Aksharathalukal

മലയാളം ചെറു കഥകൾ


 
കോഴിക്കോട് ഞാൻ ട്രെയിൻ ഇറങ്ങിയത് 20
വര്ഷങ്ങള്ക്ക് മുൻപാണ്‌ ........ .. പോസ്റ്റു
മാനായി എന്റെ ആദ്യ പോസ്റ്റിങ്ങ്‌
കോഴിക്കോട് ടൗൺ പോസ്റ്
ഓഫീസിലായിരുന്നു ..... താമസം വലിയ
അങ്ങാടിയിലും .......സദാ മീൻ ഉണക്ക മീൻ
മണക്കുന്ന തെരുവ് .........കാദർക്കായുടെ
ബാർബർ ഷാപ്പിൻറെ മുകളിലായിരുന്നു 
എന്റെ താമസം ........

ബേപ്പൂര് സുൽത്താൻ ബഷീറിന്റെ
പുസ്തങ്ങൾ വായിച്ചും വല്ലപ്പോഴും 100 മില്ലി
ചാരായമടിച്ചും ആയിരുന്നു ഞാൻ എന്റെ
ഒഴിവു സമയങ്ങൾ ചിലവഴിച്ചിരുന്നത്‌  .......

ലൂക്കോ അഥവാ കള്ളുകുടിയൻ ലൂക്കോ
എന്നാണ് അയാളുടെ പേര് ...... ഇദ്ദേഹം
ആണ്  എന്റെ അയൽക്കാരൻ .......... സ്ഥിരം
കള്ളുകുടിക്കുന്ന .....കുടുംബ സമാധാനം
നശിപ്പിക്കുന്ന  ....ശരിക്കും സാമൂഹിക
ദ്രോഹി .........   ഒരു അപ്പൻ ,ഒരു ഭർത്താവു,
ഒരിക്കലും എങ്ങനെ ആകരുത് എന്ന് എന്നെ
പഠിപ്പിച്ചത് ലൂക്കൊയുടെ
കുടുംബജീവിതമാണ്‌........

അവന്റെ ഭാര്യയോട്‌  എനിക്ക് വല്ലാത്തൊരു
ബഹുമാനമായിരുന്നു ....... ലൂക്കോ വയ്കിട്ടു
കൈ തരിപ്പ് തീർക്കുന്ന  ..... ഇടിയും തല്ലും
കൊണ്ട് പല്ല് കൊഴിഞ്ഞ... നര വീണ
എല്ലുന്തിയ ആ പാവം സ്‌ത്രീ ..... വിവസ്ത്ര
ആയി ലൂക്കൊയുടെ അടികൊണ്ടു ഓടിയ
അവർ പലപ്പോളും ഒളിച്ചത് കാദർക്കയഉടെ
പശു തൊഴുത്തിൽ ആയിരുന്നു .....
പലപ്പോഴും ആ സാധു സ്‌ത്രീയും കുഞ്ഞു
മകനും വീരനും ഭക്ഷണം കഴിച്ചിരുന്നത്
ലൂക്കോ മുറ്റത്തേക്ക് എറിഞ്ഞുടച്ച കഞ്ഞി
കലത്തിൽ നിന്നായിരുന്നു ....

വീരനെ കുറിച്ച് പറഞ്ഞില്ലല്ലോ ..ഒരു മഴ
ക്കാലത്ത് ലൂക്കൊയുടെ വീട്ടിലേക്കു കയറി
വന്നവനാണ് കക്ഷി ......ഒരു നാടൻ
പട്ടികുഞ്ഞ് ...... ചെമ്പൻ നിറമായിരുന്നു
അവന്‌ .......

കാലം ഏറെകടന്നു പോയി .....നാട് മാറി
ലോകം മാറി വലിയങ്ങാടി മാറി ......പക്ഷേ
ലൂക്കോയും കുടുംബവും മാത്രം മാറിയില്ല ....
അടിയും അടികൊള്ളലും നിർബാധം 
തുടർന്നുകൊണ്ടിരുന്നു ........ അങ്ങനെ
ഇരിക്കെയാണ് ലൂക്കൊയുടെ മകന്
എറണാകുളത് പഠിക്കാൻ അവസരം
കിട്ടിയത് ..........

മകനില്ലാത്ത ആ ശൂന്യതയിലും അവൾക്കു
ആശ്വാസം ആയതു ആ മിണ്ടാപ്രാണിയുടെ
സാമീപ്യം ആയിരുന്നു .....

അന്ന് രാവിലെ എന്നത്തേയും പോലെ
ഞാൻ എന്റെ അലക്കി കീറിയ
തോർത്തുമുണ്ടും ഉടുത്തു ചുണ്ടിൽ
പുകയുന്ന ബീടി കുറ്റിയും ആയി കുളിമുറി
യിലേക്ക് പോയപ്പോളാണ്‌ ആ വാർത്ത
കേട്ടത് ... കാദർ ക്കയുടെ പീടികയിൽ
വച്ചിട്ടുള്ള റേഡിയോവിൽ കൂടിയാണ് ഞാൻ
ആ വിഷമദ്യ ദുരന്തത്തെ ക്കുറിച്ച്
അറിഞ്ഞത് ........

കുളിച്ചൊരുങ്ങി വന്ന എന്നോട് കാദർ ക്കാ
വിളിച്ചു പറഞ്ഞു \" ഇജ്ജ് അറിഞ്ഞാ ,ഓനും
കുടുങ്ങി പ്പോയി ..മപടെ ലൂക്കോയും ...
പത്തിലൊന്ന് ഓനാ ..........

വരുത്തൻ ആണെങ്കിലും നാട്ടുകാരൻ
ആയി ഞാൻ എല്ലാത്തിലും ലൂക്കൊയുടെ
കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു ....
ആളായും അർത്ഥമായും ലൂക്കൊയ്ക്ക്
വേണ്ടിയുള്ള  എല്ലാ ചടങ്ങുകൾക്കും ഞാൻ
ഉണ്ടായിരുന്നു ....... എന്തോ എനിക്കറിയില്ല
ലൂക്കോയുടെ മകനോ ഭാര്യയോ ഒരിക്കൽ
പ്പോലും കരഞ്ഞില്ല ....

ഭർത്താവ് നഷ്ട പെട്ട ഒരു സ്‌ത്രീ യുടെ 
വൈകാരീകതയോ പിതാവ് നഷ്ട പെട്ട ഒരു
യുവാവിന്റെ അനാഥത്വമോ ഞാൻ
അവരിൽ കണ്ടില്ല..... നിന്നെ പോലെ നിന്റെ
അയൽ ക്കാരനെ സ്നേഹിക്കാൻ പറഞ്ഞ,
അന്യന്റെ തെറ്റ് കുറ്റങ്ങൾ ക്ഷമിക്കാൻ
പറഞ്ഞ ശമരിയാക്കാരൻറെ  ശിഷ്യർ
പക്ഷെ ലൂക്കൊയ്ക്ക് വിധിച്ചത്‌
തെമ്മാടിക്കുഴി ആയിരുന്നു ........

മാസങ്ങൾ കഴിഞ്ഞു ....മകൻ വീണ്ടും
കോളേജിലേക്കു പോയിരുന്നു ..... ആ വീട്ടില്
പിന്നീടു ആകെ കാണാൻ സാധിചിരുന്നത്
വീരനെ മാത്രം അയിരുന്നു ...

അന്ന് ഒരു ശനി ആഴ്ച ആയിരുന്നു .
നാട്ടിലേക്കു രാത്രി യുള്ള ബസ്സ്‌
പിടിക്കാനുള്ള തിരക്കിലായിരുന്നു ഞാൻ ....
പുറത്തു സാമാന്യം നല്ല മഴ ഉണ്ടായിരുന്നു ....

വിറയാർന്ന സ്വരത്തിലുള്ള ആ \"സാറേ \"
വിളികേട്ടാണ് ഞാൻ വാതിൽ തുറന്നത് ....
ലൂക്കൊയുടെ ഭാര്യ ആയിരുന്നു അത് .....
\"സാർ ,വീരൻ ചത്തു .... ഇന്ന് രാവിലെ ...
അവനെ എന്തു ചെയ്യണം എന്ന് എനിക്കു
അറിയില്ല \" ഇത്രയും പറഞ്ഞു അവർ
തിരിച്ചു നടന്നു ....

ഞാൻ പിന്നെ മറ്റൊന്നും ആലോചിച്ചില്ല
എന്റെ ടോർച്ചും കുടയുമെടുത്ത് നടന്നു
ലൂക്കൊയുടെ വീട്ടിലേക്ക് ....

കോരിച്ചൊരിയുന്ന മഴയത്ത്‌ ലൂക്കൊയുടെ
വീടിനു മുന്നിലെ തെരുവ് വിളക്കിന്റെ
വെളിച്ചത്തിലാണ് ഞാൻ വീരനെ കണ്ടത് ....

ലൂക്കോ പണ്ട് കഞ്ഞിക്കലം എറിഞ്ഞു
ഉടച്ചിരുന്ന അതേ സ്ഥലത്ത് തന്നെ .......
അടുക്കളയിലെ ജനലിലൂടെ ലൂക്കൊയുടെ
ഭാര്യ താഴ്ന്ന്ന സ്വരത്തില് പറഞ്ഞു \"സാറെ
ആ പുന്ന മരത്തിന്റെ മൂട്ടില് മാത്രമേ
ഇളകിയ മണ്ണ് ഉള്ളു \"

മൺവെട്ടി കൊണ്ട് ഞാൻ വീരനെ കോരി
എടുത്തു കൊണ്ട് പുന്ന മരച്ചോട്ടിൽ
തോണ്ടിയ കുഴിക്കു അരികിലേക്ക് നടന്നു
പോകുന്നത്... ലൂക്കൊയുടെ ഭാര്യ
പാതിയടഞ്ഞ ജനലിലൂടെ
നോക്കിക്കൊണ്ടിരുന്നു ...

നല്ല മഴ ഉണ്ട് ..കുഴിയിൽ വെള്ളം
നിറയുന്നുമുണ്ട് ....ഞാൻ വീരനെ വലിച്ചു
കുഴിയിലെക്കിട്ടു മണ്ണ് നീക്കിയിടാൻ
തുടങ്ങിയതും ലൂക്കൊയുടെ ഭാര്യ
പൊട്ടിക്കരഞ്ഞിരുന്നു ...... അവർ
അടുക്കളപ്പടിയിലിരുന്നു പൊട്ടിക്കരഞ്ഞു ....
ഇന്ന് ഞാൻ ശരിക്കും അനാഥ ആയി സാറേ
..... അതേ ഇന്ന് ലൂക്കൊയുടെ ഭാര്യ എന്നെ
മൂകസാക്ഷി ആക്കി കരയുകയാണ് \"
മനുഷ്യനെ മനുഷ്യനെക്കാൾ സ്നേഹിച്ച
മനുഷ്യനേക്കാൾ കൂറ് കാട്ടിയ ഒരു
മിണ്ടാപ്രാണിക്കായ് \"..............