Aksharathalukal

വാർദ്ധക്യം സുന്ദരമാണ്

ചിലർക്ക് വാർദ്ധക്യം സുന്ദരമാണ്. കാരണം, അവരുടെ മനസ്സ് എപ്പോഴും ചെറുപ്പമാണ്.

മനസ്സ് ചെറുപ്പമാവുക എന്ന് പറഞ്ഞാൽ അവർ എപ്പോഴും കാലത്തിനൊത്ത് സഞ്ചരിക്കുവാൻ കഴിയുന്നവരായിരിക്കും.
എപ്പോഴും വിജയവും സന്തോഷവും, പരാജയവും ദുഃഖവുമെല്ലാം ധൈര്യത്തോടെ നേരിടുവാനുള്ള കഴിവുകളും ഉണ്ടായിരിക്കും.

എന്നാൽ, ജീവിതസാഹചര്യങ്ങൾ പ്രതികൂലമാകുമ്പോൾ, വർദ്ധക്യത്തിൽ പലരും തളർന്നു പോകാറുണ്ട്. എന്നാൽ അവർ തിരിച്ചറിയാതെ പോകുന്നതും, തിരിച്ചറിയേണ്ടതുമായ  സത്യമുണ്ട്.

വാർദ്ധക്യം എന്നത് അനുഗ്രഹത്തിന്റെ നിമിഷങ്ങളാണ്. ജീവിതാനുഭവങ്ങളിലൂടെ ലഭിച്ച പല അറിവുകളും, തിരിച്ചറിവുകളും, കാഴ്ചപ്പടുകളും, സത്യങ്ങളുമെല്ലാം,  കുടുംബത്തിലും, സമൂഹത്തിലും പകർന്നു കൊടുക്കാൻ ഇക്കുട്ടരേ കൊണ്ടല്ലാതെ മാറ്റാർക്കാണ്  കഴിയുക.

വാർദ്ധക്യകാലത്ത് രാഷ്ട്രീയത്തിലും,
ബിസിനസ്സിലും, കലാകായിക സാംസ്ക്കാരികരംഗത്തും, അതുപോലെ, വ്യത്യസ്തമായ പല മേഖലയിലും ലോകത്തിൽ പല മാറ്റങ്ങളും, നന്മകളും, വിജയങ്ങളും സംഭാവനയായ് നൽകിയ അനേകരെ ചരിത്രങ്ങളിലും
ഈ കാലഘട്ടത്തിലും കാണുവാൻ സാധിക്കും.

അവസാനമായ് \"തൂലിക\"യ്ക്ക് പറയുവാനുള്ളത്.

\"ഒരിക്കലും മനസ്സുകൊണ്ട് തളർന്നു പോകരുത്.
നിങ്ങളുടെ ജീവിതത്തിലെ പുതിയ തുടക്കങ്ങൾ, വിജയങ്ങൾ നിങ്ങളിൽ നിന്നും സംഭവിക്കുവാൻ പോകുന്നതേയുള്ളു.ലോകം അതിനായ് കാത്തിരിക്കുന്നു. കാലം അത് തെളിയിക്കും\"

എല്ലാവിധ ആശംസകളും
         ✍️നോർബിൻ