Aksharathalukal

വീണ്ടുമി വഴി

വീണ്ടുമി വഴി





മഴ പുഴയായ്
വീണ്ടുമൊഴുകുന്നു.....
വാടിക്കരിഞ്ഞ ഗുൽമോഹറും
ആ കാട്ടുചെമ്പകപ്പൂവും
പിന്നെയും വിരിയുന്നു......
പറിച്ചെറിഞ്ഞാരാ പനിനീർച്ചെടി
വീണ്ടുമെന്തിനോ തളിർക്കുന്നു
വിടപറഞ്ഞകന്ന കൊലുസടികൾ
പിന്നെയും കാതിൽ മുഴങ്ങന്നു......
കറിവളകൾ ചിതറിയ
ആൽത്തറയിന്നും
വിജനമാമിടവഴിയിൽ
വീണ്ടുംരെയോ തിരയുന്നു.....
നരവീണിടും കൺപീലികൾ
പിന്നെയും അവളെൻ പാതിയൊന്ന്
മൊഴിയുന്നു.......




ഫാത്തിമ. കെ. എ.