Aksharathalukal

മനുഷ്യൻ

        \"നീ ഒരു ആൺകുട്ടിയല്ലേ എന്നിട്ടാണോ ഇങ്ങനെ കരയുന്നത്\"

     \"നീ ഒരു പെൺകുട്ടിയാണ് ഇങ്ങനെ ഒച്ചവെച്ച് സംസാരിക്കാനും ദേഷ്യപ്പെടാനും ഒന്നും പാടില്ല\"

  ഞാൻ ഒരു മനുഷ്യനാണ്. വികാരങ്ങളും വിഷമവും ഒക്കെയുള്ള ഒരു സാധാരണ മനുഷ്യൻ. ജന്മം കൊണ്ട് ഞാൻ ഒരു ആണോ പെണ്ണോ ആയിരിക്കാം. ഒരു ആണായതു കൊണ്ടോ പെണ്ണായതു കൊണ്ടോ എന്റെ വികാരങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ നിങ്ങൾക്ക് അവകാശമില്ല.മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി എല്ലാം ഉള്ളിൽ ഒതുക്കി നിൽക്കുന്നതിനു പകരം നിങ്ങൾ നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ...

              കാരണം നമ്മൾ മനുഷ്യരാണ്. മറ്റുള്ളവരുടെ കയ്യിലുള്ള ചരടുകളാല്‍ ചലിക്കുന്ന കളിപ്പാവകളല്ല.

           We are human beings, Not the dolls.

                                                            ~Hami🦋