Aksharathalukal

Except silence

നമ്മൾ തമ്മിൽ
-------------------------®
നമ്മൾ തമ്മിൽ പ്രണയം അന്നോ..
എനിക്ക് അറിയില്ല.. ഇത് ആയിരുന്നു അവളുടെ മറുപടി,
വീണ്ടും ആവർത്തിച്ചു...ആഞ്ചു വർഷം കടന്നു പോകുമ്പോൾ, ഇപ്പോൾ നിനക്ക് എന്നോട് പ്രണയം ഇല്ല…
എനിക്ക് അറിയില്ല… എന്താണ് എന്ന്…
ഇന്നും നിന്നോട് ഈ പ്രണയം നിലനിർത്തുന്നത് ആ പ്ലസ്‍ടു ആണ്…
ലാസ്റ്റ് ബെല്ലിന്റെ സൗണ്ട് ഇന്നും കാതിൽ മുഴങ്ങുപോൾ ഞാൻ നിന്നിലെ വസന്തം കാണാറുണ്ട്..

ഒരു ചെറിയ ചിരിയുമായി ദുരെ നിന്നും നീ നടന്നുവരു, ഒരു സ്ഥിരം സന്ദർഷകൻ എന്നാ രീതിയിൽ ഞാൻ അവിടെ കാണും.. ഒരു ചിരിയോ നോട്ടമോ നീ അന്ന് നൽകില്ലയിരുന്നു….

പക്ഷേ പ്രതിക്ഷ നിറഞ്ഞ മനസ്, പ്രണയത്തിനു മുൻപിൽ തപസ്സ് ആയിരുന്നു…

 ആ തപസ്സിന്റെ കാഠിന്യം തിരിച്ചറിഞ്ഞത്.. ആ വരാന്തകളും മതിലുകളും മാത്രമായിരുന്നു….

 തുറന്നുപറയാൻ മനസ്സും മടിച്ചപ്പോൾ ഒക്കെ,... ഉള്ളിനുള്ളിൽ കുറിച്ചുവെച്ചു….

 ഒരു മഴക്കാലത്തിനോട്‌ തോന്നിയ പ്രണയം പോലെ….ഓരോ നിമിഷവും പ്രണയം ആകാൻ…

 അങ്ങനെയിരിക്കെ... ആ മഴക്കാലവും കടന്നു  വന്നു…

 ഇനിയെങ്കിലും തുറന്നുപറയണം… ഈ മഴക്കാലം കഴിയുമ്പോൾ, അവിടെ തുറന്നു പറയാൻ കഴിയാത്ത പ്രണയം ആയി ബാക്കി നിൽക്കും…

 നിവർത്തിപ്പിടിച്ച കുടയ്ക്ക് ഉള്ളിലേക്ക്, മതിലുകളോട് വിടപറഞ്ഞു ഞാൻ ചാടിക്കയറി,..

 എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്…

 എന്താണ് പറയാനുള്ളതെന്ന് ഞാൻ മറന്നുപോയി…
 എഴുതി കൂട്ടിയതും കേട്ടകവിതകളും എവിടെയോ മാഞ്ഞു പോയത് പോലെ.. ഹൃദയത്തിന്റെ മിടുപ്പ് വല്ലാതെ കൂടുന്നതുപോലെ,...

 എന്താണ് പറയാനുള്ളത്…..

 അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഞാൻ വീണ്ടും ശൂന്യൻ ആവുകയാണ്…

എനിക്ക് നിന്നെ…. ബാക്കി പറഞ്ഞു തീർക്കുന്നതിനു മുമ്പേ അവൾ അത് പൂർണമാക്കി

ഇഷ്ടം ആണ് എന്നുള്ളത് അല്ലെ..

അതെ…..

എന്റെ ഏട്ടന് ഇഷ്ടം അല്ല ഇത് ഒന്നും…

 അവളുടെ മറുപടിയിൽ, ഞാൻ എനിക്കുള്ള വഴി തിരയുകയായിരുന്നു….

 ഞാൻ തന്നെയാണ് ഇഷ്ടപ്പെട്ടത്, തന്റെ വീട്ടുകാരെ  അല്ല…

 അവൾ അടുത്ത കാരണം കണ്ടെത്തുകയായിരുന്നു...
പിന്നെ തന്നെ കാൾ ഞാൻ മുത്തതാണ്…

അത് എന്റെ തെറ്റ് ആന്നോ…

 ഒരിക്കൽ പോലും ഞാൻ ഇതിനെപ്പറ്റി ചിന്തിച്ചിട്ട് ഇല്ലായിരുന്നു, മതിലിനു മുമ്പിൽ തപസ്സ് ചെയ്യുമ്പോൾ, അവൾ എന്നെ പറ്റി മുഴുവൻ കാര്യങ്ങളും അറിഞ്ഞിരുന്നു,

 ഒരു ആൺകുട്ടി അവളുടെ ചുറ്റുപാടുകളെ പറ്റി ഒരിക്കലും ചിന്തിക്കാതെ തീരുമാനമെടുക്കും,
 പക്ഷേ ഒരു പെൺകുട്ടി അങ്ങനെയല്ല, അവൾ എല്ലാത്തിനെയും പറ്റിയും ചിന്തിച്ചു തീരുമാനമെടുക്കും ……

 പഴയ കേട്ടുമറന്ന ഒരു വലിയ മുഴുനീളം ഡയലോഗ്... അവിടെ പറയേണ്ടിവന്നു..

 പ്രണയിക്കാൻ നമുക്കിടയിൽ കാരണങ്ങൾ ഇല്ല… പക്ഷേ അകന്നുപോകാൻ നൂറു നൂറു കാരണങ്ങൾ 

ഞാൻ ഒന്നും മിണ്ടാതെ ആ മഴ നഞ്ഞു നടന്നു….

അതിന്റെ പിറ്റേ ദിവസം ഒരു വാലന്റന്സ് ഡേ ആയിരുന്നു..
 ആരുമറിയാതെ മുത്തശ്ശി കുട്ടി വെച്ചിരുന്ന വഞ്ചിക്കുളിൽ നിന്നും ഇർക്കിലുകൾ ഇട്ട് കുറച്ച് പൈസ കൈക്കലാക്കി…
 അന്ന് പ്രണയത്തിനു വേണ്ടി ഒരു കള്ളൻ ആവുകയായിരുന്നു…ഇനിയും എന്തൊക്കെ ആകണം 
 കയ്യിൽ കരുതിയ പൈസ കൊണ്ട് ചെറിയൊരു ഗിഫ്റ്റ് വാങ്ങി അവളുടെ അരികിലേക്ക്..

 ഞാൻ തന്നോട് പറയേണ്ടത് പറഞ്ഞു…
 തനിക്ക് ഇഷ്ടം ഉണ്ടെങ്കിൽ ഇത് വാങ്ങിക്കോ..
അവൾ അത് വാങ്ങാൻ വിസമ്മതിച്ചെങ്കിലും, പിന്നിട് അത് വാങ്ങി…
 അത് എന്റെ പ്രണയത്തിന്റെ തുടക്കമായിരുന്നു….

ഇനിയും എന്ത്… എന്ന് എന്റെ മനസ് ചോദ്യം ചോദിച്ചു കൊണ്ടേ ഇരുന്നു…

അങ്ങനെ ഇരിക്കെ ഒരിക്കൽ ഒരു വലിയ ചിന്ത എന്റെ മനസിലേക്ക് കടന്നു വന്നു..

പ്രണയം അതിൽ സത്യസന്ധൻ ആവുക… പക്ഷേ ആ വലിയ സത്യം ഞാൻ മറന്നുപോയി… പ്രണയം കള്ളൻ കള്ളം കൊണ്ട് പണിയുന്ന ചീട്ടുകൊട്ടാരം ആണ്..

 അതുകൊണ്ട് പല സാഹചര്യത്തിൽ ഞാൻ ഒരു കള്ളൻ ആയി അഭിനയിച്ചു…

 പ്രണയം എന്നെ ഒരു അഭിനേതാവ് ആക്കി…

എന്നെ കാൾ മൂത്തതാണ് അതുകൊണ്ടുതന്നെ അവരുടെ വീട്ടുകാരെ എത്രയും വേഗം അറിയിക്കണം.. എന്റെ പ്രണയതെ പറ്റി….. പക്ഷേ എങ്ങനെ അവർ പ്രീതികരിക്കും എനിക്ക് അറിയില്ല.. പക്ഷേ എവിടെ എങ്കിലും കുറച്ച് ആത്മാർത്ഥത എന്റെ പ്രണയത്തോട് ഞാൻ കാണിക്കുന്നു..

അങ്ങനെ അവളുടെ ചേട്ടന് ആദ്യം മെസ്സേജ്..
Hii ചേട്ടാ..
എനിക്ക് നിങ്ങളുടെ അനിയത്തിയെ ഇഷ്ടം ആണ്… അവൾക്ക് എന്നെയും..
അടുത്ത മറുപടി വന്നില്ല എല്ലാം കാണുന്നുണ്ടയിരുന്നു..

അന്ന് അവളുടെ വീട്ടിൽ വലിയ പ്രശ്നം ആയിരുന്നു,.. ആരാണ് ഞാൻ… നിങ്ങൾ തമ്മിൽ എന്താണ് അങ്ങനെ ഉള്ള ചോദ്യം..

ഞാൻ കരുതി എന്റെ പ്രണയം എവിടെ എന്റെ ആത്മാർത്ഥതയ്ക്ക് മുന്നിൽ അവസാനിച്ചു…

ഞാൻ രണ്ട് ദിവസം അവളുടെ കാൾന് വേണ്ടി കാത്തിരുന്നു..പക്ഷേ വന്നില്ല..
അങ്ങനെ ആത്മാർത്ഥത കാണിച്ച് ഇഷ്ടപ്പെട്ടത് നഷ്ട്ടപ്പെടും…..

എന്തൊക്കെ വന്നാലും ഈശോ യേ കുറ്റം പാറയില്ല കാരണം, അങ്ങനെ പുള്ളി നഷ്ടപെടുത്തിയത് ആണ് എങ്കിൽ അത് എനിക്ക് ചേരാത്തത് ആണ്… അങ്ങനെ ഒരു വിധത്തിൽ പുള്ളിക്കാരനെ എല്ലാം ഏൽപ്പിച്ചു…

ഒരു സൺ‌ഡേ എല്ലാം അവസാനിച്ചു എന്ന് കരുതി കുർബാനയിലേക്ക് നോക്കി നിൽക്കുമ്പോൾ ആണ് ആ കാൾ വരുന്നത്…
ഈശോ യോട് ഒരു സോറിയും പറഞ്ഞു.. ഞാൻ മെല്ലെ വെളിയിൽ ഇറങ്ങി,..
കാൾ എടുത്തു…
കരഞ്ഞുകൊണ്ട് ഉള്ള അവളുടെ സ്വരം…
എനിക്ക് വേണ്ടി കാത്തിരിക്കണം..
ഞാൻ വെക്കുകയാണ്
തിരിച്ചു പറയാൻ എനിക്ക് സമയം തരാതെ ആ കാൾ അവസാനിച്ചു..

മനസിന്‌ വല്ലത്തെ ആശ്വാസം കിട്ടിയത് പോലെ…

പിന്നെ പിന്നെ കാൾ ചെയ്തു തുടങ്ങി അങ്ങനെ അവൾ മനസിൽ വലിയ ഒരു സ്ഥാനം അവൾക്ക് വേണ്ടി മാറ്റി വെച്ചു തുടങ്ങി…
പിന്നീട് ഒളിച്ചു പാത്തുമുള്ള കാഴ്ച്ചകാൾ ആയി….
യാത്രകാൾ അങ്ങനെ ആ ബന്ധം വളർന്നു…
പരസ്പരം പറഞ്ഞു തുടങ്ങിയിരുന്നു ചില ചില പരാതികൾ…
അപ്പോഴേക്കും 5വർഷം കടന്നുപോയി…
ഇനിയും എങ്ങനെ പ്രണയം മടുത്ത് തുടങ്ങി പരസ്പരം എങ്ങനെ എങ്കിലും അകലാൻ കാരണങ്ങൾ തേടിഅലഞ്ഞു….
ചെറിയ കാരണം പോലു വലിയ വഴക്കുകൾ ആയി..
അകലത്തെ ഇരിക്കൻ മാത്രം ഞങ്ങൾക്ക് ഇടയിൽ വേറെ ഒന്നും ഇല്ലായിരുന്നു..
അവിടെ ആണ് ഞാൻ തിരിച്ചറഞ്ഞത് രണ്ട് പേരെ ഒന്നിച്ചു നിർത്തുന്ന… സ്നേഹം അതിന്റെ വിത്തുക്കൾ ആയ കുട്ടികളുടെ സ്ഥാനം അതിനെ പറ്റി…കുട്ടികൾ മാത്രം അല്ല,
എന്തേലും ഓക്കേ നമ്മൾക്ക് ഇടയിൽ വേണം….മൗനം അല്ലാതെ അതിന് അപ്പുറം എന്തേലും..

Robin roy