പെണ്ണേ.... നീയറിയുക...... അബലയല്ല നീ.... അശക്തയുമല്ല നീ... വാക്കുകൾ കൊണ്ടല്ല..... പ്രവർത്തികൾ കൊണ്ട് നിന്നെ തളച്ചീടും ചങ്ങലകളെ ഉടച്ചീടുക..... കണ്ണിൽ കണ്മഷിയല്ല വേണ്ടത്..... ആയിരം ലങ്കകൾ എരിക്കാനുള്ള കനലുമായി ജീവിച്ചീടുക..... നിന്നിലേക്ക് ചൂഴ്ന്നിറങ്ങും കണ്ണുകളെ ആ അഗ്നിയിൽ എരിച്ചീടുക..... നിന്നെ തളർത്തും വാക്കുകൾ ഉരുവിടും നാവുകൾ അരിഞ്ഞീടുക..... നിനക്ക് നേരെ വരും കരങ്ങളെ നിൻ ജ്വാല തൻ താപത്താൽ ചാരമാക്കീടുക..... കപടസ്നേഹം നിനക്കു മുന്നിൽ വെച്ചുനീട്ടും ജന്മങ്ങളെ ഭസ്മമാക്കീടുക..... നിനക്കായ് ശബ്‌ദിക്കാൻ നീയല്ലാതാരുമില്ല...... നീ തന്നെ നിന്റെ വാക്കാകുക..... ഇ