി അയാൾക്ക് അതിനു മാത്രം ഇത്ര ഒരുങാൻ എന്താ ഇരിക്കുന്നേ
😤😤



..അവൾ പെതിയെ അകത്തേക്ക് തലയെത്തി നോക്കി..



ജിത്തു ദീപയോട് എന്തോ പറയുകയാണ് ദീപ ജിത്തുവിനെ മറച്ചു കൊണ്ട് നില്ക്കുകയാണ് അതുകൊണ്ട്
വസുവിനു വ്യക്തമായി ജിത്തുവിനെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല
ജിത്തു ദീപ യോട് സംസാരിച്ചു കഴിഞ്ഞു തിരിഞ്ഞതും 😱😱😳😳  വസുവിന്റെ അവസ്ഥ ഇതാണ്..



വസുവിന്റെ ആത്മ
എന്റെ കുഞ്ഞി കൃഷ്ണാ..
ഇയാൾക്ക് ഇത്ര ഗ്ലാമർ ഉണ്ടായിരുന്നോ



ജിത്തു വസുവിന്റെ ചുവന്ന ഉടുപ്പിനു ചേർന്ന അതേ നിറത്തിലുള്ള ഷർട്ടും അതിനു ചേർന്ന കരയുള്ളമുണ്ടുമാണ് വേഷം മുടിയും താടിയും ചീകി ഒതുക്കി വെച്ചിട്ടുണ്ട്  ഇടതു കയ്യിൽ സിൽവർ കളറിലുള്ള ഒമേഗ വാച്ചും വലതുകൈയിൽ സിംഹത്തിന്റെ മുഖമുള്ള  സ്വർണ്ണത്തിന്റെ
ഇടി വളയും




ആകെ മുഴുവൻ അഡാർ ലുക്ക്‌

ജിത്തു വസുവിനെ നോക്കിയതും അവനെ നോക്കി കണ്ണും മിഴിച്ചുനോക്കി നിൽക്കുന്ന വസുവിനെയാണ് കാണുന്നത്



ജിത്തു ഇറങ്ങി വരുന്നതു മുതൽ കാറിൽ കയറി ഇരിക്കുന്നതു വരെ വസു അവനെ കണ്ണെടുക്കാതെ നോക്കുകയാണ്..



എന്നാൽ ഇത് കണ്ടിട്ടും
ജിത്തു  വസുവിനെ മൈൻഡ് പോലും ചെയ്യാതെ കാറിൽ കയറി ഇരുന്നു....
ജിത്തു കാറിൽ കയറി ഇരുന്നിട്ടും വസുവിനെ കാണാതെ ജിത്തു നോക്കിയതും വസു അവനെ തന്നെ നോക്കിയിരിക്കുകയാണ്..



ഈ പെണ്ണ് എന്റെ ശരീരത്തിൽ ഒരു തുള്ളി ചോര പോലും ബാക്കി വെയ്ക്കില്ലെന്നാ തോന്നുന്നേ ഇങ്ങനെ നോക്കി ചോര ഊറ്റി കുടിക്കാതെ എന്റെ വസൂ...😘😘😘😘



ജിത്തു അ നോട്ടം തുടർന്നാൽ ശെരിയാവില്ലെന്ന് കരുതി കാറിന്റെ ഹോൺ നീട്ടി അടിച്ചു



കാറിന്റെ ഹോണടി കേട്ടപ്പോഴാണ് അവൾ ജിത്തുവിൽ നിന്നും കണ്ണെടുത്തത്  എന്താണ് അവൾ ഇത്രയും നേരം ചെയ്തു കൊണ്ടിരിക്കുന്നതെന്ന് വസുവിനു ബോധം വന്നത്



വസു ( ആത്മ ) :
ഛേ ഞാൻ ഇത്രയും നേരം അയാളെ  വായും നോക്കി നിൽകുവായിരുന്നൊ
വസു സ്വയം തലയ്ക്കടിച്ചു കൊണ്ട് പറഞ്ഞു...



ഇങ്ങനെ എന്നെയും നോക്കി സമയം കളയാതെ എന്റെ ഭാര്യേ പോകണ്ടേ നമുക്ക്..


.

വസുവിന്റെ ചമ്മിയുള്ള നിൽപ്പ് കണ്ട് ചിരി അമർത്തി കൊണ്ട് ജിത്തു പറഞ്ഞു



ഞാൻ സമയം വൈകിപ്പിച്ചന്നൊ.
അയാൾക്ക് വേണ്ടി ഇത്രയും നേരം ഞാൻ കാത്ത് നിന്നിട്ട് ഞാൻ സമയം വൈകിപ്പിക്കുന്നെന്ന് ,ഇത്രയും നേരം പിടിച്ച് നിർത്തിയതിനു  അറ്റ്ലീസ് ഒരു സോറി.... വസു ദേഷ്യത്തോടെ മുഖവും വീർപ്പിച്ചു കാറിനടുത്തേക്ക് നടന്നു ജിത്തു ഡ്രൈവിംഗ് സീറ്റിലിരുന്നു കൊണ്ട് വസു തന്റെ അടുത്ത് വരാനായി വെയിറ്റ് ചെയ്തു എന്നാൽ വസു ദേഷ്യത്തോടെ കോ ഡ്രൈവർ സീറ്റിൽ ഇരിക്കാതെ 



എന്റെ പട്ടിയിരിക്കും അയാളുടെ കൂടെ...



ഇതും പറഞ്ഞു കൊണ്ട് വസു കാറിന്റെ ബാക്ക് സീറ്റിൽ കയറി രണ്ടു കൈയും കെട്ടി മുഖം ഒരു വശത്തേക്ക് തിരിച്ചു വെച്ചു കൊണ്ടിരുന്നു



അത് കണ്ടതും ജിത്തു ഒരു പുരികം പൊക്കി അവളെ നോക്കി..


  😠😠 വസുവിന്റെ ദേഷ്യത്തോടെ യുള്ള നോട്ടം കണ്ടതും
ജിത്തു ഒരു ചിരിയോടെ കാർ ഡ്രൈവ് ചെയ്തു...



✨🔸✨🔸✨🔸✨🔸✨🔸✨



അവർ പോയത് ചെമ്പകശ്ശേരിയുടെ   കുടുംബ ക്ഷേത്രമായ  മഹാവിഷ്ണുവിന്റെ ക്ഷേത്രത്തിലെക്കാണ് ചെമ്പകശ്ശേരിയിൽ നിന്നും അര മണിക്കൂർ യാത്രയുണ്ട് അമ്പലത്തിലേക്ക്



ജിത്തു കാർ നിർത്തിയതും വസു കാറിൽ നിന്നും ഇറങ്ങി..



അവരെ കാത്ത് സിദ്ധുവും ആരതിയും പടിക്കെട്ടിനു താഴെ തന്നെ നിൽക്കുന്നുണ്ടായിരുന്നു



ജിത്തു :
നിങ്ങൾ തൊഴുതില്ലെ


അമ്പലത്തിനകതു കയറാതെ വെളി യിൽ നിൽക്കുന്ന സിദ്ധുവിനേയും ആരതി യേയും കണ്ടു കൊണ്ട് ജിത്തു ചോദിച്ചു...


സിദ്ധു :
ഏട്ടൻ വരട്ടെ യെന്ന് കരുതി


രണ്ടു വശത്തായി തല ഉയർത്തി പടർന്നു പന്തലിച്ചു നിൽക്കുന്ന അരയാൽ അവയുടെ നടുവിലൂടെ അ കുറച്ചധികം പടിക്കെട്ടുകൾ അവ്യ്ക്കു മുകളിലാണ് അമ്പലം..


അവർ ഒരുമിച്ച്  അ പടി ക്കെട്ടുകൽ കയറി..
ആരതിയും വസുവും ചിത്രയും ദീപയും പറഞ്ഞു തന്ന വഴിപാടുകൾക്ക് രസീത് എഴുതിക്കാൻ ,വഴിപാട് കൗണ്ടറിലേക്ക് നടന്നു  അവർ വഴിപാടുകൾ എഴുതിച്ചു തിരിച്ചു നടയിൽ കൊണ്ടു വെച്ച്  ആരതിയും വസുവും കൈകൾ കൂപ്പി പ്രാർത്ഥച്ചു അവരോട് ഒപ്പം തോളോട് തോൾ ചേർന്ന് പ്രാർത്ഥിക്കാൻ അവരുടെ പാതിയും ഉണ്ടായിരുന്നു...


ആരതി ( ആത്മ ) എന്റെ പ്രവർത്തികൾ സിദ്ധു ഏട്ടനെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്നു അറിയാം  പക്ഷേ ഇപ്പോൾ എന്റെ ജീവിത ത്തേക്കാളും എനിക്ക് വലുത് എന്റെ വസുവാണ് എനിക്ക് വേണ്ടിയാണ് അ പാവം ജിത്തു ഏട്ടനുമായുള്ള വിവാഹത്തിനു സമ്മതിച്ചത് അവൾ ജിത്തു ഏട്ടന്റെ കൈയിൽ സുരക്ഷിതമായിരിക്കും എന്ന് എനിക്ക് ബോധ്യമാകുന്നതു വരെ എനിക്ക് എന്റെ ജീവിതത്തെകുറിച്ച്  ചിന്തിക്കാൻ കഴിയില്ല



സിദ്ധു ( ആത്മവിവാഹ ദിവസം എന്റെ ഓരോ വാക്കുകളും നിറ മിഴികളോടെ കേട്ട് നിന്നവളാണ് ,  എന്റെ ജീവതിലെക്ക് വളരെയധികം പ്രതീക്ഷകളോടെ കടന്ന് വരാനിരുന്നവൾ അതെല്ലാം തച്ചുടച്ചത് ഞാനാണ് , ഞാൻ മാത്രമാണ് ..
വാക്കുകൾ കൊണ്ടവളെ വേദനിപ്പിച്ചെങ്കിലും മനസു കൊണ്ടോ ഹൃദയം കൊണ്ടോ അവളെ ഞാൻ വേദനിപ്പിക്കാൻ ആഗ്രഹച്ചിട്ടില്ല ,ജിത്തു ഏട്ടൻ വസുവിനെ തന്റെ ജീവനായി തന്നെ നോക്കു മെന്ന് അറിയാം അത് ആരതിക്കും ബോധ്യമാകുന്നതു വരെ ഈ കാത്തിരിപ്പ് ഞാൻ തുടർന്നോളാം
അവളിലെ ഈ മൗനവും  എന്നെ വേദനി പ്പിക്കുന്നതിലുപരി അവളോടുള്ള ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ.. അവളുടെ തീരുമാനമോർത്ത് അഭിമാനിച്ചിട്ടേയുള്ളൂ
ഈ ഒരു ജന്മം മുഴുവനും എനിക്ക് വേണം അവളെ എന്റെ ജീവന്റെ പാതിയായി , അതിന് എനിക്ക് എല്ലാ അനുഗ്രഹവും ഉണ്ടാവണേ ഒരു ചെറു ചിരിയോടെ  സിദ്ധു ശ്രീ കോവിലിലെക്ക് നോക്കി പറഞ്ഞു..



വസു  ( ആത്മ )
എന്റെ കുഞ്ഞി കണ്ണാ നിനക്ക് അറിയില്ലേ എല്ലാം , ആർക്കു വേണ്ടിയാണെന്നും എന്തിനു വേണ്ടിയാണെന്നും ഞാൻ ഇതൊക്കെ ചെയ്തു കൂട്ടിയതെന്ന് ഞാൻ വെറും പകരക്കാരി മാത്രമാ 😟😟 ഈ താലി യുടെ അവകാശി തിരിച്ചു വരുമ്പോൾ സൂര്യേട്ടൻ എന്നെ ഈ താലി ചരടിൽ നിന്നും മോചിപ്പിക്കണെ 😟😟 അയാള്ക്ക് നല്ല ബുദ്ധി തോന്നി എനിക്ക് പെട്ടെന്ന് ഡിവോഴ്സ് തരണേ 😟😟
ഒരിക്കലും അയാള് എന്റെ ആരതി ചേച്ചിയുടെ ജീവിതം ഇതിനിടയിൽ കൊണ്ട് വന്ന് നശിപ്പിക്കരുതെ 🙏🙏 എന്റെ ആരതി ചേച്ചിയുടെ ജീവിതം ഇപ്പോൾ നന്നായിട്ടാ പോകുന്നേ അതില് എന്റെ ഈ പ്രശ്നം കാരണം  ഒന്നും  സംഭവിക്കരുതെ 🙏🙏
അയാള് എന്നെ ഡിവോഴ്സ് ചെയാൻ വേണ്ടി  ഞാൻ ചെയ്തു കൂട്ടാൻ പോകുന്ന എല്ലാ പണിക്കും കട്ട സപ്പോർട്ട് തന്ന് കൂടെ ഉണ്ടാവണേ കുഞ്ഞി കണ്ണാ...



ജിത്തു   :
എന്റെ ഭാര്യയുടെ വായിൽ നിന്നും  എന്തായാലും എന്നെ കുറിച്ച്  നല്ല തൊന്നുമല്ല പറയുന്നതെന്ന് എനിക്ക് അറിയാം .. കാരണം അതുപോലെ യാണല്ലോ ഞാൻ അവളോട് ആരതി യുടെ ജീവിതം നശിപ്പിക്കുമെന്ന് പറഞ്ഞത്.. അവൾ എന്നിൽ നിന്നും അകലണമെന്ന് പറഞ്ഞപ്പോൾ അതല്ലാതെ വേറൊരു വഴി എന്റെ മുന്നിൽ ഇല്ലായിരുന്നു
എന്നിൽ നിന്നും എങ്ങനെ മോചനം നേടാമെന്ന് ഓരായിരം വഴികൾ ചോദിച്ചു കാണുമെന്നും അറിയാം   അത് എന്റെ വസുവിന്  ഒരിക്കലും സാധ്യമാവില്ല എന്നുള്ളത് നീ തന്നെ പറഞ്ഞു മനസ്സിലാക്കിക്കണം എനിക്ക് അറിയാം വസുവിനെ ഞാൻ ഒരിക്കലും സ്വന്തമാക്കിയതല്ല സ്വന്തമാക്കാൻ കൊതിച്ചവന്റെ കൈയിൽ നിന്നും തട്ടി യെടുത്തതാണ്
ഇനി അവൾ എന്നെ വേണ്ടെന്ന് പറഞ്ഞാലും അവളെ വിട്ട് ഞാൻ പോകില്ല ഈ നൊഞ്ചോട് പിടിച്ചു സ്നേഹിക്കണം എനിക്കവളെ 💕 ഞാൻ ചിരി ക്കുമ്പോൾ കൂടെ ചിരിക്കാനും 💞 ജീവിതകാലം ഒരുമിച്ച് കൈ പിടിച്ചു കൂടെ നടക്കാനും 💕 തെറ്റ് ചെയുമ്പോൾ ശകാരിക്കാനും 💕 ആരും കാണാതെ കെട്ടി പിടിച്ച് ഉമ്മ 💕 തരാനും ഒടുവിൽ എനിക്ക് മാത്രം സ്വന്ത മെന്ന് എനിക്ക് അവളെ വേണം അവളെ മാത്രം 💕



അവർ പ്രാർത്ഥിച്ചു കഴിഞ്ഞ് പ്രസാദം മേടിച്ചു കൊണ്ട് അമ്പലത്തിൽ നിന്നും ഇറങ്ങി..കാറിനടുത്ത് എത്തിയതും
ആരതി വാഴയിലയിൽ നിന്നും  ചന്ദനം മെടുത്ത് സിദ്ധുവിനു തൊട്ടു കൊടുത്തു.
അതു കണ്ടു കൊണ്ട് ജിത്തുവും വസു വും പരസ്പരം മൊന്നു നോക്കി
പെതിയെ ജിത്തു വസുവിനരികിലെക്ക് വന്നു അവന്റെ മുഖം അവനോട് അടുപ്പിച്ചു വസു വിന്റെ പിടയ്ക്കുന്ന കണ്ണുകളിൽ നോക്കി കൊണ്ട് ജിത്തു പറഞ്ഞു...


എനിക്കും അതുപോലെ തൊട്ടുതാ എന്റെ ഭാര്യേ 🥰🥰🥰



പിന്നെ എനിക്ക് വേറെ പണിയുണ്ട്..ഒറ്റയ്ക്ക് ഇട്ടാമതി..😏😏

ഇതും പറഞ്ഞ് പോകാൻ തുടങ്ങിയ വസുവിന്റെ കൈയിൽ  ഒരു പിടുത്തം വീണു..



വസു : എന്താ 😾😾

ജിത്തു ഉടനെ വസുവിന്റെ കൈയിൽ ഉണ്ടായിരുന്ന  പ്രസാദത്തിൽ നിന്നും  സിന്ദൂരമെടുത്ത് സീമന്ത രേഖയിൽ ചുവപ്പിച്ചു



ജിത്തു :
ഇതെന്റെ ഭാര്യ മറന്നതാണെന്ന് എനിക്ക് അറിയാം കാരണം ഈ ശീലം എന്റെ വസുക്കുട്ടിക്ക്  പതിവില്ലാത്തതാണ് ഇനി ഇത് മറക്കരുത്  മറന്നാൽ ഇനി പറച്ചിലൊന്നും കാണില്ല മറിച്ച്
ചില കടും കൈകൾ എനിക്ക് ചെയേണ്ടി വരും കേട്ടല്ലോ ജിത്തു ചുണ്ടുകൾ കൂർപ്പിചു കൊണ്ട് വസു വിനോട് പറഞ്ഞു...
ജിത്തു പറഞ്ഞപ്പോഴാണ് വസുവും താൻ സിന്ദൂരം തൊട്ടിട്ടില്ലാത്ത കാര്യം ഓർത്തത്



വസു :
കഴിഞ്ഞില്ലേ ഇനി
എന്നെ വിട് എനിക്ക് എനിക്ക് പോണം.



വസു പറയുന്നതിനനുസരിച്ച്
  അ പിടി മുറുകുന്നതല്ലാതെ
അഴിയുന്നുണ്ടായിരുന്നില്ല അ പിടിയുടെ അർഥം മനസിലാക്കിയതു പോലെ
അവസാനം സഹികെട്ട് വസു ജിത്തുവിന്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു  അവനെ ദേഷ്യത്തോടെ നോക്കി...



അവളുടെ നോട്ടം കണ്ട് ജിത്തു അവന്റെ ചുണ്ടുകൾ വസുവിന്റെ ചുണ്ടിനോട് ഒന്ന് അമർത്തി മുട്ടിചിട്ട് അകന്നു മാറി
പെട്ടെന്നുള്ള പ്രവർത്തി ആയതു കൊണ്ട് ആരും കണ്ടില്ല വസു കറന്റ് അടിച്ചത് പോലെ കണ്ണും തള്ളി നിൽപ്പാണ്
അധികം വൈകാതെ വസുവിന്റെ കണ്ണുകൾ നിറഞ്ഞു തന്റെ ആദ്യത്തെ കിസ്സ് അതും തന്റെ മനസ്സിൽ പോലും സ്ഥാനമില്ലാത്ത ഒരാൾക്ക്  , കവിളിലൂടെ ഒഴുകി ഇറങിയ കണ്ണുന്നീരിനെ തുടച്ചു നീക്കി കൊണ്ട് അവൾ കാറിനകത്തേക്ക് കയറി...


സൈഡ് മിററിലൂടെ ജിത്തു വസു വിനെ നോക്കി   ഗ്ലാസ്സിൽ തല മുട്ടിചിരുന്നു പുറത്തേക്ക് നോക്കുകയാണ് കരഞ്ഞതിന്റെ ഫലമായി മുഖവും കണ്ണുകളും ചുവന്ന് വീർത്തിരിക്കുന്നുണ്ട് അതിനിടയിൽ ജിത്തുവിനെ ചീത്ത വിളിച്ചു കൊണ്ട് ഇടയ്ക്കിടെ അമ്പലത്തിൽ നിന്നും കിട്ടിയ ഉണ്ണിയപ്പം തകൃതിയായി കഴിക്കുന്നുമുണ്ട് ഇതെല്ലാം കണ്ട്
  ജിത്തു ഒരു പുഞ്ചിരിയോടെ അവന്റെ ചുണ്ടുകളെ തഴുകി



അമ്പലത്തിൽ നിന്നും അവർ മടങ്ങി യതും വന്ന വഴിയേയല്ല അവർ തിരികെ പോകുന്നത് കണ്ട വസു  സംശയത്തോടെ ജിത്തുവിനെ നോക്കി അവന്റെ ശ്രദ്ധ മുഴുവൻ ഡ്രൈവിങ്ങിലായിരുന്നു മുഖം ഗൗരവം കൊണ്ട് നിറഞ്ഞിരുന്നു വസു  പിറകിലേക്ക് നോക്കിയതും അവരുടെ പുറകെ സിദ്ധുവിന്റെ കാറും ഉണ്ടായിരുന്നു



അധികം വൈകാതെ അവർ ഒരു സ്ഥലതെത്തി
കാറിൽ നിന്നും അവർ ഇറങ്ങിയതും വസു ഗേറ്റിൽ വലതായി എഴുതി വെച്ചിരിക്കുന്നതു വായിച്ചപ്പോൾ. വസു ആരതിയും സംശയത്തോടെ പരസ്പരം നോക്കി



വസു :  സെൻട്രൽ ജയിൽ.......




                           തുടരും....