ഒരു വേശ്യയുടെ കഥ.
ഒരു വേശ്യയുടെ കഥ.
അതെ ഒരു വേശ്യയാണ്....... അവരവരുടെ ആവശ്യങ്ങൾക്ക് എന്റെ മുൻപിൽ വരിക
എന്നല്ലാതെ ഇതുവരെ ഒരാൾ പോലും എന്റെ
കഥ ചോദിച്ചിട്ടില്ല.......
അവരുടെ സുഖത്തിനായി എന്റെ മുൻപിൽ
നിൽക്കുക എന്നല്ലാതെ ഇതുവരെ എന്റെ സുഖവിവരം തിരക്കിയിട്ടില്ല.........
എന്റെ ഉടലാളവുകളെ കണ്ണുകളാൽ കോത്തി വലിക്കുകയല്ലാതെ ഇതുവരെ ഒരാൾ പോലും
കണ്ണുതുറന്നെന്റെ ഹൃദയത്തെ കാണാൻ ശ്രെമിച്ചിട്ടില്ല.........
എന്നെ ക്രൂരമായി ബോഗിക്കുമ്പോൾ
പോലും വേദനിച്ചോ എന്നൊരു ചോദ്യം ഞാൻ ആരുടെ പക്കൽ നിന്നും കേട്ടില്ല.........സ്വന്തം പിതാവിൽ നിന്നും രതിവൈകൃതത്തിനിരയായ ആ 15വയസുകാരിയുടെ അതെ മനസ്സാണ് എപ്പോഴും.......നോട്ടുകെട്ടുകൾ പകരം വാങ്ങി മറ്റൊരാളുടെ കൈയിൽ എന്നെ ഏല്പിച്ചപ്പോളും ഇപ്പോഴുള്ള അതെ നിർവികാരത്തെ തന്നെയായിരുന്നു.........
ചവച്ചു തുപ്പിയ എച്ചിൽ കഷ്ണമായി ഈ തെരുവിലേക്ക് എറിഞ്ഞപ്പോഴും അങ്ങനെ തന്നെ........
ഈ പടുകുഴിയിൽ നിന്ന് പലതവണ കറകേറാൻ വഴി തേടിയപ്പോളെല്ലാം പരാജയം തന്നെയായിരുന്നു മുന്നിൽ.....
ദൈവം പോലും രക്ഷിക്കാൻ പിറവിയെടുത്തില്ല........
തുടരുന്ന ഈ യാത്രക്കിടയിൽ
പലമുഖങ്ങളും എന്റെ കാലിടുകിലൂടെ കടന്നുപോയി......
രാത്രിയുടെ ചൂട് പറ്റി മാത്രം കടന്നുവരുന്ന പകൽ മാന്യന്മാർ........
പകൽ നിർകൃഷ്‌ട ജീവികണക്കെ പുച്ഛിച്ചു തള്ളുന്ന പലരും രാത്രിയുടെ മറവിൽ സ്നേഹത്തിന്റെ പുതപ്പുമായി അണയും.....
എല്ലാ ചൂടും അവസാനിക്കുമ്പോൾ ഞാൻ വീണ്ടും ഒരു വിഴിപ്പുകെട്ട്.........
അവർ പുച്ഛത്തോടെ വലിച്ചെറിയുന്ന നോട്ടുകെട്ടുകൾ എന്റെ ശരീരത്തിന്റെ വിലയാണെന്ന് ഓർക്കുമ്പോൾ തന്നെ സഹതാപം തോന്നാറുണ്ട് പക്ഷേ വിശപ്പടക്കാൻ മറ്റൊരു മാർഗം മുൻപിലില്ല.......
യാതനകൾക് ഒരാന്ധ്യവുമില്ലെന്ന് തോന്നുന്നു...
ഈ പാടുകുഴിയിൽ നിന്ന് കറകേറാൻ ആഗ്രഹിക്കുന്നു.....
പക്ഷേ വേശ്യക്കാരു പണിതരാൻ........?
ആര് ഭഷണം തരാൻ........?
ആര് സംരക്ഷിക്കാൻ......?
അവൾ വേശ്യായല്ലേ.......?
ആശിച്ച് തെരഞ്ഞെടുത്തതല്ലേ.......
സ്വപ്നം കാണാൻ മറന്നുപോയവരാണ്.......
സാഹചര്യമാണ്.....
മാറ്റം ആഗ്രഹിക്കാൻ സാധിക്കില്ല.....
സമ്മതിക്കില്ലാരും.......!!