*മറക്കാനാകാത്ത കുട്ടികാലം ഓർമ്മകൾ വേട്ടയാടുന്ന വർത്തമാനകാലം....*
*പണ്ട് അഞ്ചിലും, ആറിലും പഠിക്കുന്ന കാലം (1989,90 ആണെന്ന് തോന്നുന്നു) അവധിക്കാലത്ത് വീടിന്റെ മുൻവശത്തുള്ള കയ്യാലമേൽ കമ്പുകൾ കുഴിച്ച് വെച്ച് വീട് മേഞ്ഞ പഴയ ഓലകൾ ഉപയോഗിച്ച് മേഞ്ഞുണ്ടാക്കിയ കടയിൽ ഞാനും അനിയൻ ദാവൂദും പങ്കാളികളായി മിഠായി കച്ചവടം ചെയ്ത കാലം.*
*അന്നവന് സ്കൂളിൽ കൊണ്ട് പോകാൻ അലൂമിനിയത്തിന്റെ ഒരു പെട്ടിയുണ്ടായിരുന്നു അതിലാണ് കവറിൽ നിറച്ച മിഠായികൾ സൂക്ഷിച്ചിരുന്നത്.*
*പിന്നീട് കച്ചവടം മക്കനാ തോടിന്റെ കലുങ്കിനടുത്തേക്കും,പിന്നീട് വടക്ക് കണ്ടത്തിനടുത്തും എത്തിയ ലാഭകച്ചവടത്തിന്റെ കഥ.....😄 😄 😄*
*ബന്ധത്തിന്‍റെയും ബന്ധനങ്ങളുടേയും സുഹൃത്തുക്കളുടേയും ബ്ലാക്ക് ആൻ്റ് വൈറ്റ് കാലം. അഴിച്ച് വിട്ട പട്ടം പോലെ പറന്നു നടന്ന വൈകിട്ട് മാത്രം കൂടണയുന്ന പക്ഷികളെ പോലെ അലക്ഷ്യമായി പറന്ന് നടന്ന അവധിക്കാലങ്ങൾ*
*മക്കനാവിൽ തോടും കലുങ്കുമായിരുന്നു താവളം. ഇവന്മാർ ഇവിടിനി ഇരിക്കരുതെന്ന് കരുതി ചാണകം തേച്ച് വൃത്തികേടാക്കിയിട്ടും ആ കലുങ്കിൽ രാപകലില്ലാതെ കൂട്ടുകാരൊന്നിച്ചിരുന്നതും തോട്ടിൽ ചൂണ്ടയിട്ട് മീൻ പിടിച്ചതും, റോടിൽ ക്രിക്കററ് കളിച്ചതും,തൊട്ടടുത്ത കണ്ടത്തിന്റെ പാത്തിയിൽ മഴവെള്ളം നിറഞ്ഞപ്പോൾ നീന്തിയതും, ഓർമ്മയിൽ സൂക്ഷിക്കുന്ന മനസ്സിൽ മായാത്ത മഷികൊണ്ട് കൊത്തിവെച്ച കൂട്ടുകാരായിക്കും അവരും...!!*
*എന്ത് നല്ല കാലമാണ് കഴിഞ്ഞു പോയത്...!!*
*മരങ്ങള്‍ നിറഞ്ഞ വീട്ടിൻ പരിസരവും,മഴപെയ്താൽ പൊയ്യപൊട്ടി ഒഴുകുന്ന ഓടയും,അതിലെ തെളിഞ്ഞ വെള്ളത്തില്‍ ഓടി നടക്കുന്ന ചെറുമീനുകളും, തോട്ടിലെ വെള്ളത്തില്‍ തോർത്ത് വീശി ആവേശത്തോടെ പിടിച്ച മീനുകളും, തണുത്ത വെളുപ്പാംകാലങ്ങളിൽ ഒന്നിച്ചിരുന്ന് തീ കായാൻ വരുന്ന അയലത്തുകാർ,കൂട്ടുകാർ നസീർ,ഷിഹാബ്,ഷുഹൈബ്, ജീവിതത്തിന്റെ ജൈത്രയാത്രയിൽ ഇപ്പോള്‍ വല്ലപ്പോഴും മാത്രം കാണുന്നവരെങ്കിലും പഴയ ഓർമ്മകൾ മനസ്സുള്ളിലെ സ്നേഹബന്ധനത്തിന്റെ ആഴം കുറക്കാതെ എന്നുമുണ്ട്......*
*ഇന്നാ കൂടുകൾ വിട്ട് പറന്ന് പലരും മറ്റ് സ്ഥലങ്ങൾ കണ്ടെത്തി,ഓലമേഞ്ഞ വീടും എരിത്തിലുകളും ഓടിട്ടതും,പിന്നീട് കോൺക്രീറ്റിലുമായി മുന്നേറി അന്നത്തെ ചെറിയ കൂരകളിൽ ഒത്തിരിപേർ പാർത്തിരുന്നു ഇന്നത്തെ വിശാലമായ വീടുകളിൽ മുറികൾ പലതും കഴിഞ്ഞു കിടക്കുന്നു....*
*വലിയ കളറുകൾ ഒന്നുമില്ലാതെ ജീവിച്ച പച്ചയായ നാടൻ ജീവിതം ആയിരകണക്കിന് കിലോമീറ്ററുകൾ താണ്ടി സൌകര്യങ്ങളുടെ ലോകത്ത് ജീവിച്ചാലും കിട്ടാത്ത സ്നേഹബന്ധങ്ങളുടെ അയൽപക്ക ബന്ധത്തിന്റെ ഒന്നിച്ചിരുന്ന് കഴിച്ച,വിളമ്പിതന്ന ഓർമ്മയിലൂടെ അക്കച്ചിമാരായ സബീദാ,റാഫിയത്ത്,റെജിനാ റംലാക്കായും,സബീദാക്കാ,നദീറ,നബീസാക്ക,.......*
*ഇന്നാ തോട്ടിലെ വെള്ളത്തിന് ആ പഴയ ഒഴുക്കില്ല കണ്ടവും,പാടവും ഇന്നവിടില്ല ഒരു സ്മാരകം പോലെ ആ കലുങ്കവിടെ വിശ്രമിക്കുന്നു മഴപെയ്തു പൊയ്യ കുത്തുന്ന റോഡിന് പകരം ടാറിട്ട റോഡായി ഞങ്ങളിലെ പലരും ഇന്നവിടില്ല.*
*എങ്കിലും മറക്കുന്നില്ല ആ നാളുകൾ......*
*താജുദ്ദീൻ സ്വലാഹ് Akk...✍️...*