Aksharathalukal

ഭാമ

" നോക്കൂ അപർണ.... ഞാനിത് വിശ്വസിക്കാൻ തയ്യാറല്ല.... എവിടെനിന്നോ എന്റെ കഥകൾ കേട്ട്.... എന്റെ ശ്രീയേ  തള്ളിപ്പറയാൻ നീ കാണിക്കുന്ന വിദ്യയാണ്.... "
" നീ എന്താണ് വിഷ്ണു എന്നെ മനസ്സിലാക്കാത്തത്.... എന്റെ ചുവന്ന ചെമ്പകവും,  നിന്റെ പുഴയും, അങ്ങനെ നമ്മൾ പറഞ്ഞുതീർത്ത ഒരുപാട് കഥകളും... എന്നിട്ടും നിനക്കെന്നെ മനസ്സിലാകുന്നില്ല "
" ഇല്ല നീ എന്റെ ഭാമയല്ല..... "
" അപ്പൊ നീ ഭാമയെ കണ്ടിട്ടുണ്ടോ? "
" സിന്ദൂര സന്ധ്യ എന്ന അവളുടെ കവിതകളിൽ അവളുണ്ട്... അവളുടെ രൂപമുണ്ട്... അതു വായിച്ച് ഞാൻ വരച്ച ചിത്രങ്ങളിൽ അവളുണ്ട്.... അത് നീയല്ല..."
" അത് നിന്റെ സങ്കല്പമല്ലേ...? എല്ലാവരും നീ സങ്കൽപ്പിക്കുന്നത് പോലെ ആകണമെന്നില്ലല്ലോ?? "
" എല്ലാം ഞാൻ സങ്കൽപ്പിക്കുന്നത് പോലെ ആകണമെന്നില്ല... പക്ഷേ അവൾ പറഞ്ഞിട്ടുണ്ട് അത് അവൾ ആണെന്ന്.... "
" വിഷ്ണു, നീയുള്ളത് ഒരു മായാലോകത്താണ്.... അതിലെ ഭാമ ഇന്ന് ജീവിച്ചിരിപ്പില്ല... ആ സത്യം നീ മനസ്സിലാക്കണം... മനസ്സിലാക്കിയ മതിയാവൂ.... ഈയിടെയായി നീ എഴുതുന്ന കത്തുകളും കവിതകളും കഥകളും ഒന്നും... ഒന്നുംതന്നെ ഭാമയിലേക്ക് എത്തുന്നില്ല..... നിനക്ക് തിരിച്ചു വരുന്ന മറുപടികൾ ഒന്നും ഭാമ എഴുതുന്നതല്ല...  അത് നിനക്കും നന്നായി അറിയാം... പക്ഷേ നീ.... നീ എന്ത റിയാലിറ്റിയിലേക്ക് വരാത്തത്? "
" ശ്രീ.... ഇവൾ പറയുന്നത് കള്ളമാണ്.... എന്റെ ഭാമ... അവൾ.... അവൾ വരും.... എനിക്കറിയാം ശ്രീ..... നീ അവളോട് പോകാൻ പറ.... നമ്മളെ തമ്മിലടിപ്പിക്കാൻ ആണ്... ഇവളെന്റെ ഭാമയല്ല.... എന്റെ ഭാമയെ ഇവൾക്ക് അറിയില്ല... ആർക്കും അറിയില്ല "
 വിഷ്ണുവിന്റെ മുഖത്ത് വിളർച്ചയും വേവലാതിയും ഉണ്ടായിരുന്നു.
 ശ്രീ ഒന്നും പറയാതെ വിഷ്ണുവിനെ തന്നെ നോക്കി നിന്നു
" എന്താ ശ്രീ ഒന്നും മിണ്ടാത്തെ... നിനക്കും ഇവളെ ആണോ വിശ്വാസം... പറ ശ്രീ... "
 വിഷ്ണു വിയർക്കാൻ തുടങ്ങി
"വിഷ്ണു.... എനിക്ക് നിന്നെയാ വിശ്വാസം... അപർണ.... അവൾ എന്റെ ഫ്രണ്ട് .... കഴിഞ്ഞ മൂന്നു വർഷമായി നീ സ്നേഹിക്കുന്ന ഭാമ.... തടവിലാക്കപ്പെട്ട ഒരു സ്ത്രീയായിരുന്നു.... ആർക്കെല്ലാതേ അവർ എഴുതിയ കത്തുകൾ ആയിരുന്നു.... പിന്നീട് പലപ്പോഴും നിനക്കായി മാത്രം എഴുതിയ കത്തുകൾ ആയത്.... വിഷ്ണു, അവരുടെ കത്തുകളിലെ  ഭാമയെ മാത്രമേ നിനക്കറിയോ.... ഗോമതി എന്ന അപർണയുടെ അമ്മയെ നിനക്കറിയില്ല.... കഴിഞ്ഞ ആറേഴു മാസമായി നീ ഭാമയ്ക്ക് എഴുതിയ കത്തുകൾ വായിക്കുന്നത് അപർണയാണ്... അവൾ നിന്നെ തേടിയാണ് ഇവിടെ വന്നത്.... എന്നോടാണ് അവൾ ആദ്യം ഇതിനെക്കുറിച്ച് സംസാരിക്കുന്നത്.... നീ സത്യങ്ങൾ അറിയണമെന്ന് എനിക്ക് ഉണ്ടായിരുന്നു... പറയാൻ എനിക്ക് ഭയവും... "
" ഇല്ല ശ്രീ നീ ഇവളുടെ കൂടെ കൂടി കള്ളം പറയുകയാണ്... "
 അപർണ അവളുടെ ബാഗിൽ നിന്നും രണ്ടു കെട്ടുകൾ എടുത്തു. വിഷ്ണുവിന് നേരെ നീട്ടി
" ഒന്നു നിങ്ങൾ ഗോമതിയമ്മ, എന്ന് എന്റെ അമ്മയ്ക്ക്... നിങ്ങളുടെ ഭാമയ്ക്ക് എഴുതിയ കത്തുകളും കവിതകളും കഥകളും.... ഇത് ഭാമ തന്റെ വിഷ്ണുവിന് വേണ്ടി മാത്രം എഴുതിയ അവസാന നാളുകളിലെ ഒരുപാട് കഥകൾ.... അമ്മയുടെ മാഞ്ഞുപോയ വസന്തങ്ങളിലെ ഓർമ്മയായിരുന്നു വിഷ്ണു... അമ്മയുടെ ഭാമ എന്ന യൗവനത്തിന്റെ കാമുകൻ.... ഞാൻ ഇതിൽ ഒന്നു പോലും വായിച്ചിട്ടില്ല.... പേടിക്കേണ്ട.... "
 അവൾ ബാഗിൽ നിന്നും ഒരു ഫോട്ടോയെടുത്ത് വിഷ്ണുവിന്റെ കയ്യിലേക്ക് അതും കൂടെ വെച്ച് കൊടുത്തു
" ഇതാണ് വിഷ്ണുവിന്റെ യഥാർത്ഥ ഭാമ... "
 വിഷ്ണു ഒന്നും മിണ്ടാതെ നെഞ്ചോട് കത്തുകൾ അടക്കി പിടിച്ചു
"ശ്രീ.... അറിയില്ല നീ എന്നോട് ക്ഷമിക്കുമോ എന്നത്.... ഇതു പ്രണയലേഖനങ്ങൾ ആയിരുന്നില്ല.... അവർ എന്റെ പ്രണയനിയും... അപർണ ഒരിക്കൽ പോലും ഈ കത്തുകൾ വായിക്കാത്തതുകൊണ്ട്.... അറിയാതെ പോയ ഒരു ഗോമതി അമ്മയും... അവരുടെ യൗവനത്തിലെ ഭാമയും..."
" എനിക്കൊന്നും മനസ്സിലാകുന്നില്ല "
 " അപർണ.... നീ എന്റെ അമ്മയുടെ മകളാണ്.... ഭാമ എന്ന എന്റെ അമ്മയുടെ... അവരുടെ നിറമില്ലാത്ത യൗവനത്തിന്റെ കറുത്ത ഓർമ്മകളിൽ ഒരിറ്റു വെളിച്ചം ആയിരുന്നു ഞാൻ.... അവർക്ക് എന്നെപ്പോലും ഉപേക്ഷിക്കേണ്ടിവന്നു.... പിന്നീട് ബന്ധുവെന്ന ബന്ധനങ്ങളും.... മറന്നു പോയതല്ല മറന്ന് നടിച്ചതാണ് അവർ... ഗോമതി എന്ന മുഖംമൂടിക്കുള്ളിൽ... ജീവിതം ജീവിച്ചു തീർത്തു.... എന്നെ അന്വേഷിച്ചു വരാതിരിക്കാൻ അവർക്കായില്ല.... പിന്നീട് ഞങ്ങൾ പരസ്പരം സംസാരിച്ചു... കത്തുകളിലൂടെ... എല്ലാവരോടും ഞാൻ പറഞ്ഞു എനിക്കു വന്ന പ്രണയലേഖനങ്ങൾ ആണ് അവയെന്ന്.... അവരെ ആരും കുറ്റപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു... എന്റെ ശ്രീ..... എനിക്കും നിറങ്ങൾ നൽകിയ എന്റെ ശ്രീയോട്പോലും ഞാൻ ഒന്നും പറഞ്ഞില്ല"
 ശ്രീ വിഷ്ണുവിനെ കെട്ടിപ്പിടിച്ചു...
"എല്ലാം എനിക്കറിയാം.... അവൾക്കും... അവൾ അവളുടെ ചേട്ടനെ അന്വേഷിച്ചു വന്നതാണ്.... നിന്നെ കൂട്ടിക്കൊണ്ടു പോകാൻ... ഗോമതി അമ്മയ്ക്ക് ഇപ്പോൾ കത്തുകൾ എഴുതാൻ ആവില്ല.. അവർ തളർന്നു പോയി.... അവസാന നാളുകളിൽ നീ കൂടെ വേണമെന്ന് അവർക്കുണ്ട്... നിന്നെ കൂട്ടിക്കൊണ്ടു പോകാൻ ആണ് അപർണ വന്നത്... നീയായിട്ടു തന്നെ എന്നോട് ഭാമയെ പറ്റി.. അല്ല അത് നിന്റെ കാമുകിയല്ല... അമ്മയാണെന്ന് പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു... നിന്നെ ഞാൻ ജഡ്ജ് ചെയ്യില്ല വിഷ്ണു.. കാരണം നീ എന്റെ  കൂടെ പിറക്കാതെ പോയ കൂടപ്പിറപ്പാണ്... തിരിച്ചു വരണം... നിന്നെ ഇവളുടെ കൂടെ വിടാൻ എനിക്കാവില്ല... പക്ഷേ നീ ഇപ്പോൾ പോകുകയും വേണം.. അതുകൊണ്ട് പോയി വരും... ഇവൾ ആദ്യം വന്നു കണ്ടത് തന്നെയാണ്... നീയാണ് ഇവൾ അന്വേഷിച്ച വിഷ്ണു എന്ന് ബോധ്യപ്പെടാൻ... എനിക്ക് അന്നേ അറിയാമായിരുന്നു.. പക്ഷേ നീ ഇതൊന്നും എന്നോട് പറയാതിരുന്നപ്പോൾ... വിഷമം തോന്നി... ദേഷ്യം തോന്നിയില്ല... പോയി വരു"
 ശ്രീ വിഷ്ണുവിനെ ചേർത്തു പിടിച്ചു
" നീ എന്നോട് ക്ഷമിക്കല്ലേടാ.... അവരെ ആരും അറിയാതിരിക്കാൻ അവരുടെ ജീവിതം നഷ്ടപ്പെട്ടു പോകാതിരിക്കാൻ... ഒരു മകൻ എന്ന നിലയിൽ എനിക്ക് അതല്ലേ ചെയ്യാനാവു.... "
" ഞാനല്ലാതെ വേറെ ആരാടാ നിന്നെ മനസ്സിലാക്കുക... കരയിപ്പിക്കാതെ പോയിട്ട് വാ... കാത്തിരിക്കും ഞാൻ.... എന്റെ വീട്ടുകാരും... എപ്പോഴും എന്റെ വീട്ടിലെ ആ മുറി നിനക്കായി മാറ്റിവെച്ചിട്ടുണ്ടാകും... അതുകൊണ്ട് പോയി വരാതിരിക്കരുത്...
അപർണ.... രക്തബന്ധം കൊണ്ട് നിന്റെ കൂടെപ്പിറപ്പ് ആയിരിക്കും.... ആത്മബന്ധം കൊണ്ട് ഇവൻ എന്റെയോ.... കൊണ്ടുപോയത് പോലെ തിരിച്ചു തന്നേക്കണം... "
 അപർണ ശ്രീയേ നോക്കി പുഞ്ചിരിച്ചു.
 വിഷ്ണു അപർണയുടെ കൂടെ നടന്നു കാറിൽ കയറുന്നതും... കാറ് മാഞ്ഞു പോകുന്നതും നോക്കി ശ്രീനിന്നു
" അവൻ വരുമെടാ അരുണേ... ഞാനല്ലാതെ അവൻ ആരാ ഉള്ളത്... "
 നിറകണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് വിഷ്ണു ആ കാഴ്ച കണ്ടു നിന്നു....