Aksharathalukal

പെൻസിൽ


--------------------------------------------®

വേശ്യ എന്നാ പേര് അവൾക്ക് ചെരില്ല \'എന്തോ….
കാറ്റു മഴയും നിലാവും രാത്രിയും ഒക്കെ സൗന്ദര്യം ആണ് എന്ന് ഉറക്കെ പറയുമ്പോൾ അവളും സുന്ദരി തന്നെ… പക്ഷേ ഇവിടെയോ ചില വൈകൃതങ്ങൾ അവളിലും ഉണ്ടായിരുന്നു..
 ആദ്യകാഴ്ചയിൽ  തന്നെ അവൾക്ക് ഉള്ളിലെ വൈകൃതങ്ങളെ ഞാൻ തിരിച്ചറിയുന്നു ഉണ്ടായിരുന്നു…
പക്ഷേ അന്ന് രാത്രി കൂട്ടുകാർ ഒത്തൊരുമിച്ചുള്ള ഊണു മേശകളിൽ വിളമ്പിയ തൊക്കെയും അവളെ പറ്റിയുള്ള കഥകൾ ആയിരുന്നു, എന്റെ മനസിൽ ഞാൻ കുറിച്ചത് അതുപോലെ തന്നെ,
ഇന്ന് രാത്രി അവളുടെ കൂടെ രാത്രി ചിലവഴിക്കാൻ പോകുന്നു എന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോൾ വല്ലത്ത ത്രില്ലിൽ തന്നെ ആയിരുന്നു,..
ഇനിയും ഉള്ളത് എന്റെ ഊഴം ആയിരുന്നു… മനസിൽ അവളോട്  കാമം ആയിരുന്നില്ല പകരം, അവൾ എന്തായിരുന്നു എന്ന് അറിയാൻ ഉള്ള ആഗ്രഹം മാത്രം…
രാത്രി നന്നായി ഇരുട്ടി.. അവൾ എനിക്ക് വേണ്ടി റൂമിൽ കാത്തിരിക്കുക തന്നെ ആണ്.., മനസിൽ ഒറ്റ ചിന്ത മാത്രം.. എല്ലാവരും പറഞ്ഞു പോയ ഒരു വേശ്യയുടെ  കഥ ആകരുത് എന്ന് മാത്രം…
റൂമിന്റെ അരികിൽ ഞാൻ എത്തി, കതകിൽ മെല്ലെ ഞാനൊന്നു മുട്ടി..
ഉള്ളിൽ പെട്ടന്ന് ലൈറ്റ് ഓഫ് ആയി അതിന് ശേഷം അവൾ കതകു തുറന്നു,..
 എന്റെ സങ്കല്പങ്ങളെ തെറ്റിച്ചു കൊണ്ടുള്ള ഒരു നിൽപ്പായിരുന്നു അവളുടെത്, കേട്ടതും കണ്ടതും അറിഞ്ഞതും ആയിട്ടുള്ള എല്ലാ കഥകളിലും വേശികളുടെ രൂപം മറ്റുള്ളവരെ മയക്കുന്നത് ആയിരുന്നു,
 മുല്ലപ്പൂവും സാരിയും അത്തറും ഇതൊന്നുമില്ലാതെ എന്ത് വേശി..
പക്ഷേ അവളുടെ രൂപം നിസാരം ആയിരുന്നു ഒരു ചുരിദാർ,മുടിയൊക്കെ പിന്നി ഒതുക്കി, ഷാൾ ഓക്കേ ഇട്ട്, ഒരു നാട്ടുപുറത്തു കാരി.. കണ്ണിൽ നിറയെ കരിമഷിയെഴുതിയ ഒരു പെണ്ണ്..
 അവൾ എന്റെ കൈകളിൽ പിടിച്ചു കൊണ്ട് ഉള്ളിലെ റൂമിലേക്ക് പോയി,....
 അവൾ, എന്റെ കണ്ണുകളിലേക്ക് നോക്കി, എന്നിട്ട് കുറച്ച് എന്നോട് ചേർന്ന്നിന്നും, അവളുടെ മാറിടത്തിന് വല്ലാത്ത ചൂടായിരുന്നു  മെല്ലെ അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു… അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക്ക് അവൾ പറയാത്ത ഒരുപാട് കഥകൾ വായിച്ചെടുക്കാമായിരുന്നു..
മെല്ലെ ഞാൻ അവളുടെ  ഉദരത്തിൽ ചുറ്റിപിടിച്ച് എന്നിലേക്ക് അടുപ്പിച്ചു.. അവളുടെ നെജിൽ ഒരു അഗ്നി ഉരുകുന്നു ഉണ്ടായിരുന്നു,  അതിന്റെ ചൂട് എന്നെ വല്ലാതെ ലഹരിയിലാഴ്ത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു...പക്ഷേ ഞാൻ അപ്പോഴും അവളുടെ കണ്ണുകളിൽ എവിടെയോ നില ഉറപ്പിച്ചിരുന്നു..
എന്റെ കൈവിരലുകൾ സ്വാർത്ഥർ ആയിരുന്നു അവളുടെ നെറ്റി തടത്തിൽ നിന്നും അവർ യാത്ര ആരംഭിച്ചു അങ്ങനെ ചുണ്ടുകളിൽ എത്തി വിരലുകൾ അപ്പോഴേക്കും അവൾ മെല്ലെ ആ തറയിൽ മുട്ടിൽ മേൽ ഇരുന്നു എന്നെ ഒരു പുഞ്ചിരിയോടെ നോക്കി പക്ഷേ ആ ചിരിയിൽ എനിക്ക് അവളുടെ മുഖത്തെ നിസഹായത ആണ് കാണാൻ സാധിച്ചത്… അവൾ മെല്ലെ എന്റെ കാലുകളിൽ തൊട്ടു എന്നിട് അവൾ എന്റെ പാന്റിന്റെ സിബ്ബ് മെല്ലെ തുറന്നു…പക്ഷേ ഞാൻ അവളെ തട്ടിമാറ്റി 
അതിന് ശേഷം അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി…
എന്നിട്ട് ഒരു ചോദ്യം ആയിരുന്നു..
ഈ രാത്രി നിങ്ങൾ എന്നെ തേടി എന്തിന് വന്നു, നിങ്ങളുടെ ഉദ്ദേശം ഈ രാത്രി എന്നോടൊപ്പം ചിലവഴിക്കുക എന്നുള്ളതല്ല.. ഞാൻ ചെറിയ ചിരിയിൽ അവളോട് പറഞ്ഞു..
 ഈ രാത്രിയിൽ നിന്നോടൊപ്പം ചിലവഴിക്കുക തന്നെയാണ്, പക്ഷേ നിന്റെ ശരീരത്തോടൊപ്പം അല്ല എന്നു മാത്രം…..
അവൾ ഒന്ന് ചിരിച്ചു………..
നിങ്ങളെ എനിക്ക് നന്നായി അറിയാം ഒത്തിരി കഥകൾ വായിച്ചിട്ടുണ്ട്..
 എന്താണ് എന്റെ ജീവിതവും ഒരു കഥ ആക്കാൻ ആണോ…
ഞാനും ഒന്ന് ചിരിച്ചു.. നിന്റെ ജീവിതം അല്ല നിന്റെ നിസ്സഹായതയാണ് എന്റെ കഥ…
 ഞാൻ കണ്ടറിഞ്ഞ വേശ്യകളുടെ കഥകളിൽനിന്ന് എവിടെയോ എന്തൊക്കെയോ മാറ്റം ഉണ്ട് ഈ കരിമഷി കാരിക്ക്…

 എനിക്കിഷ്ടമായി താങ്കളുടെ പ്രയോഗം \"കരിമഷി കാരി \"....
 ആരും ഒരിക്കലും, ഇങ്ങനെ എന്റെ അരികിൽ എത്തിയിട്ട് ഇല്ല, എല്ലാവരും വരും മതിയാവോളം ആസ്വദിക്കും എന്നിട്ട് അവർ പോകും,...നിങ്ങളും മടിച്ച് നിൽക്കാതെ എന്നെ ആസ്വദിക്കണം… കാരണം അത് നിങ്ങളെക്കാൾ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു…
ഒരു വാക്കിൽ എങ്കിലും എന്നെ അറിയാൻ കാണിച്ച ആ മനസിന്‌ ഞാൻ തന്നെ ആണ് വില…
നിനക്ക് ഒരു കാര്യം അറിയുമോ ഞാൻ ഒത്തിരി നിന്നെ ആഗ്രഹിക്കുന്നു പക്ഷേ….

എന്താണ് ഒരു പക്ഷേ..

\" ഈ രാത്രി അല്ല ഒരു രാത്രിയും നിന്നോട് ഒപ്പം എനിക്ക് ചേരാൻ കഴിയുകയില്ല കാരണം, എന്നിൽ ഞാൻ അറിയാതെ മറ്റൊരു ആത്മാവ് ജീവിക്കുന്നുണ്ട് അതിനോട് മാത്രമാണ് എനിക്ക് സത്യസന്ധത പുലർത്തേണ്ടത്..\"..

 നിങ്ങളുടെ വാക്കിലെ സാമർത്ഥ്യം  എനിക്ക് ഒത്തിരി ഇഷ്ടമാണ്,

അവൾ വീണ്ടും എന്റെ അരികിലേക്ക് ചേർന്ന് ഇരുന്നു,
എനിക്ക് അറിയേണ്ടത് നിന്നെ പറ്റി ആണ്..
ഇറച്ചി കൊതിച്ച് രാത്രി കശാപ്പ് കടയിൽകയറി വന്നാ ഒരു വഴിയാത്രക്കാരൻ….അവന്റെ ആർത്തി കഴിയുമ്പോൾ അവൻ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് യാത്രയാകും അവൻ ബാക്കി വെക്കുന്നത് കുറച്ച് ബീജങ്ങളും അമർന്ന് മുറിവേറ്റ മുലക്കണ്ണുകളും മാത്രം ആണ് ഞാൻ….
 പേരിലും നാടിനും നിറത്തിലും ഒന്നിനു പ്രസക്തിയില്ലാത്ത ഒരു ഇറച്ചി വിൽപ്പന കാരി…
നാട്ടുകാർ നാളെ ഞാൻ എന്നാ വിൽപ്പന കാരിക്ക് ഒരു പേര് ഇടും \"വേശ്യ\"\"
എന്നും എവിടെയും തെറ്റുകാരി 

ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ,...
അവൾ മൗനത്തിൽ തന്നെ ആയിരുന്നു..
എത്ര എത്ര ആളുകൾ നിന്നിലൂടെ കയറി ഇറങ്ങി… ഒരിക്കൽ എങ്കിലും നീ ആരിലെങ്കിലും തൃപ്തി ആയിട്ടുണ്ടോ…
എന്റെ ജീവിതത്തിൽ ഒത്തിരി ആളുകളുടെ കഥ പറയാൻ ഇല്ല വെറും 5വെക്തികൾ മാത്രം… അതിലെ അഞ്ചാമൻ ആണ് താങ്കൾ…
 ആദ്യമായി എന്റെ മടിക്കുത്ത് അഴിച്ചത് എന്റെ പ്രിയപ്പെട്ടവനായിരുന്നു, എന്റെ ഭർത്താവ് ഒന്നല്ല ഒരുപാട് വട്ടം,  അയാളിൽ ഞാൻ സംതൃപ്ത്തയായിരുന്നു… വയറ്റിൽ ഒരു കുഞ്ഞ് ആയപ്പോൾ അയാൾ ഒരു യാത്ര പോയി , വേഗം വരും എന്ന വാക്ക് തന്നിട്ട്.. പക്ഷേ അയാൾ വന്നില്ല നിറവയരുമയി ഞാൻ വീടുകൾ തോറും ഒരു നേരത്തെ അന്നത്തിനു വേണ്ടി നടന്നും, അവിടെയും എന്റെ നിറവയറിന് അല്ലായിരുന്നു പ്രസക്തി, എനിക്ക് തന്നെയായിരുന്നു, നിറവയറിലും മടിക്കുത്ത് അഴിക്കാൻ പലവട്ടം പലരും ശ്രമിച്ചു, അവിടെ നിന്ന് എല്ലാം ഒരു വേട്ടപ്പട്ടി യുടെ മുന്നിൽ നിന്ന് മുയൽ കുട്ടി ഓടി ഒളിച്ചത് പോലെ ഞാൻ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ഓടിയൊളിച്ചു കൊണ്ടേയിരുന്നു…
അവസാനം ഞാൻ അറിഞ്ഞു വാക്ക് തന്നവൻ മറ്റൊരു ഇടത്ത് ഒരു കൂട് കൂട്ടിയിരുന്നു എന്ന്.. മനസ്സ് തളർന്നു പോയി,മരണം കണ്മുൻപിൽ, ഉത്തരപടിയിൽ ഒരു കയർ കെട്ടി നിറവയറുമായി, കഴുത്തിലേക്ക് കയർ വലിച്ചും മുറുക്കാനുള്ള ശ്രമം അതിനിടയിൽ എന്റെ അടിവയറ്റിൽ എന്റെ മകന്റെ കരച്ചിൽ കേട്ടു….അവിടെ നിന്നും പിന്നെ ഒരു യാത്ര ജീവിക്കാൻ പലതും ശ്രമിച്ചു എല്ലാം പാതിവഴിയിൽ,അവസാനം ഞാൻ ഉറപ്പിച്ചു അവന്റെ വയറു നിറയ്ക്കാൻ എന്റെ ശരീരം ആണ് നല്ലത് മടികുത്ത് അഴിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ വിലപേശി നിന്ന് കൊടുക്കുക…
തീരുമാനം ശരിയോ തെറ്റോ അറിയില്ല പക്ഷേ.. ജീവിക്കാൻ ആണ് എന്നുള്ളത് ആണ് എന്റെ ന്യായം..

ഇന്ന് നിന്റെ ഈ രാത്രി നഷ്‌ടമാക്കിയ ഞാൻ എന്ത് വില നൽകണം…
എനിക്ക് ആ മാറത്ത് ഒരു ഇത്തിരി നേരം സ്വസ്ഥമായ ഉറങ്ങണം,..ഒരു കുഞ്ഞിനെപോലെ...
അവൾ മെല്ലെ എന്നെ ആ കട്ടിലിൽ കിടത്തി.. എന്നിട്ട് എന്റെ മാറോടു ചേർന്ന് കിടന്നു, അവളോട് ഞാനൊരു ഞരങ്ങിയ ശബ്ദത്തിൽ ചോദിച്ചു..
നീ എന്തൊരു വലിയ ചതി ആണ് ചെയ്യുന്നത്… പെട്ടന്ന് അവൾ കണ്ണുകൾ തുറന്ന് ചാടി എഴുനേറ്റു..
ഞാൻ ആരെ ചതിക്കുന്നു…

ഞാൻ ചെറുതായി ചിരിച്ചു…

പണ്ട് നിനക്ക് ഉണ്ടായ അതെ അനുഭവം നീ മറ്റൊരാളിലും പകർന്നു കൊടുക്കുകയല്ലേ നിന്നെ പോലെ മറ്റൊരു സ്ത്രീയെ നീ ഓരോ വട്ടവും സൃഷ്ടിക്കുന്നു…

മനസിലായില്ല...
 നീ ഒരുപാട് വിശ്വസിച്ച നിന്റെ ഭർത്താവ് നിന്നെ ചതിച്ചു…
ഇന്ന് നിന്റെ അരികിൽ രാത്രിയുടെ മറവു പറ്റി വരുന്നവർ,... നിന്നെ പോലെ ഒരു പെണ്ണിനെ ചതിക്കുന്നുണ്ടോ എന്ന് ഒരിക്കൽ എങ്കിലും ചിന്തിക്കുന്നുണ്ടോ..

നീ ഒരിക്കലും ഒരു തെറ്റ് കാരി അല്ല..

ഞാൻ ഒരു തെറ്റ് കാരി തന്നെ ആണ്… പക്ഷേ വിശപ്പിന്റെയും മകന്റെയും മുന്നിൽ ഞാൻ ഒരിക്കലും തെറ്റ് കാരി അല്ല…

ഞാൻ വീണ്ടും ചിരിച്ചു…
എന്താണ് ചിരിക്കുന്നത് ഇത് എന്റെ ന്യായമാണ്..

 നിന്റെ ന്യായാത്തിന്റെ പിടിവള്ളി.. നിന്റെ മകന് തിരിച്ചറിവുണ്ടാകുന്നത് വരെ ... അവൻ വളർന്നാൽ അവൻ തന്നെ നിന്നോട് ചോദിക്കും... എന്തിന് എന്നെ ഇങ്ങനെ വളർത്തി എന്ന്.. 
 അവന്റെ ജന്മത്തെ അവൻ തന്നെ പഴിക്കും,..
 ഒടുവിൽ അവൻ നിന്നിൽ നിന്നും ഓടി ഒളിക്കും..
 ഇന്ന് നിനക്ക് വേണമെങ്കിൽ വീണ്ടും തിരുത്താം….
 രാത്രി അവസാനിക്കാൻ ഇനിയും ബാക്കിയുണ്ട്, നിനക്ക് എന്റെ മാറത്ത് അല്ല എവിടെയും സ്വസ്ഥമായ ഉറങ്ങാനുള്ള  തീരുമാനം ഇന്ന് ഈ രാത്രി നിനക്ക് തിരഞ്ഞെടുക്കാം…

ഇല്ല എങ്കിൽ ഒരിക്കലും നീ ഉറങ്ങുകയില്ല... നീ ഉറങ്ങി എന്ന് നീ കരുതിയാലും  ഒരിക്കലും നിന്റെ മനസ്സിന് നല്ല ഒരു ഉറക്കം കിട്ടുകയില്ല…

 ഓരോ വട്ടവും മാറാൻ ഞാൻ ശ്രമിക്കാറുണ്ട് പക്ഷേ നടക്കാറില്ല,
 ഇന്ന് രാത്രി നിങ്ങളെന്നെ മാറ്റിമറിക്കാൻ ശ്രമിക്കുകയാണ്..
നിങ്ങൾ ആരാണ്..
 സൈഡിൽ പ്രാർത്ഥന മേശയിൽ ഒരു ചെറിയ ബൈബിൾ ഉണ്ടായിരുന്നു..
 ഞാന് ബൈബിൾ മെല്ലെ കയ്യിലെടുത്തു…
 അതിൽനിന്നും ഒരു അധ്യായം എടുത്തു ഒരു വാക്യം ഉറക്കെ വായിച്ചു…

\" മരിക്കുന്നവന്റെ മരണത്തിൽ എനിക്കു ഇഷ്ടമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ആകയാൽ നിങ്ങൾ മനന്തിരിഞ്ഞു ജീവിച്ചുകൊൾവിൻ (എസെക്കിയേൽ 18:32).

 ഇത് എനിക്ക് വേണ്ടി ഉള്ള വാക്യം ആണെന്ന് എനിക്കറിയാം... പക്ഷേ എന്റെ ചോദ്യം ഇതല്ല…
 നിങ്ങൾ ആരാണ്..
വീണ്ടും ഒരു ബൈബിളിലെ അദ്ധ്യായം തുറന്നു നീട്ടി..

ലൂക്കാ 15: 1-7 കാണാതായ ആടിന്റെ ഉപമ…

 അതും തുറന്നു വെച്ചിട്ട് എഴുത്തുകാരൻ ആ രാത്രി അവിടെ നിന്നും പോയി…
 ബൈബിളിലെ അദ്ധ്യായം നൂറുവട്ടം ഞാൻ വായിച്ചു...
അതിൽ ഒരു നല്ല ഇടയൻ ഉണ്ട്…
തെറ്റി പോയതിനെ തേടി പോകുന്ന ഒരു ഇടയൻ 
 പിന്നീട് പല പട്ടം പല സ്ഥലങ്ങളിൽ വച്ച് കണ്ടു എങ്കിലും അയാൾ എന്നെ തിരിച്ചറിഞ്ഞില്ല….
 ഇന്നും അയാളുടെ എഴുത്തുകൾ  കൊതിയോടെ ഞാൻ വായിക്കാറുണ്ട്….
 ഇന്ന് എന്റെ മകൻ വലുതായി, അവന് നല്ലൊരു അമ്മ തന്നെയാണ് ഞാൻ…

 അവളുടെ ഈ വാക്കുകൾ ഞാൻ ഹൃദയംകൊണ്ട് കേൾക്കുന്നുണ്ടായിരുന്നു….
 ഇത്രയും പ്രായമായിട്ടും ആ കരിമശികാരിയുടെ സൗന്ദര്യം എങ്ങും മാഞ്ഞുപോയിട്ടില്ല…
 ഒരിക്കലും ആ സൗന്ദര്യം ആസ്വദിക്കാൻ കഴിയാത്ത വിധം എന്നിൽ ഒരു ആത്മാവ് വസിക്കുന്നുണ്ട്... എന്നോടുള്ള വിശ്വാസത്തിന്റെ ആത്മാവ്..

ഇന്നും ഓർമ്മകൾക്ക് പിന്നിൽ ഞാൻ ആ രഹസ്യം  മൂടിവെക്കുന്നു…..
 വേട്ട ഉറപ്പിച്ച് മൃഗം ഇരയെ നോക്കി വെക്കുന്നു.. ഒടുവിൽ അതിനെ കീഴ്പ്പെടുത്തുന്നു….എന്നിട്ട് കുറച്ച് ജീവൻ ബാക്കി നിർത്തി പറഞ്ഞു വിടുന്നു……
 ഇരയുടെ മനസ്സിൽ വേട്ട ആടിയ മൃഗം എപ്പോഴും ദൈവമാണ്...ആ മുറിവുകൾ മാത്രം ആണ് ഞാൻ ഉണ്ടാക്കിയത് 

 കഥയും കഥാപാത്രങ്ങളും തികച്ചും യാദൃശ്ചികം മാത്രം…
 ഇഷ്ടമായാൽ ഷെയർ ചെയ്യുക..അഭിപ്രായം പറയാൻ മറക്കരുത് 

പുതിയ സ്റ്റോറി ഉടൻ...

-robin roy