Aksharathalukal

ആനമയക്കി

ദേവലോകത്തു ആകെ പ്രശ്നം....
കാരണം മറ്റൊന്നുമല്ല ദൈവത്തിനു കുറച്ചു നാളുകളായി ഉറക്കം വരുന്നില്ല. ചില്ലറകാര്യമല്ലല്ലോ...ഈ പ്രപഞ്ചത്തിന്റെ ചലനത്തേയും നിലനിൽപ്പിനെയും വരെ ബാധിക്കും എന്നുള്ളതുകൊണ്ട് എല്ലാവരും ഒരു പരിഹാരത്തിനായി നെട്ടോട്ടമായി...
ദേവ വൈദ്യന്മാർ സ്ഥലത്തെത്തി. പല മരുന്നുകൾ കൊടുത്തു. ഒന്നിനും ഒരു ഫലമില്ല.....രാത്രിയിൽ ദൈവം ഉറക്കമില്ലാതെ അസ്വസ്ഥനായി ഉലാത്താൻ തുടങ്ങി.....
ദൈവത്തെ ഉറക്കുന്നവർക്ക് പലവിധ സമ്മാനങ്ങളും പ്രഖ്യാപിച്ചു. പലരും ശ്രമിച്ചു നോക്കി. നിരാശ തന്നെ ഫലം.......
അവസാനം ദേവമുഖ്യൻ താൻ കേട്ട വലിയ ഒരു ഒറ്റമൂലി അവതരിപ്പിച്ചു : "ഭൂമിയിലെ കേരളത്തിൽ ആനമയക്കി എന്നൊരു പാനീയമുണ്ടത്രേ. അത് കുടിച്ചാൽ ഏതു ഉറങ്ങാത്തവനും ഉറങ്ങും...."
എല്ലാവർക്കും സന്തോഷമായി. അത് പരീക്ഷിക്കാൻ തന്നെ ദൈവവും നിശ്ചയിച്ചു.
ഭ്രിത്യന്മാർ ഉടൻ തന്നെ കേരളത്തിലേക്ക് പുറപ്പെട്ടു....
അവർ കേരളത്തിലെ ഒരു മദ്യശാലയുടെ അടുത്തെത്തി. കേട്ടത് എത്രയോ ശരിയാണ്. പലരും ആനമയാക്കി സേവിച്ചു റോട്ടിലും തൊട്ടിലും വരെ സുഖമായി ഉറങ്ങുന്നു....
ആനന്തലബ്ധിക്കു ഇതിൽപരം എന്തുവേണം.....
ഭ്രിത്യർ ഒരു വലിയ പാത്രം നിറയെ ആനമയക്കിയുമായി ദേവാലോകത്തു തിരിച്ചെത്തി.....
ദൈവം ആർത്തിയോടെ ആ പാനീയം കഴിച്ചു സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു....
ദൈവം ഇതുവരെ എഴുന്നേറ്റിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.......
കഥ കഴിഞ്ഞു....... 😔