അവൾ കുറച്ചുകൂടി മുന്നിലേക്ക് വന്നതും പെട്ടന്ന് അവൾ അവനെനോക്കി ആരും കാണാത്ത വിധം കൈകൊണ്ട് റ്റാറ്റാ കാണിക്കുന്നു. ഒരു നിമിഷം അവൻ സ്തംഭിച്ചു പോയി ഉടൻ തന്നെ അവൻ ജിൻസനോടായി ജിൻസാ നീ വല്ലതും കണ്ടോ പരിഭ്രാന്തിയോടെ ജിൻസൺ മറുപടി പറഞ്ഞു ഞാൻ കണ്ടു നീ വണ്ടിവിട് അതുകേട്ടതും അവൻ ബൈക്ക് മൂവ് ചെയ്തു. ബൈക്കിൽ പോയികൊണ്ടിരിക്കുമ്പോൾ അവൻ ബൈക്ക് ഓടിക്കുന്ന ഫീൽ അല്ലായിരുന്നു മാനത്തൂടെ പറന്നു നടക്കുന്ന ഒരു ലഹരി ആയിരുന്നു അവന് അപ്പോൾ. പെട്ടന്ന് അവന്റെ മനസ് ചരട് പൊട്ടി താഴെ വീണ പട്ടം പോലെയായി അവന്റെ മനസ്സിൽ മറ്റൊരു ചിന്ത ഉണർന്നു. ബൈക്കിൽ ഞാൻ മാത്രമല്ല ഉണ്ടായിരുന്നത് ജിൻസണും ഉണ്ടായിരുന്നു അപ്പോൾ അവൾ റ്റാറ്റാ കൊടുത്തത് എനിക്ക് തന്നെയാണോ എന്നുള്ള ചിന്ത അവനെ വല്ലാതെ കുഴയ്ക്കാൻ തുടങ്ങി അത് ഉറപ്പിക്കാൻ എന്ന വിധത്തിൽ അപ്പോൾ തന്നെ അവൻ ജിൻസോനോട് ചോദിച്ചു. ജിൻസാ ആർക്കാണ് അവൾ റ്റാറ്റാ തന്നത് ഇനി നിനക്കണോ അത് കേട്ടതും ജിൻസൺ മറുപടി പറഞ്ഞു ഞാൻ വ്യക്തമായി കണ്ടതാണ് അവളുടെ നോട്ടം നിന്നിലേക്കായിരുന്നു നിന്നോട് അവൾക്ക് എന്തോ ഒരു ഇഷ്ട്ടം ഉണ്ട് പക്ഷേ നിനക്ക് അങ്ങനെ തോന്നാൻ കാരണം എന്താ ജിൻസൺ ചോദിച്ചു. അവൻ പറഞ്ഞു അതല്ലടാ ഞാൻ അന്ന് അവളെ ചീത്ത വിളിച്ചതല്ലേ അതുകൊണ്ട് ഒരു സംശയം എന്തായാലും ഇപ്പോൾ ഒന്നും ഉറപ്പിക്കാൻ പറ്റില്ല നാളെ ഇത് കൂടുതൽ അറിയാം ഞാൻ ആണോ നീ ആണോ അവളുടെ ലക്ഷ്യം എന്ന്. പിറ്റേ ദിവസം അവൻ വീട്ടിൽ നിന്നും ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ആക്കി ടൗണിൽ വരുന്നു ടൗണിൽ ബസ് സ്റ്റാൻഡിനു മുൻപിൽ ജിൻസൺ അവനെയും കാത്ത് നിൽപ്പുണ്ടാവും അവിടെ കോളേജ് കുട്ടികൾ (ആണുങ്ങളും, പെണ്ണുങ്ങളും )നിൽപ്പുണ്ടാവും ജിൻസൺ ബൈക്കിൽ കയറിയതും അവൻ ബൈക്ക് റേസ് ചെയ്ത് പോകുന്നതും എല്ലാവരുടെയും ശ്രദ്ധ ഇവരിലേക്കായിരിക്കും ആ കൂട്ടത്തിൽ ഒരു പെൺകുട്ടി സ്ഥിരമായി അവനെ നോക്കുണ്ടായിരുന്നു പക്ഷേ അവളെ അവൻ ശ്രദ്ധിച്ചത് ഇന്നായിരുന്നു ആയിരുന്നു.... ( തുടരും )