Aksharathalukal

ത്രിവേണികളിൽ ഒരുവൾ.....


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

എന്തെ എന്റെ പ്രണയം കാണുന്നില്ല കവികൾ....
മാലോകർ എന്നും ശിവപാർവതി പ്രണയം വാഴ്ത്തുന്നു....
ലഷ്മീനാരായണ പ്രണയവും ത്യാഗവും വാഴ്ത്തുന്നു...
എന്നിട്ടും എന്തേ കവികൾ
എന്റെ പ്രണയം മാത്രം കാണുന്നില്ല...
ത്രിവേണികളിൽ ഒരുവൾ തന്നെയല്ലേ ഞാനും....
ഞാൻ തന്നെയല്ലേ വിദ്യ....
ഞാൻ തന്നെയല്ലേ സൃഷ്ടിയും...
എന്നിട്ടും എന്തേ എന്റെ പ്രണയം മാത്രം കാണുന്നില്ല...
ഞങ്ങളുടെ നിസ്വാർത്ഥ പ്രണയത്തെ എന്തേ 
എല്ലാവരും അധിക്ഷേപിക്കുന്നു....
ആ ശക്തിയിൽ അലിഞ്ഞൊരാ
ബ്രഹ്മിണിയെന്നും ഞാൻ തന്നെയല്ലേ....
വികട സരസ്വതി എന്നിട്ടും എന്തേ
ഞങ്ങളുടെ പ്രണയത്തെ കളങ്കപെടുത്തുന്നു....
എന്റെ പാതിയിൽ നിന്ന് തന്നെ ഞാൻ
പിറവി കൊണ്ടെന്നു ചൊല്ലിയും....
പിതാവ് തന്നെ പുത്രിയെ
വിവാഹം ചെയ്‌തെന്ന് ചൊല്ലിയും....
അവഹേളിക്കുന്നു ഇന്നും ഈ പവിത്രബന്ധത്തെ....
എന്റെ നാഥന്റെ പ്രാണനായ് മാറുവാൻ...
ആ മനസിന്റെ ശക്തിയാൽ
മെനഞ്ഞൊരു രൂപമാണീ ഞാൻ....
സൃഷ്ടികർമത്തിനായി തന്റെ കൂടെ ലയിക്കുവാൻ....
പ്രകൃതിതൻ തുടിപ്പിന് താളം പിഴക്കാതിരിക്കുവാൻ....
വിദ്യതൻ ദേവിയെ തന്റെ പാതിയായി സൃഷ്ടിച്ചൂ
ചതുർമുഖൻ....
ആ മനസ്സിന്റെ ശക്തി പകർന്നൊരു
ജന്മം ലഭിച്ചതും എൻ ഭാഗ്യം തന്നല്ലേ....

മാലോകർ തൻ മുന്നിൽ ഞാൻ വെറും അറിവിന്റെ ദേവത....
താമരപ്പൂവിൽ വാഴും വീണാപാണി മാത്രം....
സർവ്വതും നിയന്ത്രിക്കും ആദിപരാശക്തിതൻ രൂപമീ ഞാനും....
മനസിനെ നിയന്ത്രിപ്പതെല്ലാം എന്നിലെ ഗായത്രിയും...
പ്രവർത്തിയെ നിയന്ത്രിപ്പതെല്ലാം എന്നിലെ സാവിത്രിയും...
കോപത്താൽ ജ്വലിക്കും നേരം
എന്നിലും തെളിയും ഒരുഗ്രരൂപം....
പാർവതിക്ക് മഹാകാളി പോൽ തെളിയും എന്നിലെ
ഉഗ്രരൂപത്തിൻ നാമം നീല സരസ്വതി....
ഹംസവാഹിനിയും സിംഹവാഹിനിയും
ഈ ജ്ഞാനദേവത തന്നെയാണ്...
ചതുർമുഖനൊരിക്കലും പൂജിതൻ അല്ലയെന്നാകിലും...
സരസ്വതി സമേതനായവനെ എന്നും പൂജിക്കാറുണ്ടല്ലോ....
ഞാൻ കൂടെയില്ലെങ്കിൽ സൃഷ്ടിയില്ലെന്നറിയുക ഏവരും...