Aksharathalukal

എൻ കാതലി ❣️









Part.5



            പിറ്റേന്ന് ഒരു  ഞായറാഴ്ച ആയിരുന്നു. പാറു അന്ന് നേരത്തെ എഴുനേറ്റു.ഞായറാഴ്ച പാറു അടുത്തുള്ള ശിവ ക്ഷേത്രത്തിൽ പോകാറുണ്ട്. കൂടെ വീണയും അപ്പുവും ഉണ്ടാകും...


പാറു ഒരു കാസവിന്റെ വൈറ്റ് ആൻഡ് വൈൻ കളർ ദാവണി ആയിരുന്നു ഉടുത്തിരുന്നത്. അതിൽ അവളെ കാണാൻ വളരെ ഭംഗി ആയിരുന്നു. കണ്ണുകൾ നീട്ടി എഴുതി. പിരികകോടിയിൽ ഒരു വെള്ളകല്ല് പൊട്ടും തൊട്ട്.പിന്നെ അവളുടെ മൂക്കുത്തിയും.ചൂണ്ടിൽ ലിപ് ബാമും. മുടി അഴിച്ചിട്ടു.

വീണ വൈറ്റ് ആൻഡ് ബ്രൗൺ ദാബി ആയിരുന്നു ഉടുത്തത്.കണ്ണുകൾ ചെറുതായി എഴുതി. ഒരു പൊട്ടും തൊട്ട്. മുടി കുറച് മാത്രം എടുത്ത് ക്ലിപ്പ് ഇട്ടു.

അപ്പു ഒരു മുണ്ടും ഷർട്ടും ആയിരുന്നു. മൂന്ന് പേരും വേഗം തന്നെ അമ്മയോട് പറഞ്ഞു അമ്പലത്തിലേക്ക് പോയി...

രാവിലെ ദേവി അമ്മയുടെ നിർബന്ധം പ്രകാരം അമ്പലത്തിൽ വന്നതാണ് രുദ്രൻ. തുമ്പി പെണ്ണ് ഇന്ത്രച്ഛന്റെ കൈയിൽ ഇരിക്കുന്നുണ്ട്. നന്ദു പിന്നെ അവിടെ ഫുൾ നോക്കി നടക്കുന്നുണ്ട്.

അപ്പോഴാണ് അർജുൻ വരുന്നത് കൂടെ ഉഷ അമ്മയും ഉണ്ട്.

ഞങ്ങൾ വൈകിയോ ഉഷമ്മ ചോദിച്ചതും ദേവിയമ്മ ചിരിച്ചു.

ഇല്ല ഉഷേ ഞങ്ങളും വരുന്നുള്ളു

പിന്നെ എല്ലാവരും അമ്പലത്തിൽ കയറി തൊഴുതു. ദേവിയമ്മ എല്ലാവരുടെയും പേരിൽ വഴിപാട് ഒക്കെ കഴിപ്പിച്ചു.

കുറച് കഴിഞ്ഞതും തുമ്പി പെണ്ണിന് ഞെരിപിരി കൊള്ളാൻ തുടങ്ങി. അത് കണ്ട് നന്ദു അവളെയും എടുത്ത് കൊണ്ട് എസ്‌കേപ്പ് ആയി.
നന്ദു തുമ്പി പെണ്ണിനേയും കൊണ്ട് കുളത്തിൽ ആണ് വന്നതും..

കുളം കണ്ടതും തുമ്പി പെണ്ണ് ഹാപ്പി.

തൊഴുതു കഴിഞ്ഞു എല്ലവരും പുറത്ത് ഇറങ്ങുമ്പോൾ ആണ് അർജുൻ അത് കണ്ടത്.

വീണയോട് എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് വരുന്ന പാറു. എന്നാൽ അർജുന്റെ കണ്ണ് പോയത് വീണയിൽ ആണ്. ചിരിക്കുമ്പോൾ അവലിലെ കുറുമ്പ് അവൻ നോക്കി നിന്നു പോയി. രുദ്രൻ തലക്ക് ഒന്ന് കൊടുത്തുത്തതും അർജുൻ തിരിച്ചു വന്നു.

എന്താടാ

എടാ അത് നമ്മുടെ ഓഫീസിലെ പുതിയ സ്റ്റാഫ്‌ അല്ലെ
അർജുൻ കൈചൂണ്ടി കാണിച്ച സ്ഥലത്തേക്ക് നോക്കിയതും രുദ്രന്റെ കണ്ണുകൾ വിടർന്നു.

പാറുവിനെ അങ്ങനെ കണ്ടതും അവന്റെ ഹൃദയം തുടിച്ചു. അവൻ അവളെ തന്നെ നോക്കി നിന്നു പോയി. എന്തോ പറഞ്ഞു തിരിഞ്ഞ പാറു കണ്ടത് തന്നെ നോക്കി നിൽക്കുന്ന രുദ്രനെ... അവൾക്ക് എന്തോപോലെ ആയി...

പാറു അവരുടെ അടുത്തേക്ക് ചെന്നു.

Sir

പാറു വിളിച്ചപ്പോൾ ആണ് രുദ്രൻ അവളിൽ നിന്ന് കണ്ണ് മാറ്റിയത്. പാറുവിന്റെ ശബ്ദം കേട്ടതും ദേവിയമ്മ അവളെ നോക്കി

ദേവി അമ്മ അർജുനെ നോക്കി അതിന്റെ അർത്ഥം മനസിലായത് അജു പറഞ്ഞു..

അമ്മേ ഇത് ശ്രീപാർവതി നമ്മുടെ കമ്പനിയിലെ ന്യൂ സ്റ്റാഫ്‌ ആണ്

അജു പറഞ്ഞതും പാറു ചിരികൊണ്ട് കൈക്കുപ്പി. ദേവി അമ്മ തിരിച്ചു.അപ്പോഴും പാറു ചൂറ്റും നോക്കുവായിരുന്നു.

അവളുടെ നോട്ടം കണ്ടതും രുദ്രൻ പറഞ്ഞു.

മോൾ എന്റെ അനിയത്തിയുടെ അടുത്താണ്.
പാറു അതിനൊന്നും ചിരിച്ചു.

Sir ഇത് എന്റെ അനിയത്തി ശ്രീപാർവണ ഇത് അനിയൻ പാർഥിക്
പാറു അവരെ പരിചയെപ്പെടുത്തിയതും അവൻ ഒന്ന് ചിരിച്ചു.

എന്നാ ഞങ്ങൾ തൊഴുതിട്ട് വരാം
അതും പറഞ്ഞു പാറു അവരെയും കൂട്ടി അമ്പലത്തിലെക്ക് പോയി.

പാറുഒക്കെ തൊഴുതു ഇറങ്ങുബോൾ ആയിരുന്നു നന്ദു തുമ്പിപെണ്ണിനേയും കൊണ്ട് വന്നത്. പാറുവിനെ കണ്ടതും തുമ്പി പെണ്ണിന്റെ കണ്ണുകൾ വിടർന്നു.

പാറു
തുമ്പി പെണ്ണ് വിളിച്ചതും പാറു ചിരിയോടെ കൈനിട്ടി. അത് കാത്തു നിന്നതുപോലെ തുമ്പി പെണ്ണ് പാറുവിന്റെ കൈയിലേക്ക് ചാടി.

പാറുന്റെ മോൾ അമ്പോറ്റി കാണാൻ വന്നതാണോ

ആം നാൻ അമ്പോതിയെ കാണാൻ ബന്നതാ
തുമ്പി പെണ്ണ് ചിരിയോടെ പറഞ്ഞതും പാറു അവളുടെ നെറ്റിയിൽ മുത്തി. അപ്പോ തുമ്പിപ്പെണ്ണ് കവിളിൽ തൊട്ട് കാണിച്ചു.പാറു അവിടെയും കൊടുത്തു.പിന്നെ കൈയിൽ അങ്ങനെ കൊറേ നേരം അവൾ കാണിച്ചു കൊടുത്തുകൊണ്ടിരുന്നു.

ബാക്കിയുള്ളവർ അത്ഭുതപെട്ടു പോയി. കാരണം തുമ്പി പെണ്ണ് ഇത്രെയും ആരുടെ അടുത്തും അടുത്തിട്ടില്ല. രുദ്രൻ കാണുവായിരുന്ന് തുമ്പിപെണ്ണിന്റെ സന്തോഷം.

തുമ്പിപെണ്ണേ ഇതാരാണ് അറിയോ പാറു വീണയെയും അപ്പുവിനെയും ചൂണ്ടി കാണിച്ചതും അവൾ അറിയില്ല എന്ന് രീതിയിൽ തോൾ പൊക്കി കാണിച്ചു.

ഇത് പാറുവിന്റെ അനിയത്തി ശ്രീപാർവണ വീണ എന്ന് വിളിക്കും.

ആരാ വിന്നത്
തുമ്പി പ്പെണ്ണ് ചോദിച്ചതും അജു ചിരിച്ചു.

വീണത് അല്ല വീണ

വിനാ
പാറു പറഞ്ഞതും അവളും പറഞ്ഞു.

ഇത് പാറുവിന്റെ അനിയൻ പാർഥിക് അപ്പു

അപ്പു

അയ്യോടി അവൾക്ക് അവന്റെ പേര് വേഗം കിട്ടിയാലോ
വീണ പറഞ്ഞതും തുമ്പി പ്പെണ്ണ് ചിരിച്ചുകൊണ്ട് പാറുവിന്റെ തോളിലേക്ക് ചാഞ്ഞു.

പിന്നെ കുറച് സമയം കൂടി അവരുടെ ഒപ്പം ചിലവഴിച്ച ആണ് പാറു മടങ്ങിയത്.

പാറു വിട്ടിൽ എത്തിയതും തുമ്പി പെണ്ണിന്റെ വിശേഷം മാത്രം ആയിരുന്നു പറയാൻ ഉണ്ടായിരുന്നത്.

ദേവിയമ്മ വിട്ടിൽ വന്നപ്പോൾ ആദ്യം തന്നെ ചോദിച്ചത് പാറുവിനെ കുറിച് ആണ്. എന്തോ അവർക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു അവളെ. തുമ്പി പെണ്ണിന് ആണെകിൽ പാറു പുരാണം ആണ്.

വാ തോരാതെ പാറുവിനെ കുറിച് തുമ്പി പെണ്ണ് പറയുമ്പോൾ രുദ്രൻ അതിശയിച്ചു പോയി. എത്ര പെട്ടന്ന് ആണ് അവർ അടുത്തത്...


അങ്ങനെ ആ ദിവസം കടന്ന് പോയി...




ദിവസങ്ങൾ കടന്ന് പോയി. ഇടക്ക് പാറുവിനെ കാണാൻ തുമ്പി പെണ്ണിന് തോന്നുമ്പോൾ അവൾ രുദ്രനെ സോപ്പിട്ടു ഓഫീസിൽ പോകും... പാറുവിനും അങ്ങനെ തന്നെ ആയിരുന്നു...

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. മംഗലശേരി തറവാട്ടിൽ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുകയാണ്. മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നു. രുദ്രന്റെ മടിയിൽ ഇരിക്കുകയാണ് തുമ്പി പെണ്ണ്. അവനോട് വാ തോരാതെ സംസാരിച്ചു കൊണ്ടാണ് പുള്ളിക്കാരി കഴിക്കുന്നത്. ദേവി അമ്മ ആണെകിൽ പ്രതാപ്പചനോട് പറയ് പറയ് കണ്ണു കൊണ്ട് കാണിക്കുന്നുണ്ട്. പ്രതാപ്ച്ചൻ ആണെകിൽ തന്റെ അച്ഛനോട് പറയ് എന്ന് പറയുന്നുണ്ട്. തുമ്പിപെണ്ണിന് ഭക്ഷണം കൊടുത്തു കൊണ്ട് തലഉയർത്തിയ രുദ്രൻ ഈ കളി കണ്ടു.

എന്താ അമ്മ എന്താ എന്നോട് പറയാനുള്ളത്
രുദ്രൻ തുമ്പിപെണ്ണിന് കൊടുത്തുകൊണ്ട് തന്നെ ചോദിച്ചതും ദേവി അമ്മ ഞെട്ടി.

എനിക്ക് അല്ല മോനെ അച്ഛന് ആണ് എന്തോ പറയാനുള്ളത്
ദേവിയമ്മ അത് തന്റെ ഭർത്താവിന്റെ തലയിൽ വെച്ചു കൊടുത്തു.

പ്രാതപ്പച്ചൻ ആണെകിൽ എന്നോട് ഇത് വേണ്ടായിരുന്നു എന്നും പറഞ്ഞു ദേവിയമ്മാനെ നോക്കി.

എന്താണെങ്കിലും പറയ്
രുദ്രൻ തുമ്പിപെണ്ണിനെ ടേബിളിൽ ഇരുത്തി കൊണ്ട് പറഞ്ഞു.

മോനെ അത്.... എത്ര നാൾ എന്നുവെച്ചാ നി ഇങ്ങനെ ഒറ്റക്ക് കഴിയുന്നത്. തുമ്പി മോൾ ആണെകിൽ വളർന്നു വരുവല്ലേ അവൾക്ക് അമ്മയുടെ സ്നേഹം കെയർ ഒക്കെ കിട്ടണ്ടേ പ്രായം അല്ലെ... എത്ര നാൾ ഞങ്ങൾ ഉണ്ടാകും അതുകൊണ്ട്

നിർത്ത്
പ്രതാപ്പചൻ റഞ്ഞത് പുറത്തിയാക്കാൻ സമ്മതിക്കാതെ രുദ്രൻ അലറി.

ഒരു തവണ ഇതുപോലെ അല്ലെ ഞാൻ ഒരുത്തിടെ കഴുത്തിൽ താലി ചാർത്തിയത്. എന്നിട്ട് എന്തായി അവൾ ഈ കുഞ്ഞിനെ പോലും നോക്കാതെ ഡിവോഴ്സ് പേപ്പർ സൈൻ ചെയ്തു തന്നു പോയി. ഇനിയും അതുപോലെ സംഭവിക്കാൻ ആണോ
രുദ്രൻ തുമ്പിപെണ്ണിനെ എടുത്ത് കൊണ്ട് പരഞ്ഞു.

മോനെ രുദ്രാ നി ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്ക്. തുമ്പി മോൾ വളർന്നു വരുകയാണ്. എത്രയൊക്കെ നി ഉണ്ടായാലും ഒരു അമ്മയുടെ സ്നേഹം അവൾക്ക് വേണ്ട സമയം വരും. തുമ്പി മോൾക്ക് വേണ്ടി എങ്കിലും നി മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറാവണം.
ദേവി അമ്മക്കൂടി പറഞ്ഞതും രുദ്രൻ തുമ്പി പെണ്ണിനെ നോക്കി.

ശെരിയാണ് തുമ്പി പെണ്ണിന് ഒരു അമ്മയുടെ ആവശ്യം വരും. പക്ഷെ കഴിയോ എന്നെ കൊണ്ട് മാറ്റാരുവളെ അംഗീകരിക്കാൻ.
രുദ്രൻ സ്വയം ചോദിച്ചു കൊണ്ട് തുമ്പിപെണ്ണിനെയും എടുത്ത് കൊണ്ട് റൂമിലേക്ക് നടന്നു.

പ്രതാപേട്ടാ 
ദേവിയമ്മ വിളിച്ചതും പ്രതാപ്ച്ചൻ അവരെ ചേർത്തു പിടിച്ചു.

മോളെ ദേവി നി ഒന്ന് മനസിലാക്കണം. ഒരിക്കൽ അവൻ തോറ്റു പോയത് ആണ്. നമ്മുടെ നിർബന്ധം കൊണ്ട് മാത്രമാണ് അവൻ അവളെ താലി ചാർത്തിയത്. എന്നിട്ട് എന്തായി അതുകൊണ്ട് നീ അവനെ ഇങ്ങനെ വേദനിപ്പിക്കാതെ... അറിയാം മക്കൾ ഇങ്ങനെ ജീവിക്കുന്നത് ഒരു അമ്മയ്ക്കും സഹിക്കില്ല. ഇവിടെ തീരുമാനം എടുക്കേണ്ടത് അവൻ ആണ്... നമ്മുക്ക് നോക്കാം
മുത്തശ്ശൻ അതും പറഞ്ഞു എഴുനേറ്റു.

അതെ മോളെ അവന്റെ ജീവിതം അല്ലെ അവൻ തീരുമാനിക്കട്ടെ
മുത്തശ്ശി കൂടി പറഞ്ഞതും ദേവി അമ്മ പറഞ്ഞു.

അതെ അമ്മേ ഇനി അവൻ തീരുമാനിക്കട്ടെ
ദേവി അമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി.

മുറിയിൽ ചെന്നിട്ടു രുദ്രന്റെ ചിന്ത അമ്മ പറഞ്ഞതിൽ മാത്രമായിരുന്നു. അവൻ തുമ്പി പെണ്ണിനെ നോക്കി ആൾ കലിപ്പാട്ടങ്ങൾക്ക് ഇടയിൽ ആണ്.

ഞാൻ ഇപ്പോൾ മറ്റൊരു വിവാഹത്തിന് സമ്മതിച്ചാൽ തന്നെ എതെകിലുമൊരു പെൺകുട്ടി തയാർ ആവോ ഇതിനു. എന്തൊക്കെ പറഞ്ഞാലും ഞാൻ ഒരു രണ്ടാം കേട്ടുകാരൻ ആണ്. ഒരു കുട്ടിയുടെ അച്ഛനും. ആ കുട്ടിക്ക് തുമ്പി പെണ്ണിനെ സ്നേഹിക്കാൻ പറ്റോ..
രുദ്രൻ ഇതെല്ലാം ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഫോൺ ബെൽ അടിച്ചത്. അവൻ പെട്ടന്ന് ഒന്ന് ഞെട്ടി പിന്നെ ഫോൺ എടുത്തു സ്ക്രീനിലേക്ക് നോക്കി.

അജു കാളിങ്...

ഹലോ എന്താ അജു

......................................

ഒന്നുമില്ലടാ


....................................

എനിക്ക് നിന്നെ ഒന്ന് കാണണം


......................................

വേണ്ട ഓഫീസിൽ വേണ്ട ഗസ്റ്റ് ഹൌസിൽ മതി ഞാൻ അങ്ങോട്ട് വരാം

.............................................


ഓക്കേ



കാൾ കട്ട്‌ ആയതും രുദ്രൻ തുമ്പിപെണ്ണിനെ നോക്കി കൊണ്ട് റെഡി ആവാൻ കയറി. തിരിച്ചു വന്നപ്പോഴും ആൾ കളിയിലാണ്.

അച്ചേടെ തുമ്പിപെണ്ണേ
രുദ്രൻ വിളിച്ചതും തുമ്പിപ്പെണ്ണ് തന്റെ കൊച്ചരി പല്ല് കാണിച്ചു ചിരിച്ചു.

ന്താ അച്ചേ
രുദ്രൻ തുമ്പിപെണ്ണിനെ വാരി എടുത്ത് നെറ്റിയിൽ ചുംബിച്ചു.

അച്ഛാ ഒന്ന് പുറത്ത് പോയിട്ട് വരാം അതുവരെ ദേവൂസിന്റെ കൂടെ ഇരിക്കോ
രുദ്രൻ ചോദിച്ചതും തുമ്പി പെണ്ണ് ആലോചിക്കുന്നത് പോലെ ചൂണ്ടവിരൽ താടയിൽ വെച്ചു.

ഓക്കേ ഇരിച്ചാം പച്ചേ എനിച് ഐകിം കൊന്തരോ
തുമ്പി പെണ്ണ് ചോദിച്ചതും രുദ്രൻ ചിരിച്ചു.

പിന്നെയെന്താ അച്ഛാ കൊണ്ടരാലോ
രുദ്രൻ പറഞ്ഞതും തുമ്പി പെണ്ണ് അവന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു.

രുദ്രൻ തുമ്പിപെണ്ണിനെയും കൊണ്ട് താഴേക്ക് വന്നതും കണ്ടു നന്ദുവിന്റെ തലയിൽ എണ്ണ തേക്കുന്ന ദേവി അമ്മയെ. നദി ആണെകിൽ ഇരുന്നു ഞെരിപിരി കൊള്ളുന്നുണ്ട്.

എന്റെ അമ്മേ ഒന്ന് പതുക്കെ
നദി പറഞ്ഞതും ദേവി അമ്മ അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു.

ദേ പെണ്ണ് അടങ്ങി ഇരുന്നോ അവൾ ഇങ്ങനെ നടക്കാ തലയിൽ എണ്ണ തേക്കാതെ....ഇതൊക്കെ ചകിരി നാര് പോലെ ആയി അത് എങ്ങനെയാ കണ്ണിൽ കണ്ട സാധങ്ങൾ വാരി തേച്ചു നടപ്പാലെ... ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഞാൻ എണ്ണ തേച്ചു തിരുന്നത് വരെ മിണ്ടിപോവരുത് കേട്ടാലോ
ദേവി അമ്മ പറഞ്ഞതും നന്ദു സൈലന്റ് ആയി.

അപ്പോഴാണ് നന്ദു ഇവരെ കാണുന്നത്.

ആ ഏട്ടൻ ഇത് എങ്ങോട് പോവാ നന്ദു ചോദിച്ചതും ദേവി അമ്മയും അങ്ങോട്ട് നോക്കി.

ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം അമ്മ തുമ്പിപെണ്ണിനെ അവിടെയുള്ള കുഞ്ഞിചെയറിൽ ഇരുത്തി കൊണ്ട് പറഞ്ഞു.

മം... അതികം വൈകാതെ വരണം കേട്ടാലോ
ദേവി അമ്മ ഇത്തിരി ഗൗരവത്തിൽ പറഞ്ഞതും രുദ്രൻ ചിരിച്ചു.

വന്നേക്കാം എന്റെ ദേവൂസേ
രുദ്രൻ അവരുടെ കവിളിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞതും ദേവി അമ്മ അവനെ തല്ലാൻ കൈയിൽ ഓങ്ങി.അപ്പോഴേക്കും അവൻ ഓടിയിരുന്നു.

ഈ ചെക്കന്റെ ഒരു കാര്യം
ദേവി അമ്മ അതും പറഞ്ഞു നോക്കിയപ്പോൾ കണ്ടതും തലയിൽ കൈവെച്ചു പോയി. തന്റെ ഇത്തിരി പോന്ന ആ കുഞ്ഞികയിൽ എണ്ണ എടുത്ത് നന്ദുവിന്റെ തലയിൽ തേക്കുവാണ് തുമ്പിപ്പെണ്ണ്. ഓരോ തുള്ളി താഴേക്കു പോകുന്നുണ്ട്. ഇതിലും വല്യ രസം എന്തെന്ന് വെച്ചാൽ അത് തിരുമ്പ ഒഴിച്ചുകൊടുക്കന്ന നമ്മുടെ നന്ദുമോൾ.



💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞



നിന്നോട് ഇറങ്ങാൻ ആണ് പറഞ്ഞത്
ലക്ഷ്മി അമ്മ വടിയും പിടിച്ച് കൊണ്ട് പറഞ്ഞതും അപ്പു ഒന്നുകൂടി അളിപിടിച്ചുകൊണ്ട് ഇരുന്നു.

ഇതൊക്കെ കണ്ടു ചിരിച് മറിയുകയാണ് പാറുവും വീണയും അച്ഛനും.

എടാ നിന്നോട് ആണ് ഞാൻ പറഞ്ഞത് താഴേക്ക് ഇറങ്ങാൻ
ലക്ഷ്മി അമ്മ കലിപ്പിൽ വീണ്ടും വിളിച്ചു പറഞ്ഞു.

ദേ ഇവിടെ എന്താ നടക്കുന്നത് എന്ന് മനസിലായോ വേറെ ഒന്നും അല്ലെ നമ്മുടെ അപ്പു അവധി ദിവസങ്ങളിൽ കളിക്കാൻ പോവും.. ഇന്ന് ആണെകിൽ കളിച്ചു കളിച്ചു സമയം പോയത് കൂട്ടി അറിഞ്ഞില്ല . വീട്ടിൽ വന്നതും അതാ നിൽക്കുന്ന നമ്മുടെ ലക്ഷ്മി അമ്മ കലിപ്പിൽ ഒപ്പം ഒരു വടിയും. ചെക്കൻ പിന്നെ ഒന്നും നോക്കില്ല അവിടെ നിന്നിരുന്ന പേര മരത്തിൽ കയറി ഇരുന്നു. അവനെ താഴേക്ക് വിളിക്കുന്നത് ആണ് ഇപ്പൊ നമ്മൾ അവിടെ കണ്ടത്.

എടാ നിന്നോട് ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട് സന്ധ്യ ആവുന്നതിനു മുന്നേ വിട്ടിൽ കയറണം എന്ന് ഇല്ലേ
ലക്ഷ്മി അമ്മ ചോദിച്ചതിന് അവൻ തലയാട്ടി കാണിച്ചു.

അപ്പോ എന്റെ മോന് അറിയാം... താഴേക്ക് വാടാ
ലക്ഷ്മി അമ്മ വീണ്ടും പറഞ്ഞതും അപ്പു ദയനീയമായി പാറുവിനെ നോക്കി.

പോട്ടെ അമ്മേ വിട്ടേര് അവൻ ഇനി മുതൽ നേരത്തെ വന്നോളും അല്ലേടാ
പാറു ചോദിച്ചു

ആ ഞാൻ ഇനി വേഗം വരാം അമ്മ plzz... എന്റെ ചക്കരെ അമ്മ അല്ലെ
അപ്പു പറഞ്ഞതും ലക്ഷ്മി അമ്മ ഒന്ന് മൂളി അകത്തേക്ക് പോയി. അപ്പൊ തന്നെ ചെക്കൻ താഴെ എത്തി.

ദേ അപ്പു മേലിൽ ഇതുപോലെ ഉണ്ടായാൽ ഉണ്ടാലോ
പാറു പറഞ്ഞതും അപ്പു ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു.

ഇല്ലേ ഇല്ല
അതുപറഞ്ഞു അവൻ അകത്തേക്ക് കയറി. അപ്പോ കണ്ടു തന്നെ നോക്കി ആക്കി ചിരിക്കുന്ന വീണയെ..

ഡി കൊച്ചേച്ചി അതികം ചിരിക്കാൻ നിക്കല്ലേ നിന്റെ പല്ല് ഞാൻ താഴെ ഇടും
അപ്പു പറഞ്ഞതും വീണ അവനെ തുറിച്ചു നോക്കി

പിന്നെ നീ ഇങ്ങോട്ട് വാ എന്റെ മാങ്ങാ പറിക്കാൻ പോവല്ലേ ഒന്നുപോടാപ്പാ
വീണ പറഞ്ഞതും

എടി

ഡാ

തുടങ്ങിയോ രണ്ടെണ്ണം ഞാൻ അങ്ങോട്ട് വന്നാൽ ഉണ്ടല്ലോ കിട്ടും എന്റെ കയ്യിന്നു രണ്ടെണ്ണത്തിനും
ഇവിടുത്തെ ഒച്ചപ്പാട് കേട്ട് അടുക്കളയിൽ നിന്ന് ലക്ഷ്മി അമ്മ വിളിച്ചു പറഞ്ഞതും രണ്ടും രണ്ടു വഴിക്ക് പോയി.

ഇങ്ങനെ ഒരു പിള്ളേര്
ഇവരുടെ വഴക്ക് കണ്ട് ഇരുന്ന മാധവ് അച്ഛൻ പറഞ്ഞതും പാറു ഒന്ന് ചിരിച്ചു വീൽചെയർ ഉരുട്ടി അകത്തേക്ക് പോയി...



💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞





രാത്രി രുദ്രൻ വീട്ടിലേക്ക് വന്നതും കണ്ടു നന്ദുവിന്റെ ഒപ്പം ഇരുന്നു എന്തോ ചെയുന്ന തുമ്പി പെണ്ണിനെ. ഇടക് രണ്ടും കൂടി എന്തോ പറഞ്ഞു തല്ലു കൂടുന്നുണ്ട്.

ആ നി വന്നോ
അടുക്കളയിൽ നിന്ന് ദേവി അമ്മ വന്നുകൊണ്ട് ചോദിച്ചു. അപ്പോഴാണ് തുമ്പി പെണ്ണ് രുദ്രനെ കണ്ടത്.

അച്ചേ
അവന്റെ നേരെ കൈയിൽ നീട്ടി കൊണ്ട് വിളിച്ചതും രുദ്രൻ ഒരു ചിരിയോടെ അവളെ നോക്കി ചിരിച്ചു.

അച്ഛാ പുറത്ത് പോയി വന്നത് അല്ലെ ഒന്ന് കുളിച്ചിട്ട് വന്നിട്ട് തുമ്പി മോളെ എടുക്കോട്ടോ... നന്ദു കാറിൽ ഐസ്ക്രീം ഇരിക്കുന്നുണ്ട് എടുത്ത് എല്ലാവർക്കും കൊടുക്ക്
അതും പറഞ്ഞു രുദ്രൻ തിരിഞ്ഞതും കാട്ടുപോലെ എന്തോ ഒന്ന് പാഞ്ഞു പോയി. രുദ്രൻ തിരിഞ്ഞു നോക്കിയതും കണ്ടു കൈയിൽ ഐസ്ക്രീം ടിനുമായി ഇളിച്ചുകൊണ്ട് വരുന്ന നന്ദു.

പിന്നെ അവിടെ ഒരു യുദ്ധം ആയിരുന്നു. തുമ്പിപെണ്ണും നമ്മുടെ നന്ദുവും.

രുദ്രൻ ഫ്രഷായി വന്നു എല്ലാവർക്കൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു. ആരും രാവിലത്തെ കാര്യം അവനോട് പറഞ്ഞില്ല... എല്ലാവർക്കും ഗുഡ് നൈറ്റും പറഞ്ഞു തുമ്പിപെണ്ണിനെയും കൊണ്ട് രുദ്രൻ മുറിയിലേക്ക് പോയി.

തുമ്പിപെണ്ണിനെ നെഞ്ചോട് ചേർത്തുകൊണ്ട് കിടക്കുമ്പോൾ അവന്റെ ഓർമ അജു പറഞ്ഞത് മാത്രം ആയിരുന്നു...














തുടരും..... 💞