Aksharathalukal

അബുവിന്റെ ആദ്യ പ്രണയം(ഭാഗം 4)

അബുവും ഫർഹാനയും അങ്ങനെ സംസാരിച്ചും ചിരിച്ചും ദിവസങ്ങൾ കടന്നുപോയി. ഇരുവരും ഏഴാം ക്ലാസിൽ എത്തി. അങ്ങനെ സ്കൂളിൽ ലീഡർ തെരഞ്ഞെടുപ്പ് വന്നു. ടീച്ചറുടെയും സുഹൃത്തുക്കളുടെയും അവളുടെയും നിർബന്ധത്തിന് മുന്നിൽ ആദ്യം അവൻ മടിച്ചെങ്കിലും പിന്നീട് അവൻ ലീഡറായി മത്സരിക്കാം എന്ന് ഉറപ്പു കൊടുത്തു. അങ്ങനെ തെരഞ്ഞെടുപ്പ് പ്രചരണം ഗംഭീരമായി നടന്നു. അവന്റെ ചിഹ്നമായ പേന സ്കൂളിന്റെ മുഴുവൻ ചുമരിലും ഒട്ടിച്ചു.തുടർന്ന് ഇലക്ഷൻ ദിവസം എത്തി.അവൾ അവനോട് പറഞ്ഞു:

"എടാ നീ ജയിക്കണമെങ്കിൽ കുറച്ചു പണം എറിയണം "അവൾ പറഞ്ഞു.
പൈസയോ... പോടീ ഇതെന്താ എംഎൽഎ തിരഞ്ഞെടുപ്പോ.. അതൊന്നും എന്റെ കയ്യിൽ ഇല്ല.." അവൻ പറഞ്ഞു.
"അതൊക്കെ നമുക്ക് ഒപ്പിക്കാ ടാ.. നീ വാ ഞാനൊരു പണി കാണിച്ചു തരാം."അവൾ പറഞ്ഞു.
അങ്ങനെ രണ്ടുപേരും കടയിൽ പോയി കുറച്ചു മിഠായി വാങ്ങി കൊണ്ടുവന്നു.
"ഇനി ഇത് പോയി ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സിൽ എറിഞ്ഞു കൊടുക്ക് "അവൾ പറഞ്ഞു.
"എടീ..എന്തിനാ ഇതൊക്കെ.."അവൻ ചോദിച്ചു.
"നീ ഒന്നും പറയണ്ട പോയി മിഠായി കൊടുക്ക്" അവൾ പറഞ്ഞു.
അങ്ങനെ എല്ലാ ക്ലാസിലും മിഠായി കൊടുത്തു.

ഇലക്ഷനും കഴിഞ്ഞു റിസൾട്ട് വരാനായി. ആദ്യം യുപി വിഭാഗത്തിന്റെ റിസൾട്ട് വന്നപ്പോൾ അബു രണ്ടാം സ്ഥാനത്തായിരുന്നു.എന്നാൽ എൽ പി വിഭാഗത്തിന്റെ റിസൾട്ട് വന്നപ്പോ അബു ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു ചാടിയിട്ടുണ്ടായിരുന്നു. ഇത് കണ്ട് എല്ലാവരും സന്തോഷിച്ചു തുള്ളി ചാടി. അവൻ അവളെ പോയി കെട്ടിപ്പിടിച്ച് ടാങ്ക്സ് പറഞ്ഞു.

അങ്ങനെ കരണ്ടില്ലാത്ത സമയം കിണറ്റിൽ നിന്ന് വെള്ളം മുക്കിയും. ഉച്ചക്ക് കഞ്ഞിപ്പുരയിൽ ചോറ് കൊടുത്തും ദിവസങ്ങൾ കടന്നുപോയി. അങ്ങനെ ഒരു ദിവസം മുഹ്സിന ടീച്ചർ രണ്ടുപേരെയും കിണറ്റിന്റെ അടുത്തുള്ള മരത്തിന്റെ പിറകിൽ നിന്ന് പൊക്കി.
രണ്ടുപേരെയും ക്ലാസിലേക്ക് വിളിച്ചുകൊണ്ടുവന്നു.എന്നിട്ട് ചോദിച്ചു:

"എടാ എന്തായിരുന്നു രണ്ടു പേർക്കും അവിടെ പണി".
"ഒന്നുമില്ല ടീച്ചർ "അവർ പറഞ്ഞു.
"പിന്നെന്തിനാ അവിടേക്ക് പോയത് " ടീച്ചർ ചോദിച്ചു.
"ടീച്ചറെ...സംസാരിക്കാന്‍ "അവർ പറഞ്ഞു.
"എന്ത്?" ടീച്ചർ ചോദിച്ചു.
"സത്യം പറഞ്ഞാൽ ഞങ്ങൾ രണ്ടുപേരും ഇഷ്ടത്തിലാ.." അവൻ പറഞ്ഞു.
"എടാ അബു എങ്ങനെ വളച്ചു ഇവളെ നീ " ടീച്ചർ ചോദിച്ചു.
" ടീച്ചറെ അത് വലിയ കഥയാ.. "അവൻ പറഞ്ഞു.

"അല്ല ടീച്ചർ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് പറഞ്ഞിട്ട് ടീച്ചർ ഞങ്ങളെ എന്താ ചൂടാവാത്തത്? "അവൾ ചോദിച്ചു.
"എന്തിന് ചൂടാവണം?" ടീച്ചർ പറഞ്ഞു.
" എന്നാലും "അവൻ പറഞ്ഞു.
" എടീ നിങ്ങൾ തമ്മിൽ ഇഷ്ടപ്പെടാൻ കാരണം ഞാനാ ".
"ടീച്ചറോ അതെങ്ങനെ?" അവർ രണ്ടുപേരും അമ്പരപ്പോടെ ചോദിച്ചു.
"അതെ ഞാൻ തന്നെ എങ്ങനെ എന്ന് വച്ചാൽ ആദ്യം നിങ്ങളെ രണ്ടു പേരെയും ഞാൻ ക്ലാസ്സ് ലീഡർ ആക്കി രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ നോക്കിപ്പിച്ചു. പിന്നെ ഉച്ചക്ക് എന്നും വരണമെന്ന് പറഞ്ഞ് സംസാരിപ്പിച്ചു.മഞ്ച് തന്ന് നിങ്ങൾ തമ്മിൽ ചിരിപ്പിച്ചു. ഇങ്ങനെയെല്ലാം ചെയ്ത ഞാനല്ല യഥാർത്ഥ നിങ്ങളെ പ്രണയിക്കാൻ സപ്പോർട്ട് ചെയ്തത്".

"അതെ " എന്നും പറഞ്ഞ് അവർ മുഖാമുഖം നോക്കി ചിരിച്ചു.
"എടോ എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം. അവൻ എന്നെ വിട്ടു പോവില്ല എന്ന് പറഞ്ഞ് പറ്റിച്ചു.എവിടെയോ ദൂരെ പഠിക്കാൻ പോയി. പിന്നെ വിളിയില്ല മെസ്സേജ് ഇല്ല അങ്ങനെ കാണാതെയായി. നിങ്ങൾ അങ്ങനെ ആവാതിരിക്കാനാണ് ഞാൻ എങ്ങനെ ചെയ്തത്".ടീച്ചർ പറഞ്ഞു.

"അതല്ല ടീച്ചർ നിങ്ങൾ ഞങ്ങളുടെ പ്രശ്നം അറിഞ്ഞതിന് മുമ്പല്ലേ ഞങ്ങളെ ക്ലാസ് ലീഡർ ആക്കിയത്? "അവർ ചോദിച്ചു.
"നിങ്ങളുടെ പ്രശ്നം നടക്കുന്ന സമയത്ത് തന്നെ ഞാൻ അറിഞ്ഞിരുന്നു. എടാ ആ സമയം ഞാൻ ഒരു പേപ്പർ റെഡിയാക്കാനായി ഇവിടെ ഉണ്ടായിരുന്നു ." ടീച്ചർ പറഞ്ഞു.
"പിന്നെ നിങ്ങൾ സംസാരിക്കുന്നത് മറ്റൊരു ടീച്ചർമാർ കണ്ടാൽ പ്രശ്നമാകും മറക്കണ്ട" എന്നും ടീച്ചർ പറഞ്ഞ്.
"ഓക്കേ "എന്നും പറഞ്ഞ് അവർ മൂന്നുപേരും ചിരിച്ചു ക്ലാസ്സിൽ നിന്ന് പോയി.

അങ്ങനെ കലണ്ടറിലെ പേജുകൾ പറയുന്നതിനനുസരിച്ച് പ്രണയം അങ്ങനെ കൂടി വന്നു. അങ്ങനെ സ്കൂൾ അവസാന ആർട്സ് ദിനത്തിൽ അവൾ ഒപ്പനക്ക് മണവാട്ടിയായി ഒരുങ്ങി വന്നപ്പോൾ അവളുടെ കൈപ്പിടിച്ച് വിരലിൽ ഒരു മോതിരം ഇട്ടു കൊടുത്തു. ഇത് കണ്ട കൂട്ടുകാർ വിളിച്ചാർത്തു :
"എടാ നമ്മുടെ മണവാട്ടിയും മണവാളന്റെയും നിക്കാഹ് കഴിഞ്ഞു". എന്നും പറഞ്ഞ് അവർ അവരെ കളിയാക്കി.

അങ്ങനെ പരീക്ഷയും കഴിഞ്ഞു സെന്റ് ഓഫും കഴിഞ്ഞു. എല്ലാവരും യാത്ര പറഞ്ഞു പോവാൻ നിൽക്കുകയാണ് കൂട്ടത്തിൽ ഇവർ രണ്ടുപേരും. അബു അവളോട് പറഞ്ഞു :
" എടി മറക്കണ്ട നമ്മുടെ സ്കൂളിന്റെ പേര് " എന്നും പറഞ്ഞ് രണ്ടുപേരും തിരിഞ്ഞു നടന്നു.

 അങ്ങനെ രണ്ടുമാസത്തെ വെക്കേഷൻ ലീവും കഴിഞ്ഞു. അബു പുതിയ സ്കൂളിലേക്ക് പോയി. ആദ്യം തപ്പിയത് ഫർഹാന ആ സ്കൂളിൽ ഉണ്ടോ എന്നാണ്. എല്ലാ ക്ലാസും കയറി തപ്പി. അവളെ കാണാൻ സാധിച്ചില്ല. അവളുടെ കൂട്ടുകാരികളുടെ അന്വേഷിച്ചു അവർക്കും അറിയില്ല. ഫോൺ വിളിച്ചു എടുക്കുന്നില്ല.അങ്ങനെ അവൻ അവളെ തപ്പി അവളുടെ വീട്ടിലേക്ക് പോയി.അവിടുന്ന് അവളുടെ അനിയനെ കണ്ട് ചോദിച്ചു :
"എടാ നിന്റെ ഇത്ത എവിടെയാ ?"
"ഇത്തയെ ഉപ്പ ഏതോ ഒരു കോളേജിൽ കൊണ്ടുപോയി ചേർത്തി. ഇനി മാസത്തിൽ ഒരു തവണയേ വരുകയൊള്ളു."അനിയൻ പറഞ്ഞു.

ഇത് കേട്ടതും അബുവിന്റെ മനസ്സ് വേദനിച്ചു. അങ്ങനെ ആ തിരിഞ്ഞു നടന്ന അബൂ പിന്നീട് ഒരിക്കലും അവളെ കണ്ടില്ല. അബു അവളുടെ ഓർമ്മകളുമായി എസ്എസ്എൽസി പരീക്ഷയും പ്ലസ് ടു പരീക്ഷയും പാസായി.

ഇനിയും അവൾ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അബു എന്ന ഞാൻ.




                           ***ശുഭം***