താജ്മഹൽ \"..... ഇതാണോ ഇത്ര വലിയ സംഭവം എന്നു തോന്നുന്നുണ്ടാവും പക്ഷെ ഇതിനു പിന്നിൽ എനിക്ക് പറയാൻ ഒരു കഥയുണ്ട് എനിക്ക് മാത്രം പ്രിയപ്പെട്ട ഒരു ആറാം ക്ലാസുകാരന്റെ കഥ....
സീൻ : 3 ആറുമാസം മുൻപ് ഒരു മൂന്നു മാസം മീര അവിടെ ഒരു കമ്പനിയിൽ ആണ് ട്രെയിനിങ് ചെയ്തത് പക്ഷെ ആ സമയത്തൊന്നും താജ്മഹൽ കാണാൻ പറ്റിയട്ടില്ല. അവിടം വരെ പോയട്ടു കാണാതെ വന്നതിൽ മീരക്കും വിഷമം ഉണ്ട് കൂട്ടത്തിൽ കൂട്ടുകാരുടെ കളിയാക്കലും അങ്ങനെയാണ് പോയി കണ്ടേക്കാം എന്നു തീരുമാനിച്ചത്..
ഞാൻ ആദ്യമായി പോകുന്നെന്ന് അറിഞ്ഞട്ടാവണം സംസാരത്തിനിടയിൽ അവിടുത്തെ അവൾക്കറിയാവുന്ന മറ്റു സ്ഥലങ്ങൾ എന്നോട് പറഞ്ഞു...
ഞങ്ങൾ കുറെ സംസാരിച്ചു ഒടുവിൽ സംസാരം എന്റെ യാത്രക്ക് പിന്നിലെ കഥയിൽ ഉടക്കി നിന്നു..
ഒടുവിൽ ഞാൻ അതവളോട് പറഞ്ഞു....
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയം..
അന്നൊരു ദിവസം കുട്ടികളുടെ പല മേഖലകളിലുള്ള കലാ വാസന മനസ്സിലാക്കാൻ അധ്യാപകർ ഒരു പരുപാടി സംഘടിപ്പിച്ചു എല്ലാവരും അവരവർക്കു ഇഷ്ടപെട്ടതെന്തോ അതൊക്കെ ചെയ്തു..
പേപ്പറും ബൈന്റും ഒക്കെ വെച്ച് രൂപങ്ങൾ ഉണ്ടാക്കാൻ ഏറെക്കുറെ അറിയാവുന്ന ഞാൻ വളരെ പണിപ്പെട്ടു അതുവെച്ചു ഞങ്ങടെ സ്കൂളിന്റെ രൂപം ഏകദേശം ഉണ്ടാക്കി
അവരവരുടേത് അവരവർക്കു പ്രിയ്യപ്പെട്ടതുപോലെ എനിക്കും ഞാൻ ഉണ്ടാക്കിയത് പ്രിയപ്പെട്ടതായിരുന്നു. മത്സരത്തിന് മുൻപ് ക്ലാസ്സിലെ എല്ലാവരും കണ്ടിട്ട് നന്നായന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ ഒന്നൂടെ പൊങ്ങി..
വേറെ ആരും അതു മാതിരി വലിയ രൂപങ്ങൾ ഉണ്ടാക്കിയട്ടും ഇല്ല. അപ്പഴാണ് ക്ലാസ്സിലെ ലീഡറായ ലക്ഷ്മി യുടെ വരവ് ലീഡറ് മാത്രമല്ല മലയാളം ടീച്ചറുടെ മകള് കൂടെയാണ്. അവൾ വന്ന് നോക്കി കൊള്ളാം എന്നു പറഞ്ഞപ്പോ ഞാനും വിചാരിച്ച് ഫസ്റ്റ് എനിക്കുതന്നെ..
ഞാൻ അവളോട് എന്താ ഉണ്ടാക്കിയെന്ന് ചോദിച്ചപ്പോ ഉണ്ടാക്കാനൊന്നും അറിയില്ല ഞാൻ വല്ല പാട്ടും പാടത്തെ ഉള്ളെന്നു അവളും പറഞ്ഞു..
മാത്രമല്ല മത്സരത്തിന് മുൻപേ ഞാൻ ജയിച്ചതായി പ്രേക്യാപിച്ച് എന്നെ എടുത്തു പൊക്കിയ സ്നേഹം നിറഞ്ഞ കൂട്ടുകാർ നൽകിയ ആവേശം ഒരു വശം.. ഒടുവിൽ മത്സര വേദിയിൽ ഓരോന്നായി വന്നുപോയി......... തുടരും!!!!!!!