Aksharathalukal

സ്റ്റെല്ല വളവ് ( അവസാനം )

എന്തൊക്കെയുണ്ട് ശിവൻ?, സൈമൺ ചോദിച്ചു. നല്ല വിശേഷങ്ങൾ സാർ, ജീപ്പ് സ്റ്റാർട്ട്‌ ആക്കുന്നതിന് ഇടയിൽ പുഞ്ചിരിച്ചു കൊണ്ട് ശിവൻ പറഞ്ഞു. ആരാണ് കണ്ടത്?, സൈമൺ ചോദിച്ചു. ഞങ്ങൾ 5 മണിയോട്  അടുത്ത്  പട്രോളിംഗ് കഴിഞ്ഞ് തിരിച്ചു  വരികയായിരുന്നു. അപ്പോഴാണ് മരത്തിൽ ഇടിച്ചു നിക്കുന്ന കാർ കണ്ടത്... രണ്ട് പയ്യന്മാർ ആയിരുന്നു കാറിൽ.സംശയാസ്‌പദമായി എന്തെങ്കിലും?, സൈമൺ ചോദിച്ചു. കാറിന്റെ ഫ്രണ്ട് പാടെ തകർന്നിരുന്നു,, ഒറ്റ നോട്ടത്തിൽ ബ്രേക്ക്‌ ഫെയ്‌ലർ  കൊണ്ട്  ഉണ്ടായ ഒരു അപകടം, കയറ്റം ഇറങ്ങി വരുമ്പോൾ ഒരു കാറിന് സാമാന്യം നല്ല സ്പീഡ് കാണും ശിവൻ പറഞ്ഞു. അവരുടെ ബോഡി മാറ്റിയോ?. ഇല്ല സർ, ഫ്രണ്ട് ഡോർ തുറന്നപ്പോ മറ്റു ചില സംശയങ്ങൾ തോന്നി. എന്താണത്?! ശിവന്റെ മുഖത്തേക്ക് നോക്കി സൈമൺ ചോദിച്ചു. ശക്തമായി കാർ ഇടിച്ചിട്ടും കാറിന്റെ  വിൻഡോ      ഗ്ലാസ്സുകൾക്ക്  ഒരു പോറൽ പോലും ഇല്ല, കൂടാതെ പിള്ളേരുടെ മുഖത്തൊന്നും ഒരു പരിക്കും ഇല്ല. കാർ ക്രാഷ് ടെസ്റ്റുകളിലെ ഡമ്മികളെ അനുസ്മരിപ്പിക്കും വിധം, രണ്ട് പേരും ഫ്രണ്ട് സീറ്റിൽ നേരെ നോക്കിയിരിക്കുന്നു. വിചിത്രമാണ്, അല്ലെ? സൈമൺ ചോദിച്ചു. തീർച്ചയായും സാർ, ജീപ്പ് കയറ്റം കേറുന്നതിന് ഇടയിൽ ശിവൻ പറഞ്ഞു. പിന്നെ കമ്മീഷണർ സാർ പറഞ്ഞു റോഡ് ബാരിക്കേട് ചെയ്തേക്കാൻ, പ്രസ്സിനെ അറിയിക്കരുതെന്നും പറഞ്ഞു. എനിക്ക് ഈ കയറ്റം നല്ല  ഓർമ്മയുണ്ട് സൈമൺ പറഞ്ഞു.ഇവിടെ നിന്ന് 100 മീറ്റർ ദൂരെയാണ് സംഭവം  നടന്നത് .  ശിവന്റെ  നിരീക്ഷണപാടവത്തിൽ സൈമണ് മതിപ്പു തോന്നി.10 മീറ്റർ മുൻപ് ജീപ്പ് നിർത്തിക്കോളൂ ശിവ, നമുക്ക് നടക്കാം. ശരി സാർ, ശിവൻ പറഞ്ഞു.

ജീപ്പിന്റെ ഡോർ തുറന്ന് പുറത്തിറങ്ങുമ്പോൾ സൈമണിന് ഒരു déjà vu  ഫീലിംഗ്  ഉണ്ടായി , അദ്ദേഹം ഒരു നിമിഷം നിന്നു. ദൂരെ കാണുന്ന വളവും വർഷങ്ങൾ പഴക്കം ഉള്ള ആ വലിയ ആഞ്ഞിലിയും, അതിന്റെ കൊമ്പിലായിരുന്നു... സ്റ്റെല്ലയെ അവർ കെട്ടി തൂക്കിയത് എല്ലാവർക്കും കാണാൻ പറ്റുന്ന വിധം, സ്റ്റെല്ല യുടെ മുഖം പക്ഷികൾ കൊത്തിപ്പറിച്ചിരുന്നു, ഡി. എൻ. എ ടെസ്റ്റ്‌ നടത്തിയാണ് ബോഡി തിരിച്ചറിഞ്ഞത്.എന്ത് പറ്റി സാർ? ശിവൻ ചോദിച്ചു. ഞാൻ നേരത്തെ ഇവിടെ വന്നിട്ടുണ്ട്, മുൻപോട്ട് നടക്കുമ്പോൾ സൈമൺ പറഞ്ഞു.ഇവിടം കുപ്രസിദ്ധം ആണ് സാർ, പലവിധ അന്ധവിശ്വാസങ്ങളും പറഞ്ഞു കേൾക്കുന്നുണ്ട്, സ്റ്റെല്ലയുടെ കൊലപാതകം സാർ ആയിരുന്നല്ലേ അന്വേഷിച്ചത്?, ശിവൻ ചോദിച്ചു. ശിവന് എങ്ങിനെ മനസ്സിലായി? സൈമൺ ചിരിച്ചു . ഞാൻ ഊഹിച്ചു സാർ.

രണ്ട് സെൻട്രികൾ സീനിൽ ഉണ്ട് സാർ. കോൺസ്റ്റബിൾ ഷാജനോട് വിക്ടിംസിന്റെ ഡീറ്റെയിൽസ്   കളക്ട് ചെയ്യാനും   പറഞ്ഞിട്ടുണ്ട്, ആക്‌സിഡന്റ് സീനിന് അടുത്ത് എത്താറായപ്പോൾ ശിവൻ പറഞ്ഞു. അപകടത്തിൽപ്പെട്ട കാറിൽ നിന്നും 15 അടി പുറകിൽ ടയറിന്റെ വലിപ്പത്തിൽ തന്നെ, ടാർ റബ്ബറിന്റെ ഒപ്പം ഉരുകി രണ്ട് ചാലുകൾ, കാറിന്റെ ഇരുവശത്തുമുള്ള ടയറു കൾക്ക് നേരെയാണ് ചാലുകളുടെ  ദിശ.     സൈമൺ ശ്രദ്ധിക്കുന്നത് എന്താണെന്ന് മനസ്സിലാക്കിയ ശിവൻ, സാർ ഞങ്ങൾ ഇവിടെ വരുമ്പോൾ ഉരുകിയ ടാറി ന്റെയും റബ്ബറിന്റെയും രൂക്ഷഗന്ധം അനുഭവപ്പെട്ടു. ഇനിയെന്തൊക്കെയാണ് കാണാൻ പോകുന്നതെന്ന് സൈമണിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു.കാറിന് അടുത്തെത്തിയപ്പോഴേക്കും സെൻട്രികൾ ഓടി വന്നു. ശിവൻ സൈമണിന്റെ പിറകിൽ നിന്ന്, അവരോട് സല്യൂട്ട് ചെയ്യാൻ ആംഗ്യം കാണിച്ചു. സാർ ഇത് കോൺസ്റ്റബിൾ ഷാജനും, സുരേഷും സെൻട്രികൾ സല്യൂട്ട് ചെയ്യുമ്പോൾ ശിവൻ അവരെ സൈമണിനു പരിചയപ്പെടുത്തി.

ഞാൻ  സീൻ ഒന്ന് നോക്കട്ടെ, സല്യൂട്ട് തിരികെ കൊടുത്ത് സൈമൺ പറഞ്ഞു.കാറിന്റെ നാല് ടയറുകളും നശിച്ചിട്ടുണ്ട് റിം വരെ പുറത്ത് കാണാം കാറിന്റെ അടിയിലേക്ക് സൂക്ഷ്മമായി നോക്കിയതിനു ശേഷം സൈമൺ എഴുന്നേറ്റു നിന്നു. പാസ്സെൻജർ സൈഡിലെ ഡോർ നിങ്ങൾ തുറന്നതാണോ?, സൈമൺ ചോദിച്ചു. അല്ല സർ ഞങ്ങൾ കാറിന് അകത്തൊന്നും പരിശോധിച്ചില്ല, വേറെ ആരെങ്കിലും കാറിൽ ഉണ്ടായിരുന്നിരിക്കുമോ സാർ?!   ശിവൻ ചോദിച്ചു. സൈമണിന്റെ മുഖം ഒന്ന് വിളറി.

ഇവരുടെ ഹിസ്റ്ററി എന്താണ് ശിവൻ. ഷാജാ , സാറിന്  ബ്രീഫ് ചെയ്ത് കൊടുക്ക്‌. സാർ രണ്ട് പിള്ളേരും തിരുവനന്തപുരംകാരാ, ശ്രീജേഷും, ഗോകുലും. രണ്ടിന്റെയും പേരിൽ പല ജില്ലകളിലായി കേസുകൾ ഉണ്ട്. കഴിഞ്ഞ വർഷം കൊച്ചിയിലെ ഒരു ടെക്കി ഗേളിന്റെ ആത്‍മഹത്യക്ക്  ശ്രീജേഷിന്റെ പേരിൽ വാറന്റ് ഉണ്ടായിരുന്നു, പിന്നീട് അവന്റെ അച്ഛന്റെ സ്വാധീനം കൊണ്ട് അതെല്ലാം തേഞ്ഞു മാഞ്ഞു പോയി ഷാജൻ പറഞ്ഞു.

സൈമൺ കാറിന്റെ ഡ്രൈവർ  സൈഡിന്  അടുത്തേക്ക് ചെന്ന് കുനിഞ്ഞ് അകത്തേക്ക് നോക്കി 20-22 വയസ്സ് തോന്നിക്കുന്ന രണ്ട് ചെറുപ്പക്കാർ, മരിച്ചെന്ന് തോന്നില്ല, ദൂരേക്ക് നോക്കി ഒരു പുഞ്ചിരിയോടെ ഇരിക്കുന്നു. സാർ ഇവർ എന്താണ് ചിരിക്കുന്നത്?, ശിവൻ ചോദിച്ചു. കാർബൺ മോണോക്സൈഡ്  പൊയ്‌സണിങ്!  മുഖത്തെ പേശികളെ ബാധിക്കാറുണ്ട്, ബോധം നഷ്ടപ്പെട്ടതിന് ശേഷം  അടച്ച് പൂട്ടിയ  കാർ ഒരു ഗ്യാസ്   ചേമ്പർ  ആയി  മാറി,  * \"റിഗോർ മോർട്ടിസിന്റെ\" ദൈർഖ്യവും കൂടാറുണ്ട്  . ഇവർ ചിരിക്കുന്നത്,  ഈ നാട്ടിലെ  കാലഹരണപ്പെട്ട   നിയമത്തിനും നിയമവ്യവസ്ഥക്കും നേരെ ആയിരിക്കില്ലേ,  സ്റ്റെല്ലയുടെ  കൊലപാതകം  പോലെ  ഒരു സ്റ്റേറ്റ്മെന്റ്,  തനിക്കെതിരെ    നടന്ന അനീതിക്കെതിരെ  സ്റ്റെല്ല തന്ന ഒരു സന്ദേശം , സൈമണിന്റെ തല പെരുക്കുന്നുണ്ടായിരുന്നു . അപ്പോൾ ആക്‌സിഡന്റ് അല്ല, മരണ കാരണം! ശിവൻ പറഞ്ഞു. ശിവൻ, ഡ്രൈവറുടെ കഴുത്തിൽ മുടി പോലെ എന്തോ ഉണ്ട് അത് ഫോറെൻസിക്സിനെ കൊണ്ട് വന്ന് ഡി. എൻ. എ മാച്ച് ചെയ്തു നോക്കണം 8 വർഷം മുൻപ് മരിച്ച സ്റ്റെല്ല യുടെ ഡി. എൻ. എ യുമായി. സാർ?!, ശിവന് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.\"ഡു ആസ് ഐ സെ ശിവൻ\", സൈമൺ അല്പം നീരസത്തോടു കൂടെ പറഞ്ഞു. തീർച്ചയായും സർ. പിന്നെ കാറിന്റെ ബ്രേക്കിന് താഴെ ഒരു ബോട്ടിൽ ഉണ്ടോയെന്നു നോക്കണം സൈമൺ പറഞ്ഞു. ശിവൻ ഡ്രൈവറിന്റെ ഡോർ തുറന്ന് നോക്കി, സാർ പറഞ്ഞത് പോലെ തന്നെ, ഇതാണോ സർ ബ്രേക്ക്‌ ഫെയിൽ ആക്കിയത്, ബിയർ കുപ്പി ടവൽ കൊണ്ടെടുത്ത് സൈമണെ കാണിച്ച് ശിവൻ ചോദിച്ചു. ചോദ്യങ്ങൾ കൂടുതൽ ഉണ്ടാകും ശിവൻ കിട്ടുന്ന ഉത്തരങ്ങൾ വളരെ കുറച്ചും, ഈ കേസിന്റെ പ്രത്യേകതയാണത്. \"ലെറ്റ്സ്  റാപ്പ് ഇറ്റ് അപ്പ്‌\", കാർ മുഴുവൻ ചെക്ക് ചെയ്യണം അവരുടെ ബോഡിയും, വൈകുന്നേരത്തോടെ എനിക്ക് റിപ്പോർട്ട്‌ കിട്ടണം, റോഡ് അടഞ്ഞു കിടന്നോട്ടെ. തീർച്ചയായും സാർ, ശിവൻ പറഞ്ഞു.

 സൈമൺ ജീപ്പിന് അടുത്തേക്ക് നടക്കുമ്പോൾ, കമ്മിഷണറുടെ കാൾ വന്നു. \"ഹലോ സർ\", ഇത് പഴയ കേസിന്റെ കോപ്പി തന്നെ, സാഹചര്യവും തെളിവുകളും കൊല്ലപ്പെട്ട രീതിയും \"സെയിം മോഡസ് ഓപ്പറാണ്ടി\", സൈമൺ പറഞ്ഞു. എന്നാൽ നമുക്ക് ഇതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലല്ലോ... സൈമൺ, പ്രേതങ്ങളെ പിടിക്കൽ അല്ലല്ലോ... നമ്മുടെ ജോലി, കമ്മീഷണർ രമാകാന്ത് പറഞ്ഞു. \"ഡെഫിനിറ്റലി സാർ\", എന്നാലും ബാക്കി തെളിവുകൾ കൂടെ നോക്കിയിട്ട്, ഞാൻ നാളത്തേക്ക് ഒരു അവസാന അഭിപ്രായം പറയാം, സൈമൺ പറഞ്ഞു. \"കീപ്പ്  മി അപ്ഡേറ്റഡ് സൈമൺ\".ഷുവർ സാർ.

സെൻട്രികൾക്ക് നിർദേശങ്ങൾ കൊടുത്ത് ശിവൻ ഓടി വന്നു. കമ്മീഷണർ ആയിരുന്നോ? സർ... ഫോണിൽ?, എന്ത് പറഞ്ഞു? സാർ, ശിവൻ ചോദിച്ചു. വിചിത്രമായ കേസിന്  വിചിത്രമായ ഉത്തരങ്ങൾ അല്ലെ... പ്രതീക്ഷിക്കാൻ പറ്റു ശിവൻ, ജീപ്പിലേക്ക് കയറിക്കൊണ്ട് സൈമൺ പ്രതികരിച്ചു.

*റിഗർ മോർട്ടിസ് - ഒരു വ്യക്തി മരണപ്പെട്ടതിന് ശേഷം, ബോഡി ചീയാൻ തുടങ്ങുന്ന പ്രക്രിയ, സാധാരണ 1 മണിക്കൂറിന് അകം തുടങ്ങും.

* മോഡസ് ഓപ്പറാണ്ടി - ക്രൈം നടത്തിയ രീതി.



ശിവൻ കോളിങ് ബെല്ലിൽ  വിരൽ അമർത്തി, രാമുവാണ്  വാതിൽ തുറന്നത്, \"അന്തർ ആജാവോ സാബ്\", രാമു പറഞ്ഞു. രാമു ശിവനെ ഡ്രോയിങ് റൂമിലേക്ക്  ആനയിച്ച്  ഇരുത്തി.തന്റെ കയ്യിൽ ഉള്ള കേസ് ഫയൽ ടീപ്പൊയിൽ വെച്ചിട്ട് ശിവൻ  സോഫായിലേക്ക്  ഇരുന്നു. \"സൈമൺ സാബ് ആത്താ ഹി ഹോഗ ആപ്പ്  ബൈറ്റിയെ\",  രാമു പറഞ്ഞു. ശിവൻ ചിരിച്ചു കൊണ്ട് തല കുലുക്കി.അയാൾ ചുറ്റും ഒന്ന് കണ്ണോടിച്ചു, ചുവരിൽ ഒരു ചെറിയ ഷോ കേസിൽ സൈമൺ സാറിന് കിട്ടിയ മെഡലുകൾ നിരയായി തൂക്കിയിരിക്കുന്നു, അറ്റത്ത് അദ്ദേഹം  ഗാർഡ്   ഓഫ് ഓണർ സ്വീകരിക്കുന്ന ഫോട്ടോ.

\"ഗുഡ് ഈവനിങ് ശിവൻ\", \"രാമു ദോ ചായ്\", സൈമൺ ഉറക്കെ പറഞ്ഞു. \"ഗുഡ് ഈവനിങ് സാർ\", ശിവൻ  ചിരിച്ചു കൊണ്ട്  എഴുന്നേറ്റ്    നിന്നു.ശിവൻ ഇപ്പൊ ഹെഡ് കോൺസ്റ്റബിൾ ആണല്ലേ, സോഫ ചെയറിലേക്ക് ഇരിക്കുമ്പോൾ സൈമൺ ചോദിച്ചു. അതേ സർ,  ശിവൻ   കേസ് ഫയൽ എടുത്ത് സൈമണിന്റെ കയ്യിൽ  കൊടുത്തു . ശിവൻ ഇരിക്ക്, സൈമൺ കേസ് ഫയൽ തുറന്നു. പുതുതായി തന്റെ എന്തെങ്കിലും ഫൈൻഡിങ്‌സ് ഉണ്ടോ? സൈമൺ ശിവനെ ഒന്ന് നോക്കി. ഇന്റെരെസ്റ്റിംഗ് ആയ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു, സാറിന് ഉപകാരപ്പെടുമോ എന്നറിയില്ല, ശിവൻ പറഞ്ഞു. എന്താണത്? സൈമൺ ചോദിച്ചു.സ്റ്റെല്ല വളവിൽ നിന്ന് അര കിലോമീറ്റർ മുൻപുള്ള, പെട്രോൾ പമ്പിൽ നിന്ന് അവർ ഫുൾ ടാങ്ക് പെട്രോൾ അടിച്ചിരുന്നു, പക്ഷെ കാറിന്റെ ഫ്യൂവൽ ഗേജിൽ മൂന്നര മണിക്കൂറത്തെ ഉപയോഗം കാണിക്കുന്നുണ്ട്. \"ഹൌ ഈസ്‌ ദാറ്റ്‌ പോസ്സിബിൾ?!\"  പമ്പിൽ നിന്ന് സ്പോട്ടിലേക്ക് അര കിലോമീറ്റർ, അപ്പോൾ ഏകദേശം അര ലിറ്റർ പെട്രോൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. \"എക്‌സാക്റ്റലി സർ\", ഒന്നുകിൽ അവർ വേറെ എവിടെയോ പോയി കറങ്ങി തിരിച്ചു വന്ന് അപകടത്തിൽ പെട്ടു, അല്ലെങ്കിൽ ഫ്യൂവൽ ലീക്ക്, ഇത് രണ്ടും സംഭവിച്ചിട്ടില്ല.റോഡിൽ കണ്ട ഉരുകിയ ടാർ ചാലുകൾക്ക് ഇതുമായി എന്തെങ്കിലും ബന്ധം ഉണ്ടെന്ന് കരുതുന്നുണ്ടോ ശിവൻ?,  തീക്ഷ്‌ണമായി    നോക്കി കൊണ്ട് സൈമൺ ചോദിച്ചു. സർ പറഞ്ഞത് പോലെ വിചിത്രമായ കേസുകൾ ക്ക് വിചിത്രമായ ഉത്തരങ്ങൾ... ചില സിനിമകളിൽ കണ്ടിട്ടുണ്ട് ടൈം ട്രാവൽ ചെയ്യുമ്പോൾ,  റോഡിന്  തീ പിടിക്കുന്നത്, ചിലപ്പോൾ അവർ വേറൊരു ടൈമിലേക്ക് പോയി തിരിച്ചു വന്നത് ആണെങ്കിലോ?!. ശിവൻ പറയുന്നത്, സ്റ്റെല്ല അവരെ കൊണ്ട് പോയി എന്നാണോ?!, സൈമൺ ചോദിച്ചു. \"യെസ് സർ\", വേറൊരു വിശദീകരണം എന്റെ ബുദ്ധിയിൽ തോന്നുന്നില്ല.രാമു അപ്പോഴേക്കും ചായ കൊണ്ടു വന്ന് ടീപ്പൊയിൽ വെച്ചു. ശിവൻ ചായ കുടിക്ക് , സൈമൺ പറഞ്ഞു. നമ്മുടെ നിയമത്തിന് തെളിവുകൾ ആണ് വേണ്ടത് ശിവൻ...., പിന്നെ നമുക്ക് കാണാൻ പറ്റാത്ത ഒരു കൊലയാളിയും.....   സ്റ്റെല്ല അവളുടെ പണി തുടരും അവളുടെ വഴിയേ പോകാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്, ശിവൻ ചായ കുടിക്കുമ്പോൾ സൈമൺ പറഞ്ഞു.കാറിൽ നിന്ന് പിള്ളേരുടേത് അല്ലാതെ മറ്റു  വിരലടയാളങ്ങൾ ഒന്നും കിട്ടിയില്ല.....  പിന്നെ സർ, കാറിൽ നിന്ന് കിട്ടിയ സ്ത്രീയുടേത് എന്ന് തോന്നിക്കുന്ന മുടിയുടെ ഡി. എൻ. എ ഫലം, നാളത്തേക്ക് കിട്ടും. \"ദാറ്റ്‌  വിൽ കൺഫേം ഇറ്റ് ശിവൻ ലൈക്ക് ബിഫോർ!\", ഒരു  നെടുവിർപ്പോടെ സൈമൺ പറഞ്ഞു.

സൈമണിനോട് യാത്ര പറഞ്ഞ് ജീപ്പിൽ യാത്ര തിരിക്കുമ്പോൾ, ശിവന്റെ മനസ്സ് കലുഷിതമായിരുന്നു. കയറ്റം ഇറങ്ങി സ്റ്റെല്ല വളവിൽ എത്തിയപ്പോൾ ശിവൻ ജീപ്പിന്റെ ബ്രേക്ക്‌ ചവിട്ടി,  \"സ്റ്റെല്ല വളവ് \" സൈൻ ബോർഡിന് ഒരു പ്രത്യേക  തിളക്കം ഇല്ലേ?! അതോ തന്റെ  തോന്നലാണോ, അയാളുടെ നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു. ക്ടക്...... ക്ടക്...

പിറ്റേന്ന്  രാവിലെ പത്രം വായിക്കുന്നതിന് ഇടയിൽ സൈമണിന് കമ്മീഷണറിന്റെ വിളി വന്നു. \"ഹലോ സർ, ഗുഡ് മോർണിംഗ്\", സൈമൺ പറഞ്ഞു. \"ഗുഡ് മോർണിംഗ് സൈമൺ\", നമ്മുടെ പ്രേതത്തിനെ അറസ്റ്റ് ചെയ്തോ?! രമാകാന്ത് തമാശരൂപേണ ചോദിച്ചു.\"നോട്ട് ഇൻ മൈ ലൈഫ് ടൈം സർ\", സൈമൺ കമ്മിഷണറുടെ തമാശ ശരിക്ക് ആസ്വദിച്ചു. \"വാട്ട്‌ ഡു യു സജെസ്റ്റ്  സൈമൺ?, എനിക്ക് ഇനി മൂന്നു മാസമേ ഉള്ളു, റിട്ടയർ ആകാൻ, ഒരു പ്രേത കഥ ബാക്കി വെച്ചിട്ട് പോകാൻ ഒരു താല്പര്യവും ഇല്ല. സർ മൂന്നു മാസത്തേക്ക് നമുക്ക് അവളുടെ വഴി പോകാതിരിക്കാം സൈമൺ പറഞ്ഞു. \"യു മീൻ ബാരിക്കേട് ദ റോഡ് ഫോർ 3 മന്ത്‍സ്?\". \"യെസ് സർ\", സൈമൺ പറഞ്ഞു. \"ഡു ആസ് നെസെസറി സൈമൺ\". \"താങ്ക് യു സർ\".

ഒരു അൺസോൾവ്ഡ് കേസ് കൂടെ, ശിവനെ ഫോൺ വിളിക്കുന്നതിന്‌ ഇടയിൽ സൈമൺ ചിന്തിച്ചു. \"ഹലോ സർ\", ശിവൻ,  ജീപ്പ് റോഡ് സൈഡിലേക്ക് ചേർത്ത് നിർത്തി ഫോണിന് മറുപടി കൊടുത്തു.   ശിവ, പാലോട് റോഡ് ബ്ലോക്ക്‌ ചെയ്യണം, സ്റ്റെല്ല വളവിലേക്ക്, മൂന്നു മാസത്തേക്ക് വാഹനങ്ങൾ കടത്തി വിടണ്ട,  ഞാൻ കമ്മീഷണറോട്   സംസാരിച്ചിരുന്നു.... പിന്നെ ശിവന്റെ  പ്രൊമോഷനും  പരിഗണനയിലുണ്ട് . ശരി സാർ,  \"താങ്ക് യു സർ\" ശിവൻ  സന്തോഷത്തോടെ  പറഞ്ഞു. സർ ഡി. എൻ. എ ടെസ്റ്റ്... ശിവൻ പറഞ്ഞ്  മുഴുമിക്കുന്നതിന് മുൻപ് ഫോൺ കട്ട്‌ ആയി.

അന്ന് ഉച്ചയോടെ ശിവന്റെ നേതൃത്വത്തിൽ ഉള്ള ഒരു സംഘം പോലീസുകാർ സ്റ്റെല്ല വളവിലേക്കുള്ള  പാലോട് റോഡ് ജംഗ്ഷനിൽ  ബാരിക്കേടുകൾ സ്ഥാപിച്ചു, അതിൽ   \"അപകട മുന്നറിയിപ്പ് മണ്ണിടിച്ചിലിന് സാധ്യതയുണ്ട്, റോഡ് അനിശ്ചിതമായി അടച്ചിരിക്കുന്നു \"  , എന്ന് എഴുതിയിരുന്നു.



*** For business enquiries :  viruthan.writes@gmail.com

*** എന്റെ കഥകൾ ഇഷ്ടമാണെങ്കിൽ സബ്സ്ക്രൈബ്  സപ്പോർട്ട്  "വിരുതൻ "  പ്രതിലിപി    ***



                        < അവസാനിച്ചോ??? >